നനഞ്ഞ കുളിരാലിംഗനം ചെയ്തു, വെറുതെ ..........
നിഴലുകള്‍ പ്രണയിച്ച രാത്രിയില്‍
രാപ്പാടി തൻ തേങ്ങല്‍ അമര്‍ത്തിയ രാത്രിയില്‍
നിറങ്ങള്‍ എന്തിനോ ചേര്ത്തെഴുതിയീ വേളയില്‍, വെറുതെ .....
സായന്തനതിലോ യാമത്തിന് അന്ത്യത്തിലോ, പിന്നെയുമേതോ ഒഴിവു വേളയില്‍
മോഹങ്ങള്‍ നൂൽക്കനവോടെ, വെറുതെ.....
പിന്‍വിളി തേങ്ങലോടെ കാതോര്‍ക്കവേ നിറയുമീ മിഴികളെ പൂട്ടിപ്പിടിച്ചിട്ടും
അറിയാതെ തുളുമ്പിയ ചോലയീ മൌനം, വെറുതെ ........
വഴിക്കിരുപുറവും മോഹമാകും പൂക്കൂടയില്‍
സ്നേഹമാം തീക്ഷണത നിറച്ചു നില്ക്കുന്നു ചിലര്‍, വെറുതെ .......
പൂമണം കാറ്റതില്‍ കുമ്പിളില്‍ കോരി നിറച്ചു പോകുന്നു, വെറുതെ .......
കാലത്തിന്റെ കുത്തൊഴുക്കിലീ ഓര്‍മ്മകള്‍ ഓളങ്ങളായ് വേഗം
ഒഴുകി നീങ്ങുന്നു, വെറുതെ.............
കാലത്തിന്റെ കണ്ണില്‍ തിമിരം പിടിച്ചിട്ടും
ചില മൗനങ്ങളില്‍ അത് പടര്ന്നിറങ്ങീട്ടും
മറവിയെ മൗനത്താല്‍ തളച്ചിട്ടു, വെറുതെ.......
ഓര്‍മകളെ ഒരുനാള്‍ നിലവറയില്‍ തള്ളിയിട്ടു ഞാന്‍ അതിന്
താക്കോല്‍ ദൂരേക്കെറിഞ്ഞു കളഞ്ഞു, വെറുതെ ..........
എന്തിനെന്നറിയാതെ വെറുതെ ....................
എന്തിനെന്നറിയാതെ വെറുതെ ...................


