• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Monday, 29 November 2021

Posted by Aami
No comments | 01:23

 

ഓരോ യാത്ര  ചോദിക്കലും  നിന്നോട്  മാത്രം.

എന്തെന്നോ ....... ഏതെങ്കിലും യാത്രയിൽ 

തിരികെ  വരാൻ പറ്റിയില്ലെങ്കിലോ..?

അതുകൊണ്ടു ഓരോ യാത്രയുടെ  തുടക്കം

നീ അറിയണം,

അവസാന യാത്രയും പറയുന്നത് നിന്നോടായിരിക്കണം.


Tuesday, 23 November 2021

Posted by Aami
No comments | 06:15

 സൂർ........

     നീ നിന്റെ ജാലകവാതിൽ

      തഴുതിട്ടിരിക്കയാണോ..?

മനസ്സുരുകി  ഒരു മഴ പെയ്യുന്നു ,

 പ്രണയം കണ്ണീർതുള്ളിയായി

പെയ്തിറങ്ങുന്നുണ്ട്....................., 

നിന്റെ സ്വപ്നങ്ങൾക്ക് മീതേ.

നീ മറഞ്ഞിട്ടും മായാത്ത 

നിന്റെ നേർത്ത ഗന്ധത്തിൽ

കനലുകളെരിഞ്ഞമർന്ന 

പ്രാണന്റെ തുടിപ്പിൽ, നിന്റെ

നെഞ്ചിന്റെ നേർത്ത ചൂടിൽ

ഈ മഴ നനഞ്ഞു....... നീ..,.

ഒരിക്കലീ  മഴ  കുടക്കു താഴെ

നീ ഓടിയെത്തുന്ന നാളിനി

എന്നെക്കെന്നറിയാതെ,..........

മഴ നിറഞ്ഞു പെയ്തപ്പോൾ

സ്വപ്നങ്ങൾ വലകെട്ടി

മഴ  ശമിച്ചപ്പോൾ മിഴികളിൽ നിന്നു നിന്നേ -

മഴയുടെ കനവ് അടർത്തിമാറ്റി....

ജനലഴികളിൽ  തുളുമ്പാൻ

നിൽക്കുന്ന മഴത്തുള്ളികൾ

നിന്നേ നനയ്ക്കാനാണ്...

മഴ  ബാക്കിയാക്കിയ നിന്റെ-

ഓർമ്മയുടെ ബാക്കി ചിത്രം പോലെ

മഴനൂൽ കനവു പാകിയ

മിഴിയോര കാഴ്ച കളിലൂടെ

മനസിലെ പ്രണയ മഴ മിഴി -

നീർ കവിഞ്ഞൊഴുകിയപ്പോഴും

അതിനെ  മറച്ചതും  ഈ മഴത്തുള്ളികളാണ്.

നിന്റെ നനുത്ത സ്പർശനങ്ങളും

നിന്റെ നിശ്വാസങ്ങൾ തീർത്ത

നേർത്ത സംഗീതവും,

മിഴിനീർതുള്ളികളായ് അടർന്ന

നിന്റെ ഓർമ്മകളും

ഈ  മഴ  പെയ്ത്തിൽ ഒഴുകി പോകട്ടെ!!!!!!








    

Monday, 22 November 2021

Posted by Aami
No comments | 07:51

 സൂർ...........

മദ്ധ്യാഹ്‌നത്തിന്റെ തളർച്ചയിൽ

പകൽ എരിഞ്ഞടങ്ങാൻ

നിമിഷങ്ങൾ ബാക്കി നിൽക്കെ

ആ വഴിയോരത്തിനിരു വശവും

നീയും ഞാനും  മാത്രം !

പഠിച്ചു പറഞ്ഞ വാക്കുകൾ

എത്ര മനോഹരം.......

മിഴികളിൽ നഷ്ടബോധം

നിഴലിച്ചിരിക്കാം, ഇനി

വരികൾക്ക് അർത്ഥമില്ല.

മിഴികളിൽ സ്വപ്നമില്ല

ചൊടികളിൽ മാധുര്യവും ഇല്ല...

മരുഭൂമിയിലെ ഉപ്പുകാറ്റിന്റെ

ഊഷരതയിൽ നീ അലിയുന്നുവോ?

ഇലഞ്ഞിപ്പൂവിന്റെ ചൊടി

യിതളഴകാവാതെ ...,?







Monday, 15 November 2021

Posted by Aami
1 comment | 06:07
നിന്നിലെ ഓരോ ചിന്തകളും
പ്രണയത്തിൽ പൂക്കുന്നു
ഇന്നലെകളിൽ നിയെന്നെ കണ്ടിരുന്നു
അതിനു  മുൻപും
ഇന്നും കണ്ടു, എന്നിട്ടും നീ......
നിന്റെ കണ്ണിലെ പ്രണയത്തുടിപ്പുകളെ
ദൂരേക്ക് മിഴിനട്ടിരുന്ന ഒരു
നോട്ടത്തിൽ ഒളിപ്പിച്ചു.
എന്നാൽ..............
മനസിന്റെ താളിലെങ്ങോ
കോറിയിട്ട വരികൾക്ക് 
സായന്തനത്തിന്റെ ചുവപ്പ്
രാശി  ഉണ്ടായിരിന്നു.
നിന്റെ നഖമുന  കവിളിൽ വരയ്ക്കുന്ന
ചിത്രങ്ങൾക്ക് ഒരു
തീ കാറ്റിന്റെ തീഷ്ണതയുണ്ടായിരുന്നു
നിന്റെ നിശ്വാസത്തിൽ ഞാൻ
ഒരു തീ ജ്വാല ആയിരുന്നു
ചൊടികളിൽ ഒളിപ്പിച്ച
ചുംബങ്ങൾക്ക് ഉഷ്ണ പ്രവാഹമായിരുന്നു.

Published manorama




 

Posted by Aami
1 comment | 05:00


നിന്റെ സുതാര്യത  എത്രെ?

അവൾ തന്നോട്  ചോദിക്കാറുണ്ട്,

കുളികഴിഞ്ഞു ഈറൻ തനുവിലേക്കു

 ഒരു നേർത്ത കഞ്ചുകം

ചുറ്റി മുറിയിലെ നില

കണ്ണാടി മുൻപിലായ്

മുടിയിലെ രാമച്ച നറുമണം

മേലാകെ കസ്തൂരിമഞ്ഞൾ കാന്തി 

മുഖമാകെ രക്ത ചന്ദനചോപ്പിൽ

കുളിർ നെറ്റിയിൽ നേർത്ത

കളഭ ചാർത്തും...,

മഴവില്ലു തോൽക്കുന്ന പുരികക്കൊടി

താഴെ  മിഴിവേകുമീ  മാൻ പേട  കണ്ണിണകൾ.....

ചൊടികളിൽ  ചോര നിറമാർന്നും

കഴുത്തിനഴ കോലും എള്ളിൻ രൂപഭംഗി

നിശ്വാസത്തിന്റെ താളം -

തുടിക്കുമീ കുചകുംഭങ്ങളിൽ

അടിവയർ  തിരയിട്ട നീണ്ട 

രോമരാജി  പൊക്കിൾ ചുഴിമേലെ.,..

മുന്നിലെ കണ്ണാടിയിലെ

പ്രതിബിംബം മായ്ക്കുന്നു

നിന്റെ നിശ്വാസത്തിന്റെ

പുകമറ ചുരുളുകൾക്കപ്പുറം

അണിവയറിനെ  ചുറ്റി നിൻ കരവലയം

പലനാളിൽ നീ  ഓതിടുന്നു,

നീ വരുമെപ്പോൾ എന്മുന്നിൽ

വിവശയാം സാലഭഞ്ജികപോലെ........?


നിനക്കായി കാതോർക്കാറുണ്ട്

എന്തിനെന്നറിയാതെ...?

നീ പിൻ വിളിക്കു കാതോർക്കുന്നോ ഇപ്പോഴും......?

നീ മറന്നു  എന്ന് കരുതി...

നിന്റെ  വെളുത്ത മുടിയിഴകൾ

പ്രായമായില്ലേ  എന്ന  പരിവേദനം  എന്തിനു...?

നിന്റെ ഓരോ നിശ്വാസത്തിലും ഈ ഞാനുണ്ട്.....

നിന്റെ സാലഭഞ്ജികയായി  കൈയെത്തും ദൂരെ....!






Posted by Aami
No comments | 04:21

 സൂർ.....

നിന്നിൽ നിന്നും ഞാൻ  മാറി നടക്കട്ടെ,

ദൂരേക്ക്...?


Sunday, 14 November 2021

Posted by Aami
No comments | 08:05

 സൂർ..

.നീ  എവിടെ ഒളിച്ചാലും 

നിന്നെതേടി ഞാൻ എത്തും

നിന്റെ നനു ത്ത ഓർമ്മകളെ

ചിലങ്ക  അണിയിച്ചു മുൻപേ നടത്തും,

അങ്ങ് ദൂരേ തീരമണയാൻ

കാത്ത്  അല തല്ലുന്ന

തിരമാലയും,

തിരയെ പുൽകാൻ കൈകൾ

നീട്ടി നിൽക്കുന്ന കരയും

ലയിക്കുന്ന നേരം.

നിന്നോട് കലഹിച്ചത്  പ്രണയ-

ത്തിന്റെ ആഴം  കൂട്ടാനായിരുന്നു

ചായം  മാഞ്ഞ ഭീതിയിലെ  നഖ-

ശിഖാന്തങ്ങളൊക്കെ  നിന്റെ

പ്രണയം  ആസ്വദിച്ച നിമിഷങ്ങളായിരുന്നു,

പ്രണയ ഭരിതമായ  നിലാവുറഞ്ഞ തായിരുന്നു ഓരോ രാത്രിയും.

പെറ്റു പെരുകിയ  മയിൽ‌പീലി

നിന്റെ ഓർമ്മകളെ  മറക്കുമോ?

നിന്റെ സ്നേഹത്തിന്റെ വാതിൽ പാളി -

തഴുതിട്ടൊ നീ,

നിന്റെ ഓർമകൾ  ഇല്ലാതാവുംനാളിൽ

സ്വപ്നങ്ങൾ ചിറകൊടിഞ്ഞു 

വീഴും  നാളിൽ, വേർപിരിയൽ

നമ്മളിൽ വന്മതിൽ തീർക്കും

നാൾ  വരെ...,.,...

നിന്നിലെ പ്രണയ മഴ നനയാൻ

ഞാൻ ഉണ്ടാവേണ്ടേ ഇവിടെ?

എന്റെ വരികൾക്ക് ജീവൻ

തുടിക്കുന്നത്  നിന്റെ ചുണ്ടുകൾ  മൊഴിയുമ്പോളാണ്.

നിന്നിലലിഞ്ഞു  തീരുമ്പോളാണ്

ഞനെന്ന മിഥ്യ സത്യമാവുന്നത്

നീ മിഴികൾ  നടാത്ത എന്റെ

വരികളിൽ  നീ ജീവിക്കുന്നുണ്ട്

നിന്റെ നിശ്വാസങ്ങളും

നിന്റെ കനവുകളും  നിനവുകളും

ഉണ്ടവിടെ..................,

നിനക്കതറിയില്ല എന്നറിയുബോഴാ ണ്

എത്ര വിഡ്ഢി യാണ് ഞാനെന്ന

തിരിച്ചറിവിലേക്കു എത്തുന്നതും

എന്റെ ചുടു രക്തം  നിന്റെ നെഞ്ചോരം

ഒഴുകി വന്നെത്തി നനയ് ക്കും വരെയും

നീയും ഞാനും  നമുക്കിടയിലെ

നീല ജല രേഖയും നിശ്ചലം നിൽക്കട്ടെ

വരും ജന്മങ്ങൾ ഒരുമിച്ചുണരാൻ....!




Posted by Aami
No comments | 04:02

രാവിന്റെ അന്ത്യത്തിൽ

നിദ്ര എന്നെ വിട്ടകന്നു,

ഒരു ഗാഡമായ ആലിംഗനത്തിൽ

അമർന്നിരിക്കയാണ്,

ആ ഗാഡതയുടെ  അളവറിയില്ല,

നെഞ്ചിലാകെ ചൂടാണ്

ഏതു മാപിനി  കൊണ്ടളക്കും..?

പനിയളക്കുന്ന,.,?

നിശ്വാസത്തിന്റെ ഗാഡതയെ 

എന്തു അളവുകോലുകൊണ്ട് അളക്കും?

പുറത്തു മഴപെയ്തുണ്ട്.,

മഴമാപിനി കൊണ്ടളക്കുമോ ?

അപ്പോൾ,നിൻ ചുംബനത്തിൻ

ഗാഡതയുടെ  അളവ് കോലെന്തു..?


ഇന്നലകളിൽ കിടക്ക -

ക്കിരുപുറവും  പുറം തിരിഞ്ഞു-

റങ്ങിയവർ   നമ്മൾ...

നിനക്കു നിന്റെ സ്വപ്നങ്ങൾ

എനിക്കെന്റെ 'പാഴ്  ' ചിന്തകൾ

ഇന്ന് രാവിൽ പുറത്തെ

മഴ  നനഞ്ഞ ഗുൽമോഹർ

ചെടിപോലെ നനഞ്ഞു

വിറച്ചു നിന്റെ ആലിംഗനത്തിൽ

അമർന്നു.....


വെള്ളി വരയിട്ട മുടിയിഴകൾ

കൈവിരൽ  തുംബാൽ കോതി, 

ചന്ദന മണമുള്ള കുളിർ നെറ്റിയിൽ 

ചുണ്ടുകൾ  ചേർത്ത്....

ദാവണി പ്രായത്തിൽ...  എത്തിയോ

ഞാൻ  വീണ്ടും....?

ഗർഭപാത്രം മരുഭൂമിയായിരുന്നു

ആർത്തവം വിരമിച്ചിരുന്നു....

പക്ഷേ..... ഇന്നിൽ

തിരണ്ടു കുളി എന്നിൽ മടങ്ങീരുന്നു

ഗർഭപാത്രത്തിൽ  ജീവന്റെ തുടിപ്പുകൾ

ഉണർന്നു തുടങ്ങിരിക്കുന്നു...,..

പുലരാൻ ഒരൽപ്പം  ബാക്കി

നിൽക്കേ, അലാറം  ഓഫ്‌

ചെയ്തു  വെറുതെ  മച്ചിൽ

ഗൗളിയുടെ  രോദനം കേട്ടു കിടന്നു


പിന്നെ....   എതിർ വശം

തിരിഞ്ഞു രേതസ്  ഒട്ടി-

പിടിച്ച തുടകളുമായി  നീയും 

തളർന്ന  മാറിടങ്ങളും,

അഴിഞ്ഞുലഞ്ഞ  മുടി വാരി-

ക്കെട്ടിയീ ഞാനും.......!.

 ഭൂമി  ഊഷരമാണ്...

ഇന്നലേയും  ഇന്നും  നാളെയും...

വഴിപിരിയും നീയുമീ ഞാനും

യാത്ര  പറയാതെ......

മൗനം വാചലമാണ്......

നിനക്കും എനിക്കുമിടയിൽ

കഥകൾ  ഏറെ പറഞ്ഞു.

നിന്നെയും എന്നെയും

ജനിമൃതികൾ ക്കടുത്തു

നിർത്തുന്നതും ഈ  മൗനമല്ലേ......?


















Thursday, 11 November 2021

Posted by Aami
No comments | 10:55

 സൂർ.,.. 

ഇതെന്റെ രാജമല്ലിക്കാണ്

ചുമരുകൾ എന്റെ നിശ്വാസങ്ങൾ

ജാലകങ്ങൾ നിന്റെ വിശ്വാസത്താൽ 

വാതിലുകൾ  സ്വാന്ത്വ്നത്താൽ

മേലെ ആകാശനീലിമ കാണുന്ന,

കൃഷ്ണ  തുളസിയും  പിച്ചിയും

പരി മണം പൊഴിക്കുന്ന നടു മുറ്റം 

വേർതിരിക്കാത്ത വരാന്ത-

ക്കോരമീ    ഊണു മേശ 

ഉറങ്ങാൻ ഈ  ഊഞ്ഞാൽ 

പുതച്ചുറങ്ങാൻ ഇലഞ്ഞി

പൂവിതൾ തീർത്ത കമ്പളം

അവിടെ നീയും ഞാനും  മാത്രം 

വെറുതെ  മോഹിച്ചു മനസ്സിൽ-

പണിതീരാത്ത എന്റെ സ്വപ്ന

വീടാണു  രാജമല്ലി........!






Wednesday, 10 November 2021

Posted by Aami
No comments | 10:02

 സൂർ. 

ഓർമ്മകൾക്ക് ഒരു ശവമഞ്ചം

ആത്മാവിന്റെ ആട്ടു തൊട്ടിലിൽ 

തീർത്തു ഇന്നീ രാവിൽ,

ഘടികാര മുന  ഓടുകയാണ്

കാലത്തിന്റെ തോന്ന്യാസങ്ങൾക്ക്

കൂട്ടായി........

ഇന്നലകളിലെ ഓർമ്മകൾ

ചേക്കേറുന്ന വഴി -

യരികിലെ  ഇരിപ്പിടങ്ങളിൽ

നാലുമണി കാറ്റ് വിഹ്വലതയോടെ

എന്റെ പ്രണയ  സങ്കല്പങ്ങളെ നോക്കി

പരിഹസിച്ചു നിൽപ്പുണ്ട്

പാറാവുകാരെ പോലെ

തല  കുനിച്ചു നിൽക്കുന്നുണ്ട്

മുഖം മൂടിയണിഞ്ഞ രൂപങ്ങൾ

അതിലൊന്ന് നിന്റെ മുഖമാണോ  സൂർ....?

...,........ അതു  നിന്റെ മുഖം  ആണ് സൂർ.





Posted by Aami
No comments | 09:50

 സൂർ...,.

ഇന്നലകളെ ഓർത്തു

ഇന്നിൽ പൊഴിയുന്ന

മിഴി നേരിൽ

കാലങ്ങൾ തേരട്ടകളായിരുന്നു

നിന്നെ നീല ജല  രേഖ പോൽ

തിരഞ്ഞ  നാളിൽ.......

ഒരു ഒറ്റപ്പെടലിന്റെ നീർ ചുഴിയിൽ ആയിരുന്നു

നിന്നെ തേടി ആയിരുന്നു

കണ്ണുകൾ  അലഞ്ഞിരുന്നത്

നിന്റെ ഒപ്പം നിന്റെ കാലടികളെ

ഞാൻ പിൻതുടരണമെന്നു 

വെറുതെ  കിനാവ് കണ്ടു,

സ്നേഹമെന്ന തീഷ്ണത

നിന്റെ നോവിലോ ചൊടിയിലോ

ഇത്തിരി വെട്ടമായി ജ്വലിച്ചിരുന്നോ?

നിന്റെ കൈ തണ്ടിലെ  നേർത്ത-

പച്ച ഞരമ്പുകളിൽ നഖങ്ങൾ

ആഴ് ന്നിറക്കി നിന്നെ

നോവിക്കണമെന്നു

തീവ്രമായി  മോഹിച്ചു,

നിന്റെ കണ്ണിൽ വേദനയുടെ

നീർ പൊടിയുവോളം!!!!!!







Posted by Aami
No comments | 09:34

സൂർ....

പറയാൻ  ഒരു വാക്ക് നിനക്കായി 

കരുതി വെച്ചു, മറവിയിൽ

നിശബ്ദത മുന്പേനടന്നു

നിനക്കും എനിക്കും ഇടയിലായി

അങ്ങ് ദൂരെ ദൂരേ കാർമേഘ

പാളികൾ ക്കിടയിൽ ഒരു വാതായനം

നിന്റെ മൗനത്തെ പൊതിഞ്ഞു 

മഴവില്ലുകൾ നിഴൽ നീർത്തി

നിനവുകൾ പെയ്തിറങ്ങാറുണ്ട്

ഓരോ രാവിലും

ഓരോ പകലിലും

നിന്നോട് മൊഴിയുവാൻ

ചൊടികൾ വിടരാറുണ്ട്

നിനക്കായി കാത്തു നിൽക്കുമ്പോൾ

ഏതോ ഇരിളം കാറ്റിൽ, ഒരു

തൂവൽ പോലെ എന്നിൽ നിന്നും

നിന്നെ ദൂരേക്കു മാറ്റുന്നുണ്ട്.

പക്ഷേ... സൂർ  നീ അറിയാത്ത

ഒന്നുണ്ട്, എന്റെയീ  മൗനം മുറിക്കുന്നത്

സൂറിനോട് പരിഭവം  നിറഞ്ഞ

എന്റെ തൂലികത്തുമ്പാണെന്ന്.......!



Posted by Aami
No comments | 01:46

 സൂർ

ഓരോ വരിയും നിനക്കായി ആണ് പിറവി കൊള്ളുന്നത്......,

നീയെന്തിനാണ് പ്രണയമെന്ന -

മുഖം മൂടി അണിഞ്ഞിരിക്കുന്നത്?

പ്രണയമൊരു നോവിന്റെ കുളിരാണ്.

പ്രണയത്തിന്റെ നിഗൂഢമായ

മുഖം നിനക്കുണ്ടായിരുന്നു.

പ്രണയത്തിന്റെ നൊമ്പരപ്പാടിൽ

മുഖമമർത്തി നഷ്ട്ട സ്വപ്നങ്ങളിൽ

നീ മയങ്ങുന്ന നാളിൽ

നിന്റെ നെഞ്ഞിലേ സ്പദനങ്ങളിലെ

കാറ്റിന്റെ ശീലുപോലും

ശോകാർദ്രമാവും.......




Tuesday, 9 November 2021

Posted by Aami
No comments | 09:35

സൂർ.......

സ്നേഹം ഒരു നൂലിഴയാണ്, പൊട്ടി പോകാൻ  ഒരു നിമിഷം  മതി,

സ്നേഹം ഒരു ever lasting flower ആണെന്നു ആരോ പറഞ്ഞിട്ടുണ്ട്,

സ്കൂളിൽ ടൂർ  പോയ്‌ വരണവർ  പോകാത്തവർക്ക് സ്നേഹത്തോടെ കൊണ്ട് കൊടുക്കും ever lasting flower, എനിക്കും കിട്ടീട്ടുണ്ട്, ഞാനും  കൊടുത്തിട്ടുണ്ട്, കമ്പ്യൂട്ടർ കീബോർഡിൽ കൈവിരൽ തുമ്പിൽ ആദ്യം  വിരിഞ്ഞതും  സ്നേഹത്തിന്റെ തീഷ്ണത യാർന്നു സൂർ

Love is life, (ആണോന്നറിയില്ല )

Love is an everlasting flower  (എവിടെ..? മിഥ്യയായ ധാരണ )

Love is the most power full word on earth

(വെറുതെയാണ് സൂർ, )

വേദനകൾക്ക് മേൽ വീണ്ടും വേദനകൾ 





Sunday, 7 November 2021

Posted by Aami
No comments | 10:07

എന്റെ മാത്രം  സൂർ..., 

അത്ര   അർത്ഥ പൂർണ്ണമായ  വിളി ആണോ?

അറിയില്ല,

നിനക്ക്  പഠിക്കാനുള്ള പുസ്തകമാവുമോ  ഞാൻ,,.,...,.,,.,.....?

ഇന്ന്  സ്വരങ്ങളെ പ്രണയിക്കാം 

മിഴികളിൽ  മിഴികൾ  നിറയുന്ന 

  നാൾ ഒന്നിൽ പ്രതിരൂപത്തോടെ

ഉള്ള പ്രണയം......നിറയുമോ?

നിനക്കും എനിക്കും ഇടയിലെ

മൗനം  മുറിഞ്ഞിരിക്കുന്നു

നൂലിഴയുടെ  അകലവും മറഞ്ഞിരിക്കുന്നു

മിഥ്യ ആവാം, എങ്കിലും ഒന്നു -

തണുക്കട്ടെ ഉള്ളം,

അക്ഷരങ്ങൾ പെറുക്കി അടുക്കി വെച്ച സമസ്യ പൂർണ്ണ മാവുന്നില്ല,

പ്രാസവും ഇഴ ചേരുന്നില്ല.

മഷി തണ്ടിൽ ഉണങ്ങി പിടിച്ച

കണ്ണീർ പോലെ നീല

നിറം കട്ട പിടിച്ചിരിക്കുന്നു 

ഹൃദയം നൂറു കണ്ണാടി തുണ്ടായി

നുറുങ്ങിയിരിക്കുന്നു...

യാത്ര പറയാതെ ഒരു നാൾ  

പിൻ വിളിക്കു കാതോർക്കാത്ത -

 ഒരു ദിനം വിദൂരെ........! 

  ഈ തുടർ കഥയുടെ

ഏടുകൾ  അലംകോലം ആയിരിക്കുന്നു 

അടുക്കിവെക്കാം ഇനി

താള  പിഴ കൾ  ഇല്ലാതെ.