എപ്പോഴോ മറന്നു വെച്ച പേന ഒന്നെടുക്കാൻ അതിയായ മോഹം തുടങ്ങീട്ട് കുറെ ദിവസങ്ങളായി, കയ്യെത്തും ദൂരം അതുണ്ടായിട്ടും, എന്തോ പിന്നെയും ഒരു മടി.
,ചിലതൊക്കെ എഴുതി മനസിനെ കുത്തിപ്പൊളിച്ചു നിന്റെ മുന്നിലേക്കിടണം എന്ന തോന്നും .
നീ കൂടി അറിയട്ടെ എന്ന് കരുതി മാത്രം ..
ഒരാളിനെ കുറിച്ച് നിന്നോട് പറയാം.
അത് ഞാനാവാം ,അല്ലെങ്കിൽ മറ്റൊരാൾ ആവാം .......
എപ്പോഴൊക്കെയോ മനസിലെ കുറച്ചു മോഹങ്ങൾക്ക് നീയും നിറം പകർ ന്നിട്ടുണ്ടല്ലോ ..?
നീ ഒന്ന് മിണ്ടാതിരുന്നാൽ എന്റെ ഉള്ളു പൊള്ളി ഇളകുമായിരുന്നു .
പിന്നെ അതൊരു ശീലമായി.
കഥക്കും കവിതകൾക്കും അക്ഷരക്കൂട്ടങ്ങൾക്കും ഒപ്പം നീയും എന്റെ മനസിന്റെ തണുപ്പായിരുന്നു.
എത്ര നോവിലും നിന്റെ ഓർമ്മകൾക്ക് ഒരു കുടന്ന മഞ്ഞിന്റെ തണുപ്പായിരുന്നു .
ഒരു പക്ഷേ, കഥകൾക്കും സ്ഥാനമില്ലാത്ത കുറെ അനുഭവങ്ങൾ,
എഴുതുന്നത് ഒരു വരിയിൽ തീരുന്നില്ല, അതിങ്ങനെ ഒരൊഴുക്കു പോലെ .
കാലങ്ങളായി മനസിനെ ഒരാൾ കുത്തി മുറിപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടും വിട്ടുപോകാതെ ഇപ്പോഴും ഒപ്പം നടക്കുന്നു, അല്ല ഒപ്പം നടക്കുന്നതായി ഭാവിക്കുന്നു .
ഈ എഴുത്തിൽ കാവ്യാത്മകത ഒന്നുമില്ല.
എന്റെ മനസിന്റെ വേദനകളെ നെരിപ്പോടിൽ ഇട്ടു നീറ്റി അക്ഷരങ്ങളാക്കി ഉതിർത്തു വെക്കുന്നു.
എന്താവും ഈ എഴുത്തിന്റെ പൊരുൾ എന്ന് ചോദിച്ചാൽ മനസിനെ ഒന്ന് തണുപ്പിക്കാൻ മാത്രം.
ആരെങ്കിലും ഒരു മഞ്ഞുകട്ട ഉള്ളം കയ്യിലേക്ക് തന്നാൽ അതും സ്വാന്തനത്തിന്റെ ഒരു തൂവൽ സ്പര്ശമാകും.
ഇനി വീണ്ടും എഴുത്തിലേക്ക് മടക്കം..........
ആമി


