സൂർ
ഡിസംബർ വേർപിരിയലിന്റെ മാസം ആകട്ടെ,
എന്നെയും, നിന്നെയും ഇരു ധ്രുവങ്ങളിലേക്ക് അകറ്റിയ മാസം.
ഞാൻ ഒരു വിഡ്ഢി ആയ മാസം...
പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...
അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .
ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ് അറിയുന്നത്...
വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്
നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?
കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.
സൂർ
ഡിസംബർ വേർപിരിയലിന്റെ മാസം ആകട്ടെ,
എന്നെയും, നിന്നെയും ഇരു ധ്രുവങ്ങളിലേക്ക് അകറ്റിയ മാസം.
ഞാൻ ഒരു വിഡ്ഢി ആയ മാസം...
സൂർ.....,, ന്നു.......
കാലം മുറിവേൽപ്പിച്ചു
വിട വാങ്ങുന്നു വീണ്ടും,
പുതു വർഷം........
ഇനിയും പുതിയൊരുഷസ്
കുളികഴിഞ്ഞു കുളിരണിഞ്ഞെത്തുന്നു
നഷ്ട്ടങ്ങൾ സ്‌മൃതികളാകുന്നു
ജനിമൃതികൾക്കപ്പുറമെങ്ങോ നിന്നാവാം
നിന്റെ കണ്ണിൽ പൂക്കുന്ന
ആയിരം ജന്മങ്ങൾ എനിക്കായി
ബാക്കി വെക്കുന്നത്..
കാലത്തിന്റെ കളിവഞ്ചി
ഉലഞ്ഞുകൊണ്ടിരിക്കുന്നു.
ഓരോ യാത്രയും
അവസാനിക്കുന്നത്
കണ്ണീർ തുള്ളികളുടെ
നനവിലൂടെ പായുന്ന തോണിയിലാണ്..
പുലരാനൊരല്പം ബാക്കി
ഇനി പിറവി പുതു വർഷത്തിലേക്കു.
മറന്നതിനെ ഓർത്തെടുക്കാൻ
ഓർമ്മയിലുള്ളതിനെ മറക്കാൻ
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ
നിറവേറ്റത്ത പ്രതിജ്ഞകളുടെ
ഏടുകൾ തുടർകഥയാക്കാം
വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലും
നിലതെറ്റാത്ത ഓർമ്മകൾ
നിനക്ക് ചുറ്റിലുമാണ്,
എഴുതിതീരാറായ താളിലെ
അവസാനത്തെ ഇടം
നിനക്കായി മാറ്റിവെച്ചിരുന്നു
നിന്റെ ഓർമ്മകൾക്കുള്ള ബാക്കി പത്രം
അവിടെ കളം തീർക്കുന്നു.
വെളുത്ത പ്രതലത്തിലെ
കറുത്ത വരകളിലെ..
അവ്യക്തമാകുന്ന അക്ഷര കൂട്ടങ്ങൾ
നിന്റെ ഭാഷയിലെ -
മനസ്സിലാകാത്ത വാക്കുകൾ
ആശംസ കാർഡിന്റെ
ശൂന്യമായ താളിൽ
നിന്റെ മനസ് കോറിയിടൂ
എന്നു നീ പറയാൻ വേണ്ടി മാത്രം
ഞാൻ ഒഴിച്ചിട്ടു, നീ -
പറയുമ്പോൾ എഴുതി ചേർക്കാൻ
ഒരു നുള്ളു വരിയും ബാക്കിവെച്ചു.
ഒരു സിന്ദൂര പൊട്ടിലും, മുടിയിഴയിലും
പ്രണയത്തെ ഒളിപ്പിച്ചു.
ഓർമ്മകളെ നേർത്ത ഗന്ധമുള്ള
നിന്റെ ഉറുമാലിൽ തേടിയിരുന്നു,
നിന്റെ നെഞ്ചിലെ വിയർപ്പിന്റെ
നേർത്ത ഗന്ധമായിരുന്നു
ഓരോ പകലിനും
നിന്റെ സാനിധ്യം
അന്നും .....ഇന്നും......എന്നും...
നീ കടം പറഞ്ഞ ഭംഗി വാക്ക്
നിന്റെ ഉറുമാൽ.........
അവസാന മഞ്ഞു തുള്ളിയും
ഒലിച്ചിറങ്ങി.... തണുവോടെ
നിന്റെ മാറിലേക്ക്...
പ്രണയത്തിന്റെ നേർത്ത മഞ്ഞിൻ കണം
നിന്റെ ഉള്ളു തണുപ്പിക്കട്ടെ
ഇനിയും ഒരു നീണ്ട കാത്തിരിപ്പിനായി
വിടരാത്ത ഒരു കുടന്ന
പനിനീർപ്പൂക്കൾ ഈ വിദൂരതയിൽ
നിന്നും നിനക്കായി നീട്ടുന്നു, നിന്റെ
പുതുവർഷ പുലരിയെ സുഗന്ധ
പൂരിതമാക്കാനായി.........
.........ആമി.....
സൂർ.....
പഴയ മാഗസിനുകൾ അടുക്കിവെ ക്കുമ്പോൾ ആയിരുന്നു കുഞ്ഞിനെ മുലയൂ-ട്ടുന്ന അവിവാഹിതയായ മോഡലിന്റെ
ചിത്രത്തോട് ഒരു കൗതുകം തോന്നീതു.മാതൃ ത്വം അനുഭവിച്ചറിയേണ്ടതുതന്നെ. അതു ആ മുഖ ചിത്രത്തിൽ വേണ്ടുവോളം ഉണ്ടാർന്നു.
ഒരിത്തിരി നാണം ചേർത്ത് ഒരു നേരംപോക്ക് ഓർത്തെടുത്തതും ആ നേരത്തായിരുന്നു. ഒരിക്കൽ ഈ താളു കളിൽ എഴുതി നിറച്ചിട്ടു മായ്ച്ചു കളഞ്ഞതും ആണ്.
കോളേജിൽ അവധി ഉള്ള ഒരു ദിവസമായിരുന്നു അന്ന്.ആന്റിക്കു പാസ്പോർട്ട് ന്റെ എന്തോ കാര്യത്തിന് ട്രാവൽ ഏജൻസി വരെ പോകണം . പ്രസവ അവധി തീരാറായി,പക്ഷേ കുഞ്ഞു വാവേ ആരു നോക്കും....?
ഞാൻ നോക്കാം ഞാൻ ആ ചുമതല ഏറ്റെടുത്തു, ആന്റിക്കു വലിയ സന്തോഷം, കാരണം വാവേ കൊണ്ട് വന്നാൽ അവനെ ഞാൻ താഴെ വെക്കില്ല, അവനൊരു വഴക്കും എന്റടുത്തു ഇല്ലാരുന്നു.
അവനു ആവശ്യത്തിന് പാൽ ഒക്കെ കൊടുത്തു റ്റാറ്റാ ഒക്കെ പറഞ്ഞു ആന്റിയും അങ്കിളും പോയി, ഞാനും അവനും മാത്രം.
അവൻ നല്ല ഉറക്കത്തിലേക്കും.
പക്ഷേ അവൻ ചതിച്ചു ,ഒന്നര മണിക്കൂറൊക്കെ കഴിഞ്ഞു ഉറക്കമുണരുന്ന അവൻ അരമണിക്കൂർ ആവും മുന്നേ ഉണർന്നു. കുറെ നേരം എന്റെ മുഖത്തേക്ക് നോക്കി, അവനു മനസിലായി, ഇത്തവന്റെ അമ്മയല്ല, എന്റെ നെഞ്ചിൽ മെല്ലെ മുഖം ഉരുമിയപ്പോൾ അവനൊന്നൂടെ ഉറപ്പിച്ചു,
അവന്റെ അമ്മ അല്ല, പിന്നെ അവൻ ഒട്ടും താമസിച്ചില്ല ഒറ്റ നിലവിളി. കുഞ്ഞുച്ചുണ്ടു പിളർന്നു നോൺ സ്റ്റോപ്പ് കരച്ചിൽ, എന്തു ചെയ്തിട്ടും ഒരു കാര്യവും ഇല്ല,
അവനു വേണ്ടത് എന്റടുത്തു ഇല്ലല്ലോ,അവന്റെ കരച്ചിൽ കൂടുതൽ ഉറ ക്കെ ആകുന്നുമുണ്ട്. എന്തു ചെയ്യുമെന്ന് കുറെ നേരം ചിന്തിച്ചിരുന്നു.
കുറച്ചു ചൂട് വെള്ളം നാവിൽ ഇറ്റിച്ചു, രക്ഷയില്ല, കുറച്ചു പാൽ ഫീഡിങ് ബോട്ടിലിൽ എടുത്തു നിപ്പിൾസ് അവന്റെ വായിലേക്ക് വെച്ചു കൊടുത്തു, ഒന്ന് നുണഞ്ഞു.... പറ്റിച്ചോ... എന്നുള്ളയൊരു നോട്ടംനോക്കി ഒറ്റ തട്ട്.... അവനെ പറ്റിക്കാൻ പറ്റില്ലെന്ന് മനസിലായി.
അല്ല ഞാൻ എന്തിനു ഡ്യൂപ്ലിക്കേറ്റ് നിപ്പിൾ കൊടുക്കണം, ഒട്ടും ആലോചിച്ചില്ല ഞാനെന്റെ ഉടുപ്പിന്റെ ബട്ടൺ മാറ്റി എന്റെ ന മാറോടു ചേർത്തു, ഡ്യൂപപ്ലിക്കേറ്റ് നി പ്പിൾസ് അല്ലാത്തോണ്ടാവും അവൻ നുണയാൻ തുടങ്ങി, പ്രശ്നം തീർന്നില്ല, അവൻ വീണ്ടും കരച്ചിൽ, അപ്പോഴാണ് മേശമേലിരുന്ന തേൻ കുപ്പി കണ്ടത്, ഓരോ തുള്ളി നിപ്പിൾസ് ലേക്ക് തൊട്ടു വച്ചു, അവൻ കരച്ചിൽ നിർത്തി മെല്ലെ നുണഞ്ഞിറക്കാൻ തുടങ്ങി... ഞാൻ വിജയിച്ചു എനിക്കു സന്തോഷം തോന്നി, അവന്റെ കരച്ചിലും നിന്നു, ആന്റി വന്നപ്പോൾ അവൻ ഉറക്കം തന്നെ.
പക്ഷേ.. ഈ കാര്യം ഞാൻ പറഞ്ഞില്ല, അവനെ എങ്ങിനെ ഉറക്കി എന്നുള്ളത്.
അമ്മ എന്നാൽ വല്ലാത്ത സുഖമുള്ള ഒരു നൊമ്പരം ആണ്, തുറന്ന ഇടങ്ങളിൽ കുഞ്ഞിനെ മുലയൂട്ടുന്ന അമ്മേനെ തുറിച്ചു നോക്കുന്ന കഴുകൻ കണ്ണുകൾക്ക് അറിയില്ലല്ലോ അമ്മയെന്ന വികാരത്തെ.
അമ്മ ആയപ്പോൾ ആണ് ഞാനും ആ വികാര വിചാരങ്ങൾ എന്തെന്നറിഞ്ഞത്, പേ റ്റു നോവിന്റെ നൊമ്പരപാടുകൾ അറിഞ്ഞത്, അറിഞ്ഞോ അറിയാതെയോ അമ്മയെന്ന പുണ്യത്തെ വേദനിപ്പിച്ച നേരമൊക്കെ ഓർത്തെടുത്തത്... മനസ്സിൽ ആയിരം വട്ടം ക്ഷമ പറഞ്ഞത്!
സൂർ...
സ്നേഹിക്കയില്ല ഞാൻ നോവും ആത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തെയും
പണ്ടെങ്ങോ പഠിച്ചതാണ്.
പരാവർത്തനത്തിനു പറ്റിയ വരികൾ
(അർത്ഥ പൂർണമായ വരികളുടെ
അർത്ഥം തിരഞ്ഞു കൊണ്ടിരിക്കുന്നു )
ആത്മാവു കീറിമുറിക്കപ്പെടുമ്പോൾ
ഉള്ള വേദന.............
മനസൊരു മാന്ത്രിക കൂട്
അതെ, അതും മറ്റാർക്കും കാണാൻ കഴിയില്ലല്ലോ, ആ മാന്ത്രിക കൂട്
ഉള്ളിൽ അല്ലേ........?
ആത്മാവിൻ നഷ്ട്ട സുഗന്ധം
അതറിയണമെങ്കിൽ ആത്മാവു കീറിമുറിക്കപ്പെടണം,
നഷ്ട്ട സുഗന്ധം മറ്റാർക്കും കാണാൻ പറ്റില്ലല്ലോ,
അനുഭവിച്ചറിക തന്നെ!
ആത്മാവിൻ പുസ്തക താളിൽ
ഒരു മയിൽ പീലി പിടഞ്ഞു
വാലിട്ടെഴുതിയ രാവിൻ വാൽ കണ്ണാടി ഉടഞ്ഞു.....,.
അർത്ഥ പൂർണ്ണമായ വരികൾ ഇനിയും ശേഷിക്കുന്നു സൂർ..........
അക്ഷരങ്ങൾ കൂടിച്ചേർന്നു അർത്ഥമില്ലാതെ ആയിരിക്കുന്നു.
സൂർ.....
യാത്രകൾ തുടങ്ങുമ്പോൾ ഉള്ളിൽ നിറയുന്ന ഭയം ഒരു ഭാണ്ഡകെട്ടായി മാറുന്നത് നിനക്കറിയില്ലേ.....? യാത്രകളുടെ
ശവകുടീരംപേറിയാണ്നാഴികകല്ലുകൾ
നിലയുറപ്പിച്ചുനിൽക്കുന്നത്.ഓർമ്മകളുടെയും.
"ഭയത്തിന്റെ വേലിക്കപ്പുറമീ രാത്രിയിൽ "
എന്നോ എഴുതിയ വരികൾ ഓർക്കുന്നു.
പാതയുടെ നീളം നീണ്ടു പോകുന്നു...
യാത്രക്കുള്ള ദൂരം പക്ഷേ കുറവാണ് .....
വഴിയോരം തനിച്ചാക്കി പോകുമ്പോൾ ഉള്ളു വല്ലാതെ പിടയുമ്പോഴും കണ്ണുകൾ പെയ്തുപോകുന്നതും തടയനാകുന്നില്ല.
ഉള്ളം കൈയിൽ മുറുകെപിടിച്ച ഒരു സമ്മാനം ഉണ്ട്, കരിഞ്ഞു പോയ സ്വപ്നങ്ങൾക്കു തളിരിടാനുള്ള ഒരു നുള്ള് കുങ്കുമം.
യാത്രകൾ അവസാനിക്കാതിരുന്നെങ്കിൽ എന്നു വെറുതെ മോഹിക്കാമല്ലോ?
ഒറ്റപ്പെടലും, നഷ്ട ബോധവും, ശൂന്യതയും
തുടർകഥയാവുന്ന നാളുകൾ എണ്ണി -യിരിക്കുന്നു,
അങ്ങിനെ ഉണ്ടാവാതിരിക്കട്ടെ.
നിന്റെ ചുണ്ടുകളിൽ പിറവിയെടുക്കുന്ന ചുംബനങ്ങൾ ആത്മാവിന്റെ തേങ്ങലാണ്,
വിരൽത്തുമ്പിലെ സ്നേഹത്തിന്റെ ചൂട് ചേർത്തുവെക്കുന്നത് നിന്നെ എന്റെ ഹൃദയത്തോടാണ്..
ആത്മാവ് പൊള്ളി ഉരുകുമ്പോളൊക്കെ തണുപ്പേകുന്നത് നിന്റെ സ്വാന്ത്വനത്തിന്റെ മഴപെയ്താണ്.
എന്നാലും ഒരു നാൾ നിന്റെ നിഴലിനെ യാത്രയാക്കി വാതിൽ തഴുതിടും ഞാൻ!
ഇല്ലെങ്കിൽ കാലം എന്നെയും നിന്നെയും വേർപിരിക്കും.......
പബ്ലിഷ്ഡ് manorama
സൂർ.....
വെറുതെ... എത്ര അർത്ഥം ഈ ഒരു കുഞ്ഞു വാക്കിന്.
എല്ലാം വെറുതെ ആയിരുന്നു.
ആദ്യം സ്നേഹം ആയിരുന്നു .
പ്രാണൻ പോലും പകുത്തു കൊടുക്കുമായിരുന്നു.
പിന്നെ ഓരോരോ കാരണങ്ങളാൽ മുറിയുടെ ഇരുണ്ട കോണിലേക്ക് വലിച്ചെ റിയപ്പെടുമ്പോളും തോരാത്ത കണ്ണിൽ ഉറക്കം അന്യമാകുമ്പോളും തെറ്റാത്ത ഘടി കാരം പോലെ വെളിപ്പിനെ ഉണർന്നു,കുളിച്ചു കുറി തൊട്ടു അടുക്കളയിലെ യന്ത്രമായി, ഉണരും മുതൽ ഉറങ്ങും വരെയും ശകാരത്തിന്റെ പെരുമഴകാലം, പിന്നെയും പിന്നെയും.....
നുറുങ്ങി പോകുന്ന വേദനകൾക്കു ആശ്വാസം തരാൻ തഴുകലോ തലോടലോ എവിടെയും ഇല്ലായിരുന്നു , പകരം വേദന സംഹാരികളിൽ അഭയം തേടി.
ഒരിക്കൽപോലും നീ കഴിച്ചോ എന്നൊരു സ്നേഹവാക്കു കാതുകൾക്ക് ഇമ്പമായിട്ടില്ല. ചുംബനങ്ങൾ നിറഞ്ഞ ചുണ്ടുകൾ ഒരിക്കൽപോലും സാമീപ്യം അറീച്ചിട്ടില്ല,
തണുത്ത രാവുകളിൽ വിരൽ തുമ്പുകളിൽ പോലും ചൂട് ഏകിയില്ല.
കണ്ണുകൾ എന്നും പുഴയാണ്, വറ്റാതെ ഒഴുകിക്കൊണ്ടെയിരിക്കുന്നു.
പ്രണയം ഒലിവിന്നിലകൾ പോലെ തളിർക്കുന്നു എന്നെഴുതിയ നാളുകൾ....
സ്വന്തമായി ഒന്നുമില്ല, പക്ഷേ ഒരു തരി പൊന്നുണ്ട് കഴുത്തിൽ എന്നെ തളച്ചിടാൻ തീർത്ത ചങ്ങല തുമ്പിൽ....
മൗനത്തെ സ്നേഹിക്കാൻ തുടങ്ങീതു വാക്കുകൾ മൂർച്ചയോടെ ഹൃദയം നുറുക്കുമ്പോളായിരുന്നു.
നിശബ്ദതയെ മാറോടു ചേർത്തത് ഉള്ളിലെ രോഷത്തെ വിഴുങ്ങികളയാനായിരുന്നു.
..............................................................................
എന്നെക്കുറിച്ചു നിനക്ക് ഉള്ള ഓർമ്മകൾ ഒരു പൊട്ടുപോലെ യെ പാടുള്ളു...
കോളേജിൽ പഠിക്കുമ്പോൾ ആണ് ബിന്ദു എന്ന പേരിനു ഒരു നിർവചനം കിട്ടീത് ,
അന്ന് വരെ ഫുൾ സ്റ്റോപ്പ് എന്ന് ഇംഗ്ലിഷ് സർ ഉം, ബിന്ദു എന്ന് മാത്‍സ് ടീച്ചറും കുത്ത് എന്നു മലയാളം ടീച്ചറും പറഞ്ഞു കേട്ടതല്ലാതെ ഒരു നിർവചനതെപ്പറ്റി ചിന്തിച്ചിട്ടില്ലാരുന്നു.
ഒരുപാടു തടിച്ച കുട്ടീടെ പേര് ബിന്ദു എന്ന് പറഞ്ഞപ്പോൾ ഇതാരപ്പാ നിനക്കീ പേരിട്ടത് എന്നു ചോദിക്കുമ്പോൾ ആണ് കുത്തു, ബിന്ദു, ഫുൾ സ്റ്റോപ്പ് പദങ്ങൾക്ക് നിർവചനവും ഉണ്ടെന്നു തോന്നീതു. ബിന്ദു എന്ന പേരിന്റെ ഒരു ഗമ.
അതുപോലെ സൂറിന്റെ ഓർമ്മകളിൽ ആമിക്കെന്നും ഒരു കുങ്കുമ പൊട്ടിന്റെ അത്ര ചെറിയൊരു ഓർമ്മയെ പാടുള്ളു
സൂർ..........
ചില ഓർമ്മകൾ മനസിനെ വല്ലാതെ മുറിപ്പെടുത്തും, ചില കാഴ്ചകളും.
കോരി ചൊരിഞ്ഞ മഴ യുള്ള രാത്രി
ഒരു യാത്ര കഴിഞ്ഞു വരും നേരം... രാത്രിയിലെ ആഹാരം പാർസൽ വാങ്ങാനാണ് ആ റെസ്റ്റ്റന്റ് ലേക്ക് ഓടികയറിയത്, ഓർഡർ ചെയ്തു , പത്തു മിനിറ്റ് വെയിറ്റ് ചെയ്യണം, ഒഴിഞ്ഞ ചെയറു കൾ ഒന്നിൽ പുറത്തെ മഴ കണ്ടിരുന്നപ്പോൾ
ഗ്ലാസ് ഡോറിൽ കണ്ട .... വല്ലാതെ
എന്റെ മനസിനെ പിടിച്ചുലച്ച മുഖം, ഇപ്പോഴും എന്നെ വിട്ടു പോയിട്ടില്ല.....
പക്ഷേ എന്റെ മുഖം അപ്പോഴും അവ്യക്ത മായിരിക്കാൻ ഞാൻ ശ്രമിച്ചു...
പാർസൽ എത്തി, ബില്ല് കൊടുത്തു,
പുറത്തേക്കിറങ്ങുമ്പോൾ വീണ്ടും ആ മുഖം,ആൾടെ മുന്നിൽ കൂടി പുറത്തേക്കിറങ്ങുമ്പോൾ കണ്ണുകൾ കൂട്ടിമുട്ടാതിരിക്കാൻ ശ്രദ്ധിച്ചു.
ഞാൻ അപരിചിതത്വം കാട്ടി പോന്നു, പക്ഷേ........ അയാൾക്ക് ഞാൻ അപരിചിത ആയിരുന്നില്ല..... എനിക്കും.....
മഴയത്തു റോഡിൽ നിറഞ്ഞ വെള്ളത്തിൽ സാരി നനയാതിരിക്കാൻ ഒരല്പം ഉയർത്തി പിടിക്കേണ്ടിയിരുന്നിട്ടും അതിനു ശ്രമിക്കാതെ കാറിലേക്ക് ധ്രുതിയിൽ കയറി.
ഡോർ അടച്ചിട്ടു പുറത്തേക്കു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിന്ന കണ്ണുകൾ മറക്കാൻ ഇനി എത്ര നാൾ.....
പറയാതെ പോയ അറിയാതെ പോയ
വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഇഷ്ടം അയാളുടെ ഉള്ളിൽ ഇന്നും ഉണ്ടാവാം.... അല്ല ഉണ്ട്, അതെനിക്ക് അറിയാം പകൽ പോലെ ഒരു സത്യം...!
ഇനിയും എവിടെയെങ്കിലും വീണ്ടും ഇതേപോലെ കാണും...... അന്നും ഇതുപോലെ വഴിമാറി നടക്കാൻ കഴിയണം, കഴിയുമായിരിക്കും....
നഷ്ട്ടപെട്ടു പോയ പ്രണയത്തിന്റെ വിങ്ങൽ
മഴയിൽ കുതിർന്നു നെഞ്ചിൽ വിങ്ങലാകുന്നു.....
എന്നും ..... അതങ്ങിനെ തന്നെ..
സൂർ.......
എന്റെ വളപ്പൊട്ടുകൾ
നിന്റെ മൗനത്തിന്റെ ഭാഷക്കാണ്
നിയെന്നെ മറക്കുന്നതും
ഞാൻ നിന്നെ ഓർക്കുന്നതും
ഈ വരി തെറ്റിയ അക്ഷരക്കൂട്ടിലല്ലേ?
എന്റെ മിഴിനീർ നീയെന്ന
വേദനകൾക്കൊപ്പം ഒഴുകിപ്പോയി,
നിന്റെ ചിരി കരൾ നിറഞ്ഞൊഴുകിയപ്പോൾ
ഞാൻ മൗനത്തിലെ മഴയായ് പെയ്തൊഴിഞ്ഞു
നിന്റെ നെഞ്ചോരം ചേർത്തണയ്ക്കുന്ന -
നേരത്തൊക്കെ നിന്റെ മർമ്മരം
കേട്ടുണർന്ന അക്ഷരതെറ്റുകളൊക്കെ
എന്നിലെ ഭാവങ്ങൾക്ക് ചിറകുനീർത്തി!
കൺകോണിലെ കരിമഷി പടർന്നതു
നിന്റെ നിശ്വാസത്തിന്റെ നനവിലായിരുന്നു.
വളതുണ്ടുകൾ ഞെരിഞ്ഞമർന്നത്
നിന്റെ വിരൽത്തുമ്പിൽ അമർന്നപ്പോഴായിരുന്നു.
നെറ്റിയിൽ ചുവപ്പ് പടർന്നത്
സീമന്ത രേഖയിൽ നിന്റെ-
ചൊടികൾ അമർന്നപ്പോഴായിരുന്നു..
ഇന്നീ രാവിൽ ബാക്കിയീ-
വളപ്പൊട്ടുകളും പടർന്നിറങ്ങിയ
സിന്ദൂര ശോണിമയും മാത്രം......... !!
ഓരോ യാത്ര ചോദിക്കലും നിന്നോട് മാത്രം.
എന്തെന്നോ ....... ഏതെങ്കിലും യാത്രയിൽ
തിരികെ വരാൻ പറ്റിയില്ലെങ്കിലോ..?
അതുകൊണ്ടു ഓരോ യാത്രയുടെ തുടക്കം
നീ അറിയണം,
അവസാന യാത്രയും പറയുന്നത് നിന്നോടായിരിക്കണം.
സൂർ........
നീ നിന്റെ ജാലകവാതിൽ
തഴുതിട്ടിരിക്കയാണോ..?
മനസ്സുരുകി ഒരു മഴ പെയ്യുന്നു ,
പ്രണയം കണ്ണീർതുള്ളിയായി
പെയ്തിറങ്ങുന്നുണ്ട്.....................,
നിന്റെ സ്വപ്നങ്ങൾക്ക് മീതേ.
നീ മറഞ്ഞിട്ടും മായാത്ത
നിന്റെ നേർത്ത ഗന്ധത്തിൽ
കനലുകളെരിഞ്ഞമർന്ന
പ്രാണന്റെ തുടിപ്പിൽ, നിന്റെ
നെഞ്ചിന്റെ നേർത്ത ചൂടിൽ
ഈ മഴ നനഞ്ഞു....... നീ..,.
ഒരിക്കലീ മഴ കുടക്കു താഴെ
നീ ഓടിയെത്തുന്ന നാളിനി
എന്നെക്കെന്നറിയാതെ,..........
മഴ നിറഞ്ഞു പെയ്തപ്പോൾ
സ്വപ്നങ്ങൾ വലകെട്ടി
മഴ ശമിച്ചപ്പോൾ മിഴികളിൽ നിന്നു നിന്നേ -
മഴയുടെ കനവ് അടർത്തിമാറ്റി....
ജനലഴികളിൽ തുളുമ്പാൻ
നിൽക്കുന്ന മഴത്തുള്ളികൾ
നിന്നേ നനയ്ക്കാനാണ്...
മഴ ബാക്കിയാക്കിയ നിന്റെ-
ഓർമ്മയുടെ ബാക്കി ചിത്രം പോലെ
മഴനൂൽ കനവു പാകിയ
മിഴിയോര കാഴ്ച കളിലൂടെ
മനസിലെ പ്രണയ മഴ മിഴി -
നീർ കവിഞ്ഞൊഴുകിയപ്പോഴും
അതിനെ മറച്ചതും ഈ മഴത്തുള്ളികളാണ്.
നിന്റെ നനുത്ത സ്പർശനങ്ങളും
നിന്റെ നിശ്വാസങ്ങൾ തീർത്ത
നേർത്ത സംഗീതവും,
മിഴിനീർതുള്ളികളായ് അടർന്ന
നിന്റെ ഓർമ്മകളും
ഈ മഴ പെയ്ത്തിൽ ഒഴുകി പോകട്ടെ!!!!!!
സൂർ...........
മദ്ധ്യാഹ്‌നത്തിന്റെ തളർച്ചയിൽ
പകൽ എരിഞ്ഞടങ്ങാൻ
നിമിഷങ്ങൾ ബാക്കി നിൽക്കെ
ആ വഴിയോരത്തിനിരു വശവും
നീയും ഞാനും മാത്രം !
പഠിച്ചു പറഞ്ഞ വാക്കുകൾ
എത്ര മനോഹരം.......
മിഴികളിൽ നഷ്ടബോധം
നിഴലിച്ചിരിക്കാം, ഇനി
വരികൾക്ക് അർത്ഥമില്ല.
മിഴികളിൽ സ്വപ്നമില്ല
ചൊടികളിൽ മാധുര്യവും ഇല്ല...
മരുഭൂമിയിലെ ഉപ്പുകാറ്റിന്റെ
ഊഷരതയിൽ നീ അലിയുന്നുവോ?
ഇലഞ്ഞിപ്പൂവിന്റെ ചൊടി
യിതളഴകാവാതെ ...,?
നിന്റെ സുതാര്യത എത്രെ?
അവൾ തന്നോട് ചോദിക്കാറുണ്ട്,
കുളികഴിഞ്ഞു ഈറൻ തനുവിലേക്കു
ഒരു നേർത്ത കഞ്ചുകം
ചുറ്റി മുറിയിലെ നില
കണ്ണാടി മുൻപിലായ്
മുടിയിലെ രാമച്ച നറുമണം
മേലാകെ കസ്തൂരിമഞ്ഞൾ കാന്തി
മുഖമാകെ രക്ത ചന്ദനചോപ്പിൽ
കുളിർ നെറ്റിയിൽ നേർത്ത
കളഭ ചാർത്തും...,
മഴവില്ലു തോൽക്കുന്ന പുരികക്കൊടി
താഴെ മിഴിവേകുമീ മാൻ പേട കണ്ണിണകൾ.....
ചൊടികളിൽ ചോര നിറമാർന്നും
കഴുത്തിനഴ കോലും എള്ളിൻ രൂപഭംഗി
നിശ്വാസത്തിന്റെ താളം -
തുടിക്കുമീ കുചകുംഭങ്ങളിൽ
അടിവയർ തിരയിട്ട നീണ്ട
രോമരാജി പൊക്കിൾ ചുഴിമേലെ.,..
മുന്നിലെ കണ്ണാടിയിലെ
പ്രതിബിംബം മായ്ക്കുന്നു
നിന്റെ നിശ്വാസത്തിന്റെ
പുകമറ ചുരുളുകൾക്കപ്പുറം
അണിവയറിനെ ചുറ്റി നിൻ കരവലയം
പലനാളിൽ നീ ഓതിടുന്നു,
നീ വരുമെപ്പോൾ എന്മുന്നിൽ
വിവശയാം സാലഭഞ്ജികപോലെ........?
നിനക്കായി കാതോർക്കാറുണ്ട്
എന്തിനെന്നറിയാതെ...?
നീ പിൻ വിളിക്കു കാതോർക്കുന്നോ ഇപ്പോഴും......?
നീ മറന്നു എന്ന് കരുതി...
നിന്റെ വെളുത്ത മുടിയിഴകൾ
പ്രായമായില്ലേ എന്ന പരിവേദനം എന്തിനു...?
നിന്റെ ഓരോ നിശ്വാസത്തിലും ഈ ഞാനുണ്ട്.....
നിന്റെ സാലഭഞ്ജികയായി കൈയെത്തും ദൂരെ....!
സൂർ..
.നീ എവിടെ ഒളിച്ചാലും
നിന്നെതേടി ഞാൻ എത്തും
നിന്റെ നനു ത്ത ഓർമ്മകളെ
ചിലങ്ക അണിയിച്ചു മുൻപേ നടത്തും,
അങ്ങ് ദൂരേ തീരമണയാൻ
കാത്ത് അല തല്ലുന്ന
തിരമാലയും,
തിരയെ പുൽകാൻ കൈകൾ
നീട്ടി നിൽക്കുന്ന കരയും
ലയിക്കുന്ന നേരം.
നിന്നോട് കലഹിച്ചത് പ്രണയ-
ത്തിന്റെ ആഴം കൂട്ടാനായിരുന്നു
ചായം മാഞ്ഞ ഭീതിയിലെ നഖ-
ശിഖാന്തങ്ങളൊക്കെ നിന്റെ
പ്രണയം ആസ്വദിച്ച നിമിഷങ്ങളായിരുന്നു,
പ്രണയ ഭരിതമായ നിലാവുറഞ്ഞ തായിരുന്നു ഓരോ രാത്രിയും.
പെറ്റു പെരുകിയ മയിൽപീലി
നിന്റെ ഓർമ്മകളെ മറക്കുമോ?
നിന്റെ സ്നേഹത്തിന്റെ വാതിൽ പാളി -
തഴുതിട്ടൊ നീ,
നിന്റെ ഓർമകൾ ഇല്ലാതാവുംനാളിൽ
സ്വപ്നങ്ങൾ ചിറകൊടിഞ്ഞു
വീഴും നാളിൽ, വേർപിരിയൽ
നമ്മളിൽ വന്മതിൽ തീർക്കും
നാൾ വരെ...,.,...
നിന്നിലെ പ്രണയ മഴ നനയാൻ
ഞാൻ ഉണ്ടാവേണ്ടേ ഇവിടെ?
എന്റെ വരികൾക്ക് ജീവൻ
തുടിക്കുന്നത് നിന്റെ ചുണ്ടുകൾ മൊഴിയുമ്പോളാണ്.
നിന്നിലലിഞ്ഞു തീരുമ്പോളാണ്
ഞനെന്ന മിഥ്യ സത്യമാവുന്നത്
നീ മിഴികൾ നടാത്ത എന്റെ
വരികളിൽ നീ ജീവിക്കുന്നുണ്ട്
നിന്റെ നിശ്വാസങ്ങളും
നിന്റെ കനവുകളും നിനവുകളും
ഉണ്ടവിടെ..................,
നിനക്കതറിയില്ല എന്നറിയുബോഴാ ണ്
എത്ര വിഡ്ഢി യാണ് ഞാനെന്ന
തിരിച്ചറിവിലേക്കു എത്തുന്നതും
എന്റെ ചുടു രക്തം നിന്റെ നെഞ്ചോരം
ഒഴുകി വന്നെത്തി നനയ് ക്കും വരെയും
നീയും ഞാനും നമുക്കിടയിലെ
നീല ജല രേഖയും നിശ്ചലം നിൽക്കട്ടെ
വരും ജന്മങ്ങൾ ഒരുമിച്ചുണരാൻ....!
രാവിന്റെ അന്ത്യത്തിൽ
നിദ്ര എന്നെ വിട്ടകന്നു,
ഒരു ഗാഡമായ ആലിംഗനത്തിൽ
അമർന്നിരിക്കയാണ്,
ആ ഗാഡതയുടെ അളവറിയില്ല,
നെഞ്ചിലാകെ ചൂടാണ്
ഏതു മാപിനി കൊണ്ടളക്കും..?
പനിയളക്കുന്ന,.,?
നിശ്വാസത്തിന്റെ ഗാഡതയെ
എന്തു അളവുകോലുകൊണ്ട് അളക്കും?
പുറത്തു മഴപെയ്തുണ്ട്.,
മഴമാപിനി കൊണ്ടളക്കുമോ ?
അപ്പോൾ,നിൻ ചുംബനത്തിൻ
ഗാഡതയുടെ അളവ് കോലെന്തു..?
ഇന്നലകളിൽ കിടക്ക -
ക്കിരുപുറവും പുറം തിരിഞ്ഞു-
റങ്ങിയവർ നമ്മൾ...
നിനക്കു നിന്റെ സ്വപ്നങ്ങൾ
എനിക്കെന്റെ 'പാഴ് ' ചിന്തകൾ
ഇന്ന് രാവിൽ പുറത്തെ
മഴ നനഞ്ഞ ഗുൽമോഹർ
ചെടിപോലെ നനഞ്ഞു
വിറച്ചു നിന്റെ ആലിംഗനത്തിൽ
അമർന്നു.....
വെള്ളി വരയിട്ട മുടിയിഴകൾ
കൈവിരൽ തുംബാൽ കോതി,
ചന്ദന മണമുള്ള കുളിർ നെറ്റിയിൽ
ചുണ്ടുകൾ ചേർത്ത്....
ദാവണി പ്രായത്തിൽ... എത്തിയോ
ഞാൻ വീണ്ടും....?
ഗർഭപാത്രം മരുഭൂമിയായിരുന്നു
ആർത്തവം വിരമിച്ചിരുന്നു....
പക്ഷേ..... ഇന്നിൽ
തിരണ്ടു കുളി എന്നിൽ മടങ്ങീരുന്നു
ഗർഭപാത്രത്തിൽ ജീവന്റെ തുടിപ്പുകൾ
ഉണർന്നു തുടങ്ങിരിക്കുന്നു...,..
പുലരാൻ ഒരൽപ്പം ബാക്കി
നിൽക്കേ, അലാറം ഓഫ്
ചെയ്തു വെറുതെ മച്ചിൽ
ഗൗളിയുടെ രോദനം കേട്ടു കിടന്നു
പിന്നെ.... എതിർ വശം
തിരിഞ്ഞു രേതസ് ഒട്ടി-
പിടിച്ച തുടകളുമായി നീയും
തളർന്ന മാറിടങ്ങളും,
അഴിഞ്ഞുലഞ്ഞ മുടി വാരി-
ക്കെട്ടിയീ ഞാനും.......!.
ഭൂമി ഊഷരമാണ്...
ഇന്നലേയും ഇന്നും നാളെയും...
വഴിപിരിയും നീയുമീ ഞാനും
യാത്ര പറയാതെ......
മൗനം വാചലമാണ്......
നിനക്കും എനിക്കുമിടയിൽ
കഥകൾ ഏറെ പറഞ്ഞു.
നിന്നെയും എന്നെയും
ജനിമൃതികൾ ക്കടുത്തു
നിർത്തുന്നതും ഈ മൗനമല്ലേ......?
സൂർ.,..
ഇതെന്റെ രാജമല്ലിക്കാണ്
ചുമരുകൾ എന്റെ നിശ്വാസങ്ങൾ
ജാലകങ്ങൾ നിന്റെ വിശ്വാസത്താൽ
വാതിലുകൾ സ്വാന്ത്വ്നത്താൽ
മേലെ ആകാശനീലിമ കാണുന്ന,
കൃഷ്ണ തുളസിയും പിച്ചിയും
പരി മണം പൊഴിക്കുന്ന നടു മുറ്റം
വേർതിരിക്കാത്ത വരാന്ത-
ക്കോരമീ ഊണു മേശ
ഉറങ്ങാൻ ഈ ഊഞ്ഞാൽ
പുതച്ചുറങ്ങാൻ ഇലഞ്ഞി
പൂവിതൾ തീർത്ത കമ്പളം
അവിടെ നീയും ഞാനും മാത്രം
വെറുതെ മോഹിച്ചു മനസ്സിൽ-
പണിതീരാത്ത എന്റെ സ്വപ്ന
വീടാണു രാജമല്ലി........!
സൂർ.
ഓർമ്മകൾക്ക് ഒരു ശവമഞ്ചം
ആത്മാവിന്റെ ആട്ടു തൊട്ടിലിൽ
തീർത്തു ഇന്നീ രാവിൽ,
ഘടികാര മുന ഓടുകയാണ്
കാലത്തിന്റെ തോന്ന്യാസങ്ങൾക്ക്
കൂട്ടായി........
ഇന്നലകളിലെ ഓർമ്മകൾ
ചേക്കേറുന്ന വഴി -
യരികിലെ ഇരിപ്പിടങ്ങളിൽ
നാലുമണി കാറ്റ് വിഹ്വലതയോടെ
എന്റെ പ്രണയ സങ്കല്പങ്ങളെ നോക്കി
പരിഹസിച്ചു നിൽപ്പുണ്ട്
പാറാവുകാരെ പോലെ
തല കുനിച്ചു നിൽക്കുന്നുണ്ട്
മുഖം മൂടിയണിഞ്ഞ രൂപങ്ങൾ
അതിലൊന്ന് നിന്റെ മുഖമാണോ സൂർ....?
...,........ അതു നിന്റെ മുഖം ആണ് സൂർ.
സൂർ...,.
ഇന്നലകളെ ഓർത്തു
ഇന്നിൽ പൊഴിയുന്ന
മിഴി നേരിൽ
കാലങ്ങൾ തേരട്ടകളായിരുന്നു
നിന്നെ നീല ജല രേഖ പോൽ
തിരഞ്ഞ നാളിൽ.......
ഒരു ഒറ്റപ്പെടലിന്റെ നീർ ചുഴിയിൽ ആയിരുന്നു
നിന്നെ തേടി ആയിരുന്നു
കണ്ണുകൾ അലഞ്ഞിരുന്നത്
നിന്റെ ഒപ്പം നിന്റെ കാലടികളെ
ഞാൻ പിൻതുടരണമെന്നു
വെറുതെ കിനാവ് കണ്ടു,
സ്നേഹമെന്ന തീഷ്ണത
നിന്റെ നോവിലോ ചൊടിയിലോ
ഇത്തിരി വെട്ടമായി ജ്വലിച്ചിരുന്നോ?
നിന്റെ കൈ തണ്ടിലെ നേർത്ത-
പച്ച ഞരമ്പുകളിൽ നഖങ്ങൾ
ആഴ് ന്നിറക്കി നിന്നെ
നോവിക്കണമെന്നു
തീവ്രമായി മോഹിച്ചു,
നിന്റെ കണ്ണിൽ വേദനയുടെ
നീർ പൊടിയുവോളം!!!!!!
സൂർ....
പറയാൻ ഒരു വാക്ക് നിനക്കായി
കരുതി വെച്ചു, മറവിയിൽ
നിശബ്ദത മുന്പേനടന്നു
നിനക്കും എനിക്കും ഇടയിലായി
അങ്ങ് ദൂരെ ദൂരേ കാർമേഘ
പാളികൾ ക്കിടയിൽ ഒരു വാതായനം
നിന്റെ മൗനത്തെ പൊതിഞ്ഞു
മഴവില്ലുകൾ നിഴൽ നീർത്തി
നിനവുകൾ പെയ്തിറങ്ങാറുണ്ട്
ഓരോ രാവിലും
ഓരോ പകലിലും
നിന്നോട് മൊഴിയുവാൻ
ചൊടികൾ വിടരാറുണ്ട്
നിനക്കായി കാത്തു നിൽക്കുമ്പോൾ
ഏതോ ഇരിളം കാറ്റിൽ, ഒരു
തൂവൽ പോലെ എന്നിൽ നിന്നും
നിന്നെ ദൂരേക്കു മാറ്റുന്നുണ്ട്.
പക്ഷേ... സൂർ നീ അറിയാത്ത
ഒന്നുണ്ട്, എന്റെയീ മൗനം മുറിക്കുന്നത്
സൂറിനോട് പരിഭവം നിറഞ്ഞ
എന്റെ തൂലികത്തുമ്പാണെന്ന്.......!
സൂർ
ഓരോ വരിയും നിനക്കായി ആണ് പിറവി കൊള്ളുന്നത്......,
നീയെന്തിനാണ് പ്രണയമെന്ന -
മുഖം മൂടി അണിഞ്ഞിരിക്കുന്നത്?
പ്രണയമൊരു നോവിന്റെ കുളിരാണ്.
പ്രണയത്തിന്റെ നിഗൂഢമായ
മുഖം നിനക്കുണ്ടായിരുന്നു.
പ്രണയത്തിന്റെ നൊമ്പരപ്പാടിൽ
മുഖമമർത്തി നഷ്ട്ട സ്വപ്നങ്ങളിൽ
നീ മയങ്ങുന്ന നാളിൽ
നിന്റെ നെഞ്ഞിലേ സ്പദനങ്ങളിലെ
കാറ്റിന്റെ ശീലുപോലും
ശോകാർദ്രമാവും.......
സൂർ.......
സ്നേഹം ഒരു നൂലിഴയാണ്, പൊട്ടി പോകാൻ ഒരു നിമിഷം മതി,
സ്നേഹം ഒരു ever lasting flower ആണെന്നു ആരോ പറഞ്ഞിട്ടുണ്ട്,
സ്കൂളിൽ ടൂർ പോയ് വരണവർ പോകാത്തവർക്ക് സ്നേഹത്തോടെ കൊണ്ട് കൊടുക്കും ever lasting flower, എനിക്കും കിട്ടീട്ടുണ്ട്, ഞാനും കൊടുത്തിട്ടുണ്ട്, കമ്പ്യൂട്ടർ കീബോർഡിൽ കൈവിരൽ തുമ്പിൽ ആദ്യം വിരിഞ്ഞതും സ്നേഹത്തിന്റെ തീഷ്ണത യാർന്നു സൂർ
Love is life, (ആണോന്നറിയില്ല )
Love is an everlasting flower (എവിടെ..? മിഥ്യയായ ധാരണ )
Love is the most power full word on earth
(വെറുതെയാണ് സൂർ, )
വേദനകൾക്ക് മേൽ വീണ്ടും വേദനകൾ
എന്റെ മാത്രം സൂർ...,
അത്ര അർത്ഥ പൂർണ്ണമായ വിളി ആണോ?
അറിയില്ല,
നിനക്ക് പഠിക്കാനുള്ള പുസ്തകമാവുമോ ഞാൻ,,.,...,.,,.,.....?
ഇന്ന് സ്വരങ്ങളെ പ്രണയിക്കാം
മിഴികളിൽ മിഴികൾ നിറയുന്ന
നാൾ ഒന്നിൽ പ്രതിരൂപത്തോടെ
ഉള്ള പ്രണയം......നിറയുമോ?
നിനക്കും എനിക്കും ഇടയിലെ
മൗനം മുറിഞ്ഞിരിക്കുന്നു
നൂലിഴയുടെ അകലവും മറഞ്ഞിരിക്കുന്നു
മിഥ്യ ആവാം, എങ്കിലും ഒന്നു -
തണുക്കട്ടെ ഉള്ളം,
അക്ഷരങ്ങൾ പെറുക്കി അടുക്കി വെച്ച സമസ്യ പൂർണ്ണ മാവുന്നില്ല,
പ്രാസവും ഇഴ ചേരുന്നില്ല.
മഷി തണ്ടിൽ ഉണങ്ങി പിടിച്ച
കണ്ണീർ പോലെ നീല
നിറം കട്ട പിടിച്ചിരിക്കുന്നു
ഹൃദയം നൂറു കണ്ണാടി തുണ്ടായി
നുറുങ്ങിയിരിക്കുന്നു...
യാത്ര പറയാതെ ഒരു നാൾ
പിൻ വിളിക്കു കാതോർക്കാത്ത -
ഒരു ദിനം വിദൂരെ........!
ഈ തുടർ കഥയുടെ
ഏടുകൾ അലംകോലം ആയിരിക്കുന്നു
അടുക്കിവെക്കാം ഇനി
താള പിഴ കൾ ഇല്ലാതെ.
സൂർ........
ഒരിക്കൽ നി എന്റെ കൈകുംബിളിലേക്കു
ഒരു തുടിക്കുന്ന ഹൃദയം വെച്ചു തന്നു, നീ ഇത് എടുത്തോ എന്നു പറഞ്,എന്തിനായിരുന്നു?
മേഘ പാളികളിൽ മൂടി ഞാനതു മനസിന്റെ ചിമിഴിൽ വച്ചിരിക്കുന്നു.
എന്തിനെന്നറിയില്ല!
കാലത്തിന്റെ വികൃതി കരങ്ങൾ കാല ചക്രം
തിരിച്ചു കൊണ്ടിരിക്കുന്നു ഭൂമി ഉരുണ്ടതല്ലേ.
ഭ്രമണത്തിൻ ഇടയിൽ എപ്പോഴെങ്കിലും വീണ്ടും കാണാമെന്ന പ്രത്യാശയിൽ,ശരിയല്ലേ സൂർ.....
ചില പ്പോഴൊക്കെ ...ഹൃദയം നുറുങ്ങുന്നുണ്ട്..
നീ ആ ചുവരിലെ പ്രതിഛായ യിൽ നിന്നും
പുറത്തു വരൂ,,,
മാത്‍സ് ക്ലാസ്സിൽ ടീച്ചർ ബ്ലാക്ക് ബോർഡിൽ ചോക്ക് കൊണ്ട് നീട്ടി വരച്ചിട്ടു ഒരഗ്രത്തു ഒരു ബിന്ദുവും മറ്റേ ആഗ്രത്തു ഒരു ആരോ മാർക്കും വരക്കും,എന്നിട്ടു പറയും ഇത് അനന്ത മായി നീണ്ടുപോകുന്നു,സൂർ നിന്നെപ്പോലെ...അതാവാം നീ ഇന്നും തിരക്കുകളിലെ നീല ജലരേഖയാവുന്നത് ഇങ്ങേ അറ്റം ബിന്ദു ''എ ''എന്നോ "ബി "' എന്നോ പേരിൽ അവിടെത്തന്നെ നില്പുണ്ടാവും,എന്നെപോലെ ശരിയല്ലേ സൂർ.
നിനക്ക്.....
സ്‌മൃതി ധാരകൾക്കൊരു
ബാക്കി പത്രം..........
പുറത്തൊരു മഴ പുറപാടിനുള്ള
മുന്നൊരുക്കങ്ങൾ..
സപ്ത നിറങ്ങൾ വാരി തൂകി
മാരിവിൽ നിറവുണ്ടവിടെ
നിനക്കാശംസയേകു വാനായി
നിന്റെ വാതിൽ പടിക്കപ്പുറം
സന്ധ്യാമ്പരത്തിന്റെ ഇത്തിരി
ശോണിമ മായാതെ കിടപ്പുണ്ട്,
നിനക്കൊരാശംസയേകുവാനായി.
നിലാവലിഞ്ഞ രാവിൽ
ഒരു മഴത്തുള്ളി ഇല ചാർത്തിൻ
തുമ്പിൽ നിന്നിറ്റു വീഴാതെ
കാത്തു നിൽപ്പുണ്ട്
നിനക്കായി ആശംസയേകുവാൻ
ജാലക പടിക്കപ്പുറം, വിടരാൻ മറന്ന
ഒരു കുടന്ന പിച്ചക മൊട്ടുകൾ
മിഴിതുറക്കാൻ കാത്തു നിൽപ്പുണ്ട്
നിനക്കാശംസയേകുവാൻ
നിന്റെ ജനാലവിരിക്കപ്പുറം
ശോകത്തിന്റെ രാവുകളിൽ
ആശ്വാസത്തിൻ ഇത്തിരി
വെട്ടമാകുന്ന ഒരു മിന്നാമിന്നി
കൺചിമ്മുന്നുണ്ടാവട്ടെ
നിനക്കായി ഒരുനൂറാശംസയേകുവാനായി,
ഒരു രാപ്പാടി പക്ഷിയും
പാടട്ടെ. നിനക്കായി ....നിറവോടെ........!
ഇന്നലകളെ മറക്കാം -
ഇന്നിന്റെ ഓർമ്മകളിലേക്ക്,
ഇന്നലെ കൊഴിഞ്ഞ നഷ്ട്ടമായ ദിനങ്ങളിലെ ദുഃഖ പൂർണ്ണമായ സന്തോഷഭരിതമായ-
സായന്തനങ്ങൾ തിരികെ കിട്ടില്ലിനി,
പെയ്തൊഴിഞ്ഞ മേഘങ്ങളിൽ
പെയ്തൊഴിയാത്ത മനസ്സുമായി
മഴയൊരു പിയൂഷ വാഹി പോൽ
നിൻ ഓരോ തുടിപ്പിലും.
മഞ്ചാടി മണികളും വളപ്പൊട്ടുകളും
ഇഴ ചേരാത്ത -
മയിൽ പീലി പെറ്റു പെരുകാത്ത,ഇന്നിൽ
ഓർമ്മകളുടെ വേലിയേറ്റങ്ങളിൽ
മറവിയുടെ വേലിയിറക്കങ്ങളിൽ
പുതുനാമ്പുകൾ നിറ ചാർത്തോടെ
...,....................,......
സുഗന്ധ പൂരിതമാക്കുവാൻ
നേരുന്നു നിനക്കായി
ഈ ജന്മദിനം !!!
ഗൃഹാതുരമുണർത്തുന്ന ഓർമ്മകൾക്ക്
പിന്നാലെയുള്ള പ്രയാണമല്ലിതു-
ഉറക്കത്തിന്റെ മഞ്ചലിനു
അവധി കൊടുത്തു രാവിന്റെ
ആർദ്രതയിൽ തീരാത്ത
ജോലികൾക്കിടയിലൂടെയുള്ള ഓട്ടപാച്ചിൽ !
പകലിനെ തണുപ്പിക്കാൻ
കേക്ക് വേൾഡിലെ "ഷേക്കി "നോ
രാത്രിയെ തണുപ്പിക്കാൻ കബോർഡിലെ
ബാക്കിയായ "ബിയറി"നോ കഴിയുന്നില്ല.
രാത്രി എരിഞ്ഞടങ്ങുമ്പോൾ
ജനാല ചില്ലിനപ്പുറം വിളറിയ
ചന്ദ്രന്റെ മഞ്ഞ രാശി,
മുറിയിലെ മഞ്ഞ വെളിച്ചത്തിൽ
പിറവിയെടുക്കുന്ന "പ്രോഗ്രാമർ"
കൈ വിരൽ തുമ്പിൽ നൂറ്റി നാലു
ചതുരക്കട്ടകളുടെ ഇന്ദ്രജാലം
ലാംഗ്വേജ് --സ്ട്രിങ് -കോഡിങ് -
പ്രൊസിജിയർ -ഫങ്‌ഷണൽ -ഒബ്ജെക്റ്റ്
സ്ക്രിപ്റ്റ് - ലോജിക് -ലാംഗ്വേജ് -
സി- സി -പ്ലസ് പ്ലസ് - പാസ്ക്കൽ
പ്രോഗ്രാംസ്....ന്റെ മായാ പ്രപഞ്ചം !
ഇടക്കിടക്കു ഓർമ്മപെടുത്തുന്നു-
ആന്റി - വൈറസ് സോഫ്റ്റ് വെർ അപ്ഡേഷനുകൾ..........
വല്ലാത്ത വീർപ്പുമുട്ടൽ..
ചതുര കട്ടകളിൽ കൈ വിരൽ തുമ്പിന്റെ
സ്നേഹ സ്പർശം........
പതിനെട്ടു 'ന്യൂമറിക്' കീ കൾ
ഇരുപത്തിയാറു "ആൽഫബെറ്റ് കീ ''കൾ
പിന്നെ വീണ്ടും പതിനെട്ടു
"സൈൻ " കീ കൾ
നിന്റെ വിരൽത്തുമ്പുകളിൽ
ശ്വാസം കിട്ടാതെ പിടയുന്നു.
""ലോഗിങ്" -"അസ്സംബ്ലി" -"റഫ് "-
"ഫൈൻ --ഫൈനൽകട്ട് " കൾ -
ക്കൊടുവിൽ "കൺക്ല്യൂഷൻ "
തീരാത്ത പരാക്രമങ്ങൾ പിന്നെയും
ചതുരകട്ടകൾ വല്ലാതെ വലഞ്ഞിരിക്കുന്നു,
നാല് "ആരോ "കീ കൾ
ഇടത്തേക്കോ -വലത്തെക്കൊ
എന്നറിയാതെ ഉഴലുന്നു
എങ്ങോട്ടെക്കെന്നറിയാത്ത
"സ്ക്രോൾ" കീ കൾ
ചെറുതിൽ നിന്നും വലുതി ലേക്കോ
വലുതിൽ നിന്നും ചെറുതിലേക്കോ
"ക്യാപ്സ് "കീ യുടെ വിലാപം
താഴെക്കോ മുകളിലേക്കോ എന്നറിയാതെ
അപ്പ് - ഡൌൺ കീ കൾ
"എന്റർ" കീ വല്ലാതെ വീർപ്പുമുട്ടുന്നു
മായ്ച്ചിട്ടും മായ്ക്കാത്ത "ഡിലീറ്റ് "കീ
ഓടി രക്ഷപെടാനാവാതെ "എസ്‌കേപ്പ്" കീ
"ആൾട് " കീ മാത്രം നിശ്ചലം
ഇനി വയ്യ ....ചതുരകട്ടകൾ വിലപിക്കുന്നു
ബാഡ് കമാൻഡ്,ഫയൽ നെയിം
പിന്നെയും,..........
"കട്ട് -കോപ്പി -പേസ്റ്റ് - ഷോർട് -കട്ട്"
"കീ "കൾ വലഞ്ഞിരിക്കുന്നു
ഉറക്കം നൂൽ കോർത്ത് -
കൺപീലികളെ വരിഞ്ഞു ചേർക്കുമ്പോൾ
ഘടികാരം പിന്നിൽ ചിരിക്കുന്നു
സമയം നാലുമണി കഴിഞ്ഞു മുപ്പതു മിനിറ്റ് !
Published asianet
സൂർ..,....
ചില നേരങ്ങൾ......
ഓർക്കുമ്പോൾ ചിരിക്കാനോ,കരയാനോ കഴയാറില്ലല്ലോ....
നീ ആണെന്നെ ചിരിപ്പിക്കുന്നതും,കരയിപ്പിക്കുന്നതും എന്നു
പറയുമ്പോളും നിനക്ക് അതിഷ്ട്ടമായി എന്നു പറയാറില്ലേ ..?
ഫ....... കഴിഞ്ഞു ഒരു തെറി കൂടി വായിക്കുമ്പോൾ ശരിക്കും കരച്ചി ലിനിടയിലും എനിക്ക്ചിരി വരാറുണ്ട്...
പോട്ടെന്നേ.....
സൂർ
ജൂണിൽ അവന്റെ പിറന്നാൾ ആയിരുന്നു,എപ്പോഴും പോലെ സെലിബ്രേറ്റ് ചെയ്താലോ.....?എന്നിട്ടു വേണം നിന്റെ കെട്ടിയോൻ എന്നേ തട്ടാൻ........
അവന്റെ ആത്മഗതം,ആ അതു ശരിയാ ഞാനും ശരി വച്ചു. എന്നാലും സെലിബ്രേറ്റ് ചെയണോല്ലോ,ചെയ്‌യാടോ..ആ വരട്ടെ.
ദിവസങ്ങൾ കഴിഞ്ഞു,,അവന്റെ പിറന്നാൾ
ദിവസത്തിന്റെ തൊട്ടു മുൻപ് പതിവുപോൽ ഓഫീസിലെ തിരക്കുകൾക്കിടയിൽ ഒന്നും പ്ലാൻ ചെയ്യാൻ പറ്റിയില്ല.
എപ്പോഴോ അവന്റെ ഫോണിൽ ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു,തിരക്കുകൾക്കിടയിലെ
മറവിക്കു കുറവൊട്ടുമില്ല,എങ്കിലും റേഞ്ച്
പ്രോബ്ലം..കണ്ടില്ല ഈ പല്ലവികൾ ഒന്നുമില്ല......
യൂറിൻ പോലും ഞാൻ ആവിയാക്കി ആണെ ടി കളയുന്നേ എന്നു പറയുമ്പോഴുള്ള നർമ്മരസത്തിനും ഒട്ടും കുറവില്ല.
വൈകുംനേരം തിരക്കിട്ട് ഓഫീസിൽ നിന്നും ഇറങ്ങും നേരം അവന്റെ മെസ്സേജ്,വായിക്കാൻ തുടങ്ങും മുൻപേ ഗേറ്റിൽ എന്നേ വിളിക്കാൻ ഹസ് എത്തി,തിടുക്കപ്പെട്ടു മെസ്സേജ് നോക്കി,ഡിലീറ്റ് ചെയ്ത് കാറിൽ കയറി. """Di day after tommarow "'"".
പിന്നെ വീടെത്തി,കാര്യങ്ങൾ ഒക്കെ മറന്നു.
സത്യം സൂർ അതിന്റെ meaning നാളെ കഴിഞ്ഞു അടുത്ത ദിവസം എന്നെനിക്കറീല്ലാരുന്നു, ഞാൻ tomarrow മാത്രേ കണ്ടുള്ളു,day after എന്റെ മനസിലെ വന്നില്ല.അല്ലെങ്കിൽ ഞാൻ മനസിലാക്കീല്ല.
രാവിലെ നേരത്തെ എണീറ്റു വീട്ടിലെ അഞ്ചു
പണിക്കാർക്കും,മറ്റുള്ളവർക്ക് ഉള്ളതും ഒരുക്കി അവനുള്ള ഭക്ഷണവും കൂട്ടത്തിൽ അടപായസവും,സേമിയയും ഒക്കെ പാർസലാക്കി തിടുക്കത്തിൽ ഓഫീസിലേക്കു.
സമയം 9:30,40,59 10:00.......1.30pm
നീയെവിടെ..?മെസ്സേജ്.......ഇട്ടു. എപ്പോ എത്തും,,നാളെ.....,
നാളെ.......??? ഇന്നു നീ വരില്ലേ.....?ഇല്ല,
day after tomarrow,ഞാൻ അയച്ചിരുന്നല്ലോ ഇന്നലെ..നീ കണ്ടില്ലേ..?
അതിന്റെ meaning മറ്റന്നാൾ എന്നാണെഡീ ......!
ടിന്നിൽ ഇരുന്ന് അട പായസവും,സേമിയയും
എന്നെ നോക്കി കൊഞ്ഞനം കാട്ടുന്നു.
അയാൾടെ ഒരു "DAY AFTER TOMARROW '"
അതിന്റെ പിന്നിൽ ഉണ്ടായിട്ടുള്ള വിഷമങ്ങൾ
സൂറിന് മനസിലാകില്ലേ,,,ഉവ്വ് നിനക്കതു അറിയാമെന്ന്എനിക്കറിയാം..കാണാമറയത്തു ഇരുന്നോളൂ......ചിരിക്കേണ്ട......
എന്റെ രാവിലേയുള്ള ഉറക്കം ,ഇതൊക്കെ സമയത്തു ചെയ്തെടുക്കാൻ ഉള്ള എന്റെ കഷ്ട്ട പ്പാട് ,ഇതിനൊക്കെ ആരു വിലതരും?
ഞാനൊരു "വിഡ്ഢി " April ഫൂൾ......
അവന്റെ ഒരു day after tomarrow.
കൈയിൽ കിട്ടീരുന്നെങ്കിൽ ഞെരിച്ചു കൊല്ലാമായിരുന്നു....
സൂർ........
എന്നോ എഴുതിയ കഥ, പൂർത്തിയാകാതെ
എൻറെ ഡയറിയിൽ വെളിച്ചം കാണാതെ
ഉണ്ടായിരുന്നു, അതിന്റെ അവസാനം എങ്ങിനെ ആയിരിക്കണം എന്നു തീർച്ച ഇല്ലാത്തോണ്ട് അത് മാനം കണ്ടില്ല,
പക്ഷേ എവിടെയോ അതു നടന്നിട്ടുണ്ടാവാം
ഇല്ലേ?
ഉവ്വെന്നേ, ഉണ്ട് ഒരു പരംമ്പര,എന്നേ വല്ലാതെ
വേദനിപ്പിക്കുന്നുണ്ട്.
സൂർ.....നിന്റെ പേര് റൂഹ് എന്നാക്കിക്കോട്ടെ,
കമന്റ് ബോക്സിൽ നീ കാണുന്നുണ്ടോ??
നിന്റെ പരാതികൾ തീരാനായി പ്രാർത്ഥിക്കുന്ന ഒരാൾ,
വേദനിപ്പിക്കുന്ന വരികൾ, നെഞ്ചിൽ നീറ്റൽ
ഉണ്ടാകുന്ന നേരങ്ങൾ...
സൂർനെ ""റൂഹ് "" ആക്കി മാറ്റിക്കോട്ടെ എന്ന ചോദ്യവും ഉണ്ട് കൂടെ,
"റൂഹ്" എനിക്കും ഒരു നൊമ്പരം ഉണ്ട് ആ പേരിനോട് .....
എങ്കിലും ആ പേര് സൂറി നോളം വരില്ല.
സൂർ എൻറെ നൊമ്പരപ്പാടാണ്..എന്റെ മാത്രം
അതാവും സൂർ ഇന്നും കാണാമറയത്തു നിൽക്കണത്.
......... ആമി......
സൂർ...........
കേൾക്കാനെൻ അരികിൽ
നീയുണ്ടായിരുന്നെങ്കിൽ
പറയാൻ ഞാനുമുണ്ടായിരുന്നു
നിന്നരികിൽ.......,.........
എന്നാലീ നീണ്ടുപോകും മൗനം
നമുക്കിടയിൽ............
മൗനത്തിന്റെ അഹം --
ഭാവത്തിനീ നിൽക്കുമ്പോൾ
ഞാനീ അഗ്നിയിൽ ഹോമിക്കപ്പെടുന്നു
മഞ്ഞിൻ തണുപ്പിൽനിന്നും
മഴയിലെ കുളിരിൽ നിന്നും
വെയിലിന്റെ തീഷ്ണമാം ജ്വാലയിൽനിന്നും
നിന്നേ.മറയ്ക്കുന്നു ഞാൻ
നിന്നേ പ്രണയിക്കാൻ ഈ -
ഞാൻ മാത്രം ബാക്കിയാവട്ടെ,
നെഞ്ചിലൊരു വിങ്ങൽ ബാക്കിയാവുന്നു
ഒരിക്കലും അറിയാത്ത നിന്നേയോർത്തു,
നീയറിയാത്ത എന്നേയോർത്തു!
സൂർ,എവിടെയാണെന്റെ -
സന്തോഷം അസ്തമിച്ചതു?
കാലം എനിക്കായി മാത്രം
കരുതിയതൊക്കെ നെഞ്ചോരം
ചുമക്കൂ എന്നു നിന്റെ പരിഹാസം
നിന്റെ വഴികണ്ണിൽ ഞാൻ മറഞ്ഞപ്പോൾ
നിന്റെ നെഞ്ചിലെ ചൂടെനിക്കന്യമായപ്പോൾ
നിന്റെ വിരൽ തുമ്പുകൾ എൻ -
മിഴിനീർ മറന്നപ്പോൾ...
അവഗണനയുടെ നാളിലെ
നെഞ്ചിലെ നോവുകൾ.....
നീയെന്റെ പ്രണയത്തിൽ
കല്പിച്ച പരിധിയും പരിമിതിയും
ഏകാന്തതയിൽ അലിയാനീ ഞാനും,
ഇന്നലെ പെയ്ത മഴയിൽ
കുളിർന്നു നീയും,
തോർന്ന മഴയിൽ കുതിർന്നു
നിന്റെ പ്രണയവും......
സൂർ ഓരോ വരിയിലും നീയുമുണ്ടാവണം
നീ പറയുമ്പോലെ,
എന്റെ വിരൽത്തുമ്പിലെ അക്ഷരം
നീയാവണം എന്നും.....
ഓരോ മഴതുള്ളിയും
ഇലത്തുമ്പിൽ കാത്തിരുന്നു
നിന്നിലേക്ക് പ്രണയ മഴ
തുള്ളിയായ് പെയ്തിറങ്ങാൻ.........
സൂർ രാവ്ഏറെ ആയിരിക്കുന്നു,
സുഖസുഷുപ്തിയുടെ ആഴങ്ങളിലേക്ക്
നടന്നുകയറുവാൻ മോഹം ഏറെ
എനിക്ക് അന്യമാവുന്നീ നിദ്ര
ഓരോ രാവിലുംഎന്നേ വിട്ട്
നിന്നിലേക്കീ പ്രയാണം !
സൂർ...........
നിന്റെഓർമ്മയിൽ ഞാന -
ലിയുമ്പോളും,നിന്റെ -
ഓർമ്മകൾ എന്നെ -
വിട്ട് അകലുമ്പോളും -
നിന്റെ നിശ്വാസങ്ങളു -
തിർക്കുന്ന വരികളെൻ -
അക്ഷരകൂട്ടിലുണ്ട്.
നിന്നിലേക്കെത്താൻ
ഞാൻ യാചിക്കയില്ല
പിടിച്ചടക്കുവാനും അറിയില്ല
ഒടുവിൽ ഏതോ വഴിയോരം
കണ്ടു മുട്ടിയപ്പോൾ
തകർന്ന മൗനത്തിനു,
പ്രണയത്തിന്റെ ഉപ്പുരസ്സം.
പിച്ചകം പൂവിട്ട നിൽക്കുന്ന
വാതിൽ പടിക്കിപ്പുറം,നിന്റെ
മാത്രം ഏകാന്തതയിൽ,ഇനി
ഞാൻ കൂടി അലിയട്ടെ..?
എൻറെ തെറ്റുകൾ എൻറെത്
മാത്രമായി നില കൊള്ളട്ടെ,
എൻറെ നന്മകൾക്കു നിന്റെ
ഉദ്യാനത്തിൽ ചേക്കേറാമല്ലോ..?
സൂർ എന്താണ് നിന്റെ സ്നേഹം...?
ഞാനറിയാത്തതാണോ...?
നീ പറയാത്തതാണോ ...?
അതോ, അറിഞ്ഞിട്ടും
അറിയില്ലെന്ന നടനമാണോ..?
ഇങ്ങു തണലോരം,ഓർ -
ക്കാനൊരാൾ,കിനാവിലെ ഓർമ്മ,
കാത്തു വെച്ച ഒരു കുന്നിമണി
മറവിയിൽ മുങ്ങി പോയൊരക്ഷരതെറ്റ്!!!!
സൂർ..
കാലത്തിന്റെ വികൃതി കൈകൾ
എന്തൊക്കെയാ കാട്ടിക്കൂട്ടുന്നെ ?? നീ മിണ്ടാതെ ഏതു വിദൂരതയിൽ ആണ്?
മനസ് കടം കൊടുക്കാൻ കഴിയുമോ,??മനസ്
കടം വാങ്ങാൻ പറ്റുമോ...,?
നീ ദൂരെ മാറി നിക്കാതെ,എനിക്കുത്തരം തരുന്നേ ??ഇനിയൊരിക്കലും കഴിഞ്ഞുപോയ കാഴ്ച കൾ തിരികെ കിട്ടില്ല,
നി ഒരിക്കലെങ്കിലും കാണാമറയത്തു നിന്ന്
എൻറെ അരികിലേക്ക് വരൂന്നേ,
വേദനകളും നഷ്ട്ടപെടലുകളും ഇല്ലാത്ത
ഒരിടത്തേക്ക്...
എന്താണ്സൂ ർ അംഗുണിതം...?
പേരറിയാത്ത,എന്നാൽ അറിയുന്ന
എന്തോ ഒന്ന് !
ഇനി വരികൾക്കിടയിലെ അർത്ഥ
ശൂന്യതക്കു എന്ത് പറയണം
എന്നും പറയും പോലെ
കാലത്തിന്റെ വികൃതികൾ
അകന്നു പോകുന്ന ധ്രുവങ്ങൾ
മാഞ്ഞു പോകുന്ന നീല ജല രേഖ
അകലുന്ന നിശ്വാശങ്ങൾ
മിഴികൾ നിറയുന്നുണ്ടോ....
നിനക്ക് ഞാൻ അന്യയാകുന്നുവോ...
കടം കൊള്ളുന്നതൊക്കെ ഒരിക്കൽ തിരി ച്ചെടുക്കപെടുമ്പോൾ വീണ്ടും ആ വഴിയോരം
വീണ്ടും തനിയാവർത്തനങ്ങൾ
ബാക്കി പത്രം!
ഇനി....??
ഞാൻ നടന്ന വഴികൾകൾക്കപ്പുറം
നിന്റെ വഴിയും തീരുന്നു
അകലെ എങ്ങോ ആയിരുന്നവർ
ആ വഴിയരികെ എന്തിനെന്നറിയാതെ
ഒരു നാൾ...........
നിശ്വാസങ്ങൾ ഒന്നായപോൽ
വഴികൾ അവസാനിച്ചിരിക്കുന്നു
,ഇനി അകലം ഒരു ബിന്ദു മാത്രം...
നിന്റെ നീളുന്ന മൗനം
ഒരു വേനലിൻ തുടക്കമായിരുന്നു..
ഈ മൗനവും നിന്റെ സ്വരവും
ചേർന്നൊരു പ്രണയത്തിന്
മഴ നൂലിഴ കനവുകൾ നെയ്യട്ടെ.....
അടുക്കള വാതിലിന് പുറകിലായ
ഒതുങ്ങി തൂങ്ങുന്നു,
വെളുപ്പും കറുപ്പും നിറഞ്ഞു
അക്കങ്ങളും അക്ഷരങ്ങളും
നെടുകെ കുറുകെ അതിരുകൾ
പകുത്ത കറുത്ത വരകൾ
എൻറെ ഓർമ്മ താളുകൾ
എന്റെ കണക്കിലേ കളികൾ
നക്ഷത്ര തിളക്കങ്ങൾ
അമ്പലനടയിലെ കാണിക്ക സമർപ്പണം
കല്യാണ,അടിയന്തിര കുറിപ്പുകൾ,
പിന്നെ ഓർമ്മ ചെപ്പിലെ
അക്കങ്ങൾ,മറവി പെയ്യും മുൻപേ
കുത്തികുറിക്കുന്ന അക്ഷരപ്പൊട്ടുകൾ
അവിടെ നിന്റെയും എന്റെയും
ഓർമ്മളിലെ, മായാത്ത നിഴൽകുത്തുകൾ
നീ എന്നെയും ഞാൻ നിന്നേയും
അറിയാൻ മറക്കാതെ വരച്ചിട്ട
രൂപ രേഖ കൾ.........
പിണക്കത്തിന്റെയും,ഇണക്കത്തിന്റെയും
ഓർമ്മപെടുത്തലുകൾ...
ഇതെന്നുമെന്റെ ഓർമ്മത്താളുകൾ.
എൻറെ ഓർമ്മ പുസ്തകം.....
ഹൃദയത്തിനു നാല് അറകളുണ്ടെന്ന്, അതിൽ നാലു പ്രതിഷ്oകൾ , ഒന്നിൽ ഒരു കാമുക ഹൃദയവും മറ്റൊന്നിൽ ധാർഷ്ട്യത്തി ന്റെയും അടുത്തതിൽ സ്പർദ്ധയുടെയും നാലാമത്തെതിൽ സ്വാർത്ഥതയ്ക്കും ഇരിപ്പിടം ഒരുക്കി...
പാതി ചാരിയ വാതിലിനപ്പുറം നീ, എൻറെ കണ്ണിൽ പെടാതെ ഇരുട്ടിന്റെ വന്യതയിലായി രുന്നു ഇപ്പുറം തീ കനലുകൾ അടങ്ങിയ കണ്ണുകൾക്ക് താഴെ പ്രായത്തെ മറക്കുന്ന വലയങ്ങളുടെ ആഴം അളന്നു നോ ക്കി നീ എന്ന മറവിയേ, നീ അറിയാൻ ശ്രമിക്കാത്ത ചില പരൽ മീനു കൾ പിടയുന്ന നിന്നി ലേക്കു നീളുന്ന മിഴി കൾ ക്കിപ്പുറം . ശൂന്യതയിലെ വേലിപടർപ്പുകളിൽ തിരയുന്ന കണ്ണുകൾ
രാവ് ഏറെ നിശബ്ദമാണ്
ഇന്ന് മാത്രമല്ല എന്നും.
തണുത്ര രാത്രികൾ
വിവശമാവാതെ കൊഴിയുന്നു.
തണുത്ത കമ്പളം തണുപ്പകറ്റുന്നില്ല
കാൽ വിരലുകൾ വെറുതെ കിടക്കയിലെ
പഞ്ഞിയുടെ മൃദുലതയിൽ ആഴ്‌ത്തി
നഖ മുൻകളെ നോവിച്ചു
പുറംതിരിഞ്ഞുങ്ങുന്ന രാത്രി -
കളോരൊന്നും തളിർക്കാത്ത
മനസുമായിനിഎത്ര കാതം...?
ചൊടികൾ മൃദുലമാക്കുന്നതു -
തലയിണയുടെ മൃദുത്വമോ...,?
ഉലപോലെ പഴുത്തിരിക്കുന്നു മനസ്
ഉള്ളം കൈയ്യിലെ തണുപ്പിൽ
തണുക്കില്ലിനി,ആരോ പറയും -
പോലെ,തണുക്കുമ്പോളല്ലേ
കമ്പിളി പുതപ്പു വേണ്ടു ---?
ഈ ചൂടത്തു പുതപ്പെന്തിനു?
അടുക്കള പ്പുറം കൊക്കുരുമ്മി,-
യിരിക്കണ ഇണക്കുരു വികൾ
വല്ലാത്ത നൊമ്പരമുണർത്താറുണ്ട്,
എന്തൊരു പ്രണയ സൗരഭ്യം.
ഉടയാത്ത ഉടയാടയും
ഉലയാത്ത കിടക്കവിരിയും
മുല്ലമൊട്ടിൻ പരിമണമില്ലാത്ത കിടപ്പറയും
ഇലഞ്ഞി പൂവിൻ സുഗന്ധം തൂകാത്ത --
വാഴക്കൂമ്പിൻ നിറമണിഞ്ഞ
നിശാ വസ്ത്രങ്ങൾ എന്നേ
മുറി കോണിലിരുന്നു
പരിഹസിക്കും നാളുകൾ മാത്രമാകുന്നു.
ഒരിടവപ്പാതി പെയ്തിറങ്ങും നേരത്തായി മിഴി തുറന്നിട്ടാവാം എന്റെ മിഴികളും തോർന്നീല്ലിതുവരെ, ഒരു വ്യാഴവട്ടക്കാലം കഴിയുമ്പോൾ ഓർത്തെടുക്കാൻ ഒന്നുമില്ല ഒരു വലം പിരി ശംഖ് ആയിരുന്നു ഹൃദയം ഇന്ന് രക്തം കിനിയും നോവുകൾ മാത്രം ഓർമ്മകൾക്ക് ശവം നാറി പൂക്കളുടെ ഗന്ധം നാലിനോട് ചേർന്നൊരു ശൂന്യത യും നാലിൻ ഒന്നു വാമ ഭാഗത്തും നാലിനോട് അതിൻ പകുതി ചേരുന്ന നാൾ ഒന്നിൽ പ്രായം പകുത്തെടുക്കും നേരം ,കറുത്ത പക്ഷ ത്തിലെ പൗർണമിയെ പോലെ ഞാനും മുകളിൽ കൊട്ടിയടക്കപ്പെട്ട വാതിലിൽ താഴെ കോണിപ്പടിക്കിപ്പുറം സ്ത്രീത്വം ചവുട്ടിമെതിക്കപ്പെടുമ്പോൾ ചോര കിനിയുന്ന ഹൃദയമില്ലിന്നു പണ്ടെങ്ങോ കോറിയിട്ട വരികൾ എന്നെ നോക്കി പരിഹസിക്കാറുണ്ടാവാം പ്രണയം മറന്ന വരികളും, വഴികളും....... കൺകോണിൽ ഒരു സ്മുദ്രം ഉറഞ്ഞിരിക്കുന്നു കറുത്ത രാശി വീണ കണ്തടങ്ങൾ നിർജീവവും , കവിളിൽ ഉപ്പു - പരലു കൾ പാകി മിനുസ പ്പെട്ടിരിക്കുന്നു കാല ത്തിന്റെ കൈ വഴി കളിൽ ധ്രുവങ്ങൾ അകന്നു പോകുമ്പോഴും നോവിന്റെ കാൽപ്പാടുകൾ മാഞ്ഞു --പോകുമെന്ന് പ്രത്യാശയും
ഓർമ്മകൾ തനിച്ചുറങ്ങട്ടേയീ രാവിൻ നിശബ്ദതയിൽ.
ഓർമ്മ ചിരാതുകൾ ഓർത്തിരിക്കാനുള്ളതാണ്
ഓർത്തുവെക്കണം ഓർമ്മകൾ
കലണ്ടറിൽ കോറിയിടാനുള്ള
തായിരുന്നില്ല ഓർമ്മകൾ!
നാണം കെട്ടവൾ എന്ന പേരിനെക്കാൾ കവിളിൽ തീർത്തോരടിയാണു നന്ന്. എൻറെ വാക്കുകളിൽ വരികളിൽ ആത്മാവു നഷ്ട്ടമായിരിക്കുന്നു. ആത്മാവു കീറി മുറിക്കപ്പെട്ടിരിക്കുന്നു !!
..........................
കൂട്ടുമ്പോൾ കുറയുകയും കുറയ്ക്കുമ്പോൾ കൂടുകയും ചെയ്യുന്ന ചില തത്വ ങ്ങൾ ................
എല്ലാവരാലും കൈയ്യൊഴിഞ്ഞ നാളുകളിൽ പഴം പുരാണങ്ങളിൽ തുഴയാതെ നനുത്ത ഓർമ്മകളി തല ചായ്ചുറങ്ങുവാൻ തോന്നീരുന്നു , പക്ഷേ,.........,.....,................. നോവ് ഉണങ്ങീട്ടില്ലാത്ത വിയർത്ത വഴിയോരങ്ങളിൽ ശ്വാസം മുട്ടുന്ന ഇടനാഴികളിൽ ഞാൻ ഒറ്റ പെട്ടുപോയി നാളിതുവരെ....................
മിഴികൾ ശോക പൂർണ്ണിമയോടെ വിദൂരതയിൽ നിനക്കായ് കാത്തിരുന്നു വിളറിയ കുമ്മായം മാഞ്ഞ ഭിത്തിയിൽ മുഖം അമർത്തി വിതുമ്പലടക്കുന്ന മഴ,നിറഞ്ഞ രാത്രികളിൽ തനിച്ചായി പിടയുന്നോരു മനസ്സ്, കേൾവിക്കാരില്ലാത്ത കാര്യം പറച്ചിലുകൾ ക്കൊടുവിൽ അറിയുന്നത് ഒന്നു മാത്രം, വിശ്വാസങ്ങളിൽ മാറാല കെട്ടീരിക്കുന്നു കാത്തിരുപ്പുകൾ അനന്തതയിലേക്കു - നീളുന്നു..........
.l