ഓർമ്മകൾ ഒരു വിളിപ്പാടകലെ, നിറമുള്ള സന്ധ്യകൾ മറഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇലഞ്ഞി പുതുമണം പൊഴിച്ചി രുന്ന വഴികളിൽ തൊട്ടാവാടികൾ കൂടുകൂട്ടി കാലടികളെ നോവിക്കുന്നു,
ഓർമ്മകൾ വേലിയേറ്റങ്ങളോ വേലിയിറക്കങ്ങളോ ഇല്ലാതെ നിലകൊള്ളുന്നു.
സ്വാന്തനത്തിനു മരണത്തിന്റെ തണുപ്പാണ്.
നിലാവ് പൊഴിയുന്നുന്നുണ്ട്, പക്ഷെ അരിച്ചെത്തുന്നത് നിലാമഴയല്ല,
വെറും കറുത്ത നിറങ്ങൾ ആണ് .
പകരം വെക്കാൻ പറ്റാത്ത ചില നേരങ്ങൾക്കുമേൽ എന്നും ഞാൻ ഒരുപാട് കൊതിയോടെ നോക്കാറുണ്ട്. അതൊരു മാത്ര, പിന്നെയും സ്വാന്തനത്തിന്റെ തണുത്ത കരസ്പർശം ഏൽക്കുമ്പോൾ ........
അക്ഷരക്കൂട്ടങ്ങൾ മനസിൽ നിന്നും പടിയിറങ്ങി പോയിരിക്കുന്നു .
പിറവി പെയ്യാത്ത മഷിപ്പാത്രത്തിനെ പേന പുച്ഛത്തോടെ നോക്കുന്നു.
എഴുതി ചേർക്കാൻ ഒരു വെളുത്ത പ്രതലം ഇനിയും ഉണ്ടാവുമോ.......?
എന്നാലും അക്ഷരങ്ങളെ പ്രണയിച്ചു പ്രണയിച്ചു വരകളായി നിറങ്ങളായ് കോറിയിട്ട മനസിന്റെ ജാലകം ഇപ്പോഴും അടയുന്നില്ല .
ആമി.


