ആ ദിവസം .............
ഓര്‍മ്മയിലെ ഒരു ദിവസം
പറയാന്‍ മറന്നുപോയ എന്തൊക്കെയോ
അറിയാന്‍ മറന്ന എന്തൊക്കെയോ
ആ സ്നേഹം ....ഏതു ഭാഷയില്‍ എഴുതും
നിന്റെ സ്നേഹം എന്നില്‍
ഏതു സ്ഥാനം ആയിരുന്നു
ഒരു ശ്രീ കോവില്‍ പടിക്കപ്പുറമായിരുന്നു
അതില്‍ എത്തപ്പെടാന്‍
ഒരു സ്വപ്നത്തിന്റെ തീവ്രതയുണ്ടായിരുന്നു, അതിനപ്പുറം
മറവിയുടെ കാണാ കിനാവിലായിരുന്നു , അതിനപ്പുറം
ഓര്‍മ്മകളുടെ ഒരു നീല രേഖയായിരുന്നു, അതിനപ്പുറം
തിരച്ചിലുകളുടെ ഒരു നീണ്ട യാത്രയായിരുന്നു, അതിനപ്പുറം
കിനാവിലെ സ്വറണ്ണ കൂട്ടിലായിരുന്നു ,അതിനപ്പുറം
ഒരു ഓർര്മ്മ പെടുത്തല്‍ പോലെ ഒരു ദിനം,അതിനപ്പുറം
സ്നേഹത്തിന്റെ, മറവിയുടെ,അവഗണനയുടെ നിമി
ഷങ്ങള്
പിന്നെ നീണ്ട കാത്തിരിപ്പിന്റെ
ദിവസങ്ങള്‍ ,
പിന്നെ കാണാപ്പുറങ്ങള്‍ തേടാതെ പിണക്കങ്ങളും ഇണക്കങ്ങളും
പിന്നെയും അകലം ഏറെ യായ നിമിഷങ്ങള്‍
ഒരു ദിനം ,എല്ലാ പരിഭവ ങ്ങള് ക്കും ഒടുവില്‍
നിന്റെ അരികിലെതാന്‍ ഒരു നിമിഷം
നിന്റെ കാമനകള്‍ ഏറ്റ് വാങ്ങി ,നിന്റെ പ്രണയ പരിഭവങ്ങല്ക്ക്
പുതിയ ഭാവം എഴുതി ,
നിന്റെ ഉമ്മറപ്പടി കൊലയില്‍
പുഴയോരം വീശിയ കാറ്റിന്റെ ഈ ണത്തില്‍
പൂവിടാത്ത ജാതിപത്റി കാണെ
ജനാലപ്പടിയിലെ ഒരിത്തിരി
ഇടം ബാക്കിയാകെ ... ഒരുമനസും ഒരുമെയ്യും
നിറഞ്ഞു ,കവിഞ്ഞു ,
ചുടു നെടു വീ ര്‍പ്പുകള്‍
തഴുകി യുറ ക്കുന്ന കാറ്റിന്റെ ശീലുകള്‍
തഴുകി കടന്നു പോയപ്പോള്‍ എന്താണു മൊഴിഞ്ഞത്
ഇനിയും ഒരുനാള്‍ തിരികെ വരുമെന്ന് .............


