• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Wednesday, 28 November 2012

Posted by Aami
No comments | 01:55

 വീണതന്‍ കമ്പികളില്‍ മീട്ടുമീ സംഗീതം .
നീ ,എന്‍ ഹൃദയത്തില്‍ മീട്ടുമീ  സ്നേഹത്തിന്‍ സംഗീതം  .......
 വീണക്കമ്പിയില്‍ ശ്രുതിയിട്ടു നീയെന്‍റെ  നോവില്‍ കുളിര്‍ പെയ്തിറങ്ങുമ്പോള്‍ 
എന്‍ ഹൃത്തടം നിനക്ക് നടന വേദിയാകുമ്പോള്‍  ....
 പ്രണയാര്‍ദ്രമാമോര്‍മതന്‍പാഴ്ഭൂമിപോലയീ വീണയില്‍ നോവും നിന്നാത്മവും ,
മണ്‍ ചിരതോഴിഞ്ഞ തിരി നാളവും , 

കുളിര്‍ കാറ്റും  ഇലചാര്‍ത്തും താരിന്‍റെയോര്‍മയും , 
എന്‍ രക്തതുടിപ്പിന്‍ വര്‍ണങ്ങളും.




Wednesday, 21 November 2012

Posted by Aami
No comments | 20:46

കാലത്തിന്‍റെ  കൈവിരല്‍ തുമ്പിലൊക്കെ പ്രണയം നിറച്ച ചിത്രങ്ങളായിരുന്നു
 പ്രണയം തളിര്‍ത്ത  പൂമരചില്ലകളില്‍ തപിക്കുന്ന നീഡഹൃദയവും  നെഞ്ചില്‍  ഉരുകും ഹൃത്തടവും ഉണ്ടായിരുന്നു.......

കാലത്തിന്‍റെ  ചക്രമുരുണ്ടപ്പോള്‍ മഴ പെയ്ത്തും ,മഞ്ഞു പെയ്ത്തും കാലം തെറ്റി വന്നു ,
പൂക്കള്‍ വിടരാന്‍ മറന്നു. കരിയിലകള്‍ കൂട്ടം തെറ്റി കിടന്നവഴിയിലൊക്കെ കാറ്റന്യനെപോലകന്നുനിന്നു.

പ്രണയം തുടിച്ചു നിറച്ച വരികള്‍ പകര്‍താനാവാതെ വിരലുകള്‍ മരവിച്ചു നിന്നു
കാലമെന്ന കഴുകന്‍, മനസിന്‍റെ നൊമ്പരപ്പാടില്‍ കൂര്‍ത്ത ചുണ്ടുകളാല്‍
കൊത്തി വലിച്ചെന്‍റെ നഷ്ടസ്വപ്നങ്ങളെ ഭക്ഷിച്ചു  വിശപ്പടക്കി.

ചോരപുരണ്ട കാല്‍പാദങ്ങളുമായി പറന്നുയര്‍ന്നു,
എന്‍റെ നഷ്ട സ്വപനങ്ങളുടെ രുചിയറിഞ്ഞു,
അനന്തമായ ആകാശത്തിന്‍റെ  മാറിലേക്ക്‌



Posted by Aami
No comments | 20:20

നിന്നെ ഞാന്‍ എങ്ങോ തിരഞ്ഞിരുന്നു
പുലര്‍ കാല മഞ്ഞിന്‍റെ  മൂടലില്‍,
ഞാന്‍ കണ്ട സ്വപ്നത്തിന്‍ രണ്ടാം പകുതിയില്‍
കനലുകള്‍ എരിയുമെന്‍ പ്രാണന്‍റെ  നോവില്‍
നിറമുകള്ള  ഓര്‍മകളുടെ  മുഖമായിരുന്നു
എങ്കിലും , ഞാന്‍ നിന്നില്‍ പ്രണയം നിറക്കാതെ
എന്‍റെ കണ്ണിലെ പ്രണയം തുളുമ്പാതെ
നിന്‍റെ  മുന്നില്‍ നിന്നിരുന്നു

പക്ഷേ നീയെന്നില്‍ കണ്ടതോ?
തീരാത്ത കാമത്തിന്‍ തുടിപ്പുകള്‍;
വഴിപിരിയാന്‍ കാത്തു നില്‍ക്കുന്ന പ്രണയത്തിന്‍റെ  വേദനകള്‍

ഞാനോ?
ഇലഞ്ഞി പൂവിതളഴകായ്, നിന്‍റെ മാറിലെ  ചൂടില്‍
ഉരുകിയുണരുന്ന ബാഷ്പ കണങ്ങളെ തേടും നിമിഷങ്ങളായിരുന്നോ?

അറിയാതെ നിന്നെ ഞാന്‍ അറിയാന്‍ തുടങ്ങിയോ ??  

Monday, 19 November 2012

Posted by Aami
No comments | 21:20


ഒരു മഞ്ഞു ജനിക്കുമുഷ:സന്ധ്യയില്‍
ഒരു മഞ്ഞുരുകുമീ പൊന്‍പുലരിയില്‍

എന്നും  ....
കണ്ണീരിന്റെ ഉപ്പുരസമായിരുന്നു  മന്ദഹാസത്തില്‍
വിഷാദത്തിന്റെ വേലിയേറ്റമായിരുന്നു നയനങ്ങളില്‍
നിറമുള്ള വളപ്പൊട്ടുകള്‍ മനതത്രിയില്‍ ഉടഞ്ഞു കിടന്നിരുന്നു

ഇടറിയ ശബ്ദത്തോടെ തകര്‍ന്നുചിന്നി പൊഴിയുന്ന ചാറ്റല്‍ മഴയും
നിറം മങ്ങിയ മഴവില്ലും
പുകയേറ്റ് തപിക്കുന്ന വിപഞ്ചിക പോലെ  ഹൃത്തടവും 
എപ്പോഴും ശേഷിച്ചിരുന്നു

ഒരു കുഞ്ഞു പുല്‍നാമ്പ് കരിഞ്ഞു  മരിക്കുന്നു, തീക്ഷണമാം സൂര്യന്‍റെ  ശോഭയില്‍
ഒരു പുല്‍നാമ്പ് പുനര്‍ജനിക്കുന്നീ, വര്‍ഷ കാല ഹർഷോന്മാദത്തില്‍.

സൂര്യകിരണങ്ങള്‍ അഗ്നിവര്‍ഷിച്ച ദിനങ്ങള്‍  കൊഴിയുമ്പോള്‍
കൊരിചോരിയുന്ന വര്‍ഷ കാലപ്പെയ്ത്തില്‍
മരം കോച്ചും തണുപ്പില്‍
മരിക്കുന്ന ഈ മനസ്സിൽ ഒരമൃത മഴ പോലെ   

നീയുമുണ്ടാവില്ലേ ...?

എപ്പോഴോ  മനസ് ശൂന്യമായി പോയിരുന്നു   
എഴുതാത്ത ഒരു തുണ്ടു കടലാസ് പോലെ.

Sunday, 18 November 2012

Posted by Aami
No comments | 21:37
ഇത്രനാളും ഞാനുമീ  നീയും ഒരു വിളിപ്പാടകലെ ആയിരുന്നു 
ഇന്നിപ്പോള്‍ നാമൊരു നിയോഗം പോലെ  ഈ ഇരുണ്ട ഇടനാഴിയില്‍  കണ്ടുമുട്ടി  ...........,

എന്തിനെന്നറിയാതെ   .........

പുതിയൊരു സൌഹൃദം  ചിറകു നീര്‍ത്തി . ഈ ഇട നാഴിയുടെ ഹൃദയ തുടിപ്പുപോലെ . നമ്മള്‍...........

നമുക്ക് തണല്‍  നല്‍കിയൊരു  വാകമരച്ചോടും
ഈ  നീണ്ട ഈ ഇടനാഴിയുടെ ഭിത്തികളില്‍ അലതല്ലിയമര്‍ന്ന പൊട്ടിച്ചിരികളും  തമാശകളും 

ഓരോ നിശാഗന്ധിയും  പൂത്ത് കൊഴിയുംപോലെ   
 ഓരോ  സൗഹൃദവും  ഇവിടെ കൊഴിഞ്ഞു വീഴാം 
നമ്മുടെ ഒത്തുചേരലുകള്‍ സ്വപ്നമായി ശേഷിക്കാം

എങ്കിലും .... ......

നമ്മേപ്പോലെ നാളെയും പലരുമിവിടെ വരാം
അനവധി സൗഹൃദമിവിടിനിയും  തളിര്‍ക്കാം 
ഈ ഇടനാഴികളും വാകചാര്‍ത്തുകളും അവര്‍ക്ക് തണല്‍ വിരിക്കട്ടെ .....

ഈ ഇടനാഴികളിലെ കൊഴിഞ്ഞു പോയ ദിനങ്ങളിലെ 
സായന്തനങ്ങൾ തിരികെ കിട്ടില്ല ഇനി.

 എങ്കിലും ..........

ഓര്‍മകളുടെ ചെപ്പില്‍ സൂക്ഷിക്കാനായി 
ഒരുപിടി നീല പീലിതുണ്ടുകളായി 
സ്വര്‍ണലിപികളിലീ  സൗഹൃദം  നിലനില്‍ക്കാന്‍ 
ഹൃദയപൂര്‍വം ...

നിനക്കായി  ഞാനുമെന്‍ ഹൃദയവും

Published manorama



Saturday, 17 November 2012

Posted by Aami
No comments | 21:34
മനസിന്റെ പുസ്തക താളിലെങ്ങോ മറന്നിട്ട മയില്‍‌പീലിയോരുനാൾ പെറ്റുപെരുകി ...

 പെറ്റ് പെരുകുമോ മയില്‍‌പീലി?
 മാനം കാണാഞ്ഞതിനാലാവാം മയില്‍ പീലിക്കിത്ര  ചന്തം..
 മയില്‍ പീലിക്കുഞ്ഞുങ്ങള്‍ മനസിന്‍റെ  പുസ്തകതാളിലെ അക്ഷരങ്ങളൊക്കെ  നുണഞ്ഞിറക്കി.
 
 പുസ്തകത്താളിന്‍റെ  മൂടി   തുറന്നവര്‍ പുറംകാഴ്ചകളിലേക്ക് തലയുയര്‍ത്തി
 മയില്‍‌പീലി ചേതനയറ്റതല്ലേ ..?
 അമാവാസി കണ്ണിലീ കരിമഷി എഴുതീട്ട് മാനമാകെ കറുത്ത് നില്പൂ ...
എന്‍റെ  കൈവിരല്‍  തുമ്പാൽ ഞാന്‍ എന്‍ കണ്ണില്‍ കരിമഷി എഴുതാന്‍ തുടങ്ങവേ 
അറിഞ്ഞു ,ഞാന്‍ എന്‍ കൈവിരല്‍ തുമ്പിന്‍റെ  ശൂന്യതയത്രയും..

പിന്നെ...
ഞാന്‍ എന്‍ പ്രണയത്തെ 'മൗന'ത്തില്‍  ചാലിചെടുത്തെന്‍  കണ്ണിലെ കരിമഷിയാക്കി 
അന്തിച്ചുവപ്പില്‍ നിന്നോരു നുള്ള് എടുത്തെന്റെ കുങ്കുമത്തിന്നു  മിഴിവ് നല്‍കി 

 ചോദ്യങ്ങളുതിരുമെന്നാകിലുമീ 
ചോദ്യങ്ങൾക്കൊരുത്തരവുമില്ല








Posted by Aami
No comments | 21:11

അത,
പ്രണയം എപ്പോഴും വഴി പിരിഞ്ഞു പോകും,
എത്ര തീവ്രതയിലും അത് ഒരു ചില്ലുപാത്രം  മാത്രമാണ്‌ ,

പ്രണയിക്കപ്പെട്ടിട്ടു വഴിയില്‍ എവിടെയോ ഉപേക്ഷിക്കപ്പെടുന്നത്തിന്‍റെ വേദന,

മനസിന്‍റെ  നീറ്റല്‍ ഏതു  മഴയ്ക്ക് തണുപ്പിക്കാന്‍ പറ്റും ?
ഏതു ഹിമകണത്തിനു കുളിര്‍പ്പിക്കാന്‍  പറ്റും ??

എല്ലാം വ്യര്‍ത്ഥമായ പാഴ് കിനാവുകള്‍ എന്ന്  തിരിച്ചറിയപ്പെടുമ്പോഴേക്കും  
പ്രണയം മറന്ന മനസിന്റെ ചിത എരിഞ്ഞടങ്ങീട്ടുണ്ടാവും.

എങ്കിലും പ്രണയം ഒരു  വാടാമല്ലിയല്ലേ?

എന്നും പ്രണയിക്കപ്പെടാന്‍ "ഈ"  നീ യും  "ഈ" ഞാനും
ഏതോ രാപ്പാടിപ്പക്ഷിക്കൊപ്പം കാതോര്‍ക്കില്ലേ ...?


Posted by Aami
No comments | 09:02

ചുമരിന്നലങ്കാരമായി  ഘടികാരം
തളം കെട്ടിയ നിശ്ശബ്ദത ഭേദിച്ചീ
ടിക്ക് ടിക്ക് ശബ്ദ വീചിയാല്‍
ഘടികാര സൂചി  മുന്നോട്ട് പായുന്നു -
കാലമാം  രഥചക്രത്തിനൊപ്പം ,
കാത്തു നില്‍ക്കീലയീ കാലം
എനിക്കായെങ്കിലും, കാലമെന്‍
കവിളില്‍ വരക്കുമീ കറുത്ത രാശിയും
വളര്‍ച്ച മുരടിച്ചോരീ തത്വചിന്താഗതിയും
വിശ്രമമില്ലാത്ത കഠിനപ്രയാണങ്ങളും
ഒടുവിലോകിട്ടുന്നതീ  ഉപഹാരമായി
പരാജയത്തിൻ തകര്‍ന്ന പഴംപാത്രം മാത്രം
ചായം മാഞ്ഞ ഭിത്തിയില്‍
പണ്ടെങ്ങോ കോറിയ നഘക്ഷതത്തിൻ രൂപരേഖ  
ശരറാന്തല്‍  വിളക്കെരിയുമീ പ്രകാശപൂരിതമാം  യാമത്തില്‍
കഥകള്‍ പറഞ്ഞു വിരസമാകുന്ന സന്ധ്യകളില്‍
എൻ സമയരഥമിതാ  മറുകര തേടുന്നു .......

Friday, 9 November 2012

Posted by Aami
No comments | 08:59

മൂന്നക്ഷരങ്ങള്‍  ചേര്‍ത്താല്‍ കവിതയാകുമോ..?
കാലം കൈ വിരല്‍ തുമ്പാൽ കോറിയിട്ട വികൃതി ചിത്ര ങ്ങള്‍ക്ക്
പ്രണയമെന്ന പേരിട്ടു വിളിച്ചത്താര്...?
തപിക്കുന്ന സൂര്യന്‍ പുറത്തും ഉരുകുന്ന ഹൃദയം നെഞ്ചിലും.

കാലം കണ്‍കോണുകളില്‍ മഷിയെഴു തും കാലമായി
പ്രായമോ ,വാര്‍മുടിയില്‍ വെള്ളി നൂലിഴകള്‍ തന്നു
പ്രണയത്തിന്‍ വിളവെടുപ്പ് കാലം കഴിഞ്ഞു ,  ഇനി..?

പ്രണയം തളിര്‍തോരി  ഭൂവില്‍ നരിച്ചീറുകള്‍ ആര്‍ത്തലക്കും
നാളുകള്‍ വിദൂരമല്ലിനി .....
പിണങ്ങി  പിരിയുവാനൊരുമാത്ര ഇണങ്ങുവാനോ?

ധാർഷ്ട്യത്തിൻ സൂചിമുനകള്‍ വാക്കിലും നോക്കിലും
നോവിന്റെ നൊമ്പരപ്പാടും നോവുന്നത്മാവിന്‍ ചേതനയും
ഇന്നെന്‍റെ വാക്കിലീ  പ്രണയമില്ല 
പ്രണയം പൊഴിയുന്ന വരിയുമില്ല ....!!!

Thursday, 8 November 2012

Posted by Aami
No comments | 02:55

വഴിയോര കാഴ് ചയില്‍
വഴി വാണിഭ ക്കാരന്‍
വില പേശി വില്‍ക്കുന്ന
സ്വപ്നത്തിന്‍ കൂടകള്‍
അതിലോരു നാള്‍ ഒരാള്‍
വിലപേശി വാങ്ങിയതെന്‍
ജീവിതമെന്ന കടലാസുപൂവ് !

കരുതിയില്ലോരിക്കല്ലും
വഴി വാണിഭ ക്കാരനുമെന്‍
കരളിലെ കിനാവുകള്‍ വിറ്റ് പോമെന്ന്
ഒടുവില റിയുന്നു  താന്‍ 'വില 'വാങ്ങിയ
പൂവിനോ മണമില്ല ,ഗുണമില്ലതു
വെറും കടലാസുപൂവെന്നു

വഴിയോരം  നിരത്തി വയ്ക്കാ നാവാത്ത
കടലാസ് പൂവിന്നും ,
പിടയുന്നു ഹൃത്തിലും ,
"വിധി"എന്ന വിലയിലീ
വഴി വാണിഭ ക്കാരനും
വിധി തേടിയലയുന്നു ...............!  
  

Posted by Aami
No comments | 02:45
നിന്‍റെ ജന്മ  ദിനങള്‍

പെയ്തൊഴിഞ്ഞ മേഘങ്ങളില്‍
പെയ്തൊഴിയാത്ത മനസുമായ്
മഴ യൊരു  പിയുഷ വാഹി പോല്‍
നിന്‍  ഓരോ തുടിപ്പിലും
കനവുകള്‍ നിറമുള്ള നിനവുകള്‍ ആകുവാന്‍
നേരുന്നു നിനക്കായി നൂറായിരം
ജന്മദിനാശംസകള്‍  ........


മഞ്ചാടി മണികളും  വളപ്പൊട്ടുകളും
ഇഴ ചേരില്ലിനി ..............
മയില്‍ പീലി പെറ്റു പെരുകില്ല
ഓര്‍മകളുടെ വേലി യേറ്റ ങ്ങളില്‍
മറവിയുടെ വേലി യിറക്ക ങ്ങളില്‍
പുതുനാമ്പുകള്‍ നിറ ച്ചാര്‍ ത്തോടെ
ഈ , കറുത്ത പക്ഷത്തെ സുഗന്ധ
പൂരിതമാക്കുവാന്‍  നേരുന്നു
നിനക്കായീ  ജന്മദിനം ................!
Posted by Aami
No comments | 02:30


വഴിയമ്പലത്തിലെ
വഴി പോക്കരെ പോലെ
വഴി പിരിഞ്ഞു പോകുന്നിരുവരും , ഹൃദയവും
കാറ്റുമീ കുളിരും പിരിഞ്ഞു പോയിരുവഴി
കാറ്റതിന്‍ നെഞ്ചില്‍ ഏറ്റ പൂ മണം എന്ന
കനവും പിരിഞ്ഞു പോയ്‌ ...

ഹൃദയത്തിന്‍ അറകളില്‍
ചിലന്തികള്‍ വല കെട്ടിയ നാള്‍
ഞാന്‍ എന്‍ ഹൃദയത്തെ കീറി മുറിച്ചിട്ടനാള്‍
കറുത്ത പക്ഷത്തെ കൂരിരുട്ടു പോല്‍
എന്‍ ഹൃദയ രക്തം കറുത്ത് പോയിരുന്നു ............!



Wednesday, 7 November 2012

Posted by Aami
No comments | 08:51
ചെമ്പകം പൂവിട്ടു നില്‍ക്കുമീ
നിലാവില്‍
മഞ്ഞു തുള്ളി മിഴിനീരുപോലെ
ഇല തുമ്പില്‍
കുളിര്‍ കാറ്റ് വീശിയ
വേളയില്‍
രാത്രിതന്‍ മാറിലേക്ക്‌ അനു രാഗ
വിവശയായി ഒഴുകിയിറങ്ങുന്നു

Monday, 5 November 2012

Posted by Aami
1 comment | 09:16

ഞാന്‍ കണ്ട സ്വപ്നത്തിന്‍ തുരുതിലുണ്ടായിരുന്നു   (?)  നീ
തിരക്കുകള്‍ ക്കിടയിലെ നീല ജല രേഖ യാണ്   (?) നീ
ഏതോ ഊഷരതയില്‍ ഉണ്ട്  (?)നീ
വര്‍ഷ കാല ഹര്ശോന്മാതത്തില്‍ ( ?) നീ

തിരക്കുകള്‍ക്കിടയില്‍ ശബ്ദം നഷ്ട പെട്ടവന്‍   (?)  നീ
മധ്യാനതിന്‍ തളര്‍ച്ചയില്‍  (?) നീ
ഏകാന്തതയുടെ മുള്‍ പിടിയിലാണ് (? )  നീ
 സ്വപ്നത്തിന്‍ തുരുത്തിലാണ് (?) നീ
വേഷങ്ങള്‍ അടിതീര്‍ക്കത്തവന്‍( ?) നീ


ആടി തീര്‍ന്ന വേഷങ്ങള്‍ അഴിച്ചു വെച്ചുവോ ( ?)  നീ
ഇനിയും നിനക്കായ്‌ കരുതി വച്ചിട്ട് ഉണ്ടാവാം  (?)
ഒരു പിടി   കോമാളി വേഷങ്ങള്‍ .........................(?)
Posted by Aami
No comments | 08:55


ഇരുട്ടനീതികള്‍ ക്കൊരു തണല്‍
പൂജാമുറിയില്‍ തകര്‍ന്നടിയുന്ന
ചൈതന്യ മേറും വിഗ്രഹങ്ങള്‍ ഇരുട്ടിന്‍ മറപറ്റി
അനീതിയും ഈ നഗര വേശ്യയും
ഇരുട്ടിന്‍ മറവിലെ മൃഗയാ വിനോദങ്ങള്‍ തളം
കെട്ടിയ രക്തത്തില്‍ ഏഴുതുമീ
പുതു വിപ്ലവ സൂക്തങ്ങള്‍
ആഘോഷ മാകുന്ന നര നായാട്ടുകള്‍
മാനവീയത്തില്‍  പാഞ്ചാലി കളാകുന്ന
നാരീ സത്യങ്ങള്‍  ............
പഴകി ദ്രവിച്ച തത്വ ചിന്ത ഗതികള്‍
പ്രപഞ്ച  ബോധത്തെ വിഴുങ്ങുമീ  സത്യങ്ങള്‍
 മൂല്യ തകര്‍ച്ചയുടെ പ്രതീകങ്ങള്‍ ആകുമ്പോള്‍
അടുത്ത ഊഴമിനി ആര്‍ക്ക് ...........? 

Sunday, 4 November 2012

Posted by Aami
No comments | 08:29

ഒലീ വിന്നിലകള്‍ പോലെ തളിർത്തോരി   പ്രണയം
 നിന്നെ കുറിച്ചെഴുതാനിനി വാക്കുകള്‍ക്കഭാവം.

പ്രണയം വറ്റിയ  പാഴ് ഭൂമിയില്‍
ഓര്‍മ തന്‍ വേലിയേറ്റങ്ങള്‍ .
തീവ്രനുരാഗം തുടിക്കുമീ
പാഴ്മന ജീവിത പാന് ഥാവിന്‍ ബാക്കി പത്രം
 എനിക്കായി മാത്രം നിൻ ഹൃദയ തുടിപ്പുകള്‍
പ്രണയം തളിർത്തോരി നിമിഷങ്ങളില്‍
നീ, യെന്‍ ഹൃദയം തൊട്ടിരുന്നു,

ഒരുമിച്ച സായന്തനങ്ങൾ
തുടക്കമതിലീ പ്രേമം ഒരു തേന്‍മഴ പോലെ ....
പിന്നെ,  പ്രേമ സാക്ഷാത്കാരം,

 ഋതുക്കള്‍ മാറി മറിയവെ  നീ,യെന്‍
ജീവരക്തം നുണഞ്ഞിറക്കവേ .....
സ്നേഹം തുളുമ്പിയ നിന്‍ കണ്‍ കോണില്‍
ധാർഷ്ട്യത്തിന്‍ സൂചി മുനകള്‍
ഞാന്‍ ,നിനക്കൊരു നിശ് ചേതനമാം പാഴ് നിലം പോലവേ

എന്റെയും ,നിന്റെയും  ജീവരക്തം ചാലിച്ചെഴുതിയ പ്രണയം
മാധുര്യം നഷ്ട മായി യിരുധ്രു വങ്ങളി ലെക്കൊഴുകവേ !!!!!

പ്രണയം വറ്റിയ മരുഭൂമിയില്‍
 സ്നേഹത്തിന്‍ പെരുമഴ ക്കലമായ് 
 പെയ്തിരങ്ങുവാന്‍ 
ആയിരം മഴ തുള്ളികളാല്‍ 
പ്രണയത്തിന്‍  പ്രളയം തീര്‍ക്കുവാന്‍ 
നീയുണ്ടായിരുന്നു........
ഇന്നീ  പ്രണയമാധുര്യം നഷ്ടമായി 
ഈ വീഥിയില്‍ ഏകയാവുന്നു ഞാൻ വീണ്ടും  ..........................................

Posted by Aami
No comments | 04:09
ഏകയായി ഞാനിയിരുട്ടില്‍ 
ഏതോ പരാജയം പോലെ ... 

മഴ നനഞ്ഞുകുതിര്‍ന്നൊരു  മുറിവു  പോല്‍
പുഴുക്കുത്തു വീണൊരു തീവ്രാനുരാഗം

അശനിപാതം കണക്കെയെന്‍ നെഞ്ചില്‍ തിങ്ങവേ .....

ഭയത്തിന്‍റെ വേലിക്കപ്പുറമീ രാത്രിയില്‍
നറു മഞ്ഞിനൊരു  ചിറകു മുളച്ചെങ്കില്‍ ........

മഴപുതച്ചോരീ നിലാവില്‍ ഞാനെകാന്ത പഥിക !

മുന്നിലെന്‍ ജാലകപ്പടിക്കു ചാരെ , എന്നെ നോക്കി ചിരിക്കുന്നു എന്‍റെ  ഛായ

ആദ്യ പകുതിയിലായിരം താരകള്‍ ജ്വലിക്കുന്നു -
പിന്നെ,ജീവിത ദര്‍പ്പണം ചില്ലുപാത്രമായി വീണുടയുന്നു

സ്വന്തനിപ്പിക്കനായുമീ കരങ്ങളില്‍
പരാജയത്തിന്‍ കൂര്‍ത്ത വിലങ്ങുകള്‍

ഗദ്ഗദം തിങ്ങി നീ നിറയുന്നു  കണ്ഠത്തില്‍
കത്തുന്നു മിഴികളില്‍ തീക്കനലുകള്‍ ,
അസ്ഥിയില്‍ ഒഴുകുന്നു തിളച്ച ദ്രാവകം

മഴപെയ്തു കുതിർന്നോരി  നിലവില്‍
ഞാനെന്നും ഏകാന്ത പഥിക .......