• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Saturday, 28 November 2015

Posted by Aami
No comments | 00:21

രാവിലെ  അടുക്കളയിലെ  തിരക്കിട്ട പണികൾ , ,
"ചായ  ഉണ്ടോ  മോളെ ..?" അടുക്കള പ്പുറം   കുഞ്ഞിപ്പെണ്ണ്  ,
ഒന്ന് തിരിഞ്ഞു നോക്കീ തെ  ഉള്ളു , എണ്ണയിൽ ഇട്ട കടുകുമണികൾ പൊട്ടി തെറിച്ചു കൈതണ്ടയിലേക്ക്  വീണു .. ഹോ  ..

ഫ്ലാസ്ക് തുറന്നു ചായ കപ്പിലേക്ക് ഒഴിച്ചു,  അതുമായി അടുക്കള  പുറത്തേക്കു ചെല്ലുമ്പോൾ കുഞ്ഞിപ്പെണ്ണ്‍  വാഴച്ചുവട്ടിൽ  ഇരുന്നു   ഓക്കാനിക്കുന്നു.
"എന്തെ..?? എന്തുപറ്റി..???"
ചായകപ്പുമായി മുറ്റത്തേക്കിറങ്ങി,
"ഒന്നുമില്ല .. " കുഞ്ഞിപ്പെണ്ണി ന്റെ പരിഭ്രമം കലര്‍ ശബ്ദം,
"ചായ കുടിക്ക്". അവൾ ചായയുമായി  അടുക്കള  വരാന്തയിലെ    തൂണിൽ ചാരി ഇരുന്നു.
"ഇന്നിനി മുറ്റമടിക്കേണ്ട, ബാക്കി ഞാൻ ചെയ്തോളാം".
"വേണ്ട  മോളെ  ഞാൻ തീര്‍ത്തിട്ടെ പോകുന്നുള്ളൂ".
"ശരി  ശരി", ഞാൻ വേണ്ടും അടുക്കള ലോകത്തേക്ക് തിരിഞ്ഞു .

ഇനി കുഞ്ഞിപ്പെണ്ണി നെ പറ്റി പറയാം.
 ... വീടിനടുത്തു  ഉള്ളതാണ് , വീട്ടില് ഒറ്റയ്ക്ക്  താമസം . വൃ തികെട്ടതി ന്റെ    ആകെയുള്ള ഒരു കറുത്ത  രൂപം ,പല്ല് തേ ല്ക്കില്ല ,കുളിക്കില്ല , മുടി ചീകില്ല , മുഷിഞ്ഞ  തുണി പോലും അല ക്കാൻ മെ നക്കിടില്ല , ആരെങ്കിലും  ഒരു പഴയ  വസ്ത്രം  കൊടുത്താൽ  ഇട്ടിരിക്കുന്നത് മാറും . എ പ്പോഴും വായിൽ നിറയെ മുറുക്കാൻ ഉണ്ടാവും ,അതാവട്ടെ വായുടെ ഇരു വശതേ ക്കും ഒഴുകി  അവിടെ രെണ്ട്‌  ചാലുകൾ രൂപപ്പെട്ടിരിക്കുന്നു ,

ഏ തു നേരവും   പിറുപിറു തു കൊണ്ടിരിക്കും , ഏതെങ്കിലും പുരയിടത്തിൽ കയറി അവിടെനിന്നു ഓലയോ ,തേങ്ങയോ   പെറുക്കി യത് കയ്യിൽ കാണും,  ഒന്നും കിട്ടി ഇല്ലെങ്ങിൽ ഒരു വെള്ളക്ക  എങ്കിലും  .

ഇനി കുറെ ദിവസം പിറകിലേക്ക് വരാം ..

കുറെ ദിവസം മുന്പാണ്  എന്തെങ്കിലും  കഴിക്കാൻ വേണമെന്ന് പറഞ്ഞു ഒരുച്ച നേരം  വീട്ടില് എത്തിയത് ,  അവിടെക്കിരുന്നോള് . ഞാൻ ഊണെ ടുത്തു വരാം ന്ന് പറഞ്ഞു  അകത്തേക്ക് കയറി ,തിരികെ ചോറും  കറി കളും ആയി എത്തുമ്പോൾ ആളെ കാണാനില്ല , എവിടെ പോയി എന്ന് ചിന്തിച്ചു നിന്നപ്പോൾ  ഒരു തുണ്ട് വാഴ യില പൊട്ടിച്ചു കൊണ്ട് നടന്നു വരുന്നു ,കൈയി ൽ  കുട്ടികൾ  മണ്ണ് വാരി കളിക്കുന്ന ഒരു ഗ്ലാസും  ഉണ്ടായിരുന്നു .ഇതെന്തിനാ   എനിക്ക്  ഇതിലേക്ക് തന്നേരെ , പാത്രം വേണ്ട ,അതെന്താ ..? ഇനി ഇതിൽ ആര് കഴിക്കും അതോണ്ട .. അതൊന്നും സാരമില്ല , ഇതിൽ കഴിചോളൂ  .ഭക്ഷണം  വിളം ബിയ പാത്രം ഞാൻ അവള്ടെ കയിലേക്ക് കൊടുത്തു ,വെള്ളം നിറച്ച ഗ്ലാസ്സും .
ഊണ് കഴിഞ്ഞു വരാന്തയിൽ കിടന്ന ചൂലെടുത്ത് അവിടെ ആകെ തൂത്തു വാരി . ഇനി  ഞാൻ വന്നു തൂത്തു  തരാം ,എനിക്ക് ചോറ് തന്നാൽ മതി.
അവളുടെ  പറച്ചിൽ കേട്ട്  എനിക്ക് വല്ലാത്ത സഹതാപം തോന്നി, എന്തോരം ആഹാരം ദിവസവും പാഴാ ക്കി കളയുന്നു . അവൾക്കു ഒരു നേരം ആഹാരം കൊടുക്കാൻ എനിക്ക് പ്രയാസം തോന്നീല്ല .ഞാൻ പറയാതെ തന്നെ അവൾ രാവിലെയും ,വൈകുംന്നേ രവും എനിക്ക് മുറ്റ മടിച്ചു തന്നു . ഞാൻ അവൾക്കു കഴിക്കാൻ ഭക്ഷണം  കൊടുത്തു, ഉടുക്കാൻ വസ്ത്രങ്ങളും , അവൾ ഒട്ടൊരു ഭേദ മായി എന്ന് തോന്നി തുടങ്ങിരിക്കുന്നു .

എന്നും കുളിക്കണം  എന്ന് ഞാൻ  പറയാറുണ്ട്‌ ,അവൾ അത് കേള്ക്കാൻ കൂട്ടാക്കിയില്ല , വല്ല മഴയും നനഞ്ഞാൽ അവള്ടെ കുളി ആയി ,
ചില ദിവസം ഞാൻ അവളെ നിര്ബന്ധിച്ചു  പല്ല് തേൽ പ്പിച്ചിട്ടുണ്ട് , ദേ ,കുഞ്ഞേ ഞാൻ  ഇങ്ങനാണേൽ വരത്തില്ല ,നീ വരേണ്ട .. അയ്യോ .. പിന്നെ ഞാൻ എങ്ങിനെ ചോറ് തിന്നും ,എനിക്ക് ആര് തരും ?  ആ .. എനിക്കറിയത്തില്ല ഞാനും പറയും.

എന്നാലും അവൾ കുളിക്കാനും നനക്കാനും മടി കാണി ച്ച്കൊണ്ടേ യിരുന്നു  .
അവളുടെ  ശീലം  ഞാൻ വിചാരിച്ചാൽ  മാറില്ല എന്ന് എനിക്കും അറിയാമായിരുന്നു ..
 ഇന്നെന്താണാവോ   അവൾ ഇത് വരെയും എത്തിയില്ല  , കുറെ നേരം കഴിഞ്ഞു വേച്ചു  വേച്ചു അടുക്കള പുറത്തു  ഒരനക്കം  ,കുഞ്ഞിപെണ്ണ്‍  വരാന്തയിൽ  തളര്ന്നു കിടക്കുന്നു ,എന്ത് പറ്റി  ,ഇത്തിരി ചൂട് വെള്ളം .. ,വേഗം ഗ്ലാസ്സിലേക്ക്‌
ചായ പകര്ന്നു കൊടുത്തു ,ഒരു കവിൾ  കുടിച്ചു  അതെ വേഗം  അത് ചര്ദ്ദി ച്ചു.


എന്താ ..പറ്റി യെ ..?  എന്ത് കഴിച്ചു ...? ഒന്നുമില്ല   അവള്ടെ ക്ഷീണിച്ച സ്വരം .
എനിക്കെന്തോ വല്ലായ്ക തോന്നി എങ്കിലും   , ഇന്നിനി ഒന്നും ചെയ്യേണ്ട  ഇവിടെ എങ്ങാനും ഇരുന്നോള് ..എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്കു പോയി .
കാപ്പി യുമായി വന്നപ്പോൾ  അവൾ വീണ്ടും ഒക്കാ നിക്കുന്നതു  കണ്ടു ,കാപ്പി കഴിക്കു , പാത്രം അവള്ക്കരികിലേക്ക് നീക്കി വച്ച് കൊണ്ട് പറഞ്ഞു .
എനിക്ക് വേണ്ട  ,വിശ പ്പില്ല ... അവള്ടെ കണ്ണിൽ  നല്ല ക്ഷീ ണം ഉള്ളതായി തോന്നി . പോവാ നാളെ വരാം എന്ന് പറഞ്ഞാണ് പടിയിറ ങ്ങിയത് .ഇപ്പോൾ
മാസം എത്ര കഴിഞ്ഞു .


പാലുമായി  വന്ന  നാണി അമ്മയാണ്  പറഞ്ഞത് , അറിഞ്ഞില്ലേ , കുഞ്ഞി പെണ്ണ് പ്രസവിച്ചു . ങേ ... ഞാൻ ഞെട്ടി ,  ആ ....  ഇരട്ട കുട്ടികൾ ,നമ്മടെ രാമചന്ദ്രന്റെ കട തിണ്ണയിൽ . ഒന്ന് ആണും ഒന്ന് പെണ്ണ്.ആണിനെ കിട്ടി പെണ്ണ് അപ്പോൾ തന്നെചത്തു   എന്നാ കേട്ടത് ,

എന്നാലും  നാണി  അമ്മെ   ആരാ അവളോട്‌ ഇത് ചെയ്തത് ...?

എനിക്കുത്തരം തരാതെ അവർ നടന്നു നീങ്ങി.

അവളെ കണ്ടാൽ തന്നെ അറപ്പു  തോന്നുമായിരുന്നു ,അവളോടെ  ഇത് ചെയ്തവര ആരായാലും മാപ്പില്ല .. ഞാൻ  മനസ്സിൽ  പറഞ്ഞത്  ആരു കേൾക്കാൻ  .

എന്ത് തന്നെ ആയാലും    അവൾ  ആ കുട്ടി യെ  പാത്രം കഴുകിയും ,മുറ്റ മടിച്ചും  വളര്ത്തി ,ഇന്ന് അവൻ വിവാഹ പ്രായം എത്തി യിരിക്കുന്നു അവൻ അമ്മയെ നന്നായി നോക്കുന്നു എന്നാണ് കേൾവി .
പക്ഷെ ഇന്നും  അവൾ, അവന്റെ അച്ഛൻ ആരെന്നു  പറഞ്ഞിട്ടില്ല,
അവളോട്‌ കൂടി ആ രഹസ്യവും അവസാനിക്കുമായിരിക്കും .ചോദിക്കണ മെന്നു കരുതിയാലും  അവളെ കണ്ടു  കിട്ടേണ്ടേ .

എന്നാലും  കാമം  തീര്ക്കാൻ  ഒരു മാധ്യമം മാത്രം ആണ് പെണ്ണ് എന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത് .
പെണ്ണിന് മനസ്‌ ഇല്ല ,ഹൃദയമില്ല ,വികാരമോ വിചാരമോ ഇല്ല .കേവലം ഒരു  ശില ,പക്ഷെ ശിലയ്ക്കും  ഒരഴകുണ്ട് ,അതില്ലാത്തത് കുഞ്ഞിപെണ്ണിനായിരുന്നു ,എന്നിട്ടും  അവളിൽ  കാമം  തീർക്കാൻ ശ്രമിച്ചവൻ  ആരാണെന്നു  അവള്ക്കുമാത്രം അറിയാം .





Tuesday, 3 November 2015

Posted by Aami
No comments | 22:58
മഴ നനയാതിരിക്കാൻ ആണ് റോഡ്‌  അരികിലെ  സ്കൂൾ വരാന്തയിലേക്ക്  ഓടിക്കയറിയത്.  ടു വീലർ  മഴയത് നനയുന്നത് നോക്കി നിന്നു . മകൾ  സ്കൂളിന്റെ വെള്ളചായം പൂശിയ ഭിത്തിക്ക്  മേലെ  ഹാഫ് സാരി  അണിഞ്ഞ  പോലെയുള്ള നീല നിറത്തിൽ വിരലുകൾ കൊണ്ട് വരച്ചു,

"അമ്മേടെ സ്കൂൾ  അല്ലെ  ...,?  "
"ഉം  ...." വെറുതെ മഴയെ നോക്കി മൂളി ,
"നോക്ക് ... അമ്മേടെ  ക്ലാസ്സ്‌ ഇതായിരുന്നോ   ..?"   അവളുടെ ചോദ്യം  വീണ്ടും ...
"എല്ലാ മുറികളും അമ്മേടെ ക്ലാസ് മുറികൾ  ആയിരുന്നു"
"അതെയോ ! പറഞ്ഞെ അമ്മെ ,  അമ്മേടെ കുട്ടിക്കാലം, എനിക്ക് കേള്‍ക്കണം .... "
"വീട്ടിലെത്തട്ടെ മോളെ.."
"ഇപ്പം വേണം.."
അവൾ ചിണുങ്ങാൻ തുടങ്ങി ..

ഇവിടെയാണ്‌ ഇണക്കവു പിണക്കവും ആദ്യമായി അറിഞ്ഞ വഴിത്താരകൾ .
ഉച്ചക്കുള്ള ഉപ്പുമാവിന്‍റെയും നാട്ടിടവഴിയിലെ കണ്ണിമാങ്ങയുടെയും  സ്വാദും ആദ്യമായി  അറിഞ്ഞത്....
വഴിവക്കിലെ  കച്ചവടക്കാരന്‍റെ  കയ്യില്‍നിന്നും കയ്പ്പ്  നെല്ലിക്ക ഉപ്പുമായി തിന്നത്...
ഓറഞ്ച് നിറമുള്ള, ഉള്ളിൽ  തേൻ  നിറഞ്ഞ  മിട്ടായി  ആദ്യമായി നുണഞ്ഞത്...
ലോലോലി ക്ക  ഉപ്പിലിട്ടത്‌, അല്ലികൾ അടർത്തിയ  കമ്പിളിനാരങ്ങയുടെ മധുരം നുകര്‍ന്നത്...

"ഇതൊക്കെ കിട്ടുമോ അമ്മെ എനിക്കും ..  ?" അവളുടെ ചോദ്യം .
"പിന്നെ ... കിട്ടും കിട്ടും..!" അവൾ ലോലി പോപും ,കാ ഡ്‌ബറീ സും   ബർഗറും   ആണല്ലോ കണ്ടി രി ക്കുന്നത്‌ . 

ഈ വരാന്തയിൽ  ആണ് ആദ്യമായി കൊത്തംകല്ല്‌  കളിയ്ക്കാൻ  പഠിച്ചത്. വളമുറികൾ ചേർത്ത് വെച്ച്  സെറ്റ് കളിയ്ക്കാൻ പഠിച്ചത്.  മഴയുള്ള സമയം വരാന്തയിൽ ഇരുന്നു  കുട്ടിപ്പാവാടക്ക് താഴെ  കണങ്കാല്‍ നനച്ചത്‌ ,

ചെളിവെള്ളത്തിൽ  ഒഴുകി പോകുന്ന ചെരുപ്പെടുക്കാൻ  കുടയില്ലാതെ ഓടി മഴയത് ഇറങ്ങുന്നത്....
നനഞ്ഞ മുടിയിഴകൾ കുഞ്ഞുവിരലുകൾ  കൊണ്ട് പിഴിയുന്നത്...

വൈകുംന്നേരം  കലപില പറഞ്ഞു റോഡ്‌ അരികിലൂടെ,
ഇടയ്ക്കു  പിണങ്ങി  ഓടിയും പിന്നെ  നടന്നും  കിതച്ചും വഴിയിലെ പുളിമരത്തിൻ കീഴെ വീണ പുളി  പെറുക്കിയും  ഏതെങ്കിലും  വീട്ടില്‍ കയറി വെള്ളം കുടിച്ചും വീടെത്തുമ്പോഴേക്കും ആ ദിവസം തീർന്ന വി ഷമം  ബാക്കിയാവുന്നു. പിന്നെ വൈകുന്നേരം  സന്ധ്യാദീപത്തിന്‍റെ മുന്നിലിരുന്നു "രാമ.. രാമ..."  എന്നുരുവിടുമ്പോഴും   കണ്ണുകൾ   മുന്നിലെ വഴിയരികിൽ ആവും, കാരണം  അച്ചച്ചൻ  പീടികയിൽ  പോയി വരുമ്പോൾ കൊണ്ട് വരുന്ന കടല വറുത്തതാണ്  ഈ രാമ രാമ യുടെ ലക്‌ഷ്യം .

ഓർമ്മകളിൽ  ഇനിയും ബാല്യം  അങ്ങിനെ തന്നെ.
മുടിയിഴയിൽ  നര കണ്ടു അത്ഭുതപ്പെട്ടു  മകൾ  പറയുന്നു
"അമ്മെ.. അമ്മ നരച്ചു !"

എന്നിട്ടും എന്‍റെ മനസ്സിൽ ഞാൻ ഇപ്പോഴും പഴയ ആ കുട്ടിപ്പാവാടക്കാരി തന്നെ. കുട പിടിച്ചു മഴ നനയാൻ മനസ് വെമ്പുന്ന കുട്ടിപ്പാവാടക്കാരി.

പുസ്തകസഞ്ചി യിൽ  സ്ലയിറ്റിനൊപ്പം വാടിയ വെറ്റ  മഷി  തണ്ടുകൾ ഉണ്ടാവും. പിന്നെ എണ്ണം  പഠിക്കാൻ ഒഴിഞ്ഞ മഷിക്കുപ്പിയിൽ നിറച്ച മഞ്ചാടി  മണികളും...  കളർ ഉള്ള കല്ല്‌ പെൻസിലുകൾ...  ഒന്നാം പാഠം നനയാതിരിക്കാൻ  പ്ലാസ്റ്റിക്‌  കവറിൽ ഇട്ടു ആണ് സൂക്ഷിക്കുന്നത്. കേട്ടെഴുത്ത് കഴിയുമ്പോൾ എല്ലാം ശരിയായാൽ  ക്ലാസിലെ  ഫസ്റ്റ്  സീറ്റിലേക്ക് സ്ഥാന കയറ്റം..

ഓര്‍മ്മകളുടെ ചെപ്പിൽ  ഇനി എന്തൊക്കെ..??.

കുറുമ്പി യായ  റാണി..
പല്ല് പൊട്ടിയ അഞ്ജലി..
തല നിറയെ പേൻ  നുരക്കുന്ന ഉഷ..
ഒന്നും പഠിക്കാത്ത സതി..
ചെവി കേള്‍ക്കാത്ത  ബോബൻ..
ചൂടെടുക്കുമ്പോൾ  അമ്മ കാണാതെ ബെഡ് ഷീറ്റു   ഫ്രീസറിൽ  വെച്ചിട്ട് പുതയ്ക്കുന്ന  ഷിബു...
ഏത്  നേരവും മിട്ടായി തിന്നുന്ന അനുജ...
എപ്പോഴും വഴക്കുണ്ടാ ക്കുന്ന  സുമ...

ഇനിയും ഓർത്തെടുക്കാൻ ആരൊക്കെയോ?

ഒന്നാം ക്ലാസ്സിൽ  ഏറ്റവും കൂടുതൽ  സ്ലയിറ്റ് പൊട്ടിച്ച ബഹുമതി  എനിക്ക് സ്വന്തം,  32  സ്ലയിറ്റ് പൊട്ടിച്ചു.  33 മത്തേത്  മുത്തുകൾ കോർത്ത  ഒരു പച്ച സ്ലയിറ്റ് ആയിരുന്നു. ഇനി പൊട്ടിച്ചാൽ  അടി തരും എന്ന താക്കീതോടെ കിട്ടിയ ആ സ്ലയിറ്റ്പൊട്ടിച്ചില്ല. വൈകുംനേരം  ആയപ്പോഴേക്കും  നല്ല കളർ ഉള്ള മുത്തുകൾ കൊണ്ട് ഞാൻ ഒരു മാല  കോർത്തു .

 അക്ഷരം  എഴുതുന്നതു  നാരായം  കൊണ്ടാണെന്ന് മകളോട്  പറഞ്ഞു.
"അതെന്താ ..?  "
അത് പനയോലയിൽ  എഴുതുന്നതിനു ഉപയോഗിക്കുന്നതാണെന്നു  പറഞ്ഞപ്പോൾ...  പനയോല എന്തെന്ന് ചോദ്യം..!!

കരിയും വെറ്റമഷിയും കൂട്ടി അക്ഷരങ്ങള്‍ ക്കു മീതെ ചേർക്കുമ്പോൾ പനയോലയിലെ പച്ച നിറത്തില അക്ഷരങ്ങൾ...
അംഗണവാടിയിലെ   മണ്ണിൽ  കൈവിരലുകൾകൊണ്ട്   കുത്തിവരയ്ക്കുന്നത്‌...
അവിടെ ഇരിക്കാൻ കൊണ്ട് പോകുന്ന ചെറിയ തഴപായ...

ഓര്‍മ്മകള്‍ക്ക് എന്ത്  ബാല്യം.

ഇന്ന് വെറ്റമഷി  എവിടെ ..?
സ്ലയിറ്റ്  എവിടെ..?
കല്ല്‌ പെന്‍സിലും മഞ്ചാടി മണിയും  എവിടെ.. ?

ഒന്നാം പാഠത്തിൽ  മാനം കാണാതെ
പെറ്റുപെരുകുമെന്നു പറഞ്ഞുവെച്ച
മയിൽപീലി തുണ്ടുകൾ എവിടെ...?


ആമി