1
അന്നൊക്കെ ഒന്നാം
തിയതിക്ക് മുൻപ
അ ലമാരിയിൽ
അച്ഛൻ,അമ്മേടെ സാരി
അടുക്കുകൾക്കിടയിൽ
ഒളിപ്പിക്കും
ഒരു കുപ്പി
പേരിനു പ്രസക്തിയില്ലാത്ത
ഒരു കാലം, നിറം
കട്ടൻ ചായയുടെതു,
2
ഒരു വിരൽ അടയാളം
നിർത്തി ഒരല്പം
അടിച്ചുമാറ്റും
മടിക്കുത്തിൽ ഒളിപ്പിച്ച
ചില്ലു ഗ്ളാസ്സിലേക്ക്
ചേട്ടന്റെ ഊഴം കഴിഞ്ഞു.
3
ഒരു കൊച്ചു കുപ്പി കൈയിൽ-
ചുറ്റിനും ഒന്നു നോക്കി
പിടിയിൽ ഒന്നു
വലിച്ചു നോക്കി,
തുറക്കുന്നില്ല
പൂട്ടിയിരിക്കുന്നു.
4
താക്കോൽ അമ്മേടെ
സാമ്രാജ്യമായ
അടുക്കളയിലെ
അരിക്കലത്തിൽ
നിന്നു പൊക്കി
5
ടി വി യുടെ ശബ്ദം ഒന്നുകൂട്ടി
അലമാരയുടെ കിരു കിരു
ശബ്ദം ടി വി യുടെ ഒച്ചയിൽ
ഒഴുകിപ്പോയി,
6
കുപ്പിയിലെ
വെള്ളത്തിലേക്ക്
കുറച്ചൊഴിച്ചു, അടപ്പു
മുറുകെ അടച്ചു
7
മേശമേൽ ആരോ
കുടിച്ച ബാക്കി
വെള്ളം കുപ്പിയിൽ
ഒഴിച്ചു അളവ് ശരിയാക്കി.
അതും അടച്ചു
സാരി അടുക്കുകൾക്കിടയിൽ
ഒളിപ്പിച്ചു, അലമാര പൂട്ടി
താക്കോൽ
എടുത്തിടത്തു വെച്ചു
അനിയന്റെ ഊഴവും കഴിഞ്ഞു
8
അച്ഛൻ,
ഊണു കഴിഞ്ഞു
അലമാര തുറന്നു
കുപ്പി എടുക്കുന്നു
9
ആരോ ഇതെടുത്തല്ലോ,
ആത്മാഗതം
ആരാ..?
നീയാണോ .... ?
ചേട്ടൻ ഉത്തരം പറയുന്നു
ഞാനല്ല,
അവനായിരിക്കും,
അനിയൻ, ഞാനല്ല...
9
എന്നാൽപ്പിന്നെ ഞാനാ...
അനിയത്തി...
അമ്മ ഇടയിൽ കയറി
ആരുമായിക്കോട്ടെ,
എന്തിനാ
ഇതൂവാങ്ങിയേ......?
ആര് വാങ്ങി....?
ഒരു പട്ടാളക്കാരൻ കൂട്ടുകാരൻ
വന്നപ്പോൾ തന്നതാണ്.,
4
ആദ്യം ചുണ്ടിൽ
ഒരു കൊച്ചു മണം
ഉണ്ടാരുന്നു,
ഒരു കുഞ്ഞ് പെഗ്ഗ് ന്റെ
ചുണ്ടിൽ വല്ലപ്പോഴും
പുകയുന്ന സിഗരറ്റു മണവും
അതിനൊരു പരിഭവത്തിന്റെ
നിറവും മണവും ആയിരുന്നു.
വേണ്ടാരുന്നു,.. ഭാര്യ
പോട്ടെ....
ഇന്നൊരു ഫ്രണ്ടിന്റെ
പാർട്ടി ഉണ്ടാരുന്നു,
വല്ലോരു നാളിലുമല്ലേ...?
പരസ്പരം ആശ്വാസ
വാക്കുകൾ
ഭാര്യയുടെ പരിഭവം
അവിടെ തീരുന്നു!
5
നാളുകൾ കടന്നു
പെഗ്ഗുകളുടെ
എണ്ണം കൂടി,
കുപ്പികളുടെ
അതിലേറെ
പുലരുമ്പോൾ
കൈകളിൽ ഒരു തരിപ്പ്,
ചുണ്ടുകൾക്കു വിറയൽ
തീർക്കാൻ ഉടൻ കൈനീളും
മുറിയുടെ കോണിലെ
നിറകുടം പോലൊരു
ചുവന്ന ലായനി
നിറഞ്ഞ കുപ്പിയിലേക്ക്,
5
ടെറസായാ ടെറസൊക്കെ
നിറഞ്ഞു,
പച്ചയും വെള്ളയും
നിറത്തിലേ കുപ്പികൾ കൊണ്ടു,
6
ഒരു നാൾ ചോര നിറത്തിൽ
ഛർദ്ദിച്ചപ്പോൾ ഡോക്ടർ
കുറിപ്പെഴുതി,
അബ്ഡോമീൻ
സ്കാനിംഗ്,
7
അതുകഴിഞ്ഞപ്പോൾ
ഗ്യാസ്ട്രോ
ഡോക്ടർ -
റിപ്പോർട്ട് നോക്കി
പറഞ്ഞു കരൾ വീക്കം
8
മരുന്നു ഒന്നേ ഉള്ളൂ
കുടി നിർത്തുക
ഉള്ളിൽ ഒരു വെള്ളിടി വെട്ടി
എന്തു...., കുടി നിർത്തണമെന്നോ..?
9
നുരയുന്ന
ഒരു ചില്ലു ഗ്ലാസ്
സ്റ്റിക്കർ
ഓർമ്മക്കായി മുറിയിൽ
ഒട്ടിച്ചത് ആരെന്നറിയില്ല,


