• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Tuesday, 27 October 2015

Posted by Aami
No comments | 03:41


നാലുമണി പൂക്കൾ  വിടരുന്നു
നറുമണവുമായി ,
തണൽ  വിരി വെച്ച
മണി മുറ്റത്തു മണൽ  തരികൾ
വെള്ളിക്കൊലുസണിഞ്ഞ  പോലെ .

കണ്ണാന്തളികൾ പാട്ട് മൂളിയെത്തുന്നു
പാതി ഉറക്കത്തിൽ നറുപുഞ്ചിരി തൂകു-
മെൻ പൈതലിൻ  ഇമകൾ -
ക്കിക്കിളി പാട്ടുമായി

മഴക്കാറണിഞ്ഞ മേഘ പാളികൾ
തെന്നിമായുന്നു തൂവല്‍പോലെ
മധുരമഴ മീട്ടുന്നു
രാഗാര്‍ദ്രമായൊരു പ്രണയപല്ലവി

പ്രിയനേ ,നിന്നെ പോലെയെതുംന്ന
പ്രണയമഴ കാത്തു ഞാനുമീ
നാലുമണി പൂക്കളും,!

Published manorama




Friday, 23 October 2015

Posted by Aami
No comments | 01:27
ഒരു വലിയ ക്യാൻവാസിൽ  എപ്പോഴോ  കോറിയിട്ട  ഒരു രൂപരേഖ, എപ്പോഴോ അതിനു ജീവന്‍ വെച്ച് കാൻവാസിൽ  നിന്നും  അവളുടെ കൈ  വിരൽ പിടിച്ചു  പുറത്തേക്കു വന്നു . പുറത്തെ  കാണാകാഴ്ചകൾ  കണ്ടു മടങ്ങണമെന്ന് നിനച്ചു, പക്ഷെ, പിരിയാൻ  അവള്‍ക്കു മനസ് വന്നില്ല.

നീ അറിഞ്ഞോ നിന്നെ കാത്തു  നിന്ന വഴിയോരം  ഞാന്‍  ഒറ്റപ്പെട്ട് പോയപ്പോൾ എന്റെ അവസ്ഥ?

കടുത്ത വെയിലിൽ,
നീ വരില്ല എന്നറിയാമായിരുന്നിട്ടും
എന്റെ മുന്നില്‍ നീ  വന്നെത്തുമെന്നു പ്രതീക്ഷിച്ചു ഞാൻ നടന്നത്.

തീമഞ്ഞനിറത്തിലെ വാകപ്പൂവഴക്  നിറഞ്ഞ  വഴികൾ എനിക്ക് പിന്നിൽ അന്യമാകുന്നത് അറിയാമായിരുന്നിട്ടും  ഞാൻ വഴിക്കണ്ണുമായി  നിന്നെ തിരഞ്ഞു.

നഷ്ട ബോധം  വേദന  തന്നില്ല.
പകരം  നിസ്സംഗമായ ഒരു അവസ്ഥ .അതിപ്പോഴും തുടരുന്നു ..... 

നിനക്ക്  പറയാൻ  വിഷയങ്ങളുടെ ദാരിദ്ര്യം ഉണ്ടായിരുന്നോ ...?
എനിക്കറിയില്ല.

പ്രണയം, സ്നേഹം, ത്യാഗം ..
ഈ അവസ്ഥകളൊക്കെ ഞാൻ മറന്നു പോയോയെന്നും  എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു  .

മയിൽ‌പീലി മാനം കാണാതെ പ്രസവിക്കട്ടെ.
ഇനി മറ്റൊരു നാൾ, കഥയിലെ രാജകുമാരനെ രാജകുമാരി കാത്തിരിക്കട്ടെ.

എവിടെയെങ്കിലും എന്നെങ്ങിലും കാൻവാസിലെ  സുന്ദരൻ  അതിൽ നി ന്നും  ഇറങ്ങി വന്നു പ്രണയം പൊഴിക്കും എന്ന് കരുതാനാവുമോ?

അല്ലെങ്കിൽ, ഒരു നാൾ അവനിൽ പിറക്കാ(ത്ത )നിരിക്കുന്ന  കുഞ്ഞുങ്ങള്‍ക്ക്  വേണ്ടി കാത്തിരിക്കാം. വെറുതെ..

പക്ഷെ, ഞാൻ മറക്കുവാൻ (കഴിയില്ല) തുടങ്ങുമ്പോൾ വീണ്ടും നിനയാത്ത നേരത്ത് നിന്‍റെ പിൻവിളി കേട്ടുവോ ?



Tuesday, 20 October 2015

Posted by Aami
No comments | 01:15
മരണം  എത്തിപ്പെടുന്നതു എപ്പോഴെന്നറീ ല്ല.
രംഗ ബോധമില്ലാത്ത  കോമാളി !

മരണം നടന്നിടത് കാണുന്ന കാഴ്ച യാവട്ടെ  എത്ര വിചിത്രം,
ദുഖം ഘനീഭവിച്ച  മുഖം എവിടെയുമില്ല ,
നിസ്സഗത  പോലും  വരുത്തി തീർത്തതു .


കുറെ പേര് ഒരിടത്തു കൂട്ടമായിരിക്കുന്നു.
വേഷത്തിൽ പോലും ആഡംബരം.
കസവുടയാടകൾ, മേനി  നിറയെ  പൊന്നിൻ പൊലിമ,
കുറച്ചു ഭേദം  പുരുഷൻമാര്  തന്നെ.
വീട്ടുകാരുടെ  വിഷമത്തിൽ   ചേരാതെ,
മരണപ്പെട്ട ആളിന് ഒരു ബാഷ്പാഞ്ജലിയും   നേരാതെ

ചിതയിലേക്കെടുക്കുന്ന  ദേഹത്തെ  കേട്ടിയമർന്നു  കരയുന്ന  ഭാര്യ
അല്ലെങ്ങിൽ അമ്മ ,അച്ഛൻ ...

അവരുടെ സങ്കടക്കടൽ കാണാനായി നില്ക്കുന്ന ചിലരേ  തിരിച്ചറിഞ്ഞപ്പോൾ  ഇവിടെ ഒന്ന് കുറിക്കണം എന്ന് തോന്നി , കാരണം,  യൗവനത്തിൽ  മരണപ്പെട്ട എന്റെ കൂട്ടുകാരൻ, അവനു ഒരു വയസാകാത്ത പിഞ്ചു കുഞ്ഞു ,  മരണപ്പെട്ടിട്ട് ഒരു മാസം , നിയമത്തിന്റെ നൂലാമാലകൾ അഴിച്ചെടുത്തപ്പോഴെകും ദിവസങ്ങൾ  കഴിഞ്ഞു,

ഭാര്യ ഈ വിവരം ഒന്നും അറിയാതെ എല്ലാദിവസവും ഭർത്താവിന്റെ  ആയുസ്സിനായി അമ്പലനടയിൽ തൊഴുകയ്യുമായി നിൽക്കുമ്പോൾ  ആരും അവളോട്‌ പറഞ്ഞില്ല , അയാളുടെ പ്രാണൻ  അകന്ന  കാര്യം,

അയാളുടെ ശബ്ദം കേള്‍ക്കാതെ,
അവള്‍ ഉറങ്ങാതെ - ഒരു മാസം ,

അയാളുടെ ദേഹി വിട്ടകന്ന ദേഹം വരാന്തയിലേക്ക്  ആരൊക്കെയോ ചേർന്ന് ഇറക്കി കിടത്തിയപ്പോൾ  "ഏട്ടാ..."  എന്നൊരു  നിലവിളി മാത്രം. പിന്നെ അവൾ  ശബ്ദിച്ചില്ല,

പൂജാദി കർമ്മങ്ങൾ കണ്ടു നില്ക്കാൻ ത്രാണി  ഇല്ലാഞ്ഞു  തിരിച്ചു വീട്ടിലെത്തി യപ്പോള്‍ ഒരുവളുടെ നിരാശ നിറഞ്ഞ  വാചകം "ആ പെങ്കൊച്ചിനെ കണ്ടില്ലല്ലോ ., ചിതയിലേക്കെടുക്കുമ്പോൾ ഒന്ന് പോണമെന്ന് കരുതി കഴിഞ്ഞില്ല,"
"എന്തെ     മരിച്ച ആളെ  കാണാൻ പോയില്ലേ ?"
"പോയി, അല്ല  ശ വം എടുക്കുമ്പോൾ ആ പെണ്ണിന്റെ കരച്ചിൽ  ഒന്ന് കാണാൻ പറ്റിയില്ല"

എന്തൊരു  മനസ്.
ഇതാണ്  മനസ്.
എങ്ങിനെ നമുക്ക് ചുറ്റും ഉള്ളവർ  ...?  ഇങ്ങിനെ !  


Saturday, 17 October 2015

Posted by Aami
No comments | 00:28

അയാള് അവിടെ എത്തിയിട്ട് അധിക ദിവസങ്ങള് ആയിരുന്നില്ല ,
ഒന്നിനും കുറവില്ലാത്ത ഒരിടം ,പക്ഷെ എന്തോ ഒന്ന് കുറവ്,
അവളുടെ സാന്നിധ്യം, അതെ..
അയാൾക്ക്‌ വല്ലത വീർപ്പുമുട്ടൽ ആയിരുന്നു .

അങ്ങിനെ അയ്യാൾ അവളുടെ കാര്യത്തിനായി ഒരുവനെ കണ്ടെത്തി,
അവനോടു അയാള്  അവളെ  പറ്റി  പറഞ്ഞു .
അവൻ അവളുടെ കാര്യം ഏ റ്റു .

നാളെ  തന്നെ വേണം , ശരി. ശരി.  അവൻ നടന്നു നീങ്ങി .

രാവിലെ ചാറ്റൽ മഴ കണ്ടു കയ്യിൽ ഒരു കപ്പു കാപ്പിയുമായി അയാള് വരാന്ത യിൽ അവളുടെ വരവ് പ്രതീക്ഷിച്ചി രിക്കയാണ്.  ക്ഷമ വല്ലാതെ നശിച്ചു. കാപ്പി തണുത്ത് മരവിച്ചു.

അവൻ അവളെയും കൊണ്ടെത്താൻ വൈകും തോറും  അയാള്‍  കൂടുതല്‍ അക്ഷമനായി.
ഇന്നലെ വരെ തണുത്ത  പ്രഭാതത്തിൽ ഒരുകയ്യിൽ  കാപ്പി  കപ്പും മറുകയ്യിൽ   അവ ളും..  അങ്ങിനെ ആയിരുന്നു ശീലം ,ഇതിപ്പോൾ  കുറെ ദിവസങ്ങളായി
അവളുടെ മേനിയിലൂടെ കണ്ണോടിച്ചു ഇടയ്ക്കിടയ്ക്ക്  കാപ്പി  കപ്പിൽ മുത്തമിട്ടു .,

അവളെ മഴ നനയിച്ചു അലംകോലമാക്കി  ആവും അവൻ കൊണ്ട് വരിക. അവളാകെ നനഞ്ഞു കുതിര്‍ട്ടുണ്ടാവും.

ദൂരെ  അവന്‍റെ നിഴൽ. വരുന്നുണ്ട്.
ആശ്വാസം. അയാളുടെ നെടുവീര്‍പ്പിനു ഒരിത്തിരി  നീട്ടുണ്ടായിരുന്നു .

അവൻ  മുറ്റത്തെത്തി, ഹോ എത്തിയല്ലോ.
അയാളുടെ ദേഷ്യം കാണാതിരിക്കാൻ  അവളെ കയ്യില്‍ ഏല്‍പ്പിച്ചു മുഖത്തെക്ക്  നോക്കാതെ തിരിഞ്ഞു നടന്നു.

ആവേശത്തോടെ  അവളെ വാരിയെടുത്തു അയാള്‍.

അവൾ  ആരെന്നല്ലേ ഇനി അറിയേണ്ടു?
 അവൾ അവൾ അന്നത്തെ മനോരമ  ദിന പത്രമായിരുന്നു.