• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Tuesday, 30 December 2014

Posted by Aami
No comments | 07:47
സൂര്‍...
ഇത് നിനക്കുള്ള പുതുവത്സര സമ്മാനം.

നിന്നോട്  പറയാന്‍   മറന്ന ഒന്നുണ്ട്,
എന്തെന്നോ ?
എന്റെ ജാലക പടിക്കപ്പുറം  നിറയെ  പൂത്തുലഞ്ഞു  നിന്ന ചെമ്പകം ഉണ്ടായിരുന്നു.പിന്നെ പിങ്ക് നിറമുള്ള  മുസാന്ട മരവും ഉണ്ടായിരുന്നു. പിന്നെ നിനക്കുണ്ടായിരുന്ന പോലെ എനിക്കൊരു കുറിഞ്ഞിയും ഉണ്ടായിരുന്നു. പക്ഷെ അവളെ  ഞാന്‍ " പുസ്സി " എന്നായിരുന്നു  വിളിച്ചിരുന്നത്.

എനിക്കാദ്യമായി കിട്ടിയഞാന്‍   ഇപ്പോഴും സൂക്ഷിക്കുന്ന ഒരു പുതുവത്സര സമ്മാനം   ഉണ്ട്.   അന്ന് അത്ര മാത്രം ഹൃദയം തൊടുന്നതായിരുന്നു ,അതെനിക്ക് കിട്ടിയത് ഒരു പുതുവത്സരം പിറവികൊള്ളാന്‍  ഒരു  നിമിഷം   മാത്രം  നില്ക്കെ. എന്റെ ജനാല പടിക്കുള്ളില്‍  കൂടി   തിരുകി  ഒടിഞ്ഞു മടങ്ങി എന്റെ കൈയിലേക്ക് എത്തിയ ചുവന്ന റോസാപൂവ്.  ഒപ്പം  ഹൃദയത്തോട് ചേർത്ത് വച്ച സ്നേഹ  സമ്മാനം .ജനാല  പടിക്കപ്പുറം  ചെമ്പക നിറവിന്റെ നിഴലിൽ   നിന്ന് കവിളിലേക്കു  ഒരു    നനുത്ത    സ്പര്ശം പോലെ  റോസാ  ദലതിന്റെ തണുപ്പ്.

ഇടയ്ക്കു  വച്ചു മുറിഞ്ഞു പോയ ഒരു എഴുത്ത്.
ഹൃദയത്തില്‍  സൂക്ഷിക്കാൻ ഒരു ചുവന്ന പൂവ്.
കഥാതന്തുക്കൾ എവിടെ ഒക്കെയോ ഉണ്ട് സൂര്‍ ഇപ്പോഴും .

ബ്രിജിത്   : എന്റെ  ക്ലാസ്സ്‌മേറ്റ്‌ .
മിഷേൽ  :  ശ രിയായ  പേരല്ല, അപരനാമം.
ബ്രിജി ത്തിന്‍റെ  കാമുകന്‍
ശെരിക്കുള്ള പേര് മനീഷ്, അതിനെ മിഷേൽ ആക്കി.
ബ്രിജിത്തിന്റെ ഭര്‍ത്താവു England ല്‍  scientist.

Food channel : ശരിക്കും ഉള്ള   സായാഹ്ന restaurant
Geometric design furniture : എന്റെ സൃഷ്ടി .
പിന്നെ   റെയിൽവേ employee : ഹരി
അങ്ങിനെ ആരൊക്കെയോ, നിനക്കും അറിയാല്ലോ.

"വെറുതെ   വിടര്ന്ന രാജ മല്ലി"
 ആദ്യമായി  എഴുതിനോക്കിയ   കഥ എന്ന് വേണമെങ്ങില്‍ പറയാം.  അത് എന്‍റെ  botany സര്‍  അപകടത്തിൽ  മരിച്ചപ്പോൾ എഴുതിയതാണ്.   സര്‍  പുതുതായി പണികഴിപ്പിച്ച  വീടിന്‍റെ പാലുകാച്ചല്‍  ചടങ്ങ് വിളിക്കാൻ പോകുംവഴി ആണ് മരിച്ചത് .ആ വീട്  പണി ഞ്ഞു കൊണ്ടിരുന്നപ്പോൾ     വീടിനു മുന്നില്   ഒരുപാട് ചെമ്പരത്തികള്‍  നട്ട്  വളര്‍ത്തിയിരുന്നു ,വീടിന്റെ പേര്  "ചെമ്പരത്തി " എന്നാണെന്ന് പറയുമായിരുന്നു. പക്ഷെ ആ  വീടൊരു  നൊമ്പരത്തിപൂവായി മാറിയത് ഒരു നിമിഷം കൊണ്ടായിരുന്നു.

വെറുതെ എഴുതി നോക്കി,
ഒരു   ശൂന്യത ആ  വീട്ടില്‍   നിറയെ ഇല്ലായിരുന്നോ.
വെറുതെ വിടര്‍ന്ന രാജമല്ലി എന്ന് വെറുതെയാണ് ഞാൻ പേര് വെച്ചത്.
കോളേജ് മാഗസിനില്‍  വരുമെന്ന് കരുതി.
വെറുതെ വിടര്‍ന്ന രാജ മല്ലി പോല്‍ അതും വെറുതെ  ആയി.
കാരണം മാഗസിൻ എഡിറ്റർ എന്റെ ശത്രു  ആയിരുന്നു .

എന്റെ വീടിന്റെ കാണാപ്പുറങ്ങൾ.
അങ്ങിനെ ഒരിടം എനിക്കായി  ഉണ്ടാകുമെന്ന് വെറുതെ മോഹിച്ചു .
എനിക്ക്  സന്ധ്യനേരം  മൂകമായി   ഇരിക്കാൻ ഒരിടം,
പിച്ചിയും ,മുല്ലയും വിടരാൻ തുടങ്ങുമ്പോൾ  കണ്ടുകൊണ്ടിരിക്കാൻ.
കാറ്റ്  പുല്കി  ഇക്കിളി കൂട്ടുന്ന  മുളംചില്ലകളുടെ മര്‍മരം കേട്ടിരിക്കാന്‍ ,
ചിന്നി പൊഴിയുന്ന  മഴയഴ്ക്  കണ്ടിരിക്കാന്‍
പടിഞ്ഞാറൻ കാറ്റ്  മുടിയിഴകളെ  അലോസരപ്പെടുത്താന്‍
നിലാവിൽ അലിഞ്ഞു നില്‍ക്കാന്‍
ജനാലപ്പടിക്കപ്പുറം കിളിമരചില്ലയില്‍ കലപില കൂട്ടുന്ന കരിയില ക്കുരുവികളെ കണ്ടിരിക്കാൻ.
അങ്ങിനെ  എന്തൊക്കെയോ വെറുതെ വെറുതെ

വ്യര്‍തഥതകള്‍


ആമി


Tuesday, 9 December 2014

Posted by Aami
No comments | 11:50
നിനക്ക് എന്നോട്  ഒന്നും  മിണ്ടാന്‍ പറ്റുന്നില്ല .
എനിക്ക് തിരിച്ചും  അങ്ങനെ  തന്നെ.

പക്ഷേ ....... 
എനിക്കൊരു വാക്ക്‌  ടൈപ്പ്  ചെയ്യാനും നിനക്ക് കഴിയുന്നില്ലേ .......?
നിനക്ക്  ഞാന്‍  ഒരു ഭാരം ആകാന്  ഇഷ്ട പ്പെടുന്നില്ല ..........

 ഇനി എനിക്കു കൂട്ടു വേണ്ട  ......

 ഒരുപാട് മാറി പ്പോയിരിക്കുന്നു  നീ 
അതെ, ഈ  മാറ്റം അനിവാര്യം ആണു നിനക്ക്..
ഞാന്‍  ഒരിക്കലും നിനക്ക് പറ്റിയ  കൂട്ട് ആയിരുന്നില്ലല്ലോ ,അല്ലെ ?


Posted by Aami
No comments | 11:43
 എനിക്ക് മനസിലെ ചിന്തകളെ പകര്‍ത്താന്‍ സൂര്‍ തുറന്നു തന്ന  താളുകളാണ്‌   ഇലഞ്ഞിപ്പൂ വിന്‍റെ ഈ ഇതളുകള്‍.

സമയം കിട്ടുമ്പോള്‍ ഒക്കെ ഞാന്‍  മനസ്സില്‍  തുടിക്കുന്നതൊക്കെ അതിലേക്കു പകര്‍ത്താറുണ്ട്.എന്നാലും ചിലതൊക്കെ നാളത്തേക്ക് ഞാന്‍ ബാക്കി വെച്ചിരിക്കുന്നു.  

Thursday, 13 November 2014

Posted by Aami
No comments | 07:27

ആ ദിവസം .............
ഓര്മ്മയിലെ  ഒരു ദിവസം

പറയാന്‍  മറന്നുപോയ എന്തൊക്കെയോ
അറിയാന്‍  മറന്ന എന്തൊക്കെയോ

ആ സ്നേഹം ....ഏതു ഭാഷയില്‍  എഴുതും
നിന്റെ സ്നേഹം എന്നില്‍
ഏതു  സ്ഥാനം ആയിരുന്നു
ഒരു ശ്രീ കോവില്‍ പടിക്കപ്പുറമായിരുന്നു
അതില്‍  എത്തപ്പെടാന്‍
ഒരു സ്വപ്നത്തിന്റെ തീവ്രതയുണ്ടായിരുന്നു, അതിനപ്പുറം
മറവിയുടെ കാണാ കിനാവിലായിരുന്നു , അതിനപ്പുറം
ഓര്മ്മകളുടെ ഒരു നീല രേഖയായിരുന്നു, അതിനപ്പുറം
തിരച്ചിലുകളുടെ  ഒരു നീണ്ട യാത്രയായിരുന്നു, അതിനപ്പുറം
കിനാവിലെ  സ്വറണ്ണ  കൂട്ടിലായിരുന്നു ,അതിനപ്പുറം
ഒരു  ഓർര്‍മ്മ  പെടുത്തല്‍ പോലെ  ഒരു ദിനം,അതിനപ്പുറം
സ്നേഹത്തിന്റെ, മറവിയുടെ,അവഗണനയുടെ  നിമി
ഷങ്ങള്‍
പിന്നെ  നീണ്ട കാത്തിരിപ്പിന്റെ
ദിവസങ്ങള്‍ ,
പിന്നെ  കാണാപ്പുറങ്ങള്‍  തേടാതെ  പിണക്കങ്ങളും ഇണക്കങ്ങളും
പിന്നെയും   അകലം  ഏറെ യായ  നിമിഷങ്ങള്‍
ഒരു  ദിനം ,എല്ലാ പരിഭവ ങ്ങള്‍  ക്കും  ഒടുവില്‍
നിന്റെ  അരികിലെതാന്‍ ഒരു നിമിഷം
നിന്റെ കാമനകള്‍  ഏറ്റ് വാങ്ങി ,നിന്റെ പ്രണയ പരിഭവങ്ങല്ക്ക്
പുതിയ ഭാവം എഴുതി ,
നിന്റെ ഉമ്മറപ്പടി കൊലയില്‍
പുഴയോരം വീശിയ കാറ്റിന്റെ  ഈ ണത്തില്‍
പൂവിടാത്ത ജാതിപത്റി  കാണെ
ജനാലപ്പടിയിലെ  ഒരിത്തിരി
ഇടം ബാക്കിയാകെ ... ഒരുമനസും ഒരുമെയ്യും
നിറഞ്ഞു ,കവിഞ്ഞു ,
ചുടു  നെടു വീ ര്പ്പുകള്‍
തഴുകി യുറ ക്കുന്ന കാറ്റിന്റെ ശീലുകള്‍
 തഴുകി കടന്നു പോയപ്പോള്‍ എന്താണു  മൊഴിഞ്ഞത്‌

ഇനിയും  ഒരുനാള്‍ തിരികെ വരുമെന്ന് .............

Tuesday, 28 October 2014

Posted by Aami
No comments | 08:26



എല്ലാ  വ്യധകളും  വര നിര
നിഴല്പെയ്ത നിറങ്ങള്‍
നെടുകെ പിന്നെ കുറുകെ ,
തീരാത്ത വരകള്‍
  വ്യധകളും  വ്യര്‍ഥങ്ങള്‍
മറന്ന വാക്കുകള്‍
നിഴല്‍  മറന്ന  വഴികള്‍
തനിയെ പോകുന്ന നടപ്പാതകള്‍
വിദൂരമാം  നിഴലിനെ
തേടി നാമലയുന്നു ..

ജനല്‍  പാളി മെല്ലെ ഉലയുന്നു
കാറ്റിന്റെ മര്‍മരം   വിജാഗിരി പാതിയെ
മെല്ലെ തഴുകുന്നു ... 
വെയില്പൂക്കള്‍  വാടാറില്ലിനി
കൊഴിയാറുമില്ല .....

നിഴലുകള്‍  മെല്ലെ
വിട പറയുന്നു ......
തീരാത്ത വരകളും
നീളുന്ന നിഴലിന്‍  ബാക്കിപത്റങ്ങളും .
പിന്നെയീ നീയുംഞാനും !




Saturday, 5 April 2014

Posted by Aami
1 comment | 10:33

(നീണ്ട    രണ്ടു മാസങ്ങള്‍
സൂറിന്റെ മൌനം  മുറിഞ്ഞ നിമിഷം .....
എങ്കിലും ഇത്  സൂറിന്റെ സൃഷ്ടി യാണ്
അക്ഷരങ്ങള്ക്ക് ഞാന്‍  പ്രാണന്‍  നല്കി എന്ന് മാത്രം 
ഇനി  വായിക്കാം )

ഒരു നാല് വരിയെഴുതുവാനായി പല നേരത്തിലും വിചാരിക്കാറുണ്ടായിരുന്നു. ഒന്നുകില്‍ പേന കാണില്ല. അല്ലെങ്കില്‍ ഉറക്കം എന്റെ  മിഴികളെ തഴുകിയിരിക്കും. ഡോക്ടര്‍ വില്‍ഫ്രെഡിനു ആ പേജിന്‍റെ തുടക്കം ഇഷ്ടമായി.മാനസികനിലക്ക് കുഴപ്പമുള്ള ആളാണോ ഇതെഴുതിയത് എന്ന് ഒന്ന് സംശയിച്ചു.

മേശപ്പുറത്തെ പേപ്പര്‍ വെയിറ്റിനു അടിയില്‍ ഇരുന്ന കടലാസുകള്‍ ഡോക്ടര്‍ വീണ്ടും എടുത്തു വായന തുടങ്ങി. 'തണല്‍ ' എന്ന പേരിട്ടു മനോരോഗകേന്ദ്രത്തിലെ അന്തേവാസികളില്‍ നിന്നും ശേഖരിച്ച സൃഷ്ടികളുടെ ആവിഷ്കാരം - ഡോക്ടര്‍ക്ക്‌ തോന്നിയ ഒരു നല്ല തുടക്കം മാത്രമായിരുന്നു.

ഡോക്ടര്‍ വില്‍ഫ്രെഡിനു ആ സൃഷ്ടി വായിച്ചപ്പോള്‍ ഒന്നു മനസിലായി. പ്രിയ ഒരിക്കലും ഒരു മനോരോഗി ആയിരുന്നില്ല എന്ന്. എപ്പോഴോ, മനസിന്‍റെ താളം തെറ്റുമെന്നു തോന്നിയപ്പോള്‍ സ്വയം എത്തിയതായിരുന്നു അവള്‍ അവിടേക്ക്. പിന്നെ എന്തുകൊണ്ടോ, അല്ലെങ്കില്‍ ആരും അന്വേഷിച്ചു വരാത്തതുകൊണ്ടോ അവള്‍ക്കവിടം വിട്ട് പോകാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ അവള്‍ പോകാന്‍ ആഗ്രഹിച്ചില്ല. ആ ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങാന്‍ അവള്‍ മനസ്സുകൊണ്ട് തെയ്യാറെടുത്തിരുന്നിരിക്കാം. .

ഇടക്കെത്തിക്കൊണ്ടിരുന്ന സന്ദര്‍ശകരേ കഴിവതും ഡോക്ടര്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. കാരണം "അയാള്‍ സേതു" വായിച്ചു തീര്‍ക്കാന്‍ ഡോക്ടറുടെ മനസ് വല്ലാതെ വെമ്പല്‍കൊണ്ടു.

എന്തുകൊണ്ടോ, പ്രിയക്ക് എഴുതാനായില്ല. അക്ഷരങ്ങളൊക്കെ ക്ലാവ് പിടിച്ചിരിക്കുന്നു. അതിന്‍റെ പശിമ കൈയിലും. എഴുതാന്‍ തുനിയുമ്പോള്‍ അക്ഷരങ്ങള്‍ ഉറുമ്പുകളെപ്പോലെ ഇഴഞ്ഞകലുന്നു. നീല നിറത്തിലെ ജാലക വിരിയിലൂടെ വരിവെച്ചു നടന്ന കറുത്തുറുമ്പുകള്‍ മേശമേലേക്ക് നടന്നെത്തിയിരിക്കുന്നു.

കോടതിവരാന്തയില്‍ തനിച്ചായ പ്രിയയെ സേതു തന്‍റെ കാറിനരികിലേക്ക് കൂട്ടികൊണ്ടുപോയി. എങ്ങോട്ടേക്കെന്നറിയാതെ അയാളും എവിടെക്കെന്നു ചോദിക്കാതെ അവളും. നിശബ്ദത തളംകെട്ടിയ കാറിനുള്ളില്‍ പ്രിയ പുറത്തേക്കു നോക്കിയിരുന്നു. സേതു ഡ്രൈവിങ്ങില്‍ മാത്രം ശ്രദ്ധിച്ചു. ഉരുകിത്തിളച്ച വെയിലില്‍ പുറത്തെ കാഴ്ചകളിലേക്ക്‍ പ്രിയ മെല്ലെ കണ്ണുകളടച്ചു.

പ്രിയയുടെ ഓഫീസിലേക്ക് സ്ഥലംമാറ്റം കിട്ടി എത്തിയതായിരുന്നു അയാള്‍. പ്രധാന വാതില്‍ കടന്നെത്തിയ അയാളുടെ മുഖം പ്രിയയെ ഒട്ടൊന്നുമല്ല നടുക്കിയത്. ആ നടുക്കം വിട്ടുമാറാന്‍ ഏറെ നേരം വേണ്ടിവന്നു.

ഗ്ലാസ്‌ ക്യുബിക്കിളിനിരുവശം മുഖാമുഖം നോക്കാന്‍ പാകത്തിനുള്ള ഇരിപ്പിടങ്ങളയിരുന്നു അവരുടേത്. എന്നിട്ടും പരസ്പരം കണ്ണുകള്‍ കൂട്ടിമുട്ടിയിരുന്നില്ല. എങ്ങിലും എപ്പോഴോ അയാളുടെ കണ്ണിന്‍റെ ആഴങ്ങള്‍ തേടിയലഞ്ഞിരുന്നു അവള്‍.

പ്രിയക്ക് അയാളെ വല്ലാത്ത പേടിയായിരുന്നു. അയാളുടെ മുന്‍പില്‍ ശബ്ദം നേര്‍ത്ത് പോകാതെ, കണ്ണുകള്‍ അഗാധത തേടാതെ, നെഞ്ഞിടിപ്പിന്‍റെ താളം തെറ്റാതെ അവള്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കലും അവള്‍ അയാളുടെ മുഖത്ത്നോക്കി സംസാരിച്ചിട്ടില്ല. പക്ഷെ, ഒരിക്കല്‍ കോട്ടന്‍ സാരികളില്‍ പൊതിഞ്ഞുപിടിച്ച ശരീരത്തിനപ്പുറം എപ്പോഴെക്കെയോ കണ്ട പിന്നുകളുടെ രഹസ്യം സേതു ചോദിച്ചപ്പോള്‍... സന്ധ്യാംബരം പോല്‍ തുടുത്തിരുന്നു പ്രിയ. സേതുവിന് കാഴ്ചയിലെ സൗന്ദര്യം മനസിനും ഉണ്ടായിരുന്നു എന്ന് പ്രിയ എപ്പോഴോ തിരിച്ചറിഞ്ഞിരുന്നു.

അവര്‍ രണ്ടു പേരും വിവാഹിതരായിരുന്നു, അതിലുമപ്പുറം അവരുടെ ജീവിതത്തിലെവിടെയോ ശിഥിലമാകുന്ന ബന്ധങ്ങളുടെ കണ്ണികള്‍ അവശേഷിച്ചിരുന്നു. പലപ്പോഴും നിറയുന്ന അവളുടെ കണ്ണുകളുടെ ആഴം അളന്നെടുക്കാന്‍ അയാള്‍ ഒരിക്കലും ശ്രമിച്ചിട്ടുമില്ല.

സേതുവിന്‍റെ ചില കാര്യങ്ങള്‍   പ്രിയക്ക്  ഒരുപാട് ഇഷ്ടമായിരുന്നു, . റിവോള്‍വിംഗ് ചെയറില്‍ ഇരുന്നു മേശയുടെ ഒരറ്റം മുതല്‍ കോണിലിരിക്കുന്ന അലമാരിയില്‍ വരെയുള്ള ഫയലുകളുടെ തിരച്ചില്‍. കഴുത്തില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന നേര്‍ത്ത സ്വര്‍ണചെയിനിനോടൊപ്പം പുറത്തെക്ക് നീളുന്ന കറുത്ത ചരട്. ചെവിക്കു പിറകില്‍ തിരുകി ഉറപ്പിക്കുന്ന പെന്‍സില്‍. ഉച്ചിയിലേക്ക് ഉയര്‍ത്തിവെച്ച കണ്ണട. മറ്റൊന്ന് മുഖത്തും (ഇയാള്‍ക്കെന്താ വട്ടായോ..?). കണ്ണട മാറ്റി മാഗസിന്‍ കണ്ണോടു ചേര്‍ത്തുപിടിച്ചു വായിക്കുന്നു, ചില നേരങ്ങളില്‍. ഇടയ്ക്കു തെറുത്തുവെക്കുന്ന ഫുള്‍കൈ ഷര്‍ട്ടിന്‍റെ അനുസരണയില്ലാത്ത സ്ലീവ്. അതിന്‍റെ അവസ്ഥ തഥൈവ. ദ്രുതഗതിയില്‍ കീബോര്‍ഡിനെ നോവിക്കുന്ന വിരല്‍ത്തുമ്പുകള്‍ . ജനാലപ്പടിയില്‍ ഇരിക്കുന്ന മിനറല്‍വാട്ടര്‍ കുപ്പിയില്‍ നിന്നും വായിലേക്ക് കമഴ്ത്തുന്ന ചില നേരങ്ങള്‍
  ചായയിലേക്ക് ഒരു കഷണം ഐസ് ഇടാന്‍ കിട്ടുമോ എന്ന ആരോടെന്നില്ലാത്ത ചോദ്യം. ഷര്‍ട്ടിന്‍റെ ഇടതുവശം അല്പം പൊക്കി നടുവിന് കൈകൊടുത്തു നില്‍ക്കുമ്പോള്‍ പുറത്തേക്കു കാണുന്ന മേനിയഴക്. ബോറടിക്കുമ്പോള്‍ പുറത്തെക്കൊടി പുകച്ചുതള്ളുന്ന സിഗരറ്റ്കുറ്റികള്‍ ഞെരിച്ചമര്‍ത്തി ഓടിക്കിതച്ചെത്തുന്ന ചില സമയങ്ങള്‍.മേശപ്പുറത്ത്‌ അലക്ഷ്മായി അഴിച്ചുവെക്കുന്ന വാച്ച്.

രാവിലെ, ഇടതുവശത്തെ മേശമേല്‍ കൈമുട്ടുകള്‍ ഊന്നി താടിക്ക് കയ്യും കൊടുത്തു മോണിറ്റര്‍ നോക്കിയുള്ള ഇരുപ്പ്‌. ആ നേരമവും പ്രിയ എത്തുക. ചുണ്ടുകള്‍ ഇത്രമാത്രം ചലിക്കും 'മോര്‍ണിംഗ്'.ദേഷ്യം വരുമ്പോള്‍ ചുണ്ടുകളിലേക്ക് ചൂണ്ടുവിരല്‍ ചേര്‍ത്ത് മിണ്ടരുതെന്ന താക്കീത്. അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ വിരലുകള്‍ തന്‍റെ മേശമേല്‍ചേര്‍ത്ത് ഉണ്ടാക്കുന്ന നേര്‍ത്ത താളം.

ഓര്‍മ്മകള്‍ പ്രിയയെ അലോസരപ്പെടുത്തിയിരുന്നു. തണുത്ത കാറ്റേറ്റ് പാര്‍ക്കിലെ സിമെന്‍റ് ബഞ്ചിലിരുന്നു അവള്‍. കയ്യിലെ വറുത്ത കടല തണുത്തുതുടങ്ങിയെങ്കിലും മെല്ലെ അവള്‍ അത് കൊറിച്ചുകൊണ്ടിരുന്നു.

എപ്പോഴൊക്കെയോ കൈവിട്ടു പോയിരുന്നു പ്രിയയുടെ മനസ്. സേതുവിനോട് കൂടുതല്‍ അടുത്തപ്പോഴാണ് അറിയുന്നത്, മറ്റുള്ളവര്‍ അറിയാതെ പോയ, അല്ല അറിയാത്ത, കുത്തഴിഞ്ഞ ഒരു ജീവിതത്തിന്‍റെ ഉടമയായിരുന്നു സേതു എന്ന്. 'പെണ്ണെ'ന്ന രണ്ടക്ഷരം ഒരു ഭോഗവസ്തു മാത്രമായിരുന്നു അയാള്‍ക്ക്. ഉള്ളില്‍ ഉറഞ്ഞുകൂടുന്ന സ്രവങ്ങള്‍ പുറം തള്ളാനുള്ള ഒരു ഉപാധിക്കപ്പുറം ഒന്നുമായിരുന്നില്ല ഒരുത്തിയും. ഒരിക്കല്‍ പോലും കുറ്റബോധം തോന്നിയിട്ടില്ല പോലും അയാള്‍ക്ക്. താലി കേട്ടിയവളുടെ മൌനാനുവാദത്തോടെ പരസ്ത്രീകളിലേക്ക് സന്നിവേശിക്കുന്നതിന് സേതുവിന് വല്ലാത്ത കഴിവായിരുന്നു. അരുതേയെന്നു അപേക്ഷിക്കാന്‍ സേതുവിനാരും ഉണ്ടായിരുന്നില്ല. അതാവും ചീഞ്ഞു നാറുന്ന യൗവനങ്ങള്‍ക്കൊപ്പം അയാള്‍ ഇഴുകിച്ചേര്‍ന്നത്.

എത്രയെത്ര ശരീരങ്ങളുടെ വിയര്‍പ്പിന്‍റെ ഗന്ധം ആ നെഞ്ചില്‍ അരിച്ചിറങ്ങീട്ടുണ്ടാകും? ദുര്‍മേദസ്സുകളോടൊപ്പം രാസക്രീഡകളാടിയ അയാളെ ഏതു പെണ്ണു ഇഷ്ടപ്പെടും? ആലോചിച്ചപ്പോള്‍ അവള്‍ക്കു അറപ്പ് തോന്നി. പക്ഷെ," ധനവും സൗന്ദര്യവും" ഉള്ളതുകൊണ്ടാവും, അയാളെ കാത്തു പുറത്തനവധി പെണ്ണുങ്ങളുണ്ടായിരുന്നു. വീട്ടുജോലിക്കാരികള്‍ മുതല്‍ ഏതറ്റം വരെയുള്ളവരും കിടപ്പറയോരുക്കി അയാളെ വരവേറ്റു, രാവും പകലും.
  

ബാക്കി സൂരിനെ അറിയൂ ,നിങ്ങള്‍ ചോദിക്കു ,സൂര്‍  പറയട്ടെ .................

സൂര്‍  മറന്നിരിക്കുന്നു ..........





Saturday, 1 February 2014

Posted by Aami
No comments | 09:04
01-02 -


സൂറിന്റെ  വിവാഹ  വാര്‍ഷികമാണ് , ആ ശംസകള്‍  അറിയിക്കേണ്ടേ .....?
വേണം
ഇലഞ്ഞിപൂക്കള്‍  കൊഴിഞ്ഞ പോലെ കാലങ്ങളായി   ചിതറി ക്കിടന്ന  എന്റെ അക്ഷര തുണ്ടുകളെ
സൂര്‍  ഒന്നിച്ചടുക്കി   എനിക്കായി ,
ഇനിയും എഴുതാന്‍  ഒരുപാട്  താളുകള്‍ ശേഷിക്കുന്നു , സൂറി നു വേണ്ടി  എഴുതി തീര്‍ത്തവ  ,സൂര്‍ വായിച്ചറിയാത്തവ ,അതൊക്കെ ഇനി  മേശ വലിപ്പിലെ പുസ്തക താളില്‍ മാനം കാണാ തെ  ഇരിക്കട്ടെ ,പെറ്റു പെരുകുമെന്ന  മൂഡ  വിശ്വാസത്തില്‍ ..............

സൂര്‍  നിന്റെ  അക്ഷരങ്ങള്ക്ക് പകരം വെക്കാന്‍  ഒന്നും ഇല്ല ന്നു  നീ പറഞ്ഞില്ലേ , ശ രിയാണ്  .ഒന്നുമില്ല  പകരം തരാന്‍ , പക്ഷെ ,  ഒന്നുണ്ട് .. ഞാന്‍  എന്റെ അക്ഷരങ്ങളെ  ഉപേക്ഷിക്കുന്നു , നിനക്ക് പകരം തരാന്‍  അതുമാത്രം , അതാവട്ടെ " നിന്റെ വിവാഹ വാര്‍ഷിക സമ്മാനം , "

"നീ" ഒരു നീല ജല രേഖ  യായിരുന്നു ,എവിടെയൊക്കെയോ  ....

ഇനി  ഈ അക്ഷരങ്ങളെ    മറവിയുടെ  കാണക്കയങ്ങളില്‍  പോലും ഞാന്‍ തിരയില്ല സൂര്‍ ,നാവു വരണ്ട  തൂലിക കണ്ടു  ഞാനും  ആ സ്വസിക്കാം .......

ഇനി ആമിയും ,അക്ഷരങ്ങളും  ഇവിടെ പൂര്‍ണ്ണം ...................................................................................
  

Tuesday, 21 January 2014

Posted by Aami
No comments | 23:15


 ഇന്ന്   അപശപ്തമായ  ഒരു ദിവസം  ആയിരുന്നു ,  സൂര്‍   എന്നിൽ  നിന്നും  അകന്നു പോകുവാൻ  ഞാൻ   ഒരു കാരണമായി , സൂർ ഒരുപാട് നാളായി   കാത്തു സൂക്ഷിച്ച ഒന്ന് നഷ്ടപ്പെടുവാൻ  ഞാൻ  കാരണമായി .അറിഞ്ഞു കൊണ്ടല്ല ,
സൂറിന്നതു  താങ്ങാൻ കഴിഞ്ഞിട്ടില്ലന്നു എനിക്കറിയാം ,
പകരം വെക്കാൻ  എന്റടുത്തു ഒന്നുമില്ല ,..........,പകരം......ഞാൻ  സൂറിനു എന്നോടുള്ള സ്നേഹം  ഉപേക്ഷിച്ചോളുവാന്‍ പറഞ്ഞു ,

"സൂറി നതു  എളുപ്പും   കഴിയുമായിരുന്നു " 

സൂറിനു  നഷ്ടപ്പെടുത്തിയ  ഓർമ്മ  ചെപ്പിലെ  ആ ചിമിഴ് എന്റെ സ്നേഹത്തെക്കാൾ
വിലമതിയ്ക്കുന്നുണ്ട് .......

ഇനി എന്റെ  വികലമായ   അക്ഷരങ്ങളെ  നീ വായിക്കില്ലാന്ന്  എനിക്കറിയാം ...................








Monday, 20 January 2014

Posted by Aami
No comments | 01:57
 അൻപതു  രൂപയും  ഒരു മസാല  ദോശയും 

 അന്ന് ഞങ്ങൾ  ഏതോ   ക്ഷേത്ര ദര്ശനം  കഴിഞ്ഞു  മടങ്ങും വഴിയായിരുന്നു,   , ടു വീലറിൽ   പറ്റി  ചേർന്നു നിയോണ്‍  ബൾബു  കളുടെ  അരണ്ട  വെട്ടത്തിൽ  നാഷണ ൽ  ഹൈവേ  യിൽ കൂടി ആ ഇളം തണുപ്പിലെ   യാത്രയ്ക്കു വല്ലാത്ത  ഹരം ഉണ്ടായിരുന്നു  ,ഇടയ്ക്കിടയ്ക്ക്  ഞാൻ  ഹസ്ബന്റിന്റെ     വയറിൽ ചുറ്റി  പിടിച്ച  കൈകൾ  കൊണ്ട്  ഷർ ട്ടി ന്റെ  ബട്ടനുകൾക്കിടയിൽ കൂടി  അദ്ദ്ദെഹതെ   ഇക്കിളിപെടുത്തി കൊണ്ടിരുന്നു.  വിവാഹം കഴിഞ്ഞിട്ടധിക  നാളായിട്ടില്ലായിരുന്നു .

വിശപ്പ് വല്ലാതെ ശല്യം  ചെയ്യാൻ   തുടങ്ങിയപ്പോൾ  ഞാൻ ഹസ്ബന്റി നോട്  കാര്യം പറഞ്ഞു   ,  കുറച്ച്  അകലെ  കെ .റ്റി .  ഡി .സി  ബോർഡ്‌  കണ്ടു , അവിടെ കയറാം, അവിടെ യോ ....? ഞാൻ  ചോദിച്ചു .. അതെ ... എന്താ ...?ഹസ്ബന്റിന്റെ    മറു ചോദ്യം....
അല്ല  അത്രയും  പണം ചിലവഴിക്കാൻ  പർസിൽ  ഉണ്ടോ .....? നിനക്കു കഴിച്ചാൽ പോരെ .....,മതി .. ഞാൻ പറഞ്ഞു.. അപ്പോഴേക്കും  ഞങ്ങൾ ഹോട്ടലിനു  മുൻപിൽ  എത്തിയിരുന്നു ,ഇറങ്ങു  ഞാൻ  ബൈക്ക്  വച്ചിട്ട്  വരാം  ...

ഞങ്ങൾ  അകത്തേക്ക് കയറി  ഒഴിഞ്ഞ  ഒരിടം  നോക്കി  ഇരുന്നു ,എന്ത് വേണം  മസാല ദോശ  മതി , പിന്നെ ഒരു കോഫി , ഒരു മസാല  ദോശയ്ക്കും , ഒരു കോഫി യ്ക്കും  പറഞ്ഞു , (ഹസ്ബന്റ്  ടി ,കോഫി, ഒന്നും കുടിക്കില്ല, അതാണ്‌ ഒരു കോഫി ) കുറെ നിമിഷങ്ങൾ  ,മസാല ദോശ  എത്തി , കോഫീയും .
ബി.പി  ഉള്ളതിനാൽ ഹസ്ബന്റ്  പുറത്തുനിന്നും  ഭക്ഷണം  ഒഴിവാക്കിയിരുന്നു ,എങ്കിലും  എന്തും  ഷെയർ  ചെയ്തു  കഴിക്കു  എന്ന്  മധുവിധു കാലത്ത്  എടുക്കുന്ന  പാലിക്കപ്പെടാത്ത  ഒരു പ്ര തിജ്ഞ  ഞങ്ങൾ  ക്കിടയിലും  ഉണ്ടായിരുന്നു ,അതുകൊണ്ട്  ഞാൻ  അല്പം  ഹസ്ബന്റിനു ഷയർ  ചെയ്തു, മതി , ഇനി നീ കഴിക്കു ,കണ്ണുകൾ  വല്ലാതെ  താഴ് ന്നിരിക്കുന്നു ,വിശന്നിട്ടവും , സ്നേഹ പൂർവം  ഉള്ള  സ്വരം ,

 ഞാൻ ആ സ്വദിച്ചു  തന്നെ  കഴിച്ചു, ബിൽ  എത്തി .. എത്ര യായി  നാല്പ്പത്തി  എട്ട് ,  ഹസ്ബന്റിന്റെ     പോക്കറ്റിൽ  ആകെ ഉള്ളത് അൻപതു  രൂപ, ബാക്കി  രെണ്ട്‌ രൂപ വെയിറ്റർ  ടേബിൾ  മേലെ വച്ചിട്ട്  പോയി ...
കുറെ നേരം  ഞങ്ങൾ  പരസ്പരം  നോക്കി ഇരുന്നു ......
നിശ്ശബ്ദത  പൊളിച്ചു  ഞാൻ  ചോദിച്ചു  പോകേണ്ടേ ....? വേണം , പെട്രോൾ  തീർന്നാൽ ഇനി എന്ത് ചെയ്യും ....? ഇല്ല ,തീരില്ല ... ഞാൻ  പറഞ്ഞു ,നിന്റെ വിശ്വാസം ഇനി രക്ഷിക്കട്ടെ , ആത്മ വിശ്വാസത്തിൽ  ഞങ്ങൾ  മുൻപോട്ടു പോയി,   വീടിന്റെ  ഗേറ്റിൽ എത്തിയതും  വണ്ടി ഓഫ്‌  ആയി ......
വഴിയിൽ  എവിടെയെന്ഗി ലും   വച്ച്  പെട്രോൾ തീർന്നതെന്ഗിൽ  വിജനമായ  വഴി യോരം പുലരും വരെ  കഴിയേണ്ടി  വന്നാലുള്ള  അവസ്ഥയെപ്പറ്റി  ഞാൻ ഇപ്പോഴും ചിന്തിക്കും ............

  ആ യാത്രയുടെ  അത്രയും മധുരതരമായ  ഒരു യാത്ര പിന്നെ ഇന്ന് വരെ   ഉണ്ടായിട്ടില്ല ,മാത്രവുമല്ല ഒരിക്കൽ പോലും  നീ കഴിച്ചോ  എന്നൊരു  ചോദ്യം പോലും  ഉണ്ടാവുന്നില്ല , എന്ന് മാത്രമല്ല ഒരു മേശ ക്കിരുവശം  ഇരുന്നു കഴിച്ചാൽ പോലും മുഖം ഉയർത്തി  നോക്കുക കൂടി ഇല്ലാത്ത  ഈ അവസ്ഥയെ  എന്ത്  പറയും , അന്ന് ബൈക്കിൽ പറ്റി  ചേർന്ന പോലെ ഒന്ന് പോകാൻ  മനസ്സ്  വല്ലാതെ  മൊഹിക്കാറുണ്ട്  , ഇന്ന് അവസ്ഥ  മാറി ,  
 ബൈക്കിനു പകരം  കാറുകൾ  എത്തി, എന്നാൽ തന്നെ കന്യാകുമാരി  മുതൽ കാസര്കോട്  വരെ യാത്ര ചെയ്താലും  ഞങ്ങൾക്കൊപ്പം " മൌനം " എന്നാ ഭീകരനും  ഉണ്ടാവും .....പണ്ട് ആയിരുന്നെങ്ങിൽ  എത്ര  പതിയെ  ആയിരുന്നു ബൈക്കിൽ പോവുക ,കാരണം  പരസ്പരം വാ തോരാതെ സംസാരിക്കാൻ ,ഒപ്പം  ഉള്ള യാത്ര  അവസാനിക്കാതിരിക്കാൻ , വീടെത്തുമ്പോൾ   വിഷമം ആണ്, ഇനി എപ്പോൾ ഒന്നിച്ചു പുറത്തു പോകാൻ  കഴിയും ...............

പരസ്യ വാചകം  അറിയാതെ  ഓർത്തു  പോകുന്നു... കൊതിക്കു  വയസ്സില്ല , എത്ര മനോഹരമായ വാചകം
അല്ലേ സൂർ .........................







Thursday, 16 January 2014

Posted by Aami
1 comment | 02:27
 സൂർ

ഞാൻ നിന്നോട് എന്റെ പ്രണയ ലേഖനങ്ങളെ   പറ്റി  പറഞ്ഞിട്ടില്ലല്ലോ.............  നിനക്കാരാ ആദ്യം പ്രണയ ലേഖനം  തന്നത്, ആരെന്ഗിലുമാവട്ടെ  ...... അല്ലേ .........?
എനിക്ക് ആരാ ആദ്യം  പ്രണയ ലേഖനം  തന്നതു ....? ഞാൻ എന്നോട് തന്നെ ചൊദ്യ്ക്കയാണ് കേട്ടോസൂർ..    എന്റെ ആദ്യ പ്രണയ ലേഖനം ഇതാണോ എന്നെനിക്കു  അറിയില്ല , എങ്കിലും   സ്കൂൾ  കാലം  എന്റെ തുടയിൽ  ചുണ്ടക്ക വെച്ച് പൊള്ളി ച്ചതി നു ഞാൻ  പിണങ്ങി യപ്പോൾ
പിറ്റേ ദിവസം രാവിലെ  സ്ലയ്റ്റിൽ  പല  നിറത്തിലുള്ള  ചോക്ക് കൊണ്ട്  "പിണക്കമാണോ നീ   എന്നോട്  " എന്ന് എഴുതിയിട്ട്  എന്റെ സ്കൂൾ ബാഗിന്റെ അടിയിൽ  ഒളിപ്പിച്ചു വച്ച  മനു വിൻറെ  സ്ല്യ്റ്റി ലാണ്  ഞാൻ ആദ്യമായി  പ്രണയം  നിറഞ്ഞ  വരികൾ  കണ്ടത് , പക്ഷെ  അതെനിക്ക്  തിരിച്ചറിവിലല്ലാത്ത  ബാല്യം  ആയിരുന്നു ,എന്നാലും  അതാണെന്റെ   ആദ്യ പ്രണയ  ലേഖനം അല്ല  സ്നേഹം നിറച്ച  "വരി" (കൾ) .
  പിന്നെ ആരാണ്  .....? ഞാൻ ആദ്യമായി  വായിക്കണ  പ്രണയ ലേഖനം  ക്ലാസ്സ്‌ മുറി യിൽ കിടന്നു കിട്ടിയ മറ്റാരുടെയോ  കത്തായിരുന്നു ... അതാവട്ടെ   വിറയ്ക്കുന്ന  കയ്യോ ടെ  കുറെ  കുട്ടികൾ ക്കൊപ്പ മിരുന്നു ആയിരുന്നുതാനും  , ആ  നേരം  പിറകിലെ  അലര്ച്ച  ക്ലാസ് ടീച്ചർ  സൂസൻ  ന്റെതായിരുന്നു ,കത്ത്
വായിച്ചു  തീരും മുൻപേ  അത് ടീച്ചർ  കൊണ്ട് പോയതിന്റെ ഒരു  നിരാശ മാറാൻ  ഞങ്ങൾ എത്രെ നേരം എടുത്തു എന്നറിയുമോ  സൂർ  നിനക്ക്  ..............?
എന്തായാലും  അതിലെ പ്രണയം ഞങ്ങൾ ക്ക്   പുതിയ പാഠങ്ങൾ   പറഞ്ഞു തന്നു ,
 എങ്ങിനെ തുടങ്ങണം  പ്രണയ ലേഖനം എന്ന പാഠം  ,  ഉം .................
പിന്നെ  ഞാൻ  വായിക്കണ  പ്രണയ ലേഖനം  ആരുടെതെന്ന് അറിയാണോ....? 5-ആം  ക്ലാസിൽ പഠിക്കുന്ന  എന്റെ  അനിയൻ കുട്ടിയുടെ... അതും  വീട്ടിലെ  കസേരയുടെ കുഷ്യൻ  കവറിൽ   കുനുകുനെ കീറി  ഒളിപ്പിച്ച തു ...ഞാൻ അതൊക്കെ പെറുക്കി  ഒരു പേപ്പറിൽ  കുറെ പശ   തേച്ചു  കീറിയ കടലാസ് തുണ്ടുകൾ ഒന്നൊന്നായി  അതിൽ നിരത്തി ... ആഹാ ............ എത്ര മനോഹരമായ   ലേഖനം ....
അവന്റെ വിഷമം എന്തായിരുന്നു എന്നറി  യുമോ   സൂർ ....? സ്കൂളിലെ  പ്രയർ  സമയം  അവന്റെ കൂട്ടുകാരി യുടെ കാലിൽ  ശവം തീനി ഉറുമ്പ്  കടിച്ചപ്പോൾ  മൈക്കിന്റെ അടുത്ത് നിന്നും  മാറി നിന്ന് പ്രയർ  ചൊല്ലിയതിനും ,ആനേരം പ്രയർ  സൊങ്ങ്  ചിതറി യ പോലെ  കേട്ടതിനും  മ്യൂസിക്‌  ടീച്ചർ   വഴക്ക് പറഞ്ഞതു  വിഷമം ആയോന്നറി യാനും ,ആയെന്ഗിൽ വിഷമിക്കേണ്ടെന്നുംപറയാനും ,പിന്നെ  ആ കുട്ടി യോട് താൻ മിണ്ടരുത് ,ഈ കുട്ടി യോട് മിണ്ടരുത് ,സ്കൂൾ വിട്ടു കഴിയുമ്പോൾ സൈക്കിൾ  ഷെഡിൽ ഞാൻ വന്നിട്ടേ സൈക്കിൾ എടുക്കാവു എന്നും അങ്ങിനെ അങ്ങിനെ.... ആ  അവന്റെ  നല്ല സമയം ... അവനെ  ഞാൻ നമിക്കുന്നു ..............
 പിന്നെ ആരാണ്  പ്രണയം  നിറച്ച വരികൾ എഴുതിയത് എന്നറിയാമോ ... ..നിനക്ക്....?
എന്റെ മലയാളം  സർ  ,തുടർച്ച  യായി  മൂന്ന് വര്ഷം  എന്റെ മലയാളം സർ ആയിരുന്നു ,   ഞാൻ  കൊടുക്കുന്ന ചുവന്ന റോസിന്റെ  അല്പം വിടര്ന്ന  മൊട്ടു  വെള്ള ഖദർ ഷർട്ടിന്റെ  പോക്കറ്റിൽ   പാർക്കർ  പെൻ  ന്റെ ഒപ്പം  തിരുകി ക്ലാസ്സ്‌ മുറയിൽ എത്തുന്ന ആൾ , അതൊരിക്കലും  ഞാൻ കൊടുക്കെണ്ടായിരുന്നു, എന്റെ  ഇൻസ്ട്രുമെന്റ് ബോക്സിൽ  നിന്നും  സർ എടുത്തുകൊണ്ടു പോകുമായിരുന്നു ,ആഴ്ചയിൽ  രെണ്ട്‌  ക്ലാസ്സ്  മാത്രമേ  ഉള്ളു കേട്ടോ  .......... ,ആ പൂ മൊട്ടിൽ  പ്രണയം ഒളി പ്പിച്ചിരുന്നില്ല  , പിന്നെ പിന്നെ " നീ പറയും പോലെ "  ആരൊക്കെയോ  അങ്ങിനെ ചേർത്ത്  വായിച്ചു,ഞാൻ അത് ശ്രദ്ധിക്കാൻ പോയിരുന്നില്ല  എങ്കിലും , കുന്ത ലതയും  ,ഇന്ദു ലേഖയും   വായിക്കാൻ എനിക്കായി ആദ്യം തന്ന പ്പോൾ  ഞാനും  അങ്ങിനെ  ...... ,
ഒരു  ഓണക്കാലം  ഞങ്ങൾ  ഒരിലയിൽ നിന്നും ഒന്നിച്ച്  ഊണു  കഴിച്ചു ,  സർ കനക ചിലങ്കയും  ,നങ്ങേലി കവിതയും ,നാറാണത്തു  ഭ്രാന്തനും ,രാത്രി മഴയും ,എല്ലാ പദ്യവും  ഹ്യദ്യമായി  ചൊല്ലുമായിരുന്നു , അതൊക്കെ കാണാപാഠം ആയിരുന്നുതാനും .

പിന്നെ..എപ്പോഴോ  സർ എന്നോട്  നിശബ്ദത കാണിച്ചു ,അതൊരിക്കൽ ക്ലാസ്സ്‌  മുറികളിലെ  പെണ്‍കുട്ടികൾ  മേക്കപ്പ്  ബൊക്സിലെ ചായം ചുണ്ടിൽ പരസ്പരം  തേച്ചു  കളിച്ച  ഒരുനാൾ  , അതാവര്‍ത്തിക്കരുതെന്നു പറഞ്ഞിട്ടും ആരോ അത് വീണ്ടും എന്റെ ചുണ്ടില്‍ തേച്ചപ്പോൾ ........
പ്രണയം ആയിരുന്നില്ല  എനിക്കെങ്കിലും ആ അധികാരം  ...............ഞാൻ ഇഷ്ട പെട്ടിരുന്നില്ല
പിന്നെ  കുറെ ആഴ്ച കൾ ,  സർ നു പകരക്കാരനായി മറ്റൊരാൾ............... മോഡൽ  എക്സാം ആയതിനാൽ  സ്റ്റഡി ലീവ്   തുടങ്ങാൻ രെണ്ട്‌ ദിനം ശേഷിക്കെ  , ഓട്ടോഗ്രാഫ് എഴുത്യ്ക്കുന്ന  ബഹളം ,ആ ദിവസം സർ എത്തി , എന്റെ ഓട്ടോ ഗ്രഫ് ആരുടെയൊ  സഹായത്താൽ  സർ ന്റെ  കൈകളിൽ  എത്തിക്കാൻ  എനിക്ക് കഴിഞ്ഞു  ,അതിൽ ആരും എഴുതിയിട്ടുന്ണ്ടായിരുന്നില്ല ,നടുക്കായുള്ള  പേജിൽ
ഇങ്ങനെ എഴുതി " സ്നേഹിക്കയില്ല  ഞാൻ  നോവു മാത്മവിനെ  സ്നേഹിച്ചിടാത്തൊരു  തത്ത്വ  ശാസ്ത്രതെയും " എന്നിട്ട് ബാക്കി പേജ്കൾ  മുഴുവൻ  വെറുതെ വരച്ചു തീര്തതു  എന്തിനെന്നറീല്ല .............
ആ ഓട്ടോഗ്രാഫ് ഇന്നും  ഞാൻ സൂക്ഷിച്ചിരി ക്കുന്നു ....ഒരു പേജ് മാത്രം  എഴുതിയ  ആ ഓട്ടോഗ്രാഫ്...
 പിന്നെ  ക്യാമ്പസ്‌   ,അവിടെയായിരുന്നു  നിറവോടു കിട്ടിയ ആദ്യ പ്രണയലേഖനം ...
അത് കിട്ടിയതു  കോളേജ് തുറന്നു  ഒരാഴ്ച  കഴിഞ്ഞ്  .  കിട്ടിയ കത്ത്  ഭദ്രമായി  എന്റെ അടുത്ത കൂട്ടുകാരി  ബാഗിൽ  സൂക്ഷിച്ചു , ബസിറങ്ങി  നടന്നു തുടങ്ങിയപ്പോൾ  അവൾ അതെനിക്ക് തന്നു ,  കെമിസ്ട്രി   യിലെ നിയാസ്  തന്നതാണ്  എന്ന് പറഞ്ഞു , ഏതു  കെമിസ്ട്രി  ഏതു  നിയാസ് ആ .... എനിക്കറീല്ലായിരുന്നു,
 ആ ഇടവഴിയിൽ  ഒരു സായാഹ്ന  ത്തിന്റെ  തുടിപ്പിൽ  കിളിക്കൂട്ടം കലപില കൂട്ടുന്ന മാമ്പൂക്കൾ  മണക്കുന്ന  വഴിയിൽ  ആമ്പൽ പൂക്കൾ  നിറഞ്ഞ  ഒരു കുളത്തിന്റെ  അടുത്തെത്തിയപ്പോൾ ആണ് ഞാൻ ആ  കത്ത്  തുറക്കുന്നത് ............. അത് കാലേകൂട്ടി ചെയ്തതൊന്നുമല്ലയിരുന്നു ...ഇപ്പോൾ  എനിക്ക് തോന്നുന്നു  ആ കത്ത് വായിക്കാൻ എനിക്ക് തോന്നിയ തു ആ കത്ത് അത്രമേൽ  എന്നെ സ്നേഹിച്ച  ഒരുവന്റെ ആയിരുന്നതി നാൽ  ആവാം (?).ആ കത്തിൽ പ്രണയം നിറഞ  ഒരു വരി  എല്ലാവരും  ഇഷ്ടപെടുന്ന ഒരു പാട്ടിന്റെതായിരുന്നു ... അരികിൽ  നീ ഉണ്ടായിരുന്നെങ്ങിൽ എന്ന് ഞാൻ ഒരുമാത്ര വെറുതെ നിനച്ചു പോയി, രാത്രി മഴ പെയ്തു തോര്ന്ന നേരം ,ആദ്യ വരി രണ്ടാമതായിരുന്നു എഴുതി യത് , ഒരു പക്ഷെ  കോളേജിന്റെ ഏതെങ്കിലും  ഇടനാഴി യിൽ വച്ചാണ്  നിയാസ്  എനിക്കത് തന്നിരുന്നതെങ്ങിൽ  ഞാൻ  അയാളെ പ്ര ണയിച്ചു  പൊയെനെം , കാരണം  ആദ്യം  കിട്ടിയ പ്രണയം നിറച്ച  മനോഹാരിത  നിറഞ്ഞ  പ്രണയ  ലേഖനം  അതുമാത്രം .....അതിലെ വരികൾക്ക പ്പുറം  പറയാൻ എന്തുണ്ട് ..? എല്ലാം  എല്ലാം ,പറയാനുള്ളത് നാല് വരിയിൽ  നികത്തി .
നിയാസ് എന്റെ  മറുപടിക്ക് വേണ്ടി  കാത്തു  പി .ജി  കഴിയും  വരെയും ............. പിന്നെ  എന്തെന്ന് എനിക്കറിയില്ല .
ഇതൊക്കെ  ഇപ്പോഴും  ഓർതിരിക്കുന്നു .
ഒരു നറും നിലാവുള്ള രാത്രി യിൽ  അനിയത്തി യുമായി പുറത്തു നില്ക്കുന്ന നേരം  മുറ്റത്തെ കിണ രിന്നരികിൽ  പടര്ന്നു കിടന്ന അരിമുല്ലയിൽ പൂമൊട്ടു വിടരും നേരം മുറ്റത്താകെ  പൂമണം  ,വെറുതെ  ഈ നിലാവിൽ ഇങ്ങനെ ഈ മണം  ആസ്വദിചിങ്ങനെ ഇരിക്കാൻ തോന്നുന്നു  എന്ന് പറഞ്ഞപ്പോൾ  അവൾ പറഞ്ഞു  നിന്നിൽ  പ്രകടമാക്കാൻ കഴിയാത്ത  ,പ്രണയം ഇപ്പോഴും  തുടിക്കുന്നു  എന്ന് ...
ഉവ്വോ  സൂർ ............................??????  





  

Tuesday, 14 January 2014

Posted by Aami
1 comment | 06:13
സൂര്‍ ,
നിന്റെ പരാതികള്‍   തീര്‍ന്നോ ..........?
നിനക്കായി  ഉള്ള  കുറിപ്പുകള്‍   കിട്ടുന്നില്ലേ.......?
ഈ   നിറ ചാര്‍ത്തുകള്‍   ,
നിന്റെ  നെറ്റിയില്‍  തൊടുകുറി ആകുമോ............?
അറിയില്ല ....................,

മനസ്സില്‍  വിഷാദം നുരയാറില്ല
മിഴികളില്‍  മിഴി നീരും  നിറയാറില്ല
നിനക്കൊരു  പുതുവര്‍ഷം  നേരാന്‍ 
ഞാന്‍  മറന്നിട്ടുമില്ല ,

പെയ്തൊഴിഞ്ഞ  മേഘങ്ങള്‍  അങ്ങകലെയാണ്

പെയ്തിഴിയാത്ത  മനസ്സു  മാത്രമിനി ബാക്കി
അലകള്‍     ഒഴിഞ്ഞ  കടലിലെ
കടലാസു  തോണിയെങ്കിലും
കരയറിയാതെ ഉഴലുന്നു ...................

                                    ...............................................................................

  

Sunday, 12 January 2014

Posted by Aami
1 comment | 07:38

സൂര്‍,

ഇന്നു  ഞാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വായിച്ചു.
എപ്പോഴും മണ്ണ്  തിന്നുന്ന  പിതാവിനെ  കിണറ്റിലേക്ക് തള്ളിയിട്ടു  കൊല്ലു ന്ന  മകന്‍റെ  ഭാര്യ. വിശപ്പു സഹിക്കവയ്യാതെ  ആണ്  ആ  പാവം മണ്ണ് തിന്നത്,
അതിനെ പറ്റി  ഒരുപാട്  എഴുതാനുണ്ട് ......

നിനക്കെഴുതി  പൂര്‍ത്തിയാകാത്ത കത്തുകളുടെ കൂമ്പാരം  എന്‍റെ മേശ വലിപ്പില്‍ ഉണ്ടായിരുന്നു, പൂര്‍ത്തി  ആയവയാവട്ടെ   പോസ്റ്റ്‌ ചെയ്യാന്‍  കഴിയാതെ  വീര്‍പ്പു മുട്ടുന്നു .

നീ പറയാറില്ലേ
ഞാന്‍ഒരുപാടു വായിക്കണമെന്ന് ?
അത് കൊണ്ട്  ഞാന്‍ ഗ്രന്ഥശാലയില്‍  ഒരു അംഗ ത്വം  എടുത്തു.
ആദ്യമായി എടുത്ത പുസ്തകം  ഇന്ദുലേഖ , ചന്തു മേനോന്‍റെ  ഇന്ദുലേഖ.

ഞാന്‍ സ്കൂള്‍കുട്ടി ആയിരിക്കുംബോഴേ  വിഖ്യാതമായ  ഇന്ദു ലേഖയും കുന്ദലതയും പഴയ ലിപിയിലുള്ള  മലയാളം  അക്ഷരങ്ങളില്‍ അച്ചടിച്ചത് വായിച്ചതാണ്.  പല വാക്കുകളും വായിച്ചെടുക്കാന്‍ വളരെ
പാടായിരുന്നു , എന്റെ മലയാളം  അദ്ധ്യാപകര്‍  അന്ന്  എന്നെ ഒരുപാട്  സഹായിച്ചിട്ടുണ്ടായിരുന്നു,

നീ തന്ന പത്മരാജന്‍ കഥകളും ,എം .ടി  യുടെ കഥകളും ,പൌലോ കൊയ് ലോ യുടെ കഥകളും  വായിച്ചത് എത്ര തവണയെന്നു  നിശ്ചയമില്ല.

ഇനി അവയ്ക്ക്  വിശ്രമം.

ഈ മഴ പെയ്തു   തോരുമോ?
രാവേറെ  ആയിരിക്കുന്നു.


Wednesday, 8 January 2014

Posted by Aami
1 comment | 05:48

നിന്റെ മൌനം  എന്റെ സ്വരമായിരുന്നു............
 നിന്റെ നിശ്വാസമതില്‍ രാഗവും.........
 മിഴിനീരു  കന്മദം എഴുതിയ  നേരങ്ങള്‍
 ഹ്ര്യ് ദയ  സ്പന്ദനങ്ങള്‍ സംഗീതമാവുമ്പോള്‍
വരികള്‍ക്കതു വര്‍ണ്ണമേകുമ്പോള്‍
വൈകിയെത്തിയ വസന്തങ്ങള്‍ പോലെ
വഴി മറന്ന  മനസുപോലെ
ഒരു പുലര്‍വേള  കൊഴിഞ്ഞുപോയി ............

ഈണം മറന്ന കാറ്റിന്റെ നൊമ്പരം
താളം മറന്ന  താരാട്ട് പാട്ടുകള്‍
നിലാവുറ്റു നോക്കാത്ത ജാലക ചില്ലകള്‍
ഒരു പുതുവത്സരം  വിടരാന്‍ തുടിക്കുമീ   വേളയില്‍
മറവിതന്‍ കാണാക്കയങ്ങളില്‍  " നീ "
............................................................................


 

   

Monday, 6 January 2014

Posted by Aami
1 comment | 01:02
31- മെയ്‌  
ഇന്ന്  ......  പ്രധാന പെട്ട ഒരു ദിവസം ആയിരുന്നു .
ഞാൻ മറന്നതും ,നീ എന്നെ ഓർമ്മ പെടുത്തിയിരുന്നതുമായ  ദിവസം.

എങ്കിലും സൂർ,  നീ മറന്നുപൊകുമെന്നു ഞാൻ കരുതിയതെയില്ല.
ഞാൻ നിന്റെ വിളിക്കായി കാതോർത്തു.
നിന്റെ  മെയിൽ  ഉണ്ടെന്നു കരുതി പലതവണ  കമ്പ്യൂട്ടറിൽ  പരതി.

വിഫലമായ തിരചിലുകൾക്കൊടുവിൽ  സന്ധ്യ മയങ്ങാൻ ഒരല്പനേരം  ബാക്കി നിന്നപ്പോൾ ഞാൻ നിന്നെ വിളിച്ചിരുന്നു . അപ്പോഴും "നീ" എന്നെ ഇന്നത്തെ ദിവസം ഒർമ പെടുത്തുമെന്ന്  ഞാൻ നിനച്ചു . വെറുതെ ......

നീ വലിയ തിരക്കിലായിരുന്നു . മറവിയുടെ കാണാപ്പുറങ്ങളിലേക്ക് സ്വയം ഒഴുകി മറയുന്ന നിന്നെ
ഓർമ്മ കളുടെ   വേലിക്കെട്ടുകൾക്കിപ്പുറത്തേക്ക്  കൂട്ടെണ്ടെന്നു ഞാൻ കരുതി.

പകൽ എരിഞ്ഞടങ്ങാൻ  ഇനി അധിക നേരമില്ല.
നീ നിന്റെ യാത്രക്കുള്ള  തിരക്കിലാവും.
അതോ നിന്റെ  യാത്ര  തുടങ്ങിയോ ...................?

Posted by Aami
No comments | 00:47
മെയ്‌ 13 - ഇന്ന് ,പുതിയതായി വാങ്ങിയ  ഇയോണ്‍  കാറിൽ ആയിരുന്നു  എന്റെ യാത്ര , കൂടെ  ഒരു ഡ്രൈവർ. യാത്രയുടെ   കാരണം  ഗ്യാസ്  ബുക്കിംഗ് .

പുറത്തു വെയിൽ  തിളച്ചു പൊങ്ങുന്നുണ്ട്, കാറിലെ  ശീതളിമയിൽ ഞാൻ അതറിഞ്ഞില്ല.
തിരികെ വരും വഴി ഒരു ബുക്ക്‌ സ്റ്റാളിൽ  കയറി.
ഒരു ലെഡ്  പെൻസിൽ. വാങ്ങണം.
കടയിലെ  ആൾ  പെൻസിൽ തിരയും നേരം മുന്നിലെ ബുക്ക്‌ റാക്കിൽ  അടുക്കിയ പുസ്തകങ്ങൾ  വെറുതെ മറിച്ചു നോക്കി.. മാധവിക്കുട്ടിയുടെ  തിരഞ്ഞെടുത്തകഥകൾ , വെറുതെ പേജ് കൾ  മരിച്ചു നോക്കി , ഇതിനിടയിൽ കടയിലെ  ആൾ  ലെഡ് പെൻസിലുമായി  എത്തി. എങ്കിലും അയാൾ ഞാൻ പുസ്തകം  നോക്കിക്കൊണ്ട്‌ നിന്നതിനാൽ  ആവണം,  മിണ്ടാതെ  നില്ക്കുന്നു.

എത്ര ആയി? മുപ്പതു രൂപ.
ഞാൻ പൈസ  കൊടുത്തു .
പുസ്തകം വേണ്ടേ ? കടക്കരാന്റെ  ചോദ്യം.
എത്ര രൂപയാണു ...? 25  രൂപ.
ഞാൻ ബാഗിൽ നോക്കി. അവശേഷിക്കുന്നത്  30  രൂപ.
 ഇപ്പോൾ വേണ്ട.  

തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു.  ഡ്രൈവർ മൊബൈൽ ചാർജ് ചെയ്യാൻ  30 രൂപ  ചോദിച്ചിരുന്നു . അത് കൊടുക്കാമെന്നു ഞാൻ പറഞ്ഞതാണ്. അതെടുത്തെങ്ങനെ   പുസ്തകത്തിന്‌ കൊടുക്കും? പുസ്തകം വേണ്ടെന് വച്ചതിന്റെ കാരണം
അയാളോട് പറയേണ്ടല്ലോ.

ഡ്രൈവർ  കാർ  തിരിക്കാനായി മുന്നോട്ടു പോയി.
ഞാൻ ഫുട്പാത്തിലെ വെയിൽ  ഒട്ടും കളയാതെ  എന്റെ ശിരസിലേറ്റി  നില്ക്കയാണ്.

കുറ്റിം  പിഴുതു ഇറങ്ങിക്കോളും, കാറിൽ ഒക്കെയാണ് വരവ് , 20 രൂപയുടെ പുസ്തകം വാങ്ങാൻ  കൈയിൽ കാശില്ല. കടക്കരന്റെ ആത്മഗതം  ഞാൻ ഊഹിച്ചു.

അയാള്ക്കറിയില്ലല്ലോ സൂർ  എന്റെ അവസ്ഥ