Sunday, 19 June 2022
Thursday, 16 June 2022
Monday, 13 June 2022
സൂർ...........
നമ്മളെ കാത്തിരിക്കുന്ന
കണ്ണുകൾ,
ഏറെ ഉണ്ടാവും ചുറ്റിലും
നമ്മൾക്കായി കാത്തിരിക്കുന്ന
രണ്ടു കണ്ണുകളെ ഉണ്ടാവൂ
അതു നമ്മൾ അറിയാറുണ്ടോ?
******** ********* ****************
തിരക്കേറിയ വഴിയിൽ
പാതയോരത്തിനു അപ്പുറം നീയും
ഇപ്പുറം ഞാനും
എന്റെ നീല ജല രേഖയും.
പിന്നെ അതു നേർത്തു നേർത്തു
മാഞ്ഞു പോകുന്നതും,
Thursday, 9 June 2022
മുൻപേചിലർ വിട പറഞ്ഞു,
എന്നിൽ നിന്നും
ആദ്യം ഇടതൂർന്ന
Wednesday, 8 June 2022
സൂർ
ചിലപ്പോഴൊക്കെ നമ്മൾ എവിടെ ഒക്കെയോ ക്ഷണിക്കപ്പെടാത്തവർ ആകുന്നു, ആ നേരം അവിടേക്കുള്ള ക ടന്നുകയറ്റം ആരെയൊക്കെയോ ഈർഷ്യ യിൽ ആക്കുന്നു, അതറിയാമായിരുന്നിട്ടും നമ്മൾ അവിടേക്കു എത്തിനോക്കി പോയിട്ട്,
കുറെ വിദ്വേഷം സമ്പാദിച്ചു സമ്പാദ്യപ്പെട്ടിയിൽ വെക്കുന്നു, എന്തിനെന്നു അറിയാതെ!
ചിലപ്പോൾ നമ്മൾ ആഘോഷത്തിനു തൊട്ടു മുൻപ് വരെ അടുത്ത ആളായിരുന്നിരിക്കാം,
അതിഥികൾ എത്തുമ്പോൾ നമ്മൾ
പിന്നിലേക്കു മാറ്റി നിൽക്കപ്പെടുന്ന പ്രതിഭാസം, അതിനെ പറയാൻ വാക്കുകൾ ഇല്ല.
എത്ര അറിഞ്ഞാലും ചിലതു അറിയാതെ പോകുന്നു ഇന്നും,
മനസിനെ മുൾമുനയിൽ ആക്കുന്ന കുറെ
വേദാന്തങ്ങൾ കേട്ടിട്ട്കാര്യം ഇല്ലല്ലോ.
ആഘോഷങ്ങൾ ഇനിയും തുടരട്ടെ.
Sunday, 5 June 2022
ഇന്നലെയാണ് ആവഴി
Friday, 3 June 2022
ഒലിവിന്നിലകൾ പോലെ
തളിർത്തൊരു പ്രണയം
ഒരു മഴ പെയ്തിൽ
പൂത്തുലഞ്ഞു
ഒരു കൊടും വേനലിൽ
വാടി കരിഞ്ഞു.
പരാജയത്തിന്റെ
വക്ക് പൊട്ടിയ
പാത്രം പോലെ ജീവിത -
മെന്ന മൂന്നക്ഷരം
മുഖം ചളുങ്ങി
കിടക്കുന്നു
വാക്കുകൾ
വാക് ശരങ്ങളാകുന്നു
എഴുതപ്പെടുന്ന
പുതിയ നാമ പദങ്ങൾ,
മറവിയിൽ
അരണയെ തോൽപ്പിക്കുന്നവൾ
വേണ്ടാത്ത ഇടങ്ങളിലേക്കു
പുഴുവിനെപോലെ,
വലിഞ്ഞു കേറുന്നവൾ
ആവശ്യം ഉള്ളപ്പോഴും,
ഇല്ലാത്തപ്പോഴും
വെറുതെ ചിലക്കും
പല്ലിയെപ്പോലെ
വീണിടത്തു വാൽ
മുറിച്ചു രക്ഷ പെടുന്നവൾ,.
എത്ര ബഹുമതികൾ
ചുമ്മാ കിട്ടുന്നു
പുലർച്ചെ അലാറം അലറി
കരഞ്ഞു ആളെക്കൂട്ടുന്നു,
പുതപ്പിനുള്ളിലേക്ക്
അരിച്ചെത്തിയ തണുപ്പിനെ
വട്ടം പിടിച്ചു
നെഞ്ചിൽ ചേർത്ത്
പിടിച്ചു, ഒരിത്തിരി നേരം
ശകാര വർഷത്തിൽ
തണുപ്പ് ഓടി ഒളിക്കും
ഷവറിൻ താഴേക്ക്.
വൈകുവോളം ആടി തീർക്കാൻ
അടുക്കളയെന്ന അരങ്ങിലേക്ക്
അവിടെ പുളിക്കാത്ത ദോശമാവും
പഴം കഞ്ഞിയും വരെ
കാര്യം പറഞ്ഞു തുടങ്ങും.
മഴനനഞ്ഞ പത്രം
പാൽക്കാരൻ വെച്ച പാൽ കവർ
കൊത്തി പൊട്ടിച്ചു
പാലരുവി തീർത്ത കാക്ക
വൈകിയതിനുഅപ്പിയിട്ടു
പ്രതിഷേധം കാണിച്ചു
കോക്കർ സ്പാനിയൽ
തീരാത്ത പകയുടെ
പുകതുപ്പി അടുപ്പ്
ഇന്നിനി തിളക്കില്ലെന്ന വാശിയിൽ,
കലത്തിൽ വാടിയ അരി മണികൾ
വെള്ളത്തിൽ മുങ്ങി കിടന്നു
നാഴികമണിയിലെ മൂന്നു
സൂചികൾ എന്നോട്
വാശി തീർത്തോടുകയാണ്
ഇസ്തിരിപ്പെട്ടി വാശിയിലാണ്
ചുളിവുകൾ നിവർത്തില്ലെന്നു
അച്ചന്റെ ഇൻസുലിൻ
അമ്മേടെ പാൽ കഞ്ഞി
ഭർത്താവിന്റെ ബി. പി ടാബ്ലറ്റ്
മകളുടെ വെള്ള യൂണിഫോം
പച്ച റിബ്ബൺ, സ്നാക്ക്സ് ബോക്സ്
അലക്കു കല്ലിന്റെ കോണിൽ
കൂടുന്ന മുഷിപ്പുകൾ
അരകല്ലിൻ ചുറ്റും വരി
തീർത്തു ചോണനുറുമ്പുകൾ
ഒടുവിൽ കനൽ എരിച്ചു
പുക തുപ്പി
പുകയാത്ത അടുപ്പ്
കവിളിൽ കറുത്ത രാശിയുമായി
പകയില്ലാതെ ഞാൻ!
Published asianet


