എൻ്റെ കാമുക ഹൃദയങ്ങൾ !
ആരാണ് ആദ്യ കാമുകൻ .. അത് ഒന്നാം
നാലാം നാലാം ക്ലാസിലേക്കു പുതുതായി വന്ന ബോബി , ഇയർ ഫോണിലെ കേൾക്കു , എപ്പോ ഴും ആരെങ്കിലും ഒക്കെ അവനെ ഹെൽപ് ചെയ്യണമായിരുന്നു , നാവും വഴങ്ങില്ല , അവൻ സംസാരിക്കുമ്പോൾ എല്ലാരും ചിരിക്കും ,
ഞാൻ എപ്പോഴും ഊർന്നു പോകുന്ന അവന്റെ ഇയർ ഫോൺ ശരിയാക്കി ചെവിയിൽ തിരുകുമായിരുന്നു, പിന്നെ അവന്റെ ബുക്കിൽ ഞാൻ ആയിരുന്നു നോട്സ് എഴുതി കൊടുത്തിരുന്നത് , അവന് എപ്പോഴും എന്റെ കൈയിൽ വിരൽ കോർത്തിരിക്കുന്നതു ഇഷ്ട്ട മായിരുന്നു , എന്റെ അടുത്ത് വന്നു കൈ വിരൽ കോർത്ത് കവിളിൽ ചേർത്ത് ഉരുമ്മുന്നത് അവനു സന്തോഷം ആയിരുന്നു .
പെട്ടന്ന് ഒരു ദിവസം മുതൽ അവൻ ക്ലാസ്സിൽ വരാതായി , കുറെ ദിവസങ്ങൾ കഴിഞ്ഞു ടീച്ചർ പറഞ്ഞു ബോബി യെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയെന്ന് , സ്പെഷ്യൽ സ്കൂളിലേക്ക് .
അഞ്ചാം ക്ലാസ് പുതിയ സ്കൂൾ , ക്ലാസ്സിലെ വിജയ് , നല്ലവണ്ണം പാടുമായിരുന്നു , മ്യൂസിക് ടീച്ചർ ശാരദാമണി അമ്മക്ക് വിജയുടെ പാട് കേൾക്കാതെ ക്ലാസ് തുടങ്ങില്ലായിരുന്നു , ക്ലാസ്സിലെ ആദ്യ
ബെഞ്ചിലെ ആദ്യ സീറ്റ് എന്റെ ആയിരുന്നു . കണ്ണിലേക്കു നോക്കി വിജയ് പാടുമ്പോൾ എനിക്ക് വല്ലാത്ത നാണം തോന്നീരുന്നു , എന്റെ ഹോം വർക്കുകൾ വിജയ് നോക്കി എഴുതുമായിരുന്നു , എനിക്ക് വിജയ് വീട്ടിൽ നിന്നും ലോലോലിക്കയു൦ ചാമ്പക്കയു ൦ കൊണ്ട് തരുമായിരുന്നു , എനിക്കുമാത്രം ,സ്നേഹത്തിന്റെ സ്പർശമുള്ള പുളി യും മധുരവും ,
കോളേജ് ഒരു വേറിട്ട സ്ഥലം ,
ആദ്യമൊക്കെ പേടി ആയിരുന്നു , കുറെ കഴിഞ്ഞു അതൊക്കെ മാറി , എന്നാലും ആരോടും
പ്രേമം തോനീരുന്നില്ല , കാരണം ഏഴാം ക്ലാസ് മുതലേ ഒരു കുഞ്ഞിഷ്ട്ടം മനസ്സിൽ വിത്ത് പാകീരുന്നു, ദൂരെ , കാണാമറ യത് ഒരു ഇഷ്ട്ട ൦ , ആർക്കും അറിയാത്ത ആരോടും പറയാത്ത ഒന്ന് , എന്റൊപ്പം അതും വളർന്നു , ആരെയും മോഹിക്കാൻ അതാവും തോന്നാഞ്ഞതു ,
പക്ഷെ , ഒരുദിവസം എന്റെ ക്ലാസ്സിലെ രഞ്ജിനി പറഞ്ഞു നിന്നെ ഒരാൾ എന്നും കാണാൻ വരും , നീ അറിയാതെ ! അതാര് ? കാണിച്ചു തരാം ഒരു ദിവസം കാണിച്ചു തന്നു, ലൈബ്രറി ഇടനാഴിയി ലെ ജനാല ക്കരികിൽ മഞ്ഞയും പച്ചയും കലർന്ന ടി ഷർട്ട് ,നീല ജീൻസ് ഇട്ട മറ്റൊരു ' രാജ് കാണുമ്പോൾ ചിരിക്കും , ചില ഫ്രീ പീരീഡ് ലൈബ്രറിയിൽ പോകുംപോൾ ഒപ്പം വരും , സൂ വോളജി , ബോട്ടണി റെക്കോർഡ്സ് ഞാൻ വരച്ചു കൊടുക്കും , ഒരിക്കലും ഒരിഷ്ട്ടം എന്ന വാക്കു ഞാനും അവനും പറഞ്ഞിട്ടില്ല , കോളേജ് കഴിയും വരെയും . (എന്ത് നിശബ്ദം )
വര്ഷങ്ങള്ക്കു ശേഷം ഒരിക്കൽ ഓഫീസിൽ പരിചയമുള്ള ഒരു മുഖം , രാജിന്റെ അനിയത്തി, ചേട്ടനെ പറ്റി അന്വേഷിച്ചു , ഗൾഫിൽ ,കല്യാണം കഴിഞ്ഞു ഒരു കുട്ടിഉണ്ടെന്ന്.
എന്നാലും പറയാതെ അറിയാതെ ഒരിഷ്ട്ടം എന്നോടുള്ള ഒരാൾ, എല്ലാര്ക്കും അറിയാം അയാ ൾക്കെന്നെ ഇഷ്ട മാണെന്നു, എനിക്കറിയില്ല , പറയാൻ അയാൾ ക്കു പേടി , ഇന്നും പറഞ്ഞിട്ടില്ല,
വർഷങ്ങൾ കഴിഞ്ഞു പല ഫ്രണ്ട്സും പറഞ്ഞു നിന്നെ ഇഷ്ട്ട മായിരുന്നു പക്ഷെ ....... എന്തോ !
ഒരിക്കൽ കണ്ടു ഞ ങ്ങൾ രണ്ടു പേരുടെയും മക്കൾ പഠിക്കുന്ന സ്കൂൾ ന്റെ ഫസ്റ്റ് ഫ്ലോർ കോണിപ്പടിയിൽ വെച്ച് , പരസ്പരം ഒന്ന് നോക്കി അത്രമാത്രം, ഇപ്പോഴും പ്രണയം പറയാതെ പോയതിന്റെ കുറ്റ ബോധം മനസ്സിൽ ശേഷിപ്പായി ഉണ്ടാവും ഇന്ന് നിരാശയിൽ വളർന്നിറ ങ്ങിയ താടിയാണെന്നു കസിൻ പറയാറുണ്ട് , ഇന്ന് വില്ലജ്എക്സ്റ്റൻഷൻ ഓഫീസർ.
മനസ്സിൽ വിഷമ ങ്ങൾ നിറച്ച മുഖങ്ങളിൽ ഒന്ന് സൂറിന്റെതാണ് .
എന്റെ കുട്ടിക്ക് ആദ്യ വാക്സിൻ എടുക്കാൻ ചെന്നപ്പോൾ ഹോസ്പിറ്റലിൽ കണ്ടു , ചേട്ടന്റെ കുട്ടി അഡ്മിറ്റാണെന്നു൦ മെഡിസിൻ വാങ്ങീട്ടു ബിൽ അടക്കാൻ നിൽ ക്കുകയാണെന്നും .
കോളേജു കാലം മുതൽ കാണുന്ന ഒരു മുഖം ഒരിക്കലും അനിഷ് ട്ടമായി ഒന്നും പറഞ്ഞിട്ടില്ല .എപ്പോ കണ്ടാലും ഭാവമാറ്റമില്ലാത്ത മുഖം , ഞാൻ പി ഡിഗ്രി കഴിയും മുൻപേ ആൾ എൽ . എൽ. ബി . ക്കു ചേർന്നു , പിന്നെ കുറെ കാലം കഴിഞ്ഞു കമ്പ്യൂട്ടർ പഠിക്കാൻ പോകുമ്പോൾ കണ്ടു
ബസ് സ്റ്റോപ്പ് വരെ എതാൻ അഞ്ചു മിനിറ്റ് . അതിനിടയിൽ രണ്ടോ നാലോ വാ ക്കുകളിൽ തീരുന്ന കാര്യം പറച്ചിലുകൾ, , ഒരിക്കൽ ആ ബസ് സ്റ്റോപ്പിൽ ഞങ്ങൾ വീണ്ടും കണ്ടു , പെട്ടന്ന് റോഡ് ക്രോസ്സ് ചെയ്തു ഓടി വന്നു , നെറ്റിയിലെ സിന്ദൂരം കണ്ടു കല്യാണം കഴിഞ്ഞോ ..? പിന്നെ ഇപ്പോഴേ ഉണ്ടാവില്ലെന്ന് ഒരിക്കൽ എന്തിനാ പറഞ്ഞതെന്നു ചോദിച്ചു , ഞാൻ നിനക്കായി വെയിറ്റ് ചെയ്യുകയായിരുന്നു ..... ഒന്ന് പറഞ്ഞില്ലല്ലോ ... എന്റെ അഡ്രസ് ഒക്കെ അറിയാമായിരുന്നില്ലേ എന്ന് ചോദിച്ചു ... കണ്ണുകൾ കലങ്ങീരുന്നു . ഇന്നും ആ നിറഞ്ഞ കണ്ണുകൾ എന്റെ മുന്നിൽ ഇടയ്ക്കു തെളിയാറുണ്ട് ....
പ്രണയം ചിലപ്പോൾ വല്ലാത്ത നോവാണ്, ചിലപ്പോൾ വല്ലാത്ത .......എന്താ പറയുക. നിരാശ.... ആയിരിക്കും.
സൂർ ,
നിന്നോടാണ് ഞാൻ ഹൃദയം തുറക്കുന്നത് , നിന്റെ ശ്വാസം മാറിയാൽ പോലും ഞാൻ അറിയുന്നുണ്ട്, നിന്റെ സ്വരം നേർത്തുപോകുന്നതു പോലും ....
ഇന്നലെ വരെ അക്ഷരങ്ങൾ അകലെ ആയിരുന്നു , ഇന്നിപ്പോൾ എന്റെ കൈവിരൽ തുമ്പുകളിൽ വല്ലാതെ നിറഞ്ഞൊഴുകുന്നു, നിന്റെ നിശ്വാസം പോലെ,
എല്ലാ മഴ പെയ്തു ഇപ്പോഴും നിനക്കും എനിക്കും വേണ്ടിയാണ് , അതിനി എത്ര കാലം കഴിഞ്ഞാലും ,
.
കാമുക ഹൃദയങ്ങൾ കാടുകയറിയ ചിന്തകളെ മാറ്റി നിർത്തട്ടെ ,
സ്വപ്നത്തിൽ കണ്ട രാജകുമാരനെ വീണ്ടും കാണാൻ കഴിയുമോ??.കൂടെ യുള്ളവർക്കൊക്കെ ഞാൻ എന്നും ഒരു അകലം ഇട്ടിരുന്നതെന്തിനെന്നു ഇപ്പോഴും അറിയില്ല . അകലമില്ലാത്ത് സൂറിനാവും സത്യം , മനസിന്റെ കണ്ണാടിയാണ് സൂർ എനിക്ക് നീ എന്നും , ഉടയാതെ എത്രനാൾ ഉണ്ടാവും എന്നറിയില്ല ......... കാലം തെളിയിക്കട്ടെ ,
സൂറിനെ പറ്റി മാത്രം പറയാൻ എനിക്കൊരു താൾ , ഇവിടെ സൂറും ഞാനും മാത്രം
കാമുക ഹൃദയങ്ങളിൽ അടുത്തതു ആരാണ് , ഓർമ്മയിൽ പരതട്ടെ ,
ഒരുപാട് മനസ്സിൽ നിറച്ച ഒരു രൂപം , വഴി പിരിഞ്ഞു പോയ നാളുകൾ , എന്റെ കുട്ടീനെ പ്ലേ സ്കൂളിൽ ആക്കീട്ടു വരും വഴി എതിർ ദിശയി ലേക്കു പോയ ബൈക്ക്..,..................
പെട്ടന്ന് ബ്രേക്ക് ചവുട്ടി , ഒരാൾ അതിൽ നിന്നും ഇറങ്ങി അടുത്തേക്ക് നടന്നു വന്നു , ഹെൽമറ്റ് മാറ്റും വരെയും കൺഫ്യൂഷൻ മാറീരുന്നില്ല , കാരണം ആ കണ്ണുകൾ പരി ചിതം ആയിരുന്നു , ഇമ ചിമ്മാതെ കുറെ നിമിഷങ്ങൾ, എന്തുണ്ട് വിശേഷം ..? മൗനം മുറിച്ച ചോദ്യം , ഒന്നുമില്ല, ഒരു രേഖ യുടെ ഇരു ദിശ കളിലേക്കും നടന്നു പോയവർ ,
" എന്റെ ഓഫീസിൽ ടേബിൾ മേലെ ഇരുന്ന ഗ്ലോബ് കണ്ടു ഒരാൾ പറഞ്ഞു , കണ്ടോ ! ഇത് വല്ലപ്പോഴും എടുത്തു നോക്കുന്നത് നല്ലതാ , ഭൂമി ഉരുണ്ടതാണെന്നു മനസിലാവും , അപ്പോൾ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് വീണ്ടും കാണാം എന്ന് ഇത് ഓർമ്മപെടുത്തുമെന്നു .
സത്യം , ഞാൻ നിനച്ചിട്ടുണ്ട് ഞങ്ങൾ എന്നെങ്കിലും ഏതെങ്കിലും കോണിപ്പടിക്ക് താഴെ യോ, ഒരു ഇടനാഴിക്കകലെയോ കണ്ടു മുട്ടുമെന്നും , ഒരാൾ മറ്റേയാളുടെ കൈ വിരൽ തുമ്പിൽ ആരും അറിയാതെ ഒന്ന് തൊട്ടു പോകുമെന്നും , പക്ഷെ , തിരക്കേറിയ ആ റോഡ് അരികിൽ ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, എന്തൊക്കെയോ ചോദ്യങ്ങൾ , എന്തൊക്കെയോ ഉത്തരങ്ങൾ. പോകും മുൻപ് വിസിറ്റിംഗ് കാർഡ് തന്നിട്ട് വിളിക്കുമോ എന്ന് ഒരു മറു ചോദ്യം ,കാർഡ് വാങ്ങി നോക്കീട്ടു തിരികെ കൊടുത്തു , നമ്പർ മാത്രം മനസ്സിൽ കുറിച്ച് .ഇടക്ക് വല്ലപ്പോഴും നൊമ്പരപ്പെടുത്തി ഒരു കാൾ , ഓർമ്മയിൽ താഴ്ന്നു പോയതൊക്കെ ഓർമ്മപെടുത്തും , നിരാശയുടെ പടുകുഴിയിലേക്ക് ഞാൻ എറിഞ്ഞു കളഞ്ഞുന്നു പറയും നീ എന്നെ വീണ്ടും മറവിയിലേക്കു വലിച്ചെറിയുമോ എന്ന് ഇടയ്ക്കു ചോദിക്കുമായിരുന്നു , എന്നിട്ടും .... ഒരു മറവി പിന്നെയും , അത് ഒരിക്കലും മറക്കാത്ത മറവി യാണ് , കാരണം കെട്ടുപാടുകൾ ക്കിടയിൽ ചില നൂലിഴകൾ പൊട്ടാതിരിക്കാൻ വേണ്ടി മാത്രം ...!
വയസറിയിച്ച നാൾ മുതൽ പ്രണയിച്ചവർ അപ്പച്ചീടെ ആൺ മക്കൾ ആയിരുന്നു , കുപ്പി വളയും ,,ചാന്തും , പൊട്ടും , ഓണമെന്നോ ,ക്രിസ്മസ് എന്നോ ന്യൂ ഇയർ എന്നോ ഇല്ലാതെ ലീവ് നു വരും നാളിൽ ഒക്കെ സമ്മാന പെരുമഴ ....
എന്തായാലും അവർക്കൊന്നും എന്റെ മനസ്സിൽ ഇടമേ ഇല്ലാരുന്നു, ഈ കാമുകൻ മാർ മ;ത്സരിച്ചു സമ്മാനം വാങ്ങി മുടിഞ്ഞു കാണും , .
എല്ലാ പ്രണയങ്ങളെയും നിരസിച്ചു , എന്നിട്ടും പ്രണയിച്ചു തന്നെ വിവാഹം കഴിച്ചു , നിരാശ യുടെ പടുകുഴിയിൽ , എവിടെ പിഴച്ചു , ....പ്രണയമോ , അതോ കാലമോ ....?
മനസ്സിൽ നിറയെ പ്രണയത്തിന്റെ തീ മഴ പെയ്ത്തിൽ ഉരുകി തീരുന്നു ഞാൻ ......
ഒരു പക്ഷെ സ്നേഹിച്ചവരെ ഒക്കെ വെറുപ്പിച്ചതാവാം കാരണം , ഒരിക്കലും എനിക്ക് പ്രണയത്തിന്റെ തീവ്രത അറിയാൻ കഴിയാത്തതു മാവാം
ഒരു നല്ല കാമുകി ആവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലപ്പോൾ ഓർക്കാറുണ്ട്, ഒരു നല്ല പ്രണയിനി ആവാനും കഴിഞ്ഞില്ല , ഞാൻ നിന്നെ കെട്ടി കൂടെ കൊണ്ട് പൊക്കോട്ടെ എന്ന് ചോദിച്ചവരെ കൂർത്ത നോട്ടം കൊണ്ട് നിരാശപ്പെടുത്തിയ കാലം ഇനി തിരികെ കിട്ടില്ലല്ലോ ...?


