ഇത് നിനക്കുള്ള പുതുവത്സര സമ്മാനം.
നിന്നോട് പറയാന്‍ മറന്ന ഒന്നുണ്ട്,
എന്തെന്നോ ?
എന്റെ ജാലക പടിക്കപ്പുറം നിറയെ പൂത്തുലഞ്ഞു നിന്ന ചെമ്പകം ഉണ്ടായിരുന്നു.പിന്നെ പിങ്ക് നിറമുള്ള മുസാന്ട മരവും ഉണ്ടായിരുന്നു. പിന്നെ നിനക്കുണ്ടായിരുന്ന പോലെ എനിക്കൊരു കുറിഞ്ഞിയും ഉണ്ടായിരുന്നു. പക്ഷെ അവളെ ഞാന്‍ " പുസ്സി " എന്നായിരുന്നു വിളിച്ചിരുന്നത്.
എനിക്കാദ്യമായി കിട്ടിയഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്ന ഒരു പുതുവത്സര സമ്മാനം ഉണ്ട്. അന്ന് അത്ര മാത്രം ഹൃദയം തൊടുന്നതായിരുന്നു ,അതെനിക്ക് കിട്ടിയത് ഒരു പുതുവത്സരം പിറവികൊള്ളാന്‍ ഒരു നിമിഷം മാത്രം നില്ക്കെ. എന്റെ ജനാല പടിക്കുള്ളില്‍ കൂടി തിരുകി ഒടിഞ്ഞു മടങ്ങി എന്റെ കൈയിലേക്ക് എത്തിയ ചുവന്ന റോസാപൂവ്. ഒപ്പം ഹൃദയത്തോട് ചേർത്ത് വച്ച സ്നേഹ സമ്മാനം .ജനാല പടിക്കപ്പുറം ചെമ്പക നിറവിന്റെ നിഴലിൽ നിന്ന് കവിളിലേക്കു ഒരു നനുത്ത സ്പര്ശം പോലെ റോസാ ദലതിന്റെ തണുപ്പ്.
ഇടയ്ക്കു വച്ചു മുറിഞ്ഞു പോയ ഒരു എഴുത്ത്.
ഹൃദയത്തില്‍ സൂക്ഷിക്കാൻ ഒരു ചുവന്ന പൂവ്.
കഥാതന്തുക്കൾ എവിടെ ഒക്കെയോ ഉണ്ട് സൂര്‍ ഇപ്പോഴും .
ബ്രിജിത് : എന്റെ ക്ലാസ്സ്‌മേറ്റ് .
മിഷേൽ : ശ രിയായ പേരല്ല, അപരനാമം.
ബ്രിജി ത്തിന്‍റെ കാമുകന്‍
ശെരിക്കുള്ള പേര് മനീഷ്, അതിനെ മിഷേൽ ആക്കി.
ബ്രിജിത്തിന്റെ ഭര്‍ത്താവു England ല്‍ scientist.
Food channel : ശരിക്കും ഉള്ള സായാഹ്ന restaurant
Geometric design furniture : എന്റെ സൃഷ്ടി .
പിന്നെ റെയിൽവേ employee : ഹരി
അങ്ങിനെ ആരൊക്കെയോ, നിനക്കും അറിയാല്ലോ.
"വെറുതെ വിടര്ന്ന രാജ മല്ലി"
ആദ്യമായി എഴുതിനോക്കിയ കഥ എന്ന് വേണമെങ്ങില്‍ പറയാം. അത് എന്‍റെ botany സര്‍ അപകടത്തിൽ മരിച്ചപ്പോൾ എഴുതിയതാണ്. സര്‍ പുതുതായി പണികഴിപ്പിച്ച വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങ് വിളിക്കാൻ പോകുംവഴി ആണ് മരിച്ചത് .ആ വീട് പണി ഞ്ഞു കൊണ്ടിരുന്നപ്പോൾ വീടിനു മുന്നില് ഒരുപാട് ചെമ്പരത്തികള്‍ നട്ട് വളര്‍ത്തിയിരുന്നു ,വീടിന്റെ പേര് "ചെമ്പരത്തി " എന്നാണെന്ന് പറയുമായിരുന്നു. പക്ഷെ ആ വീടൊരു നൊമ്പരത്തിപൂവായി മാറിയത് ഒരു നിമിഷം കൊണ്ടായിരുന്നു.
വെറുതെ എഴുതി നോക്കി,
ഒരു ശൂന്യത ആ വീട്ടില്‍ നിറയെ ഇല്ലായിരുന്നോ.
വെറുതെ വിടര്‍ന്ന രാജമല്ലി എന്ന് വെറുതെയാണ് ഞാൻ പേര് വെച്ചത്.
കോളേജ് മാഗസിനില്‍ വരുമെന്ന് കരുതി.
വെറുതെ വിടര്ന്ന രാജ മല്ലി പോല്‍ അതും വെറുതെ ആയി.
കാരണം മാഗസിൻ എഡിറ്റർ എന്റെ ശത്രു ആയിരുന്നു .
എന്റെ വീടിന്റെ കാണാപ്പുറങ്ങൾ.
അങ്ങിനെ ഒരിടം എനിക്കായി ഉണ്ടാകുമെന്ന് വെറുതെ മോഹിച്ചു .
എനിക്ക് സന്ധ്യനേരം മൂകമായി ഇരിക്കാൻ ഒരിടം,
പിച്ചിയും ,മുല്ലയും വിടരാൻ തുടങ്ങുമ്പോൾ കണ്ടുകൊണ്ടിരിക്കാൻ.
കാറ്റ് പുല്കി ഇക്കിളി കൂട്ടുന്ന മുളംചില്ലകളുടെ മര്‍മരം കേട്ടിരിക്കാന്‍ ,
ചിന്നി പൊഴിയുന്ന മഴയഴ്ക് കണ്ടിരിക്കാന്‍
പടിഞ്ഞാറൻ കാറ്റ് മുടിയിഴകളെ അലോസരപ്പെടുത്താന്‍
നിലാവിൽ അലിഞ്ഞു നില്‍ക്കാന്‍
ജനാലപ്പടിക്കപ്പുറം കിളിമരചില്ലയില്‍ കലപില കൂട്ടുന്ന കരിയില ക്കുരുവികളെ കണ്ടിരിക്കാൻ.
അങ്ങിനെ എന്തൊക്കെയോ വെറുതെ വെറുതെ
വ്യര്‍തഥതകള്‍
ആമി


