• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Monday, 30 December 2013

Posted by Aami
No comments | 00:30
 സൂറിന്റെ പരാതികൾ  ഞാൻ  സൂറിന്നായി എഴുതുന്നില്ലന്നയിരുന്നു , സൂർ  പല നാളുകളിൽ
നിനക്കായി കുറിച്ച ഡയറിക്കുറിപ്പുകൾ ആണിത് .......നീ വായിക്കുമോ ............?

സൂർ ............
നിനക്കെഴുതാൻ  പ്രേരണ തന്നത് , ഒരുദിവസം  പുറത്തു  കത്തിച്ചു കളയാനായ്  കൂട്ടിയിട്ട  പാഴ്  വസ്തുക്കളുടെ  കൂമ്പാരം ആണ്, അതിൽ അക്ഷരങ്ങൾ  നനഞു പടര്ന്ന ഏതോ ഒരു പഴയ ഇൻലൻഡ്‌ ആയിരുന്നു നിനക്കയി എഴുതാൻ  എനിക്കുള്ള പ്രചോദനം  .

ഏപ്രിൽ 24 ,ബുധൻ

സൂർ , ഈ  കുറിപ്പുകൾക്ക്  പേര്  ഇതുവരെ ഇട്ടിട്ടില്ലായിരുന്നു,പക്ഷെ ഇത് എഴുതുമ്പോൾ
ഒരു പേര് വേണമെന്ന് തോന്നി ,

കുക്കുടത്തിന്റെ നാണം 

ഈ  പേര് കേട്ട് നിനക്ക് ചിരി വരുന്നുണ്ടാവും,
സത്യം അല്ലെ.............? നിന്റെ  നിഘണ്ടുവിൽ  നിന്ന് കടം കൊണ്ടതാണ് ഞാൻ ഈ പേര് ,
അന്ന് നല്ല വെയിൽ  ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ മുറിയിലെ പുഴുക്കത്തിൽ  നിന്ന് ഒരാശ്വാസം  കിട്ടാനായിരുനു   വീടിന്റെ പിറകിലെ നാട്ട് മാവിൻ ചോട്ടിൽ കാറ്റ്   കൊള്ളാനായി  അൽപ നേരം ഇരുന്നത്.
തൊട്ടടുത്ത്‌ ഒരു  ബെഞ്ച്‌  ഉണ്ടായിരുന്നു . അതിനു താഴെ കുറെ പാറകഷണങ്ങളും.
എന്റെ വീട്ടിലെ കുക്കുടം എന്തിനാണെന്നു  അറീല്ല, അവിടെ വട്ടമിടു ന്നതു കണ്ടു .
എനിക്കെന്തു കാര്യം ?
ഞാൻ കണ്ണി മാങ്ങ  ഉപ്പുമായി പുരട്ടി കഴിക്കുന്നതിൽ  ശ്രദ്ധിച്ചു.
എപ്പോഴോ  ഞാൻ വീണ്ടും  ആ ബെഞ്ചിന്റെ താഴെ നോക്കിയപ്പോൾ കുക്കുടം അവിടെയുണ്ടു. അവൾ പാതി കൂമ്പിയ കണ്ണുകൾ ഇടക്ക് തുറന്നു നോക്കിയപ്പോൾ ഞാൻ  അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന്  തോന്നിക്കാനും, അവൾക്കു  ദേഷ്യം വന്നെന്നു തോന്നുന്നു. അവൾ ഇഷ്ടപെടാത്ത രീതിയിൽ തല ഒന്ന് വെട്ടിച്ചു. എന്നിട്ടു  എഴുന്നേറ്റു എനിക്ക് പുറം തിരിഞ്ഞു ഇരുന്നു.
അവള്ക്കെന്താ ഒരു നാണം.
അയ്യേ ..! കുക്കുടത്തിനു എന്ത് നാണം ? ആത്മഗതം.

പക്ഷെ ,അവൾ എന്തോ ചു റ്റികളിക്കാണ്.
അയലത്തെ പൂവൻ  അവിടെ കറങ്ങി നടക്കുന്നുണ്ടായിരുന്നു,
പക്ഷെ ,ഇപ്പോൾ പൂവനെ അവിടെയെങ്ങും കാണുന്നുമില്ല.

കുക്കുടത്തിനു ആകെ ഒരു വിഷമം ഉണ്ടെന്നു മുഖത്ത് നോക്കിയാലറിയാം.
ഒരു പരവേശം.
ആ .......... എന്തേലും ആകട്ടെ .............  
അവൾ  അവള്ടെ പാടു നോക്കി പോകട്ടെന്നു വിചാരിച്ചു.
കുറെ നേരം കഴിഞ്ഞപ്പോൾ ഞാൻ  ആ ബെഞ്ചിൽ  കയറി കിടന്നു ,
നേരിയ  കാറ്റിൽ ഒന്ന് മയങ്ങിയോ....?

കാക്കക്കൂട്ടം എനിക്ക് മുകളിലായ്  വട്ടമിട്ടു പറക്കുന്നു.
എന്താ സംഗതി ? എന്നെ തോന്ടിയെടുതുകൊണ്ട് പോകാനാണോ ? ആത്മഗതം.

ആരോടും പറഞ്ഞില്ല ,തല ചെരിച്ചു ബെഞ്ചിനടിയിൽ നോക്കി.
ആഹാ .... ഒരു കുഞ്ഞി "മുട്ട" ..!!
അപ്പോൾ ഇതായിരുന്നു  കുക്കുടതിന്റെ നാണതിന്റെയും പരുങ്ങലിന്റെയും പരവേശതിന്റെയും കാരണം. കടിഞ്ഞൂൽ പേറിൻറെ  ഈറ്റ് നോവായിരുന്നു. കഷ്ടം !  ഞാനുമവളെ  വല്ലാതെ തെറ്റിദ്ധരിച്ചു.

ഒരു കാര്യം എനിക്ക് മനസിലായി സൂർ.
കുക്കുടതിനും നാണം എന്നുള്ള ആ വികാരം ഉണ്ട് കേട്ടോ .

ആ ,പിന്നെ ..
നീ ഉച്ച ഊണ് കഴിഞ്ഞു സിഗരറ്റു  പുകക്കണ നേരം നിന്റെ   പിറകിൽ   നിന്ന് കൂവണ  ആ പൂവന് വേണമെങ്കിൽ  എന്റെ കുക്കുടതിനെ കല്യാണം  ചെയ്തു കൊടുത്താലോ ?

ആലോചിക്ക് ....
(ഇനിയും കുറിപ്പുകൾ  ബാക്കിയാണ് ,, സമയം കുറെ ആയി)

Monday, 16 December 2013

Posted by Aami
No comments | 01:54
.
എന്റെ പള്ളിക്കൂട വരാന്ത വീണ്ടും ഓര്‍മ്മ  ചെപ്പില്‍ 

ഇന്നലെ ഞാന്‍ വീണ്ടും എന്റെ  പള്ളിക്കൂടവരാന്തയുടെ ഓർമകളില്‍ ആഴ്ന്നു പോയ്‌.
ഒരുപാട് നാളുകള്ക്ക് ശേഷം ഞാന്‍ ആ പഴയ ഇടവഴിയോരം കടന്നു പോയപ്പോള്‍, മാറ്റങ്ങള്‍, ഒരുപാട്. ചുറ്റുമതില്‍  കെട്ടി മനോഹരമാക്കിയിരിക്കുന്നു, പഴയ ആ യൂണിഫോം  നിറമായ നീലയും ,വെള്ളയും,ഓറഞ്ച് നിറമുള്ള റിബ്ബണും മാറ്റമില്ലാതെ.
അപ്പോള്‍ പിന്നെ മാറിയിരിക്കുക ആരാവും ,(?) എന്ത് ചോദ്യം?
എല്ലാപേരും മാറീല്ലേ?
ഞാന്‍ മാറീ ല്ലന്നെ ........... സത്യം.
ഞാനിന്നും കുട്ടി പാവാട ഇട്ടു ,പോകണ പഴയ കുട്ടി തന്നെ..

ഓർമ്മചെപ്പിലെ കുന്നിമണി പോലെ .................

വരാന്തയുടെ വടക്കേയറ്റം താഴെ കിലുകിലുക്കി മഞ്ഞ പൂവണിഞ്ഞു നിന്ന പുലർകാലങ്ങൾ. അതിനപ്പുറമായിരുന്നു  ഈശ്വരി  അമ്മ യുടെ ഉപ്പുമാവു വിളയിക്കണ ചെറിയ അടുക്കള. ഉച്ചയാവുമ്പോൾ കൊതിപ്പിക്കു ന്ന മണവുമായി എത്തുന്ന ആ കാറ്റ് ....
പക്ഷെ ആ ഉപ്പുമാവു ഒരിക്കലും ഞങ്ങള്ക്ക് കിട്ടീരുന്നില്ല ...

സ്കൂളിലെ ഏറ്റവും കുറഞ്ഞ വരുമാനമുള്ള  ചിലര്‍ക്ക് മാത്രം.

എന്ത് ചെയ്യാൻ ?
കൊതി എല്ലാരിലും ഒരേപോലെ  അല്ലെ ?
അവിടെ വലുതെന്നോ ചെറുതെന്നോ ഇല്ലല്ലോ.

അതിനൊടുവിൽ പരിഹാരം കണ്ടത് എന്റെ കൂട്ടുകാരനായിരുന്നു.
പലപ്പോഴും വട്ടയിലയിൽ ആരും  കാണാതെ ഞങ്ങൾ ആ ഉപ്പുമാവു കഴിച്ചു
പലപ്പോഴും  വിരലുകൾ  പരസ്പരം കെട്ടുപിണയുംബോൾ  ആവും  ഇലയിലെ ഉപ്പുമാവു തീര്ന്ന കാര്യം ഞങ്ങൾ അറിയുന്നതു.

ആ വിരലുകൾ  കേട്ടുപിണഞ്ഞപ്പോഴുള്ള ഇളം ചൂടായിരുന്നോ സ്നേഹത്തിന്റെ  ആദ്യ സ്പര്ശം ? ആയിരിക്കാം.

കാക്കി നിക്കറിന്റെ പോക്കറ്റിൽ തീപ്പെട്ടി കൂടുകളിൽ   നീ എനിക്കായി കരുതി വച്ചിരുന്ന  പല നിറത്തിലുള്ള  ചോക്ക്  കഷണങ്ങൾ. സ്കൂളിന്റെ  എതിര് വശത്തായിരുന്നു  പിഡബ്ലിയുഡി   രെസ്റ്റ്  ഹൌസ് .  അവിടെ ഞങ്ങൾ മിക്കവാറും ടാറിൽ  വീണ ശുനകന്മാരെ  കാണാറുണ്ടായിരുന്നു. റസ്റ്റ്‌ ഹോമിന്റെ  ഒരരികിൽ   ചുണ്ടക്ക ഉണക്കിയത് അവനായിരുന്നു  പെറുക്കി കൊണ്ട് വന്നതും. എന്നിട്ട്  സിമിൻറ്  വരാന്തയിൽ ഉരസി ചൂടാക്കി  ഒരു കാര്യം പറയാം  ന്നു  പറഞ്ഞു എന്റെ പാവാട തുമ്പ് മുട്ടിന് മേലെ കയറ്റി വച്ച് ചൂടാക്കിയ ചുണ്ടകാ കൊണ്ട് പൊള്ളിച്ചതും.

പിന്നെ ഏതോ ഒരുച്ച നേരം.
വാക യുടെ ഉണങ്ങിയ കായ ഈന്തപഴം ആണെന്ന് പറഞ്ഞു എന്നെ കൊണ്ട് കഴിപ്പിച്ചതും , പിന്നെ ഞാൻ ശർദിച്ചപ്പോൾ  ആരോടും പറയരുതെന്ന് പറഞ്ഞതും,  ഏതോ ഓർമയിൽ വീണ്ടും.

പി ഡബ്ലിയുഡി   രെസ്റ്റ്  ഹൌസിൽ  വച്ചായിരുന്നു ഒരുച്ച നേരം ഞങ്ങൾ ആദ്യമായി തോപ്പിൽ ഭാസി എന്ന മഹാനായ  വ്യക്തിയെ കണ്ടതും. പിന്നെ വെറ്റമഷി ക്കായി  അടുത്ത പറമ്പിൽ തിരയും   നേരമായിരുന്നു പൊട്ടിവീണ മഴതുള്ളികൾ  ഞങ്ങളെ നനച്ചതും, എന്നെ നനയാതെ  ചേമ്പില  തുംബാൽ കുടപിടിച്ചതും, എന്റെ നെറ്റിയിലെ  ചുവന്ന  ചാന്തുപൊട്ട്  നനഞ്  ഒഴുകി അവന്റെ വെള്ള ഉടുപ്പിൽ ചിത്രം വരച്ചതും, ഒരു നനഞ്ഞ ഉച്ചനേരം ആയിരുന്നു.

  സ്കൂളിലെ വാകമരചാര്തുകളും,  ബദാം മരങ്ങളും  തണൽ  വിരിച്ച ആ മുറ്റം ഇന്ന് ഒരു പ്ലേ ഗ്രൌണ്ട് ആയിരിക്കുന്നു . അത്രേയുള്ളൂ ഒരു മാറ്റം.


ഇനിയും  എഴുതുവാൻ  കൈ വിരലുകൾ തുമ്പുകൾ മടിച്ചു നില്ക്കുന്നു .
ആദ്യ  കുട്ടി പ്രണയം നിന്റെ ആയിരുന്നു.
വെള്ളാരം കല്ലുകളും , വേളാങ്കണ്ണി പള്ളിയിൽ  പോയി വന്നിട്ട് നീ കൊണ്ടുവന്ന  മാതാവിന്റെ ലോക്കേറ്റ് ,കന്യാകുമാരിയിൽ നിന്നും നീ കൊണ്ടുവന്നു തന്ന  കക്കകളും ,പിന്നെ നീ എനിക്കായി വാങ്ങിതന്ന മിട്ടായി കളുടെ വർണകടലാസുകൾ...  പെറ്റുപേരുകുമെന്നു പറഞ്ഞു നീ തന്ന മയിൽപീലിതുണ്ടുകൾ, ക്ലാസ് മുറിയിൽ  കണക്കു ടീച്ചർ  എണ്ണം പഠിപ്പിക്കാൻ  കൊണ്ടുവന്ന മഞ്ചാടി മണികൾ  മഷിക്കുപ്പിയിൽ  ഇട്ടു വെച്ചത് നീ എനിക്കായി കട്ടെടുത്തുതന്നതും  ഞാൻ സൂക്ഷിച്ചിരുന്നു.

നിന്റെ  മരണ  വാര്‍ത്ത പത്ര താളുകളിൽ  നിന്ന് ഞാൻ അറിയും വരെയും.

Monday, 9 December 2013

Posted by Aami
No comments | 23:02

എന്‍റെ വീടിന്‍റെ മച്ചിലും ഭിത്തിയിലും അവ്യക്തങ്ങളായ ചില ചിത്രങ്ങളുണ്ട്.  അവയൊന്നും എണ്ണച്ചായത്തിലോ പച്ചിലച്ചാറിലോ വരച്ചവയല്ല. 

ധാര്‍ഷ്ട്യത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എറിഞ്ഞുടക്കുന്ന കോപ്പകള്‍ ചിന്നിച്ചിതറുമ്പോള്‍ വരയ്ക്കുന്ന രൂപരേഖകള്‍ ആയിരുന്നു  അവ.

അവയ്ക്ക് നിറം നല്‍കിയത് മുളകും മല്ലിയും മഞ്ഞളും കൂടിച്ചേര്‍ന്നു എണ്ണയില്‍ വാറ്റിക്കുറുക്കിയെടുത്ത സത്തായിരുന്നു.
അവയില്‍ മത്സ്യത്തിന്‍റെയോ മാംസത്തിന്‍റെയോ ഗന്ധം പറ്റിയിരുന്നു.

അവയ്ക്കു നിശ്ചിതരൂപങ്ങള്‍ ഇല്ലായിരുന്നു.
പരന്നൊഴുകി നില്‍ക്കുന്നതെവിടെയോ അവിടെ അവസാനിച്ചിരുന്നു രൂപം.

ആത്മാവ് കീറിമുറിക്കപ്പെട്ടിരിക്കുന്നു.
അവിടെ കിനിയാനിനി രക്തത്തുള്ളികളില്ല.

ആമി

Thursday, 28 November 2013

Posted by Aami
No comments | 09:04


ഒരുപാട് നാളുകള്‍
എഴുത്തിന്റെ  വഴികള്‍ മറന്നു പോയതു പോലെ .............

ഇന്നലെ ഒഴിഞ്ഞ കുങ്കുമചെപ്പു  നിറയ്ക്കും വരെയും
കൈ വിരല്‍  തുമ്പുകള്‍  നിശബ്ദം ആയിരുന്നു....

പക്ഷെ  ഇന്ന്
വീണ്ടും ചിന്തകളുടെ വേലി യേറ്റങ്ങള്‍ .......
മനസിന്റെ നിറവാകാം കാരണം .

 





Saturday, 4 May 2013

Posted by Aami
No comments | 08:34
കണി 

മഞ്ഞുരുകി മേട പുലരിതന്‍
മാറില്‍ ............
കണിക്കൊന്ന പൂവിലും മൃദുല
മോഹങ്ങളും ........................
മഞ്ഞ കസവൊളി  ചാര്‍ത്തിയ  സ്വര്‍ണ്ണ
നിറക്കനവില്‍ ..................
ചന്ദനചിമിഴു  പോല്‍  മാറില്‍
തപിക്കാം ...............
ചന്ദന മുകിലാകാമിനിയൊരു 
നിമിഷം..........
ഈ ,മേട പുലരിയില്‍
നിന്നരികില്‍ .................
എത്തുന്ന പൊന്‍ വിഷുവിനും
നിനക്കുമീ ........................
മംഗളം  നേരുന്നീ  ചന്ദന
ചാരുതയില്‍ .................

Sunday, 17 March 2013

Posted by Aami
No comments | 21:31
ഇന്ന്  പുലരാനൊരല്പനേരം  ഉള്ളപ്പോഴാണ്  മനസിലേക്ക്  സേതുവും , പ്രിയയും ഓർമ്മകളുടെ ഓളങ്ങളെ  നീക്കി വീണ്ടും കുടിയേറിയത്.
ഏതോ വിദൂരതയില്‍  ഇഴകളൊക്കെ ഒന്നായി പോയിരുന്നു,  ഏതോ ഒരു ദിനം പുറത്തു  ഉച്ച വെയില്‍  തിളക്കുമ്പോളായിരുന്നു കാറിലെ ശീതളിമയില്‍  സേതുവിനൊപ്പം പ്രിയ യാത്രചെയ്തത് , തിരക്കധികമില്ലാത്ത  ഏതോ പാതയില്‍  കൂടി പിണക്കങ്ങളും ,ഇണക്കങ്ങളും ,കലപില  സംസാരവുമായി.....

ഏതോ ഒരരയാല്‍  ചോട്ടിലെ തണുപ്പില്‍ഒരു നുള്ള് സിന്ദൂരത്താലവളു ടെ  സിന്ദൂര രേഖ  അവൻ നിറച്ചപ്പോള്‍  പറന്നു വീണ ധൂളികളൊക്കെ പൂമ്പൊടി പോലെ സേതുവിന്റെ  വെള്ള ഷര്‍ട്ടിലാകെ ചിതറി വീണു.

അവളുടെ നെറ്റിയിൽ തീര്‍ത്ത സിന്ദൂര രേഖകള്‍  സേതുവിന്റെ നെറ്റിയിലെക്കവള്‍ പകർന്നു നല്കി .... പിന്നെയേതോ ഒരുച്ച നേരം തിരക്കില്ലാത്ത  വീഥിയില്‍ അതെ കാറിന്റെ ശീതളിമയില്‍ പ്രിയക്കായ്‌ വാങ്ങിയ മഞ്ഞ പട്ടു സമ്മാനിച്ചു , മനസുകള്‍  മാത്രം ഒന്നായ നിമിഷങ്ങള്‍ക്കു സാക്ഷി നീലാകാശവും , കണ്ണാടിയില്‍   പതിഞ്ഞ  പ്രിയുടെയും ,സേതുവിന്റെയും പ്രതിബിംബങ്ങളും മാത്രം...

പ്രിയയുടെ നഖങ്ങൾ ആഴ്ന്നിറങ്ങിയ  സേതുവിന്റെ കൈത്തണ്ടയിൽ പൊടിഞ്ഞ ചോരക്ക് അവളുടെ കുങ്കുമത്തിന്റെ  ചുവപ്പ് നിറമായിരുന്നു. വേദനിചിട്ടും സുഖമുള്ള ആ നൊമ്പരപ്പാടുകളൊക്കെ സേതു നെഞ്ചോടുചേര്‍ത്തമര്‍ത്തി ..........

പ്രിയ എഴുതുന്ന വരികളിലും വരയ്ക്കുന്ന വര്‍ണ്ണങ്ങളിലും സേതുവിനോടുള്ള പ്രണയം മാത്രം തുടിച്ചു, സേതുവിന്റെ മൗനം.  ആ മൗനത്തിന്റെ  അണമുറിക്കുവാന്‍ പ്രയാസമായിരുന്നു.

അടച്ചു വച്ച പുസ്തക കൂട്ടം,
ഇനിയും തുറക്കാത്ത പോലെ  സേതു മൌനമാകുമ്പോഴോ ..?
പ്രിയയും അതേ ഭാവം എടു ത്തണിയുന്നു ,
ഇനിയെങ്ങിലും പ്രിയയുടെ  ഈ കുറിപ്പുകളൊക്കെ വായിക്കുമ്പോള്‍ സൂറുo, ഊര്‍മിയും, ആമിയുമൊക്കെ സേതുവിനോടു പറയൂ
ഈ മൂടുപടവും ,മുഖാവരണവും  അഴിച്ചെറിയാന്‍....
കലങ്ങി  മറിഞ്ഞ പ്രിയയുടെ മനസ്സറിയാൻ ..............

Posted by Aami
No comments | 01:11
മുറ്റതിന്റെ കോണിലായ്
ഉരുളുന്നു മദാലസയെപൊലെ
മദ്യത്തിന്റെ കുപ്പിയിതു 
 തൊട്ടരികതായ് "ടചിങ്ങ്സ് " എന്ന-
 ഓമന പേരിലീ അച്ചാറിന്റെ കൊച്ചു പാത്രം   

രാവേറെ ചെന്നതറിയാതെ-
നേരം പുലര്ന്നതരിയാതെ 
ചാഞ്ഞ കയ് തണ്ടയില് 
തല ചേര്ത്ത് മയങ്ങും നേരം 
പുലരി ചായ  കുടിക്കു എന്നമൊഴിക്കു 
മറുവാക്ക് ചൊല്ലുന്നപരനും 
 വേണ്ട "പിരിഞ്ഞു പോം ചായ' -
വേണ്ട ഒരിതിരി മോര് കിട്ടിയാലേ 
ഇന്നെന്റെ ഈ  ദിവ്സമിനി ശരിയാവൂ ........... 

പിന്നെ കണ്ണ് പായുന്നു -
ദൂരെ കിടക്കും കുപ്പിയി ല് വീണ്ടും 
ശേഷിക്കുന്നു തുള്ളി ,എങ്ങിനെ കളയും ഞാനതു -
മാവേലി സ്റ്റോറിലെ പോലെ ,പൊള്ളും -
ക്യൂ  വിലു നിന്ന് വാങ്ങിയ പാടോര്താലോ ..?

എന്റെ ഉള്ളം പൊള്ളുന്നു
ഇത്നോരു
പകരം വീട്ടലെന്നും  ഉണ്ടാവണം ,പൊങ്ങി-
 നുരയുമെന്നരിശം  തീര്ക്കുവാനായ് ..
വീണുകിട്ടിയ അവസരമൊന്നതിനായ് .
സ്വാദോടെയാദ്യമേ പാകം ചെയ്തു,പിന്നെ -
സ്വാദ് പോകാനായ്  ,കളയാനായ്  കാത്തു വെച്ച
കനച്ച എണ്ണയിലോ കടുക് താളിച്ച്തിൽല് -തൂവിയും,
 ഓരു വെള്ളം നിറച്ചാ കുപ്പിയില് -
രുചി കൂടുതല്ൾ  വേണ്ടയെന്നു നിനച്ചു ഞാനാ
കറി യിലൊക്കെ  ഉപ്പു തൂവിയും ,
അരിശം മാറാതെ വീണ്ടും കുടിവെള്ളം പകര്ന്നു ,
 , മറ്റാരോ കുടിച്ച ഗ്ലാസ്സൊക്കെ
 കഴുകാതെ വീണ്ടും പകര്ന്നു സ്പടിക ഗ്ലാസ്സിലായ്




Posted by Aami
No comments | 00:53
ഞാനു പേക്ഷിക്കുന്നി  നേരത്തു നിന്നെ തേടി യെത്തുമെന്റെ മൂഡ സന്ദേശങ്ങളെ ,
മടങ്ങി വരാത്ത ചില മറു  സന്ദേശങ്ങൾക്കിനിനീണ്ടുപോം കാത്തിരുപ്പുമില്ല.
കറു പ്പിന്നഴകിലായ്  നീയെന്നെമറച്ചിടുംമ്പോഴും -
തിരിച്ചു ചൊല്ലുമ്പോളതല്ലനിന്റെ നിറപ്പകിട്ടെറും ചാര നിറത്തിലായ് -

വെള്ള പൂക്കളം തീർക്കുന്ന ചേലയുടെ  അഴകിന്റെ നിമിത്തവും...
എണ്ണമില്ലാത്ത കാമുക ഹൃദയങ്ങളെന്നുമേ ഉണ്ടായിരുന്നു  എങ്കിലും
അനുവാദമില്ലാതെ  പ്രണയിച്ചവരെ വിളിച്ചവർ  "വണ്‍വെ" കാമുകരെന്നും  

കാമത്തിന്റെ കഥകളൊക്കെ കാതു കേട്ടുമടുത്തതാണെ പ്പോഴുമെങ്ങിലും,
 കാമത്തിനായ് പുതു തന്ത്രങ്ങൾ  മെനയുന്ന ചില രതി  സംഗൽപ്പങ്ങൾ
അറിയാതെ മനം മടുത്തു പോകുമ്പോഴും ..
 ഉറക്കത്തിലെന്നെ ആശ്ലേഷിക്കും നേരം
ചൊടികളിൽ നേര്‍ത്ത  മധുരം ചൊരിഞ്ഞതും  
നീയാണോ  തേനൂറുമാമധുരം പകർന്നതും ....?

കണ്ണേ ഇനി മടങ്ങുക ,കൂട്ടത്തിൽ  തിരയുവാനാളില്ല  ,
ജലരേഖയുമില്ലിനി ..
കാതോരം മോഴിയാനിനി തേൻമൊഴിയുമില്ല ..
എല്ലാ കാത്തിരുപ്പിനുമോടുവിലീ --
നീണ്ടു നീണ്ടു പോം കാത്തിരിപ്പുമാത്രം .. !



Thursday, 14 March 2013

Posted by Aami
No comments | 00:03
ഇതെന്റെ ഡയറി കുറിപ്പുകള്‍ ആണ്, 
നിന്നോട് പറയാന്‍ കാത്തു വെച്ച ചില നിമിഷങ്ങള്‍
നിനക്ക് അന്യമായ "ചില'",  അല്ല എനിക്കന്യമായ ചില സുവര്‍ണ നിമിഷങ്ങള്‍.

പകര്‍ന്നു വെക്കപെടാത്ത വേദന ഞാനീ വെളുത്ത പ്രതലത്തില്‍ ഒഴുക്കി .

പേപ്പറിന്‍ മീതെ  ഉണങ്ങി പിടിച്ചുവോ കണീര്‍ മണികള്‍?
ഇല്ല. കണ്ണീര്‍മണി പോലും  ഉപ്പായി മാറിയിരിക്കുന്നു, 
ഗദ്ഗദങ്ങള്‍ തൊണ്ടയില്‍ ഉറഞ്ഞു പോയിരിക്കുന്നു ... 
എന്നിരുന്നാലും നീ അറിയേണ്ടേ എന്‍റെ ഉള്ളം ?
"തളിര്‍ക്കുന്നു എന്നോ  കൊഴിയാനായി  വിടരുന്നു" എന്നോ ?

ഇപ്പോള്‍ എന്നും നിറനിലാവാണ്‌  ,  
പൂര്‍ണേന്ദു  ഇലച്ചാര്‍ത്തില്‍  കൂടി അരിച്ചെത്തുന്നു ,
ചില നേരം വെള്ളി പാകിയപോലെ ,                  
ഏറെനേരം മുറ്റത്തെ  ചരല്‍ നിറഞ്ഞ പാതയില്‍ നടന്നു,
കാലുകള്‍ വേദനിക്കും വരെ ..            

രാജമല്ലി  പൂര്‍ണതയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു 
രൂപത്തിലും, ഭാവത്തിലും ...                                    
എന്റെ ഒരു നിശ്വാസത്തിന്റെ പോലും അലിവ് അതില്‍ ഇല്ല 
എങ്കിലും എന്റെ സ്വേദകണങ്ങള്‍ ഒരുപാട് ഞാന്‍ ആവിയാക്കി മാറ്റുന്നു,
 രാജമല്ലി തലയെടുപ്പോടെ തന്നെ ഉയരട്ടെ .... 
അതിന്‍റെ  പുണ്യം ഒന്ന് വേറെ തന്നെ ഉണ്ടാവട്ടെ ,
 

 പുറത്തു നില്‍ക്കുന്നവരുടെ കാഴ്ചപ്പാടില്‍, മഴ തിമിര്‍ത്താല്‍ മനസിന്റെ നേരാണെന്ന പരമാര്‍ത്ഥം ലവലേശം കാപട്യമില്ലാത്തതാണെന്ന അറിവ് സന്തോഷത്തിന്‍റെ നിറച്ചാര്‍ത്തു വര്‍ധിപ്പിക്കുന്നു .... 

ഇനി നിന്നിലേക്ക്‌ മടങ്ങട്ടെ...
നിന്നെ ഭംഗിയുള്ള ഒരു മേശയായി  സങ്കൽപ്പിച്ചാൽ 
ഞാനതില്‍ അലംകോമായി കിടക്കുന്ന കടലാസ് തുണ്ടുകള്‍ ആവും .....   

കണക്കിലെ കളികളില്‍ 
അഴിച്ചിട്ടും അഴിയാത്ത കുരുക്കുകളും ,അഴിയുമ്പോള്‍ മുറുകുന്ന കുരുക്കുകളും 
ഉണ്ടാവാതെ ഇരിക്കട്ടെ ,ഏ റെ നേരം യാന്ത്രികമായി ചലിക്കുന്ന വിരലുകള്‍ക്ക് അല്പം വിശ്രമം
ഏതു പാതിരാവില്‍ കനിഞ്ഞു നല്‍കും നീ ??

നിവര്‍ത്തിയിട്ട കിടക്കവിരികള്‍ കാണുമ്പോഴേ കണ്ണുകളെ പൂട്ടിയുറക്കുന്ന  നിദ്ര നിനക്ക് അന്യമാവാതെ ഇരിക്കട്ടെ ..  

Wednesday, 13 March 2013

Posted by Aami
1 comment | 08:26
തിരയാരുണ്ടായിരുന്നു ഞാന്‍, നിന്നെ -
തിരയും തീരവും പുല്‍കി മറിയുമ്പോള്‍ ,

തേടാറുണ്ടായിരുന്നു ആള്‍ക്കൂട്ടത്തിന്‍ നടുവില്‍ ഞാന്‍, നിന്‍റെ നിഴലിനെ ..


കാണുവാനായ് കാത്തു നിന്നു ഞാന്‍, നീ വരും വഴിയോരങ്ങളില്‍

വഴിയോര കാഴ്ചകള്‍ കാണാനെന്നപോലെ...

അറിയുന്നുണ്ടായിരുന്നു ഞാന്‍ നിന്നെ -

യാ ,പടിവാതില്‍ കടന്നരികെയെതുമ്പോള്‍
മിഴി ,കോണിലെവിടെയോ തിരയിളക്കങ്ങള്‍ ...

പിന്നെയെന്നോ ,നീയാ പടിയിറങ്ങി

പിന്‍വിളി കേള്‍ക്കാതെ ,ഇനി -
യൊരുനാള്‍ തിരികെ വരാമെന്ന് ചൊല്ലാതെ
മിഴികളെ ഈറനാക്കി
മനസിനെ സ്വന്തമാക്കി
മിഥ്യകളെ കൂട്ടാക്കി.....

പബ്ലിഷ്ഡ് manorama                                          

ആമി 

Tuesday, 12 March 2013

Posted by Aami
No comments | 10:12
ചിന്തകള്‍ കാട് കയറിയോ എന്നറിയില്ല .............?

എഴുത്തിന്റെ വഴികള്‍ തൂലിക പോലും മറന്നറച്ചു നില്ക്കുംപോലെ..  ജനാല പടി തുറന്നിടുമ്പോള്‍ പുറത്തു നിലാവ് മേയുന്നത്‌ കണ്ടു ഉറങ്ങാം ,

ചില  നേരം നിലാവുള്ളത് ഓര്‍ക്കാതെ  പെട്ടന്ന് തെളിയുന മിന്നാമിന്നിയും ഇനിയും ഉറങ്ങിക്കൂടെയെന്ന ഓര്‍മപെടുത്തല്‍ പോലെ ;
ഈറന്‍ സന്ധ്യയില്‍ നിയോണ്‍ ബള്‍ബുകള്‍ ജ്വലിച്ചു നില്‍ക്കുന്ന തിരക്ക് അധികം ഇല്ലാത്ത റോഡില്‍ കൂടി മുട്ടിയുരുമ്മിയുള്ള യാത്രകള്‍ ചിന്തകളില്‍ മാത്രം .
" ബ്ലാക്ക്‌ ഫോറസ്റ്റി"ലെ തന്തൂരി ചിക്കനും ,ചപ്പാത്തിയും ഒരു വേള പോലും നാവിനെ രുചി ഭേദങ്ങള്‍ അറിയിച്ചിട്ടില്ല  ...
എങ്കിലും നുറു ങ്ങ് ഓര്‍മകളിലെ നിലാവിന്റെ നിഴല്‍ പോലെ ചിന്തകളും, വര്‍ണ്ണങ്ങളും  ഒരുമിപ്പിച്ചു ലയിപ്പിച്ചു ' കളര്‍ പാലറ്റിന്റെ ' കോണിലിട്ടിരിക്കുന്നു  അടുത്ത ചിന്തകളാകുന്ന വരകള്‍ക്ക് നിറം നല്‍കാനായി ...... 
നിന്റെ ചിന്തകള്‍ അധികവും സമസ്ത  മുഖ ഭാവങ്ങളിലും മാത്രം ഒഴുകി നടക്കുന്ന പക്ഷി തൂവല്‍ ആണോ എന്ന് സംശയിച്ചു പോകുന്ന നിമിഷങ്ങള്‍ ...
ആ ചിന്തകള്‍ എന്നെ  മുന്നിലെ മേശവലിപ്പില്‍ ഇരുന്ന മഷി കുപ്പി നിലത്തി ട്ടു ടയ്ക്കാന്‍ പ്രേരിത ആക്കുന്നു
 ഒഴുകട്ടെ കറുത്ത ചായം നിലത്തുകൂടി  , ഉറഞ്ഞു കട്ട കെട്ടിയ നിന്റെ ചുടു നിണം പോല്‍ ..................

എഴുതി പൂര്‍ത്തിയാക്കാത്ത താളുകള്‍ പേപ്പര്‍  വെയിറ്റിന്റെ  ഭംഗിയില്‍ മുന്നിലുണ്ട് ,അതങ്ങിനെ തന്നെ തുടരട്ടെ ...................

എങ്കിലും എഴുതി തുടങ്ങാത്ത ചിന്തകളെ ഏതു പേപ്പര്‍  വെയിറ്റിന്റെ  ഭാരത്താല്‍ അടുക്കിവെയ്ക്കുമെന്ന സംശയം വേണ്ട , ദു:ഖ ഭാരം തന്നെ ധാരാളം ...................

കഴിഞ്ഞ ഒരു മലയാള വര്‍ഷ ക്കാലം  നിന്റെ ചിന്തകള്‍  മിഴിവുറ്റതാക്കിയൊ... ?നിന്നെ ഉയര്‍ച്ചയുടെ പടവുകളില്‍ എത്തിച്ചോ ..............?

അറിയണമെന്ന ഉല്‍ക്കടമായ മോഹത്തെ നീലചായത്തില്‍ മുക്കി കൊല്ലട്ടെ....?

കണിക്കൊന്ന പൂക്കള്‍ വീണ്ടും മുന്നേയെത്തി .. മേട പുലരിക്കിനിയും നീണ്ട നാളുകള്‍ ഉണ്ടായിട്ടും 

.. പീത വര്‍ണ്ണത്തിന്റെ ബാഹുല്യമാണി പ്പോള്‍..
.
കാലം തെറ്റി ഒരുനാള്‍ പെയ്തു തോര്‍ന്ന മഴയും .. പുലര്‍  വേളകളെ കുളിരണിയിച്ച തണുത്ത കാറ്റും ...

ഇലഞ്ഞിപൂക്കള്‍    മഴയില്‍ കുതിര്‍ന്നു മണലിനെ പുല്‍കി ഉറങ്ങിയതാവാം കഴിഞ്ഞ രാത്രി മുഴുവന്‍..


പെറു ക്കിയെടുതിട്ടും   മണ്ണിന്റെ മാറിലേക്ക്‌ പറ്റിപിടിച്ചു കിടന്നു ..

വിരലുകള്‍ കൊണ്ട് കുത്തി നോവിച്ചാണ് പെറുക്കി എടുത്തത്‌ ..
എന്നിട്ടും സൌരഭ്യം ശേഷിക്കുന്നുണ്ടായിരുന്നു ,
ബാക്കിയുള്ള സൌരഭ്യം
എനിക്കായി  "അല്ല" ആര്‍ക്കോ വേണ്ടി  പകുത്തു വെച്ച പോലെ .........................................  

Monday, 11 March 2013

Posted by Aami
No comments | 09:52
തേടി പിടിച്ചൊരു പേനയും .....
വിരലുകളില്‍ തിരുകി ..
നിരയുന്ന, നുരയുന്ന ഭാവനകളും പേറി ഞാന്‍ ,
പരതിയെന്‍ ഡയറിയില്‍ ...
നഗ്നമായ താളിനായ്  .........
പരതലിന്‍ ഒടുവിലായ്..
ഡയറിയില്‍ എവിടെയോ
ഞാന്‍ മറന്നിട്ട താളിന്‍റെ
ഒരതോരിത്തിരി വരികള്‍
നിറയാത്ത 'നഗ്നത 'കണ്ടെത്തി ..
എനിക്കായി ''എന്നെങ്കിലും'' വരികള്‍
നിറയ്ക്കുവാന്‍  ശൂന്യത
"നിറച്ചിട്ട്‌" , കാത്തിരിക്കുവാന്‍
തുടങ്ങിയിട്ട് നാളേറെയായി
എന്ന 'വര'കളുടെ മന്ത്രമെന്‍
വിരല്‍തുംബെന്നോട് മൊഴിയുന്നു....
പരതിയ ''നിറ''  താളില്‍ ഒക്കെയെന്‍-
മിഴി വീണ്ടും  ഉടക്കി .. ചില വാക്കുകള്‍
നേരം കള യും നേരതൊകെയും
നര്‍മ്മം നിറയാത്ത   'നിറഞ്ഞ ' വിഡ്ഢിത്തങ്ങള്‍
വായിച്ചിരിക്കെയെന്‍ മനസ്സില്‍
നിറയുന്ന ,വീണ്ടും നുരയുന്ന
പാഴ് ചിന്തകല്‍  വീണ്ടും ..
പകര്‍ത്താനായി വിരല്‍ ത്തുമ്പില്‍
ഞെരിയുന്ന പേനയില്‍ നിറ യുന്ന
ഈറ്റു നോവിലും ..............
വീണ്ടുമെന്‍ നയനങള്‍
ഉറക്കത്തിന്‍ തീ ചൂടിനെ
ഉറക്കെ ശകാരിച്ചു ,
താളുകള്‍ മറിക്കുമ്പോള്‍ 
ചിതലുകള്‍ കടിച്ചു  തിമിര്‍ത്ത ,ചിലന്തികള്‍
പെറ്റു പെരുകിയ  താളുകള്‍
പേനയുടെ അരിശം തീര്‍ത്ത വരികള്‍
കുത്തി മുറിച്ച അക്ഷരകൂട്ടങ്ങള്‍ ,
പിന്നെ , നിന്റെ ചുടു നിണം-
 കോരി ഒഴിച്ച വെള്ള താളിലെ ചോരമണം
മറഞ്ഞിരിക്കുന്നു ................,
 വീണ്ടും
നിന്‍റെ രക്തം  കുടിക്കുവാന്‍ ദംഷ്ട്ര' നീട്ടുന്ന ...
പേനയുടെ നാവു പതുക്കെ പരതുമ്പോള്‍
വിരലുകള്‍ ചിന്തയില്ലാതെ ....
അതിനിടയിലീ  പേനയുംപേറി പായുമ്പോള്‍
നീലവരയിട്ട  താളിന്‍റെ
അവസാന വരി കളില്‍
അക്ഷരം കുറിക്കുവാന്‍ കഴിയാതെ
''മറക്കുന്നു ' ഞാനീ
അശരണയാം കേഴമാനിനെപോലെ ....................... 
                                                                                             
 
 

Thursday, 31 January 2013

Posted by Aami
No comments | 10:35
സൂറിന്ന് ,
"മിഴികളില്‍ നിറയുന്ന 
നനവൂറും  ശോകത്തിന്‍ 
തിരമാലകള്‍ നിന്‍റെ 
നെഞ്ചിലെ മൃദുതാളത്തിലലയിക്കു  ,
നിന്‍റെ ഇട  നെഞ്ചില്‍-
ഉണരുന്ന ചിരാതിന്‍റെ 
നാളത്തില്‍   ആശ്വാസത്തിന്‍റെ
തിരിനീര്‍ത്തുക ,
അമ്പിളി തെല്ലൊന്നകലെ 
വിണ്‍തടത്തിനെ 
വര്‍ണ്ണാഭമാക്കുമ്പോള്‍ 
ശോകത്തിന്‍റെ  ഭാവങ്ങള്‍ 
അലിയിച്ചു തീര്‍ക്കുക
സ്നേഹാശംസകള്‍ നിങ്ങള്‍ക്കായി .....,നിനക്കായി ........ 
ഈ ശുഭ ദിനം ; 
                                                                                    ഊര്‍മ്മി 

Monday, 28 January 2013

Posted by Aami
No comments | 01:45
ഇനിയെന്ത് ........?
.............{കഴിഞ്ഞ കാലം }

പൂമണം തൂകിയ വാകച്ചാര്‍ത്തും

പൂവിതള്‍ തന്‍ തണലും
മൃദു ചുംബനം പോലെ പുലരിയേ ,
"കുളിര്‍" മുത്തമിട്ടുനര്‍ത്തുന്നു  ............

..................(.ഇന്നലെ  )


പണ്ടെങ്ങോ പാതി പറഞു നിര്‍ത്തിയ

കഥയോ. തുടര്‍ക്കഥ പോലെ നീളുമ്പോള്‍
ഏറെയും കൊഴിഞ്ഞു വീണ
 പകയുടെ ദിനരാത്രങ്ങള്‍ ..........

..............................[എന്നും] 


നിശ്ചലം നില്‍ക്കുന്നു പ്രണയ സങ്കല്പങ്ങളും

നിര്‍ജീവമാകുന്ന പ്രണയ ചിന്തയും
നീ, തീര്‍ക്കും നേര്‍ത്തൊരകലങ്ങള്‍-
പിന്നെയത് ഗാഡമാകുന്നതും
കണ്ണീരില്‍ തോണി ഉലയുന്നതും ..........

..............................[എല്ലാ രാത്രികളും ]


പൂമണo തുടിച്ചുയര്‍ന്നൊരു

കിടപ്പറതന്‍ ഇരുളില്‍
സ്വപനങ്ങള്‍ കരിഞ്ഞ ഗന്ധമുയരുമ്പോള്‍,കിടപ്പറ-
വാതില്‍ പൂകാനാവാതെ  ,നിശ്ചലം -
പടിക്കിപ്പുറം  നില്‍ക്കുന്ന പാദമുദ്രകള്‍ .........
...................... [ ഇന്ന് ]

 കരഞ്ഞു കണ്ണീര്‍ഉണങ്ങിയ മരുഭൂവില്‍

എന്നോ,വീണമരുപ്പച്ചകള്‍ -
"വഴി"യില്‍ പലനാളൂര്‍ന്ന 'മാന'ത്തിന്‍
വിലയിതെങ്ങാന്‍ കളഞ്ഞു കിട്ടുമോ ...?
..............................[ പ്രതീക്ഷകള്‍ ]

മൌനം മുറിയു'മിന്നീ'രാ-

വിലെന്ന,പ്രത്യാശയില്‍
ഓരോ  ദിനരാത്രത്തിന്‍റെയും  മുഖ-
 പടം വലിച്ചു നീക്കുമ്പോള്‍ ........

................................[മോഹം  മാത്രം ]


നാണം മറന്നു "തനു- തനു"വോടു -

ചേര്‍ക്കുമെന്നോരോരാത്രിയും
വ്യാമോഹമാകുമ്പോള്‍ ......
ചുരുട്ടിയെറിഞ്ഞൊരു കടലാസ് തുണ്ടുപോല്‍ -
എവിടെയൊക്കെയോ ഞെരിഞ്ഞമരുമ്പോള്‍ ..
 കടുംവെയിലിലും  തുടിച്ചൊരു നിഴലുക-
ളിന്നു,ഭയക്കുന്നു 'എന്‍''നിഴല്‍പോലും നിന്നേയും  .....

.................................[എപ്പോഴോ]


കാലങ്ങളായി നിശബ്ദം മണ്ണില്‍

 മറഞ്ഞു കിടന്ന , ഓര്‍മ്മകള്‍
മനസ്സില്‍ മാത്രം പെയ്തിറങ്ങി
നിറയുന്ന സങ്കടമഴയുടെ  തേങ്ങലും
ഇന്നലെ വീശിയോരിളം കാറ്റിന്‍റെ -
ശീലും ലയിച്ചു ചേരു നേരം ...............

............................{വിഫലം ശ്രമങ്ങള്‍ }


കണ്ണീര്‍വറ്റി  വരണ്ട നയനങ്ങളും  

വിതുമ്പലില്‍ ക്ഷീണിച്ച ചൊടികളും
നാണത്താല്‍ വിവശമാകാത്ത മുഖപടവും  ......

................................{ഇനിവരും നാളില്‍ }


പ്രണയത്തിന്‍റെ കണ്ണാടി

ഉടഞ്ഞു കിടക്കുന്നു മുന്നില്‍
മുറിക്കണ്ണാടി കഷണങ്ങള്‍  
മനസിന്റെ ഫലകത്തില്‍തട്ടി
ചോര കിനിയുമ്പോള്‍
പ്രളയമില്ല , ചോരയുടെ പശിമ മാത്രം
ബാക്കിയാവുന്നു  ..........
മുന്നിലെ ആദ്യ ചോദ്യം ,
ഇനിയെന്തെന്നപതിവ് പല്ലവി ..
പ്രണയത്തിന്‍റെ  താളുകള്‍ മാത്രം
ബാക്കിയാവുംബോഴും
പതിവ് പല്ലവി

ഇനീയെന്ത് ......................?


Published manorama

Tuesday, 8 January 2013

Posted by Aami
No comments | 07:44
താളുകള്‍ മറിക്കുമ്പോള്‍  ചില ഓര്‍മ്മകള്‍ ...
വിടാതെ പിന്‍തുടര്‍ന്നെത്തുന്നു ,കാരണങള്‍ ഏറെയാണ്‌ .....

ഒരു മഴ പെയ്തിന്‍റെ ശീല്‍ക്കാരം പുറത്തിരമ്പുന്ന നേരമാണ് ഞാന്‍ നിനക്കെഴുതിയ  ആദ്യ സന്ദേശം . നേര്‍ത്ത ചാറ്റല്‍ മഴനനഞ്ഞു ഞാന്‍ പുറത്തെ ഇരുട്ടില്‍ , മണലില്‍ നിന്നും ഒരുതുണ്ട്  "മാങ്ങയിഞ്ചി " തിരയുന്നതിനു മുന്‍പായിരുന്നു.

തിരികെയെത്തുമ്പോള്‍ "who is this?". ഞാന്‍ പ്രതീക്ഷിച്ച ഒരു ചോദ്യം എന്നെ കാത്തു ഉണ്ടായിരുന്നു.

പിന്നെ ...... മറ്റൊരു  ചാറ്റല്‍ മഴ സന്ധ്യാ  നേരം  തിരക്കേറിയ വീഥിയില്‍ നിന്നൊഴിഞ്ഞു ഏതോ മരത്തിന്‍റെ ചോട്ടില്‍ നീ , മഴയതുനിന്നും രക്ഷ തേടി , എന്നോട് വാചാലതയോടെ ........ ഏറെ നേരം .... നിന്‍റെ  സ്വേദകണത്താല്‍  നനഞ്ഞ ഉറുമാല്‍  മുഖതേക്കു  ചേര്‍ത്ത് ഒരുപാട് കാതമിങ്ങകലെയായി  ഞാനും ..... മറന്നുവോ..... നീ..?

ചില മഴ നേരങ്ങള്‍ ആണ് നിന്നെപറ്റി അധികവും , മഴ തീര്‍ത്ത മൌനത്തിന്റെ  കൂട്ടില്‍ ഇണക്കിളികള്‍ കൊക്കുരുംമിയിരുന്ന്ന ചില നേരത്ത്എങ്കിലും  നിനച്ചിട്ടുള്ള  ചില നുറുങ്ങു ഓര്‍മ്മകള്‍ പോലെ മാത്രം   ....

മയിലാഞ്ചി ഇലതുംബില്‍നിന്നും  ഊറി വീഴുന്ന  നേര്‍ത്ത മഞ്ഞിന്റെയോ, മഴയുടെ ബാക്കിയാവുന്ന  ചെറു കണികകള്‍  നെറ്റിതടതിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ നീ ,കൈ വിരല്‍ തുംബാല്‍  അത് തഴുകിയെടുക്കുമ്പോള്‍  
  ഓര്‍മ്മകള്‍ വീണ്ടും മുറിപ്പെടുത്തുന്നു,

ഞാനെഴുതിയ  ചില വരികള്‍ ആദ്യമായ് നിനക്കായി പകര്ന്നുതന്നതും ഒരു  മഴയുള്ള  രാത്രിയില്‍ ആയിരുന്നു.

പലപ്പോഴും പറയുന്ന ആശ്വാസ വാക്കുകള്‍ ,അതൊന്നും സ്വാന്തനമായി അനുഭവപ്പെട്ടിരുന്നില്ലെങ്കിലും, കുളിര്‍ മഴയായ് അതൊക്കെ ഒരു കുളിരലപോലെ ആയി തോന്നിയിരുന്നു.

വ്രണപ്പെട്ടു മുറിയുടെ ഇരുണ്ട കോണില്‍ ചുരുണ്ട് പോയിരുന്ന മോഹ പക്ഷിക്ക് വീണ്ടും ചിറകുകള്‍ വച്ചതും അങ്ങിനെയുള്ള  ചിലാ മഴ മൌനങ്ങളുടെ  തലോടലില്‍ ആയിരുന്നു. കുറുകിയുറങ്ങുന്ന കുറിഞ്ഞിയും  കാറ്റത്ത്  ഉലഞ്ഞു മറിയുന്ന മുളം ചില്ലിയും ഉതിര്‍ക്കുന്ന കാറ്റിന്റെ സംഗീതവും  ഒരു പക്ഷെ  ... സ്വാന്തനത്തിന്റെ നിറപ്പകിട്ടണിഞിരുന്നു    .

വിജനമായപാതക്കിരുവശവും ഇരുട്ട് പടര്‍ത്തി തിങ്ങി നിറഞ്ഞ റബ്ബര്‍ കാടിന് അടുക്കുമ്പോഴും അകലുമ്പോഴും  ഭംഗി വ്യത്യസ്തമാകുന്നതും നിന്‍റെ  ഏകാന്തതയ്ക്ക് കൂട്ടായിരുന്നു  .....

ചില രാത്രികള്‍ നിനക്കോര്‍തെടുക്കാന്‍ ആവുന്നുണ്ടോ......?
ഇരമ്ബിയെതുന്ന ചില മഴ നേരങ്ങള്‍,
അതില്‍ അലിഞ്ഞു പോകുന്ന  നിന്‍റെ നേര്‍ത്ത ശബ്ദം.........

ജനാല തുറന്നിട്ടാല്‍ പുറത്തു നീല നിലാ വായിരുന്നു ,
അല്ലെങ്കില്‍  നീല മഴ രാവായിരുന്നു,
ആ നീല നിറ ത്തില്‍ നിന്റെ അവ്യക്തത....

തണുപ്പില്‍  പൊട്ടുപോലെ അലിഞ്ഞു പോകുന്ന നിയും
നിന്‍റെ നേര്‍ത്ത ശബ്ദവും ..
എത്ര എത്ര രാത്രികള്‍ ഉറക്കം അങ്ങകലെ നിന്ന് എന്നെ നോക്കി പരിഹസിച്ചിരുന്നു .....

"പണം കൊണ്ട് നീ സമ്പന്നനും  സ്നേഹം കൊണ്ട് നീ ദരിദ്രനും " ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു ഇനിയെങ്ങിലും ,,

പുതുനാമ്പുകള്‍ നാളെയും തളിര്കും
പക്ഷെ പഴയതൊന്നു വാടി  വീഴണം .
എന്നാലെ പുതുനാംബുയരു ,
മാലാഖമാര്‍ ഇനിയും പിറവിയെടുക്കട്ടെ   നിനക്കായി   ......................!

Thursday, 3 January 2013

Posted by Aami
No comments | 23:17
സാന്ധ്യ മുഖ  സൌന്ദര്യസാരസര്‌വ്വസ്വമായ്
പിരിയുന്ന താരകങ്ങളെപോലെയോ
പുഞ്ചിരിക്കുന്ന തിങ്ങളെ പോലയോ
സ്മ്രിതികള്‍ വേദനകളായ്  ശേഷിപ്പു  
പിന്നെയോ ,........ നഷ്ട ബോധമായ് ,

അനന്തമായ മോദമായ്  ഉള്ളില്‍ തിങ്ങി നിന്നു ,
 മധ്യാഹ്നത്തിന്‍റെ തളര്‍ച്ചയില്‍ പകല്‍ എരിങ്ങടങ്ങുന്നു  ..

ഏകാന്തതയുടെ മുള്‍പിടിയിലമര്‍ന്നിരിക്കുംബ്വോഴും
നിന്നെ പറ്റി ഓര്‍ക്കാറുണ്ട് .....

ആ പാതയോരത്തെ പുല്‍നാമ്പിലും
കിളികളുടെ ഉച്ചത്തിലുള്ള  സല്ലാപങ്ങള്‍ക്കിടയിലും
നീ ,യിപ്പോള്‍ തനിച്ചല്ലെന്നു ഞാന്‍ മനസിലാക്കുന്നു  

ഞാനോ, ഇങ്ങകലെ  ഈ കൊച്ചു തുരുത്തില്‍ .........

എങ്കിലും ,നിന്‍ സാമീപ്യം ഞാന്‍ ചിലപ്പോള്‍ തിരിച്ചറിയും പോലെ ... മിഥ്യയായ സംഗല്പം (?)
ഈ ,മഴത്തുള്ളികളില്‍ തൊടുമ്പോള്‍ നിന്‍ ഹ്ര്യദയം തൊട്ടിരുന്നോ ഞാന്‍ ..........അറിയില്ല
 അതും മിഥ്യ ആവാം (?)   സായന്തനത്തിന്‍റെ മടിത്തട്ടിലെ വിശ്രാന്തിയിലാണ് ഞാന്‍
മേഘ തുണ്ടുകള്‍ ഇടനെഞ്ഞിലെങ്ങൊ വര്‍ഷ കാല പെയ്തിന്‍റെ സ്മ്ര്യതി കളുമായ്
ആകാശത്തില്‍ പാറുന്നു ...

നിന്‍ സ്മ്രിതികള്‍ നിവേദിച്ച പുഷ്പങ്ങള്‍ പോലെ പച്ചച്ച ഇലക്കാടുകള്‍ക്കിടയില്‍
വിടരാന്‍ മടിക്കുന്ന പൂമൊട്ടുകള്‍ മറഞ്ഞു നില്‍ക്കുന്നു

ഏതോ സുഖമുള്ള  നൊമ്പരം പോലെ ...(?)
അല്ല ,പരിഭവം നിറഞ്ഞ സ്നേഹം പോല്‍
നീ ,എന്‍റെ  വേദനാ സംഹാരിയാരുന്നോ (?)

.........................................................
........................................................
.........................................................
.........................................................
........................................................
ഇനിയും കുറിക്കുവാന്‍ വരികള്‍ അവശേഷിക്കുന്നു
എന്‍റെ  വിരലുകള്‍ടെ  ശക്തി നശിച്ചിരിക്കുന്നു
വേദനയുടെ മുള്‍  പിടിയിലാണ് ഞാന്‍
എന്നെ കാര്‍ന്നു തിന്നുന്ന വേദനയുടെ  പിടിയില്‍ അമര്‍ന്നിരിക്കുന്നു
ഇനിയും ഞാന്‍ എപ്പോള്‍ കുറിക്കും ഇതിന്‍ ബാക്കി പത്രമെന്നറിയില്ല

എങ്കിലും ആമിയെ,
സൂറിന്‍റെ  ആമിയെ
മറക്കുമോ.....?