• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Thursday, 31 January 2013

Posted by Aami
No comments | 10:35
സൂറിന്ന് ,
"മിഴികളില്‍ നിറയുന്ന 
നനവൂറും  ശോകത്തിന്‍ 
തിരമാലകള്‍ നിന്‍റെ 
നെഞ്ചിലെ മൃദുതാളത്തിലലയിക്കു  ,
നിന്‍റെ ഇട  നെഞ്ചില്‍-
ഉണരുന്ന ചിരാതിന്‍റെ 
നാളത്തില്‍   ആശ്വാസത്തിന്‍റെ
തിരിനീര്‍ത്തുക ,
അമ്പിളി തെല്ലൊന്നകലെ 
വിണ്‍തടത്തിനെ 
വര്‍ണ്ണാഭമാക്കുമ്പോള്‍ 
ശോകത്തിന്‍റെ  ഭാവങ്ങള്‍ 
അലിയിച്ചു തീര്‍ക്കുക
സ്നേഹാശംസകള്‍ നിങ്ങള്‍ക്കായി .....,നിനക്കായി ........ 
ഈ ശുഭ ദിനം ; 
                                                                                    ഊര്‍മ്മി 

Monday, 28 January 2013

Posted by Aami
No comments | 01:45
ഇനിയെന്ത് ........?
.............{കഴിഞ്ഞ കാലം }

പൂമണം തൂകിയ വാകച്ചാര്‍ത്തും

പൂവിതള്‍ തന്‍ തണലും
മൃദു ചുംബനം പോലെ പുലരിയേ ,
"കുളിര്‍" മുത്തമിട്ടുനര്‍ത്തുന്നു  ............

..................(.ഇന്നലെ  )


പണ്ടെങ്ങോ പാതി പറഞു നിര്‍ത്തിയ

കഥയോ. തുടര്‍ക്കഥ പോലെ നീളുമ്പോള്‍
ഏറെയും കൊഴിഞ്ഞു വീണ
 പകയുടെ ദിനരാത്രങ്ങള്‍ ..........

..............................[എന്നും] 


നിശ്ചലം നില്‍ക്കുന്നു പ്രണയ സങ്കല്പങ്ങളും

നിര്‍ജീവമാകുന്ന പ്രണയ ചിന്തയും
നീ, തീര്‍ക്കും നേര്‍ത്തൊരകലങ്ങള്‍-
പിന്നെയത് ഗാഡമാകുന്നതും
കണ്ണീരില്‍ തോണി ഉലയുന്നതും ..........

..............................[എല്ലാ രാത്രികളും ]


പൂമണo തുടിച്ചുയര്‍ന്നൊരു

കിടപ്പറതന്‍ ഇരുളില്‍
സ്വപനങ്ങള്‍ കരിഞ്ഞ ഗന്ധമുയരുമ്പോള്‍,കിടപ്പറ-
വാതില്‍ പൂകാനാവാതെ  ,നിശ്ചലം -
പടിക്കിപ്പുറം  നില്‍ക്കുന്ന പാദമുദ്രകള്‍ .........
...................... [ ഇന്ന് ]

 കരഞ്ഞു കണ്ണീര്‍ഉണങ്ങിയ മരുഭൂവില്‍

എന്നോ,വീണമരുപ്പച്ചകള്‍ -
"വഴി"യില്‍ പലനാളൂര്‍ന്ന 'മാന'ത്തിന്‍
വിലയിതെങ്ങാന്‍ കളഞ്ഞു കിട്ടുമോ ...?
..............................[ പ്രതീക്ഷകള്‍ ]

മൌനം മുറിയു'മിന്നീ'രാ-

വിലെന്ന,പ്രത്യാശയില്‍
ഓരോ  ദിനരാത്രത്തിന്‍റെയും  മുഖ-
 പടം വലിച്ചു നീക്കുമ്പോള്‍ ........

................................[മോഹം  മാത്രം ]


നാണം മറന്നു "തനു- തനു"വോടു -

ചേര്‍ക്കുമെന്നോരോരാത്രിയും
വ്യാമോഹമാകുമ്പോള്‍ ......
ചുരുട്ടിയെറിഞ്ഞൊരു കടലാസ് തുണ്ടുപോല്‍ -
എവിടെയൊക്കെയോ ഞെരിഞ്ഞമരുമ്പോള്‍ ..
 കടുംവെയിലിലും  തുടിച്ചൊരു നിഴലുക-
ളിന്നു,ഭയക്കുന്നു 'എന്‍''നിഴല്‍പോലും നിന്നേയും  .....

.................................[എപ്പോഴോ]


കാലങ്ങളായി നിശബ്ദം മണ്ണില്‍

 മറഞ്ഞു കിടന്ന , ഓര്‍മ്മകള്‍
മനസ്സില്‍ മാത്രം പെയ്തിറങ്ങി
നിറയുന്ന സങ്കടമഴയുടെ  തേങ്ങലും
ഇന്നലെ വീശിയോരിളം കാറ്റിന്‍റെ -
ശീലും ലയിച്ചു ചേരു നേരം ...............

............................{വിഫലം ശ്രമങ്ങള്‍ }


കണ്ണീര്‍വറ്റി  വരണ്ട നയനങ്ങളും  

വിതുമ്പലില്‍ ക്ഷീണിച്ച ചൊടികളും
നാണത്താല്‍ വിവശമാകാത്ത മുഖപടവും  ......

................................{ഇനിവരും നാളില്‍ }


പ്രണയത്തിന്‍റെ കണ്ണാടി

ഉടഞ്ഞു കിടക്കുന്നു മുന്നില്‍
മുറിക്കണ്ണാടി കഷണങ്ങള്‍  
മനസിന്റെ ഫലകത്തില്‍തട്ടി
ചോര കിനിയുമ്പോള്‍
പ്രളയമില്ല , ചോരയുടെ പശിമ മാത്രം
ബാക്കിയാവുന്നു  ..........
മുന്നിലെ ആദ്യ ചോദ്യം ,
ഇനിയെന്തെന്നപതിവ് പല്ലവി ..
പ്രണയത്തിന്‍റെ  താളുകള്‍ മാത്രം
ബാക്കിയാവുംബോഴും
പതിവ് പല്ലവി

ഇനീയെന്ത് ......................?


Published manorama

Tuesday, 8 January 2013

Posted by Aami
No comments | 07:44
താളുകള്‍ മറിക്കുമ്പോള്‍  ചില ഓര്‍മ്മകള്‍ ...
വിടാതെ പിന്‍തുടര്‍ന്നെത്തുന്നു ,കാരണങള്‍ ഏറെയാണ്‌ .....

ഒരു മഴ പെയ്തിന്‍റെ ശീല്‍ക്കാരം പുറത്തിരമ്പുന്ന നേരമാണ് ഞാന്‍ നിനക്കെഴുതിയ  ആദ്യ സന്ദേശം . നേര്‍ത്ത ചാറ്റല്‍ മഴനനഞ്ഞു ഞാന്‍ പുറത്തെ ഇരുട്ടില്‍ , മണലില്‍ നിന്നും ഒരുതുണ്ട്  "മാങ്ങയിഞ്ചി " തിരയുന്നതിനു മുന്‍പായിരുന്നു.

തിരികെയെത്തുമ്പോള്‍ "who is this?". ഞാന്‍ പ്രതീക്ഷിച്ച ഒരു ചോദ്യം എന്നെ കാത്തു ഉണ്ടായിരുന്നു.

പിന്നെ ...... മറ്റൊരു  ചാറ്റല്‍ മഴ സന്ധ്യാ  നേരം  തിരക്കേറിയ വീഥിയില്‍ നിന്നൊഴിഞ്ഞു ഏതോ മരത്തിന്‍റെ ചോട്ടില്‍ നീ , മഴയതുനിന്നും രക്ഷ തേടി , എന്നോട് വാചാലതയോടെ ........ ഏറെ നേരം .... നിന്‍റെ  സ്വേദകണത്താല്‍  നനഞ്ഞ ഉറുമാല്‍  മുഖതേക്കു  ചേര്‍ത്ത് ഒരുപാട് കാതമിങ്ങകലെയായി  ഞാനും ..... മറന്നുവോ..... നീ..?

ചില മഴ നേരങ്ങള്‍ ആണ് നിന്നെപറ്റി അധികവും , മഴ തീര്‍ത്ത മൌനത്തിന്റെ  കൂട്ടില്‍ ഇണക്കിളികള്‍ കൊക്കുരുംമിയിരുന്ന്ന ചില നേരത്ത്എങ്കിലും  നിനച്ചിട്ടുള്ള  ചില നുറുങ്ങു ഓര്‍മ്മകള്‍ പോലെ മാത്രം   ....

മയിലാഞ്ചി ഇലതുംബില്‍നിന്നും  ഊറി വീഴുന്ന  നേര്‍ത്ത മഞ്ഞിന്റെയോ, മഴയുടെ ബാക്കിയാവുന്ന  ചെറു കണികകള്‍  നെറ്റിതടതിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ നീ ,കൈ വിരല്‍ തുംബാല്‍  അത് തഴുകിയെടുക്കുമ്പോള്‍  
  ഓര്‍മ്മകള്‍ വീണ്ടും മുറിപ്പെടുത്തുന്നു,

ഞാനെഴുതിയ  ചില വരികള്‍ ആദ്യമായ് നിനക്കായി പകര്ന്നുതന്നതും ഒരു  മഴയുള്ള  രാത്രിയില്‍ ആയിരുന്നു.

പലപ്പോഴും പറയുന്ന ആശ്വാസ വാക്കുകള്‍ ,അതൊന്നും സ്വാന്തനമായി അനുഭവപ്പെട്ടിരുന്നില്ലെങ്കിലും, കുളിര്‍ മഴയായ് അതൊക്കെ ഒരു കുളിരലപോലെ ആയി തോന്നിയിരുന്നു.

വ്രണപ്പെട്ടു മുറിയുടെ ഇരുണ്ട കോണില്‍ ചുരുണ്ട് പോയിരുന്ന മോഹ പക്ഷിക്ക് വീണ്ടും ചിറകുകള്‍ വച്ചതും അങ്ങിനെയുള്ള  ചിലാ മഴ മൌനങ്ങളുടെ  തലോടലില്‍ ആയിരുന്നു. കുറുകിയുറങ്ങുന്ന കുറിഞ്ഞിയും  കാറ്റത്ത്  ഉലഞ്ഞു മറിയുന്ന മുളം ചില്ലിയും ഉതിര്‍ക്കുന്ന കാറ്റിന്റെ സംഗീതവും  ഒരു പക്ഷെ  ... സ്വാന്തനത്തിന്റെ നിറപ്പകിട്ടണിഞിരുന്നു    .

വിജനമായപാതക്കിരുവശവും ഇരുട്ട് പടര്‍ത്തി തിങ്ങി നിറഞ്ഞ റബ്ബര്‍ കാടിന് അടുക്കുമ്പോഴും അകലുമ്പോഴും  ഭംഗി വ്യത്യസ്തമാകുന്നതും നിന്‍റെ  ഏകാന്തതയ്ക്ക് കൂട്ടായിരുന്നു  .....

ചില രാത്രികള്‍ നിനക്കോര്‍തെടുക്കാന്‍ ആവുന്നുണ്ടോ......?
ഇരമ്ബിയെതുന്ന ചില മഴ നേരങ്ങള്‍,
അതില്‍ അലിഞ്ഞു പോകുന്ന  നിന്‍റെ നേര്‍ത്ത ശബ്ദം.........

ജനാല തുറന്നിട്ടാല്‍ പുറത്തു നീല നിലാ വായിരുന്നു ,
അല്ലെങ്കില്‍  നീല മഴ രാവായിരുന്നു,
ആ നീല നിറ ത്തില്‍ നിന്റെ അവ്യക്തത....

തണുപ്പില്‍  പൊട്ടുപോലെ അലിഞ്ഞു പോകുന്ന നിയും
നിന്‍റെ നേര്‍ത്ത ശബ്ദവും ..
എത്ര എത്ര രാത്രികള്‍ ഉറക്കം അങ്ങകലെ നിന്ന് എന്നെ നോക്കി പരിഹസിച്ചിരുന്നു .....

"പണം കൊണ്ട് നീ സമ്പന്നനും  സ്നേഹം കൊണ്ട് നീ ദരിദ്രനും " ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു ഇനിയെങ്ങിലും ,,

പുതുനാമ്പുകള്‍ നാളെയും തളിര്കും
പക്ഷെ പഴയതൊന്നു വാടി  വീഴണം .
എന്നാലെ പുതുനാംബുയരു ,
മാലാഖമാര്‍ ഇനിയും പിറവിയെടുക്കട്ടെ   നിനക്കായി   ......................!

Thursday, 3 January 2013

Posted by Aami
No comments | 23:17
സാന്ധ്യ മുഖ  സൌന്ദര്യസാരസര്‌വ്വസ്വമായ്
പിരിയുന്ന താരകങ്ങളെപോലെയോ
പുഞ്ചിരിക്കുന്ന തിങ്ങളെ പോലയോ
സ്മ്രിതികള്‍ വേദനകളായ്  ശേഷിപ്പു  
പിന്നെയോ ,........ നഷ്ട ബോധമായ് ,

അനന്തമായ മോദമായ്  ഉള്ളില്‍ തിങ്ങി നിന്നു ,
 മധ്യാഹ്നത്തിന്‍റെ തളര്‍ച്ചയില്‍ പകല്‍ എരിങ്ങടങ്ങുന്നു  ..

ഏകാന്തതയുടെ മുള്‍പിടിയിലമര്‍ന്നിരിക്കുംബ്വോഴും
നിന്നെ പറ്റി ഓര്‍ക്കാറുണ്ട് .....

ആ പാതയോരത്തെ പുല്‍നാമ്പിലും
കിളികളുടെ ഉച്ചത്തിലുള്ള  സല്ലാപങ്ങള്‍ക്കിടയിലും
നീ ,യിപ്പോള്‍ തനിച്ചല്ലെന്നു ഞാന്‍ മനസിലാക്കുന്നു  

ഞാനോ, ഇങ്ങകലെ  ഈ കൊച്ചു തുരുത്തില്‍ .........

എങ്കിലും ,നിന്‍ സാമീപ്യം ഞാന്‍ ചിലപ്പോള്‍ തിരിച്ചറിയും പോലെ ... മിഥ്യയായ സംഗല്പം (?)
ഈ ,മഴത്തുള്ളികളില്‍ തൊടുമ്പോള്‍ നിന്‍ ഹ്ര്യദയം തൊട്ടിരുന്നോ ഞാന്‍ ..........അറിയില്ല
 അതും മിഥ്യ ആവാം (?)   സായന്തനത്തിന്‍റെ മടിത്തട്ടിലെ വിശ്രാന്തിയിലാണ് ഞാന്‍
മേഘ തുണ്ടുകള്‍ ഇടനെഞ്ഞിലെങ്ങൊ വര്‍ഷ കാല പെയ്തിന്‍റെ സ്മ്ര്യതി കളുമായ്
ആകാശത്തില്‍ പാറുന്നു ...

നിന്‍ സ്മ്രിതികള്‍ നിവേദിച്ച പുഷ്പങ്ങള്‍ പോലെ പച്ചച്ച ഇലക്കാടുകള്‍ക്കിടയില്‍
വിടരാന്‍ മടിക്കുന്ന പൂമൊട്ടുകള്‍ മറഞ്ഞു നില്‍ക്കുന്നു

ഏതോ സുഖമുള്ള  നൊമ്പരം പോലെ ...(?)
അല്ല ,പരിഭവം നിറഞ്ഞ സ്നേഹം പോല്‍
നീ ,എന്‍റെ  വേദനാ സംഹാരിയാരുന്നോ (?)

.........................................................
........................................................
.........................................................
.........................................................
........................................................
ഇനിയും കുറിക്കുവാന്‍ വരികള്‍ അവശേഷിക്കുന്നു
എന്‍റെ  വിരലുകള്‍ടെ  ശക്തി നശിച്ചിരിക്കുന്നു
വേദനയുടെ മുള്‍  പിടിയിലാണ് ഞാന്‍
എന്നെ കാര്‍ന്നു തിന്നുന്ന വേദനയുടെ  പിടിയില്‍ അമര്‍ന്നിരിക്കുന്നു
ഇനിയും ഞാന്‍ എപ്പോള്‍ കുറിക്കും ഇതിന്‍ ബാക്കി പത്രമെന്നറിയില്ല

എങ്കിലും ആമിയെ,
സൂറിന്‍റെ  ആമിയെ
മറക്കുമോ.....?