• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Tuesday, 29 June 2021

Posted by Aami
No comments | 08:59

 ഗൃഹാതുരമുണർത്തുന്ന ഓർമ്മകൾക്ക്‌

പിന്നാലെയുള്ള പ്രയാണമല്ലിതു-

ഉറക്കത്തിന്റെ മഞ്ചലിനു

അവധി കൊടുത്തു  രാവിന്റെ 

ആർദ്രതയിൽ  തീരാത്ത

ജോലികൾക്കിടയിലൂടെയുള്ള ഓട്ടപാച്ചിൽ !


പകലിനെ തണുപ്പിക്കാൻ

കേക്ക് വേൾഡിലെ "ഷേക്കി "നോ

രാത്രിയെ തണുപ്പിക്കാൻ കബോർഡിലെ

ബാക്കിയായ "ബിയറി"നോ  കഴിയുന്നില്ല.

രാത്രി എരിഞ്ഞടങ്ങുമ്പോൾ

ജനാല ചില്ലിനപ്പുറം  വിളറിയ

ചന്ദ്രന്റെ മഞ്ഞ രാശി,


മുറിയിലെ മഞ്ഞ  വെളിച്ചത്തിൽ

പിറവിയെടുക്കുന്ന "പ്രോഗ്രാമർ"

കൈ വിരൽ തുമ്പിൽ നൂറ്റി നാലു

ചതുരക്കട്ടകളുടെ ഇന്ദ്രജാലം

ലാംഗ്വേജ് --സ്ട്രിങ് -കോഡിങ് -

പ്രൊസിജിയർ -ഫങ്‌ഷണൽ -ഒബ്ജെക്റ്റ്

സ്ക്രിപ്റ്റ് - ലോജിക് -ലാംഗ്വേജ് -

സി- സി -പ്ലസ്  പ്ലസ് - പാസ്ക്കൽ 

പ്രോഗ്രാംസ്....ന്റെ മായാ പ്രപഞ്ചം !


ഇടക്കിടക്കു ഓർമ്മപെടുത്തുന്നു-

ആന്റി - വൈറസ് സോഫ്റ്റ് വെർ   അപ്ഡേഷനുകൾ..........

വല്ലാത്ത വീർപ്പുമുട്ടൽ..

ചതുര കട്ടകളിൽ  കൈ വിരൽ തുമ്പിന്റെ

സ്നേഹ സ്പർശം........

പതിനെട്ടു  'ന്യൂമറിക്' കീ കൾ

ഇരുപത്തിയാറു  "ആൽഫബെറ്റ് കീ ''കൾ

പിന്നെ വീണ്ടും പതിനെട്ടു

"സൈൻ " കീ  കൾ

നിന്റെ വിരൽത്തുമ്പുകളിൽ

 ശ്വാസം കിട്ടാതെ പിടയുന്നു.

""ലോഗിങ്" -"അസ്സംബ്ലി" -"റഫ് "-

"ഫൈൻ --ഫൈനൽകട്ട് " കൾ -

ക്കൊടുവിൽ "കൺക്ല്യൂഷൻ "

തീരാത്ത പരാക്രമങ്ങൾ പിന്നെയും

ചതുരകട്ടകൾ  വല്ലാതെ വലഞ്ഞിരിക്കുന്നു,

നാല് "ആരോ "കീ കൾ

ഇടത്തേക്കോ -വലത്തെക്കൊ

എന്നറിയാതെ  ഉഴലുന്നു

എങ്ങോട്ടെക്കെന്നറിയാത്ത

"സ്ക്രോൾ" കീ കൾ

ചെറുതിൽ നിന്നും വലുതി ലേക്കോ

വലുതിൽ  നിന്നും ചെറുതിലേക്കോ

"ക്യാപ്സ് "കീ യുടെ വിലാപം

താഴെക്കോ മുകളിലേക്കോ എന്നറിയാതെ

അപ്പ് -  ഡൌൺ  കീ കൾ 

"എന്റർ" കീ വല്ലാതെ വീർപ്പുമുട്ടുന്നു

മായ്ച്ചിട്ടും മായ്ക്കാത്ത "ഡിലീറ്റ് "കീ

ഓടി രക്ഷപെടാനാവാതെ "എസ്‌കേപ്പ്" കീ

"ആൾട് " കീ  മാത്രം  നിശ്ചലം

ഇനി വയ്യ  ....ചതുരകട്ടകൾ വിലപിക്കുന്നു

ബാഡ് കമാൻഡ്,ഫയൽ നെയിം

പിന്നെയും,..........

"കട്ട് -കോപ്പി -പേസ്റ്റ് - ഷോർട് -കട്ട്"

"കീ  "കൾ വലഞ്ഞിരിക്കുന്നു

ഉറക്കം നൂൽ കോർത്ത് -

കൺപീലികളെ വരിഞ്ഞു ചേർക്കുമ്പോൾ

ഘടികാരം  പിന്നിൽ ചിരിക്കുന്നു

സമയം   നാലുമണി കഴിഞ്ഞു മുപ്പതു  മിനിറ്റ് !

Published asianet















Friday, 25 June 2021

Posted by Aami
No comments | 10:52

 സൂർ..,....

ചില നേരങ്ങൾ......

  ഓർക്കുമ്പോൾ ചിരിക്കാനോ,കരയാനോ കഴയാറില്ലല്ലോ....

നീ ആണെന്നെ ചിരിപ്പിക്കുന്നതും,കരയിപ്പിക്കുന്നതും  എന്നു

പറയുമ്പോളും നിനക്ക്  അതിഷ്ട്ടമായി എന്നു പറയാറില്ലേ ..?

ഫ.......  കഴിഞ്ഞു ഒരു തെറി കൂടി  വായിക്കുമ്പോൾ  ശരിക്കും കരച്ചി ലിനിടയിലും  എനിക്ക്ചിരി  വരാറുണ്ട്...

പോട്ടെന്നേ.....

സൂർ  

 ജൂണിൽ അവന്റെ  പിറന്നാൾ ആയിരുന്നു,എപ്പോഴും പോലെ സെലിബ്രേറ്റ് ചെയ്താലോ.....?എന്നിട്ടു വേണം നിന്റെ കെട്ടിയോൻ എന്നേ തട്ടാൻ........

അവന്റെ ആത്മഗതം,ആ  അതു ശരിയാ ഞാനും ശരി വച്ചു. എന്നാലും സെലിബ്രേറ്റ് ചെയണോല്ലോ,ചെയ്‌യാടോ..ആ വരട്ടെ.

ദിവസങ്ങൾ കഴിഞ്ഞു,,അവന്റെ പിറന്നാൾ

ദിവസത്തിന്റെ തൊട്ടു മുൻപ്‌ പതിവുപോൽ ഓഫീസിലെ തിരക്കുകൾക്കിടയിൽ ഒന്നും പ്ലാൻ ചെയ്യാൻ പറ്റിയില്ല.

എപ്പോഴോ അവന്റെ ഫോണിൽ ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു,തിരക്കുകൾക്കിടയിലെ

മറവിക്കു കുറവൊട്ടുമില്ല,എങ്കിലും റേഞ്ച്

പ്രോബ്ലം..കണ്ടില്ല ഈ പല്ലവികൾ ഒന്നുമില്ല......

യൂറിൻ പോലും ഞാൻ ആവിയാക്കി ആണെ ടി കളയുന്നേ എന്നു പറയുമ്പോഴുള്ള നർമ്മരസത്തിനും ഒട്ടും കുറവില്ല.

വൈകുംനേരം തിരക്കിട്ട്  ഓഫീസിൽ  നിന്നും ഇറങ്ങും നേരം അവന്റെ മെസ്സേജ്,വായിക്കാൻ തുടങ്ങും മുൻപേ ഗേറ്റിൽ എന്നേ വിളിക്കാൻ ഹസ് എത്തി,തിടുക്കപ്പെട്ടു മെസ്സേജ് നോക്കി,ഡിലീറ്റ് ചെയ്ത് കാറിൽ കയറി.  """Di   day after tommarow "'"".

പിന്നെ വീടെത്തി,കാര്യങ്ങൾ ഒക്കെ മറന്നു.

സത്യം സൂർ അതിന്റെ meaning  നാളെ കഴിഞ്ഞു അടുത്ത ദിവസം എന്നെനിക്കറീല്ലാരുന്നു, ഞാൻ tomarrow മാത്രേ കണ്ടുള്ളു,day after എന്റെ മനസിലെ വന്നില്ല.അല്ലെങ്കിൽ ഞാൻ മനസിലാക്കീല്ല.

രാവിലെ നേരത്തെ എണീറ്റു വീട്ടിലെ അഞ്ചു

പണിക്കാർക്കും,മറ്റുള്ളവർക്ക് ഉള്ളതും ഒരുക്കി അവനുള്ള ഭക്ഷണവും കൂട്ടത്തിൽ അടപായസവും,സേമിയയും ഒക്കെ പാർസലാക്കി തിടുക്കത്തിൽ ഓഫീസിലേക്കു.

സമയം 9:30,40,59 10:00.......1.30pm

നീയെവിടെ..?മെസ്സേജ്.......ഇട്ടു. എപ്പോ എത്തും,,നാളെ.....,

നാളെ.......??? ഇന്നു നീ വരില്ലേ.....?ഇല്ല,

day after tomarrow,ഞാൻ അയച്ചിരുന്നല്ലോ ഇന്നലെ..നീ  കണ്ടില്ലേ..?

അതിന്റെ meaning മറ്റന്നാൾ എന്നാണെഡീ ......!

ടിന്നിൽ ഇരുന്ന് അട പായസവും,സേമിയയും

എന്നെ നോക്കി കൊഞ്ഞനം കാട്ടുന്നു.

അയാൾടെ ഒരു  "DAY AFTER TOMARROW '"

അതിന്റെ പിന്നിൽ  ഉണ്ടായിട്ടുള്ള വിഷമങ്ങൾ

സൂറിന് മനസിലാകില്ലേ,,,ഉവ്വ് നിനക്കതു അറിയാമെന്ന്എനിക്കറിയാം..കാണാമറയത്തു  ഇരുന്നോളൂ......ചിരിക്കേണ്ട......

എന്റെ രാവിലേയുള്ള ഉറക്കം ,ഇതൊക്കെ സമയത്തു  ചെയ്തെടുക്കാൻ ഉള്ള എന്റെ കഷ്ട്ട പ്പാട് ,ഇതിനൊക്കെ   ആരു വിലതരും?

ഞാനൊരു "വിഡ്ഢി "  April ഫൂൾ......

അവന്റെ ഒരു day after tomarrow.

 കൈയിൽ കിട്ടീരുന്നെങ്കിൽ ഞെരിച്ചു കൊല്ലാമായിരുന്നു....




Monday, 21 June 2021

Posted by Aami
No comments | 11:05

 സൂർ........

എന്നോ എഴുതിയ കഥ,  പൂർത്തിയാകാതെ

എൻറെ ഡയറിയിൽ വെളിച്ചം കാണാതെ

ഉണ്ടായിരുന്നു, അതിന്റെ അവസാനം എങ്ങിനെ ആയിരിക്കണം എന്നു തീർച്ച ഇല്ലാത്തോണ്ട് അത് മാനം കണ്ടില്ല,

പക്ഷേ എവിടെയോ അതു നടന്നിട്ടുണ്ടാവാം

ഇല്ലേ?

ഉവ്വെന്നേ, ഉണ്ട് ഒരു പരംമ്പര,എന്നേ വല്ലാതെ

വേദനിപ്പിക്കുന്നുണ്ട്.

സൂർ.....നിന്റെ പേര് റൂഹ് എന്നാക്കിക്കോട്ടെ,

കമന്റ് ബോക്സിൽ നീ കാണുന്നുണ്ടോ??

നിന്റെ പരാതികൾ തീരാനായി പ്രാർത്ഥിക്കുന്ന ഒരാൾ,

വേദനിപ്പിക്കുന്ന  വരികൾ, നെഞ്ചിൽ നീറ്റൽ

ഉണ്ടാകുന്ന നേരങ്ങൾ...

സൂർനെ   ""റൂഹ്  "" ആക്കി  മാറ്റിക്കോട്ടെ എന്ന ചോദ്യവും  ഉണ്ട് കൂടെ,

"റൂഹ്" എനിക്കും ഒരു നൊമ്പരം  ഉണ്ട്   ആ  പേരിനോട് .....

എങ്കിലും ആ പേര് സൂറി നോളം വരില്ല.

സൂർ എൻറെ നൊമ്പരപ്പാടാണ്..എന്റെ മാത്രം 

അതാവും സൂർ ഇന്നും കാണാമറയത്തു നിൽക്കണത്.

.........       ആമി......


Sunday, 20 June 2021

Posted by Aami
No comments | 11:06

 സൂർ...........

കേൾക്കാനെൻ അരികിൽ

നീയുണ്ടായിരുന്നെങ്കിൽ

പറയാൻ ഞാനുമുണ്ടായിരുന്നു

നിന്നരികിൽ.......,.........

എന്നാലീ നീണ്ടുപോകും മൗനം

നമുക്കിടയിൽ............

മൗനത്തിന്റെ അഹം --

ഭാവത്തിനീ നിൽക്കുമ്പോൾ

ഞാനീ അഗ്നിയിൽ ഹോമിക്കപ്പെടുന്നു

മഞ്ഞിൻ തണുപ്പിൽനിന്നും

മഴയിലെ കുളിരിൽ നിന്നും

വെയിലിന്റെ തീഷ്ണമാം ജ്വാലയിൽനിന്നും

നിന്നേ.മറയ്ക്കുന്നു ഞാൻ

നിന്നേ പ്രണയിക്കാൻ ഈ -

ഞാൻ മാത്രം ബാക്കിയാവട്ടെ,

നെഞ്ചിലൊരു വിങ്ങൽ ബാക്കിയാവുന്നു

ഒരിക്കലും അറിയാത്ത നിന്നേയോർത്തു,

നീയറിയാത്ത എന്നേയോർത്തു!

സൂർ,എവിടെയാണെന്റെ -

സന്തോഷം അസ്തമിച്ചതു?

കാലം എനിക്കായി മാത്രം

കരുതിയതൊക്കെ നെഞ്ചോരം

ചുമക്കൂ എന്നു നിന്റെ പരിഹാസം

നിന്റെ വഴികണ്ണിൽ ഞാൻ മറഞ്ഞപ്പോൾ

നിന്റെ നെഞ്ചിലെ ചൂടെനിക്കന്യമായപ്പോൾ

നിന്റെ വിരൽ തുമ്പുകൾ എൻ -

മിഴിനീർ മറന്നപ്പോൾ...

അവഗണനയുടെ നാളിലെ

നെഞ്ചിലെ നോവുകൾ.....

നീയെന്റെ പ്രണയത്തിൽ

കല്പിച്ച പരിധിയും പരിമിതിയും

ഏകാന്തതയിൽ അലിയാനീ ഞാനും,

ഇന്നലെ പെയ്ത മഴയിൽ

കുളിർന്നു നീയും,

തോർന്ന മഴയിൽ കുതിർന്നു

നിന്റെ പ്രണയവും......

സൂർ ഓരോ വരിയിലും നീയുമുണ്ടാവണം

നീ പറയുമ്പോലെ,

എന്റെ വിരൽത്തുമ്പിലെ അക്ഷരം

നീയാവണം എന്നും.....

ഓരോ മഴതുള്ളിയും

ഇലത്തുമ്പിൽ കാത്തിരുന്നു

നിന്നിലേക്ക് പ്രണയ മഴ

തുള്ളിയായ് പെയ്തിറങ്ങാൻ.........

സൂർ രാവ്ഏറെ ആയിരിക്കുന്നു,

സുഖസുഷുപ്തിയുടെ ആഴങ്ങളിലേക്ക്

നടന്നുകയറുവാൻ മോഹം ഏറെ

എനിക്ക് അന്യമാവുന്നീ നിദ്ര

ഓരോ രാവിലുംഎന്നേ വിട്ട്

നിന്നിലേക്കീ പ്രയാണം  !


 














Thursday, 17 June 2021

Posted by Aami
No comments | 11:26

 സൂർ...........

നിന്റെഓർമ്മയിൽ ഞാന -

ലിയുമ്പോളും,നിന്റെ -

ഓർമ്മകൾ  എന്നെ -

വിട്ട് അകലുമ്പോളും -

നിന്റെ നിശ്വാസങ്ങളു -

തിർക്കുന്ന വരികളെൻ -

അക്ഷരകൂട്ടിലുണ്ട്.

നിന്നിലേക്കെത്താൻ

ഞാൻ യാചിക്കയില്ല

പിടിച്ചടക്കുവാനും അറിയില്ല

ഒടുവിൽ ഏതോ വഴിയോരം

കണ്ടു  മുട്ടിയപ്പോൾ

തകർന്ന മൗനത്തിനു,

പ്രണയത്തിന്റെ ഉപ്പുരസ്സം.

പിച്ചകം  പൂവിട്ട നിൽക്കുന്ന

വാതിൽ പടിക്കിപ്പുറം,നിന്റെ

മാത്രം  ഏകാന്തതയിൽ,ഇനി

ഞാൻ കൂടി  അലിയട്ടെ..?

എൻറെ തെറ്റുകൾ എൻറെത്

മാത്രമായി  നില കൊള്ളട്ടെ,

എൻറെ നന്മകൾക്കു നിന്റെ

ഉദ്യാനത്തിൽ ചേക്കേറാമല്ലോ..?

സൂർ എന്താണ് നിന്റെ  സ്നേഹം...?

ഞാനറിയാത്തതാണോ...?

നീ പറയാത്തതാണോ ...?

അതോ, അറിഞ്ഞിട്ടും

അറിയില്ലെന്ന നടനമാണോ..?

ഇങ്ങു തണലോരം,ഓർ -

ക്കാനൊരാൾ,കിനാവിലെ ഓർമ്മ,

കാത്തു വെച്ച ഒരു കുന്നിമണി

മറവിയിൽ മുങ്ങി പോയൊരക്ഷരതെറ്റ്!!!!



 






Wednesday, 16 June 2021

Posted by Aami
No comments | 11:25

 സൂർ.. 

കാലത്തിന്റെ വികൃതി  കൈകൾ

എന്തൊക്കെയാ കാട്ടിക്കൂട്ടുന്നെ ??  നീ മിണ്ടാതെ ഏതു വിദൂരതയിൽ ആണ്?

മനസ് കടം കൊടുക്കാൻ കഴിയുമോ,??മനസ്

കടം  വാങ്ങാൻ പറ്റുമോ...,?

നീ ദൂരെ മാറി നിക്കാതെ,എനിക്കുത്തരം തരുന്നേ ??ഇനിയൊരിക്കലും കഴിഞ്ഞുപോയ കാഴ്ച കൾ തിരികെ കിട്ടില്ല,

നി ഒരിക്കലെങ്കിലും  കാണാമറയത്തു  നിന്ന്

എൻറെ അരികിലേക്ക് വരൂന്നേ,

വേദനകളും നഷ്ട്ടപെടലുകളും ഇല്ലാത്ത

ഒരിടത്തേക്ക്...

എന്താണ്സൂ ർ  അംഗുണിതം...?

പേരറിയാത്ത,എന്നാൽ അറിയുന്ന

എന്തോ ഒന്ന് !

ഇനി വരികൾക്കിടയിലെ അർത്ഥ

ശൂന്യതക്കു  എന്ത് പറയണം

എന്നും പറയും പോലെ

കാലത്തിന്റെ വികൃതികൾ

അകന്നു പോകുന്ന ധ്രുവങ്ങൾ

മാഞ്ഞു പോകുന്ന നീല ജല രേഖ

അകലുന്ന നിശ്വാശങ്ങൾ

മിഴികൾ  നിറയുന്നുണ്ടോ....

നിനക്ക് ഞാൻ  അന്യയാകുന്നുവോ...

കടം കൊള്ളുന്നതൊക്കെ ഒരിക്കൽ  തിരി ച്ചെടുക്കപെടുമ്പോൾ വീണ്ടും ആ  വഴിയോരം

വീണ്ടും തനിയാവർത്തനങ്ങൾ 

ബാക്കി പത്രം!

ഇനി....??

ഞാൻ നടന്ന വഴികൾകൾക്കപ്പുറം

നിന്റെ വഴിയും തീരുന്നു

അകലെ എങ്ങോ ആയിരുന്നവർ

ആ വഴിയരികെ എന്തിനെന്നറിയാതെ

ഒരു നാൾ...........

നിശ്വാസങ്ങൾ ഒന്നായപോൽ

വഴികൾ അവസാനിച്ചിരിക്കുന്നു

,ഇനി അകലം  ഒരു ബിന്ദു മാത്രം...

നിന്റെ നീളുന്ന മൗനം

ഒരു വേനലിൻ  തുടക്കമായിരുന്നു..

ഈ മൗനവും നിന്റെ സ്വരവും

ചേർന്നൊരു  പ്രണയത്തിന്

മഴ  നൂലിഴ  കനവുകൾ നെയ്യട്ടെ.....

















Friday, 11 June 2021

Posted by Aami
No comments | 11:09

 അടുക്കള  വാതിലിന് പുറകിലായ

ഒതുങ്ങി തൂങ്ങുന്നു,

വെളുപ്പും കറുപ്പും നിറഞ്ഞു

അക്കങ്ങളും അക്ഷരങ്ങളും

നെടുകെ കുറുകെ അതിരുകൾ

പകുത്ത  കറുത്ത വരകൾ

എൻറെ ഓർമ്മ താളുകൾ

എന്റെ കണക്കിലേ കളികൾ

നക്ഷത്ര തിളക്കങ്ങൾ

അമ്പലനടയിലെ  കാണിക്ക സമർപ്പണം

കല്യാണ,അടിയന്തിര  കുറിപ്പുകൾ,

പിന്നെ ഓർമ്മ ചെപ്പിലെ

അക്കങ്ങൾ,മറവി  പെയ്യും മുൻപേ

കുത്തികുറിക്കുന്ന അക്ഷരപ്പൊട്ടുകൾ

അവിടെ നിന്റെയും എന്റെയും

ഓർമ്മ‌ളിലെ, മായാത്ത നിഴൽകുത്തുകൾ

നീ എന്നെയും  ഞാൻ നിന്നേയും

അറിയാൻ മറക്കാതെ വരച്ചിട്ട

രൂപ രേഖ കൾ.........

പിണക്കത്തിന്റെയും,ഇണക്കത്തിന്റെയും

ഓർമ്മപെടുത്തലുകൾ...

ഇതെന്നുമെന്റെ ഓർമ്മത്താളുകൾ.

എൻറെ ഓർമ്മ പുസ്തകം.....





Thursday, 10 June 2021

Posted by Aami
No comments | 10:54

 ഹൃദയത്തിനു നാല്                                                അറകളുണ്ടെന്ന്‌,                                                     അതിൽ  നാലു പ്രതിഷ്oകൾ ,                             ഒന്നിൽ ഒരു കാമുക  ഹൃദയവും                              മറ്റൊന്നിൽ  ധാർഷ്ട്യത്തി ന്റെയും                അടുത്തതിൽ  സ്പർദ്ധയുടെയും                    നാലാമത്തെതിൽ  സ്വാർത്ഥതയ്ക്കും        ഇരിപ്പിടം  ഒരുക്കി...    

 പാതി  ചാരിയ  വാതിലിനപ്പുറം                            നീ, എൻറെ കണ്ണിൽ പെടാതെ                             ഇരുട്ടിന്റെ വന്യതയിലായി രുന്നു                             ഇപ്പുറം തീ കനലുകൾ                                          അടങ്ങിയ കണ്ണുകൾക്ക് താഴെ                             പ്രായത്തെ മറക്കുന്ന  വലയങ്ങളുടെ                  ആഴം  അളന്നു നോ ക്കി                                          നീ എന്ന മറവിയേ,                                                    നീ  അറിയാൻ ശ്രമിക്കാത്ത                                   ചില പരൽ  മീനു കൾ  പിടയുന്ന                            നിന്നി ലേക്കു നീളുന്ന മിഴി കൾ ക്കിപ്പുറം  .         ശൂന്യതയിലെ വേലിപടർപ്പുകളിൽ                     തിരയുന്ന  കണ്ണുകൾ  

എൻറെയോ നിന്റെയോ  ....   ...,??                         ഒരു മഴ  നനയാൻ മോഹം  തോന്നിയപ്പോൾ    മഴക്കാലം കഴിഞ്ഞിരുന്നു,  എങ്കിലും...                മഴക്കാറ് മൂടിയ മനസ്സിലെവിടെയോ                     ഒരു കനത്ത മഴ  കോപ്പു  -                                   കൂ ട്ടുന്നുണ്ടാ യി രുന്നു,                                            ഇന്നത്തെ വെയിലൊരു                                         ചെറു  മഴ  നെയ്ത്എടു ക്കുമ്പോൾ                      ഒരു ഗണിത സിദ്ധാന്തം  പിറവി പെയ്യുന്നു,!!!!!!

                                         

Saturday, 5 June 2021

Posted by Aami
No comments | 04:02

 രാവ് ഏറെ നിശബ്ദമാണ് 

ഇന്ന് മാത്രമല്ല   എന്നും.

തണുത്ര  രാത്രികൾ

വിവശമാവാതെ  കൊഴിയുന്നു.

തണുത്ത കമ്പളം  തണുപ്പകറ്റുന്നില്ല

കാൽ വിരലുകൾ വെറുതെ കിടക്കയിലെ 

പഞ്ഞിയുടെ മൃദുലതയിൽ ആഴ്‌ത്തി

നഖ  മുൻകളെ നോവിച്ചു

പുറംതിരിഞ്ഞുങ്ങുന്ന രാത്രി -

കളോരൊന്നും തളിർക്കാത്ത

മനസുമായിനിഎത്ര കാതം...?

ചൊടികൾ മൃദുലമാക്കുന്നതു -

തലയിണയുടെ മൃദുത്വമോ...,?

ഉലപോലെ പഴുത്തിരിക്കുന്നു മനസ് 

ഉള്ളം കൈയ്യിലെ തണുപ്പിൽ

തണുക്കില്ലിനി,ആരോ പറയും -

പോലെ,തണുക്കുമ്പോളല്ലേ

കമ്പിളി പുതപ്പു വേണ്ടു ---?

ഈ ചൂടത്തു പുതപ്പെന്തിനു?

അടുക്കള പ്പുറം കൊക്കുരുമ്മി,-

യിരിക്കണ ഇണക്കുരു വികൾ

വല്ലാത്ത നൊമ്പരമുണർത്താറുണ്ട്,

എന്തൊരു പ്രണയ  സൗരഭ്യം.

ഉടയാത്ത ഉടയാടയും

ഉലയാത്ത കിടക്കവിരിയും

മുല്ലമൊട്ടിൻ പരിമണമില്ലാത്ത കിടപ്പറയും

ഇലഞ്ഞി പൂവിൻ സുഗന്ധം തൂകാത്ത --

വാഴക്കൂമ്പിൻ നിറമണിഞ്ഞ

നിശാ വസ്ത്രങ്ങൾ എന്നേ

മുറി കോണിലിരുന്നു

പരിഹസിക്കും നാളുകൾ മാത്രമാകുന്നു.









Thursday, 3 June 2021

Posted by Aami
No comments | 04:29

 ഒരിടവപ്പാതി  പെയ്തിറങ്ങും നേരത്തായി          മിഴി തുറന്നിട്ടാവാം                                                   എന്റെ മിഴികളും തോർന്നീല്ലിതുവരെ,                  ഒരു വ്യാഴവട്ടക്കാലം  കഴിയുമ്പോൾ                   ഓർത്തെടുക്കാൻ ഒന്നുമില്ല                                   ഒരു വലം പിരി ശംഖ് ആയിരുന്നു ഹൃദയം          ഇന്ന് രക്തം കിനിയും നോവുകൾ മാത്രം            ഓർമ്മകൾക്ക് ശവം നാറി പൂക്കളുടെ ഗന്ധം     നാലിനോട് ചേർന്നൊരു ശൂന്യത യും                  നാലിൻ ഒന്നു വാമ ഭാഗത്തും                                 നാലിനോട് അതിൻ പകുതി ചേരുന്ന                  നാൾ ഒന്നിൽ പ്രായം പകുത്തെടുക്കും      നേരം ,കറുത്ത പക്ഷ ത്തിലെ                                പൗർണമിയെ പോലെ ഞാനും                               മുകളിൽ കൊട്ടിയടക്കപ്പെട്ട വാതിലിൽ            താഴെ കോണിപ്പടിക്കിപ്പുറം                                  സ്ത്രീത്വം ചവുട്ടിമെതിക്കപ്പെടുമ്പോൾ             ചോര കിനിയുന്ന ഹൃദയമില്ലിന്നു                           പണ്ടെങ്ങോ കോറിയിട്ട വരികൾ                         എന്നെ നോക്കി പരിഹസിക്കാറുണ്ടാവാം          പ്രണയം മറന്ന വരികളും, വഴികളും.......                കൺകോണിൽ ഒരു സ്മുദ്രം      ഉറഞ്ഞിരിക്കുന്നു                                         കറുത്ത രാശി വീണ കണ്തടങ്ങൾ               നിർജീവവും , കവിളിൽ ഉപ്പു -                                പരലു കൾ പാകി മിനുസ പ്പെട്ടിരിക്കുന്നു             കാല ത്തിന്റെ കൈ വഴി കളിൽ                            ധ്രുവങ്ങൾ അകന്നു പോകുമ്പോഴും                   നോവിന്റെ കാൽപ്പാടുകൾ മാഞ്ഞു  --പോകുമെന്ന്  പ്രത്യാശയും

ഓർമ്മകൾ തനിച്ചുറങ്ങട്ടേയീ                                 രാവിൻ നിശബ്ദതയിൽ.

ഓർമ്മ ചിരാതുകൾ  ഓർത്തിരിക്കാനുള്ളതാണ്

ഓർത്തുവെക്കണം ഓർമ്മകൾ

കലണ്ടറിൽ കോറിയിടാനുള്ള

തായിരുന്നില്ല ഓർമ്മകൾ!

നാണം കെട്ടവൾ എന്ന പേരിനെക്കാൾ              കവിളിൽ തീർത്തോരടിയാണു നന്ന്‌.                   എൻറെ വാക്കുകളിൽ വരികളിൽ                ആത്മാവു നഷ്ട്ടമായിരിക്കുന്നു.                           ആത്മാവു കീറി മുറിക്കപ്പെട്ടിരിക്കുന്നു !!                

                      ..........................