• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Tuesday, 21 January 2014

Posted by Aami
No comments | 23:15


 ഇന്ന്   അപശപ്തമായ  ഒരു ദിവസം  ആയിരുന്നു ,  സൂര്‍   എന്നിൽ  നിന്നും  അകന്നു പോകുവാൻ  ഞാൻ   ഒരു കാരണമായി , സൂർ ഒരുപാട് നാളായി   കാത്തു സൂക്ഷിച്ച ഒന്ന് നഷ്ടപ്പെടുവാൻ  ഞാൻ  കാരണമായി .അറിഞ്ഞു കൊണ്ടല്ല ,
സൂറിന്നതു  താങ്ങാൻ കഴിഞ്ഞിട്ടില്ലന്നു എനിക്കറിയാം ,
പകരം വെക്കാൻ  എന്റടുത്തു ഒന്നുമില്ല ,..........,പകരം......ഞാൻ  സൂറിനു എന്നോടുള്ള സ്നേഹം  ഉപേക്ഷിച്ചോളുവാന്‍ പറഞ്ഞു ,

"സൂറി നതു  എളുപ്പും   കഴിയുമായിരുന്നു " 

സൂറിനു  നഷ്ടപ്പെടുത്തിയ  ഓർമ്മ  ചെപ്പിലെ  ആ ചിമിഴ് എന്റെ സ്നേഹത്തെക്കാൾ
വിലമതിയ്ക്കുന്നുണ്ട് .......

ഇനി എന്റെ  വികലമായ   അക്ഷരങ്ങളെ  നീ വായിക്കില്ലാന്ന്  എനിക്കറിയാം ...................








Monday, 20 January 2014

Posted by Aami
No comments | 01:57
 അൻപതു  രൂപയും  ഒരു മസാല  ദോശയും 

 അന്ന് ഞങ്ങൾ  ഏതോ   ക്ഷേത്ര ദര്ശനം  കഴിഞ്ഞു  മടങ്ങും വഴിയായിരുന്നു,   , ടു വീലറിൽ   പറ്റി  ചേർന്നു നിയോണ്‍  ബൾബു  കളുടെ  അരണ്ട  വെട്ടത്തിൽ  നാഷണ ൽ  ഹൈവേ  യിൽ കൂടി ആ ഇളം തണുപ്പിലെ   യാത്രയ്ക്കു വല്ലാത്ത  ഹരം ഉണ്ടായിരുന്നു  ,ഇടയ്ക്കിടയ്ക്ക്  ഞാൻ  ഹസ്ബന്റിന്റെ     വയറിൽ ചുറ്റി  പിടിച്ച  കൈകൾ  കൊണ്ട്  ഷർ ട്ടി ന്റെ  ബട്ടനുകൾക്കിടയിൽ കൂടി  അദ്ദ്ദെഹതെ   ഇക്കിളിപെടുത്തി കൊണ്ടിരുന്നു.  വിവാഹം കഴിഞ്ഞിട്ടധിക  നാളായിട്ടില്ലായിരുന്നു .

വിശപ്പ് വല്ലാതെ ശല്യം  ചെയ്യാൻ   തുടങ്ങിയപ്പോൾ  ഞാൻ ഹസ്ബന്റി നോട്  കാര്യം പറഞ്ഞു   ,  കുറച്ച്  അകലെ  കെ .റ്റി .  ഡി .സി  ബോർഡ്‌  കണ്ടു , അവിടെ കയറാം, അവിടെ യോ ....? ഞാൻ  ചോദിച്ചു .. അതെ ... എന്താ ...?ഹസ്ബന്റിന്റെ    മറു ചോദ്യം....
അല്ല  അത്രയും  പണം ചിലവഴിക്കാൻ  പർസിൽ  ഉണ്ടോ .....? നിനക്കു കഴിച്ചാൽ പോരെ .....,മതി .. ഞാൻ പറഞ്ഞു.. അപ്പോഴേക്കും  ഞങ്ങൾ ഹോട്ടലിനു  മുൻപിൽ  എത്തിയിരുന്നു ,ഇറങ്ങു  ഞാൻ  ബൈക്ക്  വച്ചിട്ട്  വരാം  ...

ഞങ്ങൾ  അകത്തേക്ക് കയറി  ഒഴിഞ്ഞ  ഒരിടം  നോക്കി  ഇരുന്നു ,എന്ത് വേണം  മസാല ദോശ  മതി , പിന്നെ ഒരു കോഫി , ഒരു മസാല  ദോശയ്ക്കും , ഒരു കോഫി യ്ക്കും  പറഞ്ഞു , (ഹസ്ബന്റ്  ടി ,കോഫി, ഒന്നും കുടിക്കില്ല, അതാണ്‌ ഒരു കോഫി ) കുറെ നിമിഷങ്ങൾ  ,മസാല ദോശ  എത്തി , കോഫീയും .
ബി.പി  ഉള്ളതിനാൽ ഹസ്ബന്റ്  പുറത്തുനിന്നും  ഭക്ഷണം  ഒഴിവാക്കിയിരുന്നു ,എങ്കിലും  എന്തും  ഷെയർ  ചെയ്തു  കഴിക്കു  എന്ന്  മധുവിധു കാലത്ത്  എടുക്കുന്ന  പാലിക്കപ്പെടാത്ത  ഒരു പ്ര തിജ്ഞ  ഞങ്ങൾ  ക്കിടയിലും  ഉണ്ടായിരുന്നു ,അതുകൊണ്ട്  ഞാൻ  അല്പം  ഹസ്ബന്റിനു ഷയർ  ചെയ്തു, മതി , ഇനി നീ കഴിക്കു ,കണ്ണുകൾ  വല്ലാതെ  താഴ് ന്നിരിക്കുന്നു ,വിശന്നിട്ടവും , സ്നേഹ പൂർവം  ഉള്ള  സ്വരം ,

 ഞാൻ ആ സ്വദിച്ചു  തന്നെ  കഴിച്ചു, ബിൽ  എത്തി .. എത്ര യായി  നാല്പ്പത്തി  എട്ട് ,  ഹസ്ബന്റിന്റെ     പോക്കറ്റിൽ  ആകെ ഉള്ളത് അൻപതു  രൂപ, ബാക്കി  രെണ്ട്‌ രൂപ വെയിറ്റർ  ടേബിൾ  മേലെ വച്ചിട്ട്  പോയി ...
കുറെ നേരം  ഞങ്ങൾ  പരസ്പരം  നോക്കി ഇരുന്നു ......
നിശ്ശബ്ദത  പൊളിച്ചു  ഞാൻ  ചോദിച്ചു  പോകേണ്ടേ ....? വേണം , പെട്രോൾ  തീർന്നാൽ ഇനി എന്ത് ചെയ്യും ....? ഇല്ല ,തീരില്ല ... ഞാൻ  പറഞ്ഞു ,നിന്റെ വിശ്വാസം ഇനി രക്ഷിക്കട്ടെ , ആത്മ വിശ്വാസത്തിൽ  ഞങ്ങൾ  മുൻപോട്ടു പോയി,   വീടിന്റെ  ഗേറ്റിൽ എത്തിയതും  വണ്ടി ഓഫ്‌  ആയി ......
വഴിയിൽ  എവിടെയെന്ഗി ലും   വച്ച്  പെട്രോൾ തീർന്നതെന്ഗിൽ  വിജനമായ  വഴി യോരം പുലരും വരെ  കഴിയേണ്ടി  വന്നാലുള്ള  അവസ്ഥയെപ്പറ്റി  ഞാൻ ഇപ്പോഴും ചിന്തിക്കും ............

  ആ യാത്രയുടെ  അത്രയും മധുരതരമായ  ഒരു യാത്ര പിന്നെ ഇന്ന് വരെ   ഉണ്ടായിട്ടില്ല ,മാത്രവുമല്ല ഒരിക്കൽ പോലും  നീ കഴിച്ചോ  എന്നൊരു  ചോദ്യം പോലും  ഉണ്ടാവുന്നില്ല , എന്ന് മാത്രമല്ല ഒരു മേശ ക്കിരുവശം  ഇരുന്നു കഴിച്ചാൽ പോലും മുഖം ഉയർത്തി  നോക്കുക കൂടി ഇല്ലാത്ത  ഈ അവസ്ഥയെ  എന്ത്  പറയും , അന്ന് ബൈക്കിൽ പറ്റി  ചേർന്ന പോലെ ഒന്ന് പോകാൻ  മനസ്സ്  വല്ലാതെ  മൊഹിക്കാറുണ്ട്  , ഇന്ന് അവസ്ഥ  മാറി ,  
 ബൈക്കിനു പകരം  കാറുകൾ  എത്തി, എന്നാൽ തന്നെ കന്യാകുമാരി  മുതൽ കാസര്കോട്  വരെ യാത്ര ചെയ്താലും  ഞങ്ങൾക്കൊപ്പം " മൌനം " എന്നാ ഭീകരനും  ഉണ്ടാവും .....പണ്ട് ആയിരുന്നെങ്ങിൽ  എത്ര  പതിയെ  ആയിരുന്നു ബൈക്കിൽ പോവുക ,കാരണം  പരസ്പരം വാ തോരാതെ സംസാരിക്കാൻ ,ഒപ്പം  ഉള്ള യാത്ര  അവസാനിക്കാതിരിക്കാൻ , വീടെത്തുമ്പോൾ   വിഷമം ആണ്, ഇനി എപ്പോൾ ഒന്നിച്ചു പുറത്തു പോകാൻ  കഴിയും ...............

പരസ്യ വാചകം  അറിയാതെ  ഓർത്തു  പോകുന്നു... കൊതിക്കു  വയസ്സില്ല , എത്ര മനോഹരമായ വാചകം
അല്ലേ സൂർ .........................







Thursday, 16 January 2014

Posted by Aami
1 comment | 02:27
 സൂർ

ഞാൻ നിന്നോട് എന്റെ പ്രണയ ലേഖനങ്ങളെ   പറ്റി  പറഞ്ഞിട്ടില്ലല്ലോ.............  നിനക്കാരാ ആദ്യം പ്രണയ ലേഖനം  തന്നത്, ആരെന്ഗിലുമാവട്ടെ  ...... അല്ലേ .........?
എനിക്ക് ആരാ ആദ്യം  പ്രണയ ലേഖനം  തന്നതു ....? ഞാൻ എന്നോട് തന്നെ ചൊദ്യ്ക്കയാണ് കേട്ടോസൂർ..    എന്റെ ആദ്യ പ്രണയ ലേഖനം ഇതാണോ എന്നെനിക്കു  അറിയില്ല , എങ്കിലും   സ്കൂൾ  കാലം  എന്റെ തുടയിൽ  ചുണ്ടക്ക വെച്ച് പൊള്ളി ച്ചതി നു ഞാൻ  പിണങ്ങി യപ്പോൾ
പിറ്റേ ദിവസം രാവിലെ  സ്ലയ്റ്റിൽ  പല  നിറത്തിലുള്ള  ചോക്ക് കൊണ്ട്  "പിണക്കമാണോ നീ   എന്നോട്  " എന്ന് എഴുതിയിട്ട്  എന്റെ സ്കൂൾ ബാഗിന്റെ അടിയിൽ  ഒളിപ്പിച്ചു വച്ച  മനു വിൻറെ  സ്ല്യ്റ്റി ലാണ്  ഞാൻ ആദ്യമായി  പ്രണയം  നിറഞ്ഞ  വരികൾ  കണ്ടത് , പക്ഷെ  അതെനിക്ക്  തിരിച്ചറിവിലല്ലാത്ത  ബാല്യം  ആയിരുന്നു ,എന്നാലും  അതാണെന്റെ   ആദ്യ പ്രണയ  ലേഖനം അല്ല  സ്നേഹം നിറച്ച  "വരി" (കൾ) .
  പിന്നെ ആരാണ്  .....? ഞാൻ ആദ്യമായി  വായിക്കണ  പ്രണയ ലേഖനം  ക്ലാസ്സ്‌ മുറി യിൽ കിടന്നു കിട്ടിയ മറ്റാരുടെയോ  കത്തായിരുന്നു ... അതാവട്ടെ   വിറയ്ക്കുന്ന  കയ്യോ ടെ  കുറെ  കുട്ടികൾ ക്കൊപ്പ മിരുന്നു ആയിരുന്നുതാനും  , ആ  നേരം  പിറകിലെ  അലര്ച്ച  ക്ലാസ് ടീച്ചർ  സൂസൻ  ന്റെതായിരുന്നു ,കത്ത്
വായിച്ചു  തീരും മുൻപേ  അത് ടീച്ചർ  കൊണ്ട് പോയതിന്റെ ഒരു  നിരാശ മാറാൻ  ഞങ്ങൾ എത്രെ നേരം എടുത്തു എന്നറിയുമോ  സൂർ  നിനക്ക്  ..............?
എന്തായാലും  അതിലെ പ്രണയം ഞങ്ങൾ ക്ക്   പുതിയ പാഠങ്ങൾ   പറഞ്ഞു തന്നു ,
 എങ്ങിനെ തുടങ്ങണം  പ്രണയ ലേഖനം എന്ന പാഠം  ,  ഉം .................
പിന്നെ  ഞാൻ  വായിക്കണ  പ്രണയ ലേഖനം  ആരുടെതെന്ന് അറിയാണോ....? 5-ആം  ക്ലാസിൽ പഠിക്കുന്ന  എന്റെ  അനിയൻ കുട്ടിയുടെ... അതും  വീട്ടിലെ  കസേരയുടെ കുഷ്യൻ  കവറിൽ   കുനുകുനെ കീറി  ഒളിപ്പിച്ച തു ...ഞാൻ അതൊക്കെ പെറുക്കി  ഒരു പേപ്പറിൽ  കുറെ പശ   തേച്ചു  കീറിയ കടലാസ് തുണ്ടുകൾ ഒന്നൊന്നായി  അതിൽ നിരത്തി ... ആഹാ ............ എത്ര മനോഹരമായ   ലേഖനം ....
അവന്റെ വിഷമം എന്തായിരുന്നു എന്നറി  യുമോ   സൂർ ....? സ്കൂളിലെ  പ്രയർ  സമയം  അവന്റെ കൂട്ടുകാരി യുടെ കാലിൽ  ശവം തീനി ഉറുമ്പ്  കടിച്ചപ്പോൾ  മൈക്കിന്റെ അടുത്ത് നിന്നും  മാറി നിന്ന് പ്രയർ  ചൊല്ലിയതിനും ,ആനേരം പ്രയർ  സൊങ്ങ്  ചിതറി യ പോലെ  കേട്ടതിനും  മ്യൂസിക്‌  ടീച്ചർ   വഴക്ക് പറഞ്ഞതു  വിഷമം ആയോന്നറി യാനും ,ആയെന്ഗിൽ വിഷമിക്കേണ്ടെന്നുംപറയാനും ,പിന്നെ  ആ കുട്ടി യോട് താൻ മിണ്ടരുത് ,ഈ കുട്ടി യോട് മിണ്ടരുത് ,സ്കൂൾ വിട്ടു കഴിയുമ്പോൾ സൈക്കിൾ  ഷെഡിൽ ഞാൻ വന്നിട്ടേ സൈക്കിൾ എടുക്കാവു എന്നും അങ്ങിനെ അങ്ങിനെ.... ആ  അവന്റെ  നല്ല സമയം ... അവനെ  ഞാൻ നമിക്കുന്നു ..............
 പിന്നെ ആരാണ്  പ്രണയം  നിറച്ച വരികൾ എഴുതിയത് എന്നറിയാമോ ... ..നിനക്ക്....?
എന്റെ മലയാളം  സർ  ,തുടർച്ച  യായി  മൂന്ന് വര്ഷം  എന്റെ മലയാളം സർ ആയിരുന്നു ,   ഞാൻ  കൊടുക്കുന്ന ചുവന്ന റോസിന്റെ  അല്പം വിടര്ന്ന  മൊട്ടു  വെള്ള ഖദർ ഷർട്ടിന്റെ  പോക്കറ്റിൽ   പാർക്കർ  പെൻ  ന്റെ ഒപ്പം  തിരുകി ക്ലാസ്സ്‌ മുറയിൽ എത്തുന്ന ആൾ , അതൊരിക്കലും  ഞാൻ കൊടുക്കെണ്ടായിരുന്നു, എന്റെ  ഇൻസ്ട്രുമെന്റ് ബോക്സിൽ  നിന്നും  സർ എടുത്തുകൊണ്ടു പോകുമായിരുന്നു ,ആഴ്ചയിൽ  രെണ്ട്‌  ക്ലാസ്സ്  മാത്രമേ  ഉള്ളു കേട്ടോ  .......... ,ആ പൂ മൊട്ടിൽ  പ്രണയം ഒളി പ്പിച്ചിരുന്നില്ല  , പിന്നെ പിന്നെ " നീ പറയും പോലെ "  ആരൊക്കെയോ  അങ്ങിനെ ചേർത്ത്  വായിച്ചു,ഞാൻ അത് ശ്രദ്ധിക്കാൻ പോയിരുന്നില്ല  എങ്കിലും , കുന്ത ലതയും  ,ഇന്ദു ലേഖയും   വായിക്കാൻ എനിക്കായി ആദ്യം തന്ന പ്പോൾ  ഞാനും  അങ്ങിനെ  ...... ,
ഒരു  ഓണക്കാലം  ഞങ്ങൾ  ഒരിലയിൽ നിന്നും ഒന്നിച്ച്  ഊണു  കഴിച്ചു ,  സർ കനക ചിലങ്കയും  ,നങ്ങേലി കവിതയും ,നാറാണത്തു  ഭ്രാന്തനും ,രാത്രി മഴയും ,എല്ലാ പദ്യവും  ഹ്യദ്യമായി  ചൊല്ലുമായിരുന്നു , അതൊക്കെ കാണാപാഠം ആയിരുന്നുതാനും .

പിന്നെ..എപ്പോഴോ  സർ എന്നോട്  നിശബ്ദത കാണിച്ചു ,അതൊരിക്കൽ ക്ലാസ്സ്‌  മുറികളിലെ  പെണ്‍കുട്ടികൾ  മേക്കപ്പ്  ബൊക്സിലെ ചായം ചുണ്ടിൽ പരസ്പരം  തേച്ചു  കളിച്ച  ഒരുനാൾ  , അതാവര്‍ത്തിക്കരുതെന്നു പറഞ്ഞിട്ടും ആരോ അത് വീണ്ടും എന്റെ ചുണ്ടില്‍ തേച്ചപ്പോൾ ........
പ്രണയം ആയിരുന്നില്ല  എനിക്കെങ്കിലും ആ അധികാരം  ...............ഞാൻ ഇഷ്ട പെട്ടിരുന്നില്ല
പിന്നെ  കുറെ ആഴ്ച കൾ ,  സർ നു പകരക്കാരനായി മറ്റൊരാൾ............... മോഡൽ  എക്സാം ആയതിനാൽ  സ്റ്റഡി ലീവ്   തുടങ്ങാൻ രെണ്ട്‌ ദിനം ശേഷിക്കെ  , ഓട്ടോഗ്രാഫ് എഴുത്യ്ക്കുന്ന  ബഹളം ,ആ ദിവസം സർ എത്തി , എന്റെ ഓട്ടോ ഗ്രഫ് ആരുടെയൊ  സഹായത്താൽ  സർ ന്റെ  കൈകളിൽ  എത്തിക്കാൻ  എനിക്ക് കഴിഞ്ഞു  ,അതിൽ ആരും എഴുതിയിട്ടുന്ണ്ടായിരുന്നില്ല ,നടുക്കായുള്ള  പേജിൽ
ഇങ്ങനെ എഴുതി " സ്നേഹിക്കയില്ല  ഞാൻ  നോവു മാത്മവിനെ  സ്നേഹിച്ചിടാത്തൊരു  തത്ത്വ  ശാസ്ത്രതെയും " എന്നിട്ട് ബാക്കി പേജ്കൾ  മുഴുവൻ  വെറുതെ വരച്ചു തീര്തതു  എന്തിനെന്നറീല്ല .............
ആ ഓട്ടോഗ്രാഫ് ഇന്നും  ഞാൻ സൂക്ഷിച്ചിരി ക്കുന്നു ....ഒരു പേജ് മാത്രം  എഴുതിയ  ആ ഓട്ടോഗ്രാഫ്...
 പിന്നെ  ക്യാമ്പസ്‌   ,അവിടെയായിരുന്നു  നിറവോടു കിട്ടിയ ആദ്യ പ്രണയലേഖനം ...
അത് കിട്ടിയതു  കോളേജ് തുറന്നു  ഒരാഴ്ച  കഴിഞ്ഞ്  .  കിട്ടിയ കത്ത്  ഭദ്രമായി  എന്റെ അടുത്ത കൂട്ടുകാരി  ബാഗിൽ  സൂക്ഷിച്ചു , ബസിറങ്ങി  നടന്നു തുടങ്ങിയപ്പോൾ  അവൾ അതെനിക്ക് തന്നു ,  കെമിസ്ട്രി   യിലെ നിയാസ്  തന്നതാണ്  എന്ന് പറഞ്ഞു , ഏതു  കെമിസ്ട്രി  ഏതു  നിയാസ് ആ .... എനിക്കറീല്ലായിരുന്നു,
 ആ ഇടവഴിയിൽ  ഒരു സായാഹ്ന  ത്തിന്റെ  തുടിപ്പിൽ  കിളിക്കൂട്ടം കലപില കൂട്ടുന്ന മാമ്പൂക്കൾ  മണക്കുന്ന  വഴിയിൽ  ആമ്പൽ പൂക്കൾ  നിറഞ്ഞ  ഒരു കുളത്തിന്റെ  അടുത്തെത്തിയപ്പോൾ ആണ് ഞാൻ ആ  കത്ത്  തുറക്കുന്നത് ............. അത് കാലേകൂട്ടി ചെയ്തതൊന്നുമല്ലയിരുന്നു ...ഇപ്പോൾ  എനിക്ക് തോന്നുന്നു  ആ കത്ത് വായിക്കാൻ എനിക്ക് തോന്നിയ തു ആ കത്ത് അത്രമേൽ  എന്നെ സ്നേഹിച്ച  ഒരുവന്റെ ആയിരുന്നതി നാൽ  ആവാം (?).ആ കത്തിൽ പ്രണയം നിറഞ  ഒരു വരി  എല്ലാവരും  ഇഷ്ടപെടുന്ന ഒരു പാട്ടിന്റെതായിരുന്നു ... അരികിൽ  നീ ഉണ്ടായിരുന്നെങ്ങിൽ എന്ന് ഞാൻ ഒരുമാത്ര വെറുതെ നിനച്ചു പോയി, രാത്രി മഴ പെയ്തു തോര്ന്ന നേരം ,ആദ്യ വരി രണ്ടാമതായിരുന്നു എഴുതി യത് , ഒരു പക്ഷെ  കോളേജിന്റെ ഏതെങ്കിലും  ഇടനാഴി യിൽ വച്ചാണ്  നിയാസ്  എനിക്കത് തന്നിരുന്നതെങ്ങിൽ  ഞാൻ  അയാളെ പ്ര ണയിച്ചു  പൊയെനെം , കാരണം  ആദ്യം  കിട്ടിയ പ്രണയം നിറച്ച  മനോഹാരിത  നിറഞ്ഞ  പ്രണയ  ലേഖനം  അതുമാത്രം .....അതിലെ വരികൾക്ക പ്പുറം  പറയാൻ എന്തുണ്ട് ..? എല്ലാം  എല്ലാം ,പറയാനുള്ളത് നാല് വരിയിൽ  നികത്തി .
നിയാസ് എന്റെ  മറുപടിക്ക് വേണ്ടി  കാത്തു  പി .ജി  കഴിയും  വരെയും ............. പിന്നെ  എന്തെന്ന് എനിക്കറിയില്ല .
ഇതൊക്കെ  ഇപ്പോഴും  ഓർതിരിക്കുന്നു .
ഒരു നറും നിലാവുള്ള രാത്രി യിൽ  അനിയത്തി യുമായി പുറത്തു നില്ക്കുന്ന നേരം  മുറ്റത്തെ കിണ രിന്നരികിൽ  പടര്ന്നു കിടന്ന അരിമുല്ലയിൽ പൂമൊട്ടു വിടരും നേരം മുറ്റത്താകെ  പൂമണം  ,വെറുതെ  ഈ നിലാവിൽ ഇങ്ങനെ ഈ മണം  ആസ്വദിചിങ്ങനെ ഇരിക്കാൻ തോന്നുന്നു  എന്ന് പറഞ്ഞപ്പോൾ  അവൾ പറഞ്ഞു  നിന്നിൽ  പ്രകടമാക്കാൻ കഴിയാത്ത  ,പ്രണയം ഇപ്പോഴും  തുടിക്കുന്നു  എന്ന് ...
ഉവ്വോ  സൂർ ............................??????  





  

Tuesday, 14 January 2014

Posted by Aami
1 comment | 06:13
സൂര്‍ ,
നിന്റെ പരാതികള്‍   തീര്‍ന്നോ ..........?
നിനക്കായി  ഉള്ള  കുറിപ്പുകള്‍   കിട്ടുന്നില്ലേ.......?
ഈ   നിറ ചാര്‍ത്തുകള്‍   ,
നിന്റെ  നെറ്റിയില്‍  തൊടുകുറി ആകുമോ............?
അറിയില്ല ....................,

മനസ്സില്‍  വിഷാദം നുരയാറില്ല
മിഴികളില്‍  മിഴി നീരും  നിറയാറില്ല
നിനക്കൊരു  പുതുവര്‍ഷം  നേരാന്‍ 
ഞാന്‍  മറന്നിട്ടുമില്ല ,

പെയ്തൊഴിഞ്ഞ  മേഘങ്ങള്‍  അങ്ങകലെയാണ്

പെയ്തിഴിയാത്ത  മനസ്സു  മാത്രമിനി ബാക്കി
അലകള്‍     ഒഴിഞ്ഞ  കടലിലെ
കടലാസു  തോണിയെങ്കിലും
കരയറിയാതെ ഉഴലുന്നു ...................

                                    ...............................................................................

  

Sunday, 12 January 2014

Posted by Aami
1 comment | 07:38

സൂര്‍,

ഇന്നു  ഞാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വായിച്ചു.
എപ്പോഴും മണ്ണ്  തിന്നുന്ന  പിതാവിനെ  കിണറ്റിലേക്ക് തള്ളിയിട്ടു  കൊല്ലു ന്ന  മകന്‍റെ  ഭാര്യ. വിശപ്പു സഹിക്കവയ്യാതെ  ആണ്  ആ  പാവം മണ്ണ് തിന്നത്,
അതിനെ പറ്റി  ഒരുപാട്  എഴുതാനുണ്ട് ......

നിനക്കെഴുതി  പൂര്‍ത്തിയാകാത്ത കത്തുകളുടെ കൂമ്പാരം  എന്‍റെ മേശ വലിപ്പില്‍ ഉണ്ടായിരുന്നു, പൂര്‍ത്തി  ആയവയാവട്ടെ   പോസ്റ്റ്‌ ചെയ്യാന്‍  കഴിയാതെ  വീര്‍പ്പു മുട്ടുന്നു .

നീ പറയാറില്ലേ
ഞാന്‍ഒരുപാടു വായിക്കണമെന്ന് ?
അത് കൊണ്ട്  ഞാന്‍ ഗ്രന്ഥശാലയില്‍  ഒരു അംഗ ത്വം  എടുത്തു.
ആദ്യമായി എടുത്ത പുസ്തകം  ഇന്ദുലേഖ , ചന്തു മേനോന്‍റെ  ഇന്ദുലേഖ.

ഞാന്‍ സ്കൂള്‍കുട്ടി ആയിരിക്കുംബോഴേ  വിഖ്യാതമായ  ഇന്ദു ലേഖയും കുന്ദലതയും പഴയ ലിപിയിലുള്ള  മലയാളം  അക്ഷരങ്ങളില്‍ അച്ചടിച്ചത് വായിച്ചതാണ്.  പല വാക്കുകളും വായിച്ചെടുക്കാന്‍ വളരെ
പാടായിരുന്നു , എന്റെ മലയാളം  അദ്ധ്യാപകര്‍  അന്ന്  എന്നെ ഒരുപാട്  സഹായിച്ചിട്ടുണ്ടായിരുന്നു,

നീ തന്ന പത്മരാജന്‍ കഥകളും ,എം .ടി  യുടെ കഥകളും ,പൌലോ കൊയ് ലോ യുടെ കഥകളും  വായിച്ചത് എത്ര തവണയെന്നു  നിശ്ചയമില്ല.

ഇനി അവയ്ക്ക്  വിശ്രമം.

ഈ മഴ പെയ്തു   തോരുമോ?
രാവേറെ  ആയിരിക്കുന്നു.


Wednesday, 8 January 2014

Posted by Aami
1 comment | 05:48

നിന്റെ മൌനം  എന്റെ സ്വരമായിരുന്നു............
 നിന്റെ നിശ്വാസമതില്‍ രാഗവും.........
 മിഴിനീരു  കന്മദം എഴുതിയ  നേരങ്ങള്‍
 ഹ്ര്യ് ദയ  സ്പന്ദനങ്ങള്‍ സംഗീതമാവുമ്പോള്‍
വരികള്‍ക്കതു വര്‍ണ്ണമേകുമ്പോള്‍
വൈകിയെത്തിയ വസന്തങ്ങള്‍ പോലെ
വഴി മറന്ന  മനസുപോലെ
ഒരു പുലര്‍വേള  കൊഴിഞ്ഞുപോയി ............

ഈണം മറന്ന കാറ്റിന്റെ നൊമ്പരം
താളം മറന്ന  താരാട്ട് പാട്ടുകള്‍
നിലാവുറ്റു നോക്കാത്ത ജാലക ചില്ലകള്‍
ഒരു പുതുവത്സരം  വിടരാന്‍ തുടിക്കുമീ   വേളയില്‍
മറവിതന്‍ കാണാക്കയങ്ങളില്‍  " നീ "
............................................................................


 

   

Monday, 6 January 2014

Posted by Aami
1 comment | 01:02
31- മെയ്‌  
ഇന്ന്  ......  പ്രധാന പെട്ട ഒരു ദിവസം ആയിരുന്നു .
ഞാൻ മറന്നതും ,നീ എന്നെ ഓർമ്മ പെടുത്തിയിരുന്നതുമായ  ദിവസം.

എങ്കിലും സൂർ,  നീ മറന്നുപൊകുമെന്നു ഞാൻ കരുതിയതെയില്ല.
ഞാൻ നിന്റെ വിളിക്കായി കാതോർത്തു.
നിന്റെ  മെയിൽ  ഉണ്ടെന്നു കരുതി പലതവണ  കമ്പ്യൂട്ടറിൽ  പരതി.

വിഫലമായ തിരചിലുകൾക്കൊടുവിൽ  സന്ധ്യ മയങ്ങാൻ ഒരല്പനേരം  ബാക്കി നിന്നപ്പോൾ ഞാൻ നിന്നെ വിളിച്ചിരുന്നു . അപ്പോഴും "നീ" എന്നെ ഇന്നത്തെ ദിവസം ഒർമ പെടുത്തുമെന്ന്  ഞാൻ നിനച്ചു . വെറുതെ ......

നീ വലിയ തിരക്കിലായിരുന്നു . മറവിയുടെ കാണാപ്പുറങ്ങളിലേക്ക് സ്വയം ഒഴുകി മറയുന്ന നിന്നെ
ഓർമ്മ കളുടെ   വേലിക്കെട്ടുകൾക്കിപ്പുറത്തേക്ക്  കൂട്ടെണ്ടെന്നു ഞാൻ കരുതി.

പകൽ എരിഞ്ഞടങ്ങാൻ  ഇനി അധിക നേരമില്ല.
നീ നിന്റെ യാത്രക്കുള്ള  തിരക്കിലാവും.
അതോ നിന്റെ  യാത്ര  തുടങ്ങിയോ ...................?

Posted by Aami
No comments | 00:47
മെയ്‌ 13 - ഇന്ന് ,പുതിയതായി വാങ്ങിയ  ഇയോണ്‍  കാറിൽ ആയിരുന്നു  എന്റെ യാത്ര , കൂടെ  ഒരു ഡ്രൈവർ. യാത്രയുടെ   കാരണം  ഗ്യാസ്  ബുക്കിംഗ് .

പുറത്തു വെയിൽ  തിളച്ചു പൊങ്ങുന്നുണ്ട്, കാറിലെ  ശീതളിമയിൽ ഞാൻ അതറിഞ്ഞില്ല.
തിരികെ വരും വഴി ഒരു ബുക്ക്‌ സ്റ്റാളിൽ  കയറി.
ഒരു ലെഡ്  പെൻസിൽ. വാങ്ങണം.
കടയിലെ  ആൾ  പെൻസിൽ തിരയും നേരം മുന്നിലെ ബുക്ക്‌ റാക്കിൽ  അടുക്കിയ പുസ്തകങ്ങൾ  വെറുതെ മറിച്ചു നോക്കി.. മാധവിക്കുട്ടിയുടെ  തിരഞ്ഞെടുത്തകഥകൾ , വെറുതെ പേജ് കൾ  മരിച്ചു നോക്കി , ഇതിനിടയിൽ കടയിലെ  ആൾ  ലെഡ് പെൻസിലുമായി  എത്തി. എങ്കിലും അയാൾ ഞാൻ പുസ്തകം  നോക്കിക്കൊണ്ട്‌ നിന്നതിനാൽ  ആവണം,  മിണ്ടാതെ  നില്ക്കുന്നു.

എത്ര ആയി? മുപ്പതു രൂപ.
ഞാൻ പൈസ  കൊടുത്തു .
പുസ്തകം വേണ്ടേ ? കടക്കരാന്റെ  ചോദ്യം.
എത്ര രൂപയാണു ...? 25  രൂപ.
ഞാൻ ബാഗിൽ നോക്കി. അവശേഷിക്കുന്നത്  30  രൂപ.
 ഇപ്പോൾ വേണ്ട.  

തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു.  ഡ്രൈവർ മൊബൈൽ ചാർജ് ചെയ്യാൻ  30 രൂപ  ചോദിച്ചിരുന്നു . അത് കൊടുക്കാമെന്നു ഞാൻ പറഞ്ഞതാണ്. അതെടുത്തെങ്ങനെ   പുസ്തകത്തിന്‌ കൊടുക്കും? പുസ്തകം വേണ്ടെന് വച്ചതിന്റെ കാരണം
അയാളോട് പറയേണ്ടല്ലോ.

ഡ്രൈവർ  കാർ  തിരിക്കാനായി മുന്നോട്ടു പോയി.
ഞാൻ ഫുട്പാത്തിലെ വെയിൽ  ഒട്ടും കളയാതെ  എന്റെ ശിരസിലേറ്റി  നില്ക്കയാണ്.

കുറ്റിം  പിഴുതു ഇറങ്ങിക്കോളും, കാറിൽ ഒക്കെയാണ് വരവ് , 20 രൂപയുടെ പുസ്തകം വാങ്ങാൻ  കൈയിൽ കാശില്ല. കടക്കരന്റെ ആത്മഗതം  ഞാൻ ഊഹിച്ചു.

അയാള്ക്കറിയില്ലല്ലോ സൂർ  എന്റെ അവസ്ഥ