• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Monday, 31 December 2012

Posted by Aami
No comments | 08:39
 സൂര്‍ ... നീ മറന്നു തുടങ്ങിയോ ഊര്‍മിയേ ...?
മറന്നു വച്ച മയില്‍‌പീലി തുണ്ടുപോലെ..?
അതോ മറക്കാന്‍ മനസിനെ പഠിപ്പിക്കുന്നോ ...?

അങ്ങ് ദൂരെ കോട മഞ്ഞു കുഴഞ്ഞ നിശീധിനികളില്‍ ,ഒടുങ്ങാത്ത വര്‍ഷ കാലപെയ്ത്തിലും നിലയ്ക്കാത്ത കാറ്റിലും പെട്ട്,  അനന്തതയില്‍... പലപ്പോഴും കൈയെത്തും ദൂരത്തു നീ എത്തിയപ്പോള്‍ ഞാന്‍ കൈക്കലാക്കാന്‍ മോഹിച്ചു.

വിരൽതുമ്പു തൊടുംപോഴേക്കും പറന്നു പോയിട്ടുണ്ടാവും.
വിദൂരതയിലേക്ക് മിഴിനീട്ടുന്ന എന്നെ, സൂര്‍ .. നീ കണ്ടില്ലെന്നു നടിക്കുമ്പോള്‍.... 
നിന്നെ മറക്കാന്‍ തുടങ്ങുമോയെന്നു ഞാനും ഭയക്കുന്നു...
അതോ നീ അതാണോ ആഗ്രഹിക്കുന്നത് ...?

കാലത്തിന്റെ യവനികക്കപ്പുറം നേരമ്പോക്കുകള്‍ പോലെ തെന്നി മാറി ക്കിടന്ന ചില വിത്തുകള്‍ പുതു മഴപെയ്തില്‍ വ്യാഴവട്ടക്കാലം കാത്തിരിക്കേണ്ട പൂക്കൂടയുടെ മിഴി മനോഹാരിത പേറി  മൊട്ടക്കുന്നുകളെ നീലിമ ചാര്‍ത്തിയ നീലക്കുറിഞ്ഞിയെയും, അപൂര്‍വ്വം പോലെ വെള്ളക്കുറിഞ്ഞിയും . കൂവക്കുറിഞ്ഞി നീലിമയുടെ മനോഹാരിതയില്‍ മയങ്ങിയാവും  നില്പ്. തനിച്ചായതിനാല്‍ ആണോ  വെള്ള ക്കുറിഞ്ഞി നമ്ര മുഖിയായത്‌ ? അറിയില്ല..!

എങ്കിലും കാലമെന്ന കളിത്തോഴന്‍ ചാലിക്കുന്ന ചില വര്‍ണ്ണങ്ങള്‍ക്ക്  വിഷാദഛവിയാണ്. വീണ്ടും വീണ്ടും പരാജയം  മാത്രം, പരീക്ഷകള്‍ വിജയത്തിന്‍റെതാവാന്‍ മോഹിച്ചു, ഉള്‍ക്കടമായിതന്നെ. പക്ഷേ ......... പരാജയമാകുന്ന പരീക്ഷകള്‍ക്ക് ഒടുവില്‍  വീണ്ടും "തളിര്‍"ക്കുന്നതു ഇരുട്ടുമാത്രമാണ് .

ജുഗല്‍ബന്ദിയും , ധനു മാസതിരുവാതിരയും മനസിനെ കുളിര്‍പ്പിക്കുമെന്ന് കരുതി.
വെറുതെ. ഒന്നുമുണ്ടായില്ല.

സൂര്‍, നിനക്ക് ഞാന്‍ നല്‍കിയിട്ടുള്ള വിഷമങ്ങള്‍ക്ക്  ഒരു സീമയില്ല, കടങ്ങള്‍ക്കും കടപ്പാടുകള്‍ക്കും അപ്പുറം അറിയാതെ പോയത്. മനസിനെ കുളിരണിയിച്ച സ്നേഹത്തിന്‍റെ തൂവല്‍ പറന്നുയരുന്നത് ഇനിയും ഏതു  ലോകത്തെക്ക്..?

വാക്കുകള്‍ അന്യം നിന്നുപോകുന്ന നേരങ്ങള്‍, ആശ്വസിപ്പിക്കലോ, തലോടലോ ഇല്ലാതെ മുറിവേറ്റ മനസിന്‍റെ " മുറിവി"ലേക്ക് കുത്തി മുറിക്കുന്ന നിമിഷങ്ങള്‍ മാത്രമേ ബാക്കിയുള്ളു.
ഹോട്ടല്‍  'കലൈ' യിലെ ചെറു ചൂട് ദംബിരിയാണിയെക്കാള്‍, പുറത്തെ കോരിച്ചൊരിയുന്ന മഴയെന്‍റെ മനസിനെ കുളിര്‍പ്പിച്ചു.
ആദ്യം ചന്നം പിന്നം.
പിന്നെ നിശിത താളത്തില്‍ തിമിര്‍ത്തു പെയ്യുമ്പോള്‍ വേറിട്ട മറ്റൊരു സംഗീതം.

സൂര്‍ ... നിനക്കീ മഴപെയ്തു ഇഷ്ടമാകുമോ...? അറിയില്ല.
ഞാന്‍ എന്നും എള്ളുവയലുകള്‍ പൂവിട്ട വയലിറമ്പിനോരം ചേര്‍ന്ന്  നിന്‍റെ കൈവിരൽത്തുമ്പിന്‍റെ ചൂടറിഞ്ഞ്, മണല്‍ കൂനകള്‍ചവിട്ടി തള്ളി നടന്നു പോകാനാഗ്രഹിച്ചു,

പക്ഷെ സൂര്‍ .....  നീയോ?
നിനക്കിഷ്ടം ഓര്‍ക്കിഡ് പൂക്കളായിരുന്നു.

ഞാന്‍ സ്നേഹിച്ചത് പിച്ചിയും ചെമ്പകവും പൂവിട്ട നാട്ടിടവഴികളെ  ആയിരുന്നു ,
നഗരത്തിന്റെ ഗന്ധമായിരുന്നു നിനക്കെങ്കില്‍ എനിക്കിഷ്ടം പുതുമണം കൂടിക്കുഴഞ്ഞ മഴയും മഴയില്‍ കുതിര്‍ന്ന മണവും ആയിരുന്നു.

നീ എന്നും തിരക്കേറിയ വീഥികള്‍ ഇഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ വാകമരത്തണലും  കണിക്കൊന്ന പൂവുകളും പൊഴിഞ്ഞ ഇടവഴിയോരങ്ങളെ പുല്‍കി നടന്നു.

മഴ കുതിര്‍ന്ന വഴികള്‍ ഇപ്പോള്‍ തോര്‍ന്നിരിക്കുന്നു . പുതുനാമ്പുകള്‍ ഇനി വിരിയുമായിരിക്കും.
ഈ  മഴ പെയ്തതില്‍ ഈ വര്‍ഷത്തെ മുഴുവന്‍ പാപങ്ങളും കാലം കഴുകിമാറ്റി,
മാപ്പില്ലാത്ത തെറ്റുകള്‍ പോലെ.

ഉവ്വോ? 

നാളെയുദിക്കുന്ന പുലരി ഏറെ നൈര്‍മല്യത്തോടെ ആവട്ടെ, നിനക്കും, എനിക്കും, എല്ലാവര്‍ക്കും.


ഊര്‍മ്മി  

Saturday, 29 December 2012

Posted by Aami
No comments | 08:00
അന്ന് കാതില്‍ നിന്‍റെ  നേര്‍ത്ത സംഗീതം
ഇറ്റു വീണു കൊണ്ടിരുന്നു
പിന്നെപ്പോഴോ ....
ഇരുട്ടിലന്യമായ നിഴലുകള്‍
 പരസ്പരം കാണാതെ  പകച്ചു നിന്നു
അടച്ച മുറിയില്‍ നിശ്ശബ്ദതക്കുമുമ്പേ
ഓടിയെത്തിയ ഇരുട്ടിന്‍റെ  ഗന്ധം
എന്നെ പൊതിഞ്ഞു ചുറ്റിപറ്റി നിന്നു
എന്നോ .... നിന്‍റെ  കാലടികള്‍
അകന്നു പൊയ്ക്കൊണ്ടിരുന്നു
 ഇരുട്ടിന്‍റെ  നേര്‍ത്ത തേങ്ങലിലും 
ഞാന്‍ തിരുച്ചറി ഞ്ഞ പാദപതനതിന്‍റെ
മടക്കയാത്ര .............
നിലാവ് മയങ്ങി വീണിരുന്ന
പച്ചി ലക്കാടിന്‍ നിഴലില്‍
തണുത്ത മണല്‍ തരികള്‍ ,നീ
ഞെരിച്ചമര്‍ത്തി നടന്നുപോയപ്പോള്‍
പിന്നിലായ് ഞാന്‍ ,
വെലി ക്കെട്ടിനപ്പുറത്തെ
നേര്‍ത്ത മഞ്ഞിന്‍റെ  ആവരണം
നിന്നെ പൊതിഞ്ഞെന്‍റെ
മിഴികളില്‍ അവ്യക്തത നിറച്ചപ്പോള്‍
വീണ്ടും ഞാനീ  മഞ്ഞിന്‍റെ
അനിര്‍വചീനമായ ഗന്ധതിലമര്‍ന്നു
നിന്‍ നിഴലെനിക്ക് മിന്നാമിന്നി ആയിരുന്നോ ........?
അല്ല, ജ്വാലയായിരുന്നു,
വീണ്ടും നിഴലുകള്‍ പ്രണയിക്കാതെ
ഇരുവഴിപിരിഞ്ഞു ,
വിജനപാതയില്‍ നിഴലുകള്‍ നിശബ്ദരായി.........
 വഴി പിരിഞ്ഞ നിഴലുകളെ നോക്കി
പൊഴിഞ്ഞു വീണിലകള്‍ പിന്നെയും കരഞ്ഞു ..
 ഇന്ന് ,കലണ്ടറിന്‍ അവസാന താളും
കൊഴിയാന്‍ തുടങ്ങുമ്പോള്‍
കാലം തെറ്റിയ  ഋതു ഭേദങ്ങളും 
പ്രണയം മറന്ന നിറഭേദങ്ങളും മാത്രമായി............
 പിന്നെയും കാതോര്‍ത്തു ....
നിന്‍റെ  നേര്‍ത്ത സംഗീതമെന്‍ കാതിലിറ്റു  വീഴുമോയെന്നു ....?
ഇല്ല ........................................
നിശബ്ദതയ്ക്കു  മുന്‍പേ
ഇരുട്ടു വീണ്ടും എത്തി .......................................

Published manorama 

 

Saturday, 22 December 2012

Posted by Aami
No comments | 22:58
അന്നെന്‍റെ ഹൃദയം  വരണ്ടിരുന്നു,
തൂലികയുടെ  കണ്ഠം  ഉണങ്ങി വരണ്ടതറിഞ്ഞിട്ടും
ഞാനത് കണ്ടില്ലെന്നു നടിച്ചു
തൂലികയുടെ ഉടലാകുന്ന ഗര്‍ഭ പാത്രത്തില്‍
അക്ഷരങ്ങളാകുന്ന കുഞ്ഞുങ്ങള്‍
ദാഹജലം കിട്ടാതെ പിടയുന്നത്
ഞാന്‍ ദുഷ്ട ഹൃദയവുമായി  കണ്ടു
വീര്‍പ്പടക്കി നിന്നു ,
പിന്നെ ഏതോ നിമിഷത്തില്‍
ഉള്ളില്‍ ഉറഞ്ഞ അലിവിന്‍റെ  കണികയില്‍ ,
ഞാനവയ്ക്ക് ദാഹജലം കൊടുത്തു,
അക്ഷരങ്ങളാകുന്ന കുഞ്ഞുങ്ങള്‍ടെ
ശ്വാസം നിലക്കും വരെയും ,
ഒടുവില്‍  ചത്തു പൊങ്ങിയ
കുഞ്ഞുങ്ങളെ നോക്കി
 എന്‍റെ ദുഷ്ടഹൃദയം  പിന്നെയും ............!
Posted by Aami
No comments | 22:45
ചില ചിതല്‍  താളുകള്‍ ഞാന്‍ വായിച്ചു,
ഇത്ര ദിവസവും ഞാന്‍ ആ താളുകള്‍ കാണാത്തതില്‍,  വല്ലാത്ത വിഷമം തോന്നി,
കാരണം  ഞാനതില്‍ തിരയാന്‍ മറന്നിരുന്നു,

ഇന്നലെ രാത്രിയില്‍ ഞാന്‍ അതിന്‍റെ  ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നു,  
വെള്ള പ്രതലം കൊടുത്തു  മനോഹരമാകിയിട്ടുള്ള  വേറിട്ട വരി
"ഗദ്യം" എന്ന കവിത  തുടങ്ങിയവരികളിലെ "ഭാവന"  വേറിട്ടത് തന്നെ,

ഏറെ നന്നായിട്ടുണ്ട്,
പ്രത്യേകിച്ചുo
നീലവിരിയിട്ട  ജാലകവും ,
അപശപ്തമായ നിമിഷങ്ങളും .......

Friday, 21 December 2012

Posted by Aami
No comments | 00:52
ഇത് എന്‍റെ  "രാജമല്ലി''ക്കാണ്‌ ,ഒരു പക്ഷെ വെറുതെ പൂവിടുന്ന" രാജമല്ലി"ക്ക് .......

ഇന്നെന്‍റെ "രാജമല്ലി" ക്കായി മുറ്റത്തു തണല്‍ നിറച്ചു  നിന്നിരുന്ന നിബിഡമായ വൃക്ഷതലപ്പുകള്‍  മുറിഞ്ഞു വീണു. നാളെയത് "രജമല്ലി"യുടെ ചുവരുകളെ  തണുപ്പും ,വെളിച്ചവും ,കെട്ടുറപ്പും നല്കുന്ന  ജനാല പടികളും വാതിലുകളും ആയി രൂപാന്തരപ്പെടും .

മുറ്റത്താകെ പൂവിട്ടു നിന്നിരുന്ന ചെറു ചെടികള്‍, വൃക്ഷങ്ങളുടെ ചെറിയ കായ്ഫലങ്ങള്‍ ചിതറി കിടന്നിരുന്നു. അലങ്കോമായ മുറ്റം നിറയെ ചുള്ളിക്കമ്പുകളും ,പച്ചില ക്കൂട്ടങ്ങളും.

അതിനെക്കാളേറെ എന്നെ വിഷമിപ്പിച്ചത് , ചെറിയ നാരുകളും, ചുള്ളിക്കമ്പുകളും, ചെറു കടലാസ് തുണ്ടുകളും കൊണ്ട് സംപുഷ്ടമായ  ചെറുപക്ഷി കൂടുകള്‍ ആയിരുന്നു .നിലംപറ്റി  ചിതറിയ ചെറുമുട്ടകളും,

വൈകുംനേരം കള്ളി കുയിലും  കാവതി കാക്കയും വീടിന്‍റെ പിന്നാം പുറത്തിരുന്നു പരിഭവിച്ചു പാടി,അലറി വിളിച്ചു. നിലത്തു പൊട്ടി  പരന്നൊഴുകിയ മുട്ടയിലേക്ക് നോക്കി നില്‍ക്കെ എന്‍റെ ഇട നെഞ്ഞും വിങ്ങി... മാതൃത്വം എന്ന വികാരം എന്നിലും തുടിച്ചതാവാം  കാരണം.
.
മറ്റൊരിടത്ത് കടുപ്പമേറിയ തടികള്‍ വീണു ചതഞ്ഞ  കുറ്റിമുല്ലകളും,  ഉടഞ്ഞ ചെറു ചെടിച്ചട്ടികളും. അടുത്ത ഊഴം  വലിയ വെളുത്ത പൂക്കള്‍  വിടര്‍ന്നു നിറഞ്ഞു ചിരി തൂകുന്ന ഗന്ധരാജനും, പാര്‍വണം പൊഴിയുന്ന നന്ത്യാര്‍വട്ടവും ആയിരുന്നു.

നീലയും വെള്ളയും വാല്‍ക്കണ്ണെഴുതിയ ശംഖുപുഷ്പo പടര്‍ന്നു കയറിയ കിളിമരവും നിലത്തു വീണു കിടന്നിരുന്നു . ഇനി സന്ധ്യകളെ പരിമളമാക്കുന്ന അരിമുല്ലയില്ല, പുലരികളെ   സൗരഭ്യമുണര്‍ത്തി വിടരുന്ന   പിച്ചിമൊട്ടുകളുമില്ല..................

കുറെ ചെമ്പരുത്തി കാടുകള്‍ മാത്രം കടും ചുവപ്പോലും പൂക്കളാല്‍ തല ഉയര്‍ത്തി നില്‍പ്പുണ്ട് .
ഇന്ന് രാവിലെ, പൂക്കളില്‍ നിന്നും മുടങ്ങാതെ മധു നുകരാനെത്താറുള്ള ചെറു പക്ഷി കുഞ്ഞുങ്ങള്‍  മുറ്റത്തെത്തി താഴ്ന്നു പറന്നു .... ഒന്നമ്പരന്നു.... എവിടെ ...? ചെറുചില്ലകള്‍ ചെറു തേനൂറും പൂക്കള്‍ നിറഞ്ഞ ശാഖികള്‍??

താന്നിരിക്കാന്‍ ചില്ലകളില്ലാതെ .. തിരികെ പറന്നു ... രണ്ട്‌ മൂന്നു ദിവസമായി കാണാറുള്ള  മഞ്ഞ നിറമുള്ള ,നീണ്ട വാലുള്ള പേരറിയാത്ത  പക്ഷി  .. മഹാഗണി മരത്തിന്റെ  താഴത്തെ കൊമ്പില്‍ വന്നിരിക്കാറുണ്ട് .. എവിടെ നിന്നെന്നറിയില്ല,  അതേപോലെ മറ്റൊരെണ്ണം കുറെ കഴിയുമ്പോള്‍ കൊക്കുരുമ്മി ഇരിക്കുന്നത് കാണാം. ഇന്നാകട്ടെ സന്ധിക്കാനിരിപ്പിടമില്ലതെ  വീർപ്പുമുട്ടന്നവറ്റയെ  നീല വിരിയിട്ട ജാലകത്തിനപ്പുറo  ഞാന്‍ കണ്ടു.

നിഴലുകള്‍ പോലും പൊള്ളുന്ന വെയില്‍, വെള്ള മണല്‍  മുറ്റത്ത് തിളങ്ങുന്നു, .വെള്ളിക്കൊലുസിട്ടപോലെ. സാരമില്ല നാളെ "രാജമല്ലി "അവിടെ ഉയരുമ്പോള്‍ വീണ്ടും തളിര്‍ക്കുന്ന ആരാമം അവിടെ ഉണ്ടാവാന്‍ കാത്തിരിക്കാം. 

അതോ രാജമല്ലിക്കു പകരമവിടെ ഉയരുക "ഉത്തരായനം " ആകുമോ ?
അറിയില്ല,  കാത്തിരിക്കുന്നു ,ഞാനും...
.


 

Thursday, 20 December 2012

Posted by Aami
No comments | 00:11
ഈ ഡിസംബറിന്‍ കോടമഞ്ഞിന്‍ തണുപ്പിലീ
കുളിരോലും "ചുവപ്പിന്‍ കംബളം" നിനക്കിണയാകുവാന്‍

പാതയോരത്തെ പുല്‍നാമ്പിലും കറുക പൂവിതള്‍  തുമ്പിലും
ഹിമ കണങ്ങള്‍ പൊഴിയാന്‍ തുടങ്ങുമ്പോള്‍
സ്മ്രിതികള്‍ നൈവേദ്യമാകുമ്പോള്‍
നീയീകംബളതില്‍ സുഖ സുഷുപ്തിയുടെ ആഴങ്ങള്‍ തേടുമ്പോള്‍
ഒരു കിനാവുപോലെ വിദൂരതയിലാണ് നീയെങ്കിലും,
ചൈത്ര നൊമ്പരമുണര്‍ത്തുമീ നീർമിഴികളോടെ
നേരുന്നു നിനക്കീ പുതുവത്സരം ..

Wednesday, 19 December 2012

Posted by Aami
No comments | 01:33
ഓര്‍മ്മകള്‍ നല്ലതാണോ..?

കുട്ടിക്കാലം ചോക്ക് പൊടി തമാശകളും ,ചേമ്പിലത്താളിലെ  മഴ വെള്ളവും ,കൈതത്തുമ്പില്‍ കല്ലുകെട്ടിയിട്ട  ഇടവഴിയോരങ്ങളും ,തൊട്ടാവാടി ഉടയാട തുമ്പിനെ പിടിച്ചു വലിക്കുന്ന ഉച്ച നേരങ്ങളിലെ സല്ലാപങ്ങളും ,കടലാസ് പൂക്കള്‍ കടം കൊടുത്ത ചില ഈറന്‍ പ്രഭാതങ്ങളും, കല്ലുകള്‍ പാകിയ  ഇടവഴിയിലെ  പൊടിപിടിച്ച വൈകുംനേരങ്ങളും നിനക്ക് സ്വന്തമായി ഉണ്ടായിരുന്നോ  ...?

ഞാനിപ്പോഴും  മറക്കാത്ത  ഓര്‍മകളില്‍ തളച്ചിട്ട  നുറുങ്ങുകള്‍ ആണിതൊക്കെ ...
പിന്നെ ..... നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍  തിരക്കേറിയ  വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപ്പോല്‍ നിനക്കും അറിയാം ...

ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

കുട്ടിക്കാലം പള്ളിക്കൂടവരാന്തയില്‍ കൈപ്പേറും നെല്ലിക്ക - മേമ്പോടിയായി  ഉപ്പുപരലുകള്‍ ചേര്‍ത്ത് - കഴിക്കുമ്പോള്‍, ചുണ്ടുകളിലെ കവര്‍പ്പു മാറാനായി വരാന്തയുടെ അങ്ങേയറ്റം വച്ചിരിക്കുന്ന കൂജയില്‍ നിന്നും  മണ്‍തണുപ്പോലും വെള്ളം  പകര്‍ന്നു ചുണ്ടില്‍ ചേര്‍ക്കുമ്പോള്‍ ഉള്ള മാധുര്യവും, ഉപ്പുപരലുകള്‍ ചുണ്ടില്‍ തീര്‍ത്ത ചെറു നീറ്റലും പിന്നെയും ഞാന്‍ അറിഞ്ഞത് ...
അന്ന് നീ ആ തണല്‍  നിറഞ്ഞ വഴിയോരം എന്റെ പിന്‍കഴുത്തില്‍ വിരലുകള്‍ ചേര്‍ത്ത് എന്റെ കണ്ണുകളുടെ ആഴം തിരഞ്ഞു നിയെന്റെ ചുണ്ടില്‍ ചുണ്ടുകള്‍ ചേര്‍ത്ത നേരം....
കൈപേറിയ നെല്ലിക്ക പകര്‍ന്നുതന്ന മാധുര്യം നേര്‍ത്ത നീറ്റല്‍ പിന്നേയും .....

ആശുപത്രി വരാന്തയിലെ  മരുന്നുകളുടെ മടുപ്പിക്കുന്ന മണം എനിക്ക് മനം പിരട്ടലുണ്ടാക്കുന്നതയിരുന്നു,  നീ പകര്‍ന്നു തന്ന കാപ്പിയിലും അത് ഉണ്ടായിരുന്നു ,എങ്കിലും ... ആ കാപ്പിയിലെ ഗന്ധം നിന്‍റെ കൈവിരല്‍ തുമ്പിന്‍റെ ആണെന്ന തോന്നലില്‍ ഞാന്‍ ആസ്വദിച്ചു ....

പിരിഞ്ഞു പോകുന്ന  നിഴലുകളെ നോക്കി എപ്പോഴെങ്ങിലും നിന്നിട്ടുണ്ടോ...? ഇല്ലെങ്ങില്‍ ഒരു നാള്‍ അതിനു ശ്രമിക്കണം ,കാണാമറയതേക്ക് മറഞ്ഞു പൊട്ടുപോലെ തോന്നി അപ്രത്യക്ഷമാകുന്ന സ്നേഹത്തിന്‍റെ തുടിപ്പുകള്‍ ഇനിയും അറിഞ്ഞിട്ടില്ലേ  ?

മധുമഴ കവിളില്‍ തലോടുമ്പോള്‍ അറിയാതെ ആ മഴ നനയാറുണ്ട് , ചില ദിവസങ്ങള്‍ പുറത്തു സന്ധ്യ കൂടുതല്‍ മൂകമാവാറുണ്ട് , ഇരുള്‍ കറുത്ത മൂടുപടം അണിഞ്ഞെത്തുന്നനേരം, മുറ്റത്തെ  മുല്ല മാത്രം മൊട്ടുകള്‍ വിരിയിച്ചു സുഗന്ധ പ്രവാഹിയാവും.

ജനാല പടിയില്‍ ഇരുന്നു ചിന്നി പൊഴിയുന്ന മഴയത്തേക്ക് നോക്കിയിരിക്കാന്‍ എനിക്ക് ഇപ്പൊഴുo  ഇഷ്ടമാണ്,   ഇടയ്ക്കു  ഇരുളിനെ കീറി മുറിച്ചെത്തുന്ന മിന്നല്‍പിണരുകള്‍ അരണ്ട വെട്ടത്തിലെ മഴ സൌന്ദര്യം ഇരട്ടിപ്പിക്കാറുണ്ട് .

മരച്ചില്ലകള്‍ നേര്‍ത്ത സംഗീതത്തോടെ കുളിര്‍ കാറ്റിനെ താലോലിക്കുമ്പോള്‍ മഴയും തോരാത്ത മനസുമായി വീണ്ടും ഒരു മധു മഴ കാലത്തിനായി കാതോര്‍ക്കാം ...
. published manorama


Wednesday, 12 December 2012

Posted by Aami
No comments | 22:18
എന്‍റെ വരികള്‍ മറക്കാനായിരുന്നില്ല, ഓര്‍ത്തു വെക്കാനും.
യാമങ്ങളില്‍  പൊലിയുന്നീയേകാന്തത ...............

കരളിന്‍റ കോണിലിരുട്ടു പാകി
നേര്‍ത്ത് തേങ്ങി പൊലിഞ്ഞ ചിരാതിന്‍റെ വെട്ടം
വിദൂരതയില്‍  മാഞ്ഞ
മൌനത്തിന്‍റെ   നിഴലില്‍
മിഴികളിലെ  ശോകത്തിന്‍റെ 
തീരാത്ത കടലോളങ്ങള്‍ പോലെ ....

ഓര്‍മ ചെപ്പില്‍ മൂടിയ ചാരത്തിലെ മണ്‍ കൂനയിലേതോ
തൂവല്‍ സ്പര്‍ശം പോലെ  തഴുകിയെത്തിയ ഒരിളം കാറ്റിലെന്നോ
അലതല്ലിയെന്‍ മടിതട്ടിലൊരു കുളിരായ് പറന്നിറങ്ങിയ 
കുഞ്ഞു പക്ഷി തൂവലായിരുന്നു നീ .....

ഇനിയും തളിര്‍ക്കാന്‍ തുടിക്കുന്ന ചില്ലയില്‍, നിന്‍ മൌനത്തിന്‍റെ
നേര്‍ത്ത ഗന്ധമാകുവാന്‍ കൊതിക്കുന്ന ഞാന്‍ ..........

അലയുന്ന  പാഴ് മുകിലുപോലെ...
പൊലിയുന്ന   കനല്‍ തിരികള്‍ പോലെ
കടലിന്നുള്ളം ഇളകി  മറിയുമ്പോഴും
ആര്‍ത്തലക്കാത്ത  തിരമാലകള്‍
ആര്‍ത്തു കരയാത്ത തിരമാലകള്‍  .....



Posted by Aami
No comments | 21:58
സമയം 10:45
ബസിറങ്ങി ഞാന്‍  കമ്പ്യൂട്ടര്‍ വിപ്ലവം  പഠിക്കാനായി പോകുന്നു. പൊതു നിരത്തിലെ അപരിചിത മുഖങ്ങളും, ചില പരിചിത മുഖങ്ങളും. അതിനിടയില്‍ സുപരിചിതനയൊരു
കൊച്ചുമനുഷ്യന്‍ (?)

എങ്കിലും പേരറിയില്ലതതിനാല്‍ സോ ............
ആ ചെറു ശരീരത്തില്‍  തല ഒരു ഭാരമാണെന്നു  തോന്നുന്നു. ഭക്ത കുചേലനാവാം. (?)
ഗോരോചനക്കുറി  നെറ്റിയില്‍ തിളങ്ങുന്നു. കഴുത്തില്‍ രുദ്രാക്ഷം. സന്യസിയാവാം .(?)
കൈയിലൊരു വള(യം). വാടക ഗുണ്ടയോ ?
കാഷായ വേഷം മാത്രമില്ല, എന്നാലോ , ആഢൃത്വത്തിൻ വേഷവിധാനം
കേശാലംഗാരം  വര്‍ണ്യതീതം. മില്ലെനിയത്തിലെ അത്ഭുതമാവാം. (!)

"ഞാനറിയാതെ" പുഞ്ചിരിച്ചു. എതിര്‍ കക്ഷിക്ക് ഔചിത്യ ബോധമില്ലേ (?)
ഒരു നിമിഷം, ഞാന്‍ അപമാനിതയായി. ചിരിയിലും പിശുക്കോ?

ഞാന്‍ കമ്പ്യൂട്ടര്‍ സെന്‍ററിലേക്ക് നടന്നു. ആശ്ചര്യം .! ആ റോഡിന്റെ ഓരംചേര്‍ന്ന് 
മില്ലെനിയത്തിലെ അദ്ഭുത ജീവി വല്ല വാഹനത്തിലും "താന്‍ മുട്ടിയെങ്ങിലോ" എന്ന രീതിയില്‍, ചിന്താധീനനായി, കൈയിലൊരു സഞ്ചിയുമായി, കമ്പ്യൂട്ടര്‍ സെന്‍റെറിന്‍ പടികള്‍ കയറുന്നു.

ഓ , കമ്പ്യൂട്ടര്‍ പ്രതിഭയാണ്.
ആ സഞ്ചിയില്‍ കമ്പ്യൂട്ടര്‍ വിപ്ലവം ആകാം.
 വൈ ടു കെ  പോരാട്ടത്തിനായി പോകയാവും.
സഞ്ചിനിറയെ  കമ്പ്യൂട്ടര്‍വിപ്ലവം ഉണ്ടെന്നാണ്  ഭാവം.

ഒരു കമ്പ്യൂട്ടര്‍ ചിരിയും  ചുണ്ടില്‍ വരുത്തി മില്ലെനിയത്തിലെ ബുദ്ധിജീവി മന്ദം മന്ദം പടികള്‍ കയറുന്നു. പിന്നിലായ് ഞാനും..

കമ്പ്യൂട്ടര്‍ലാബിലെ ബുദ്ധിജീവി ട്രീ  കമാണ്ട്  പഠിപ്പിക്കയാണ്.
എന്നാല്‍ കമ്പ്യൂട്ടര്‍ തുറന്നാലോ?

വൈ ടു കെയും  ,വൈറസും, കട്ടും കോപ്പിയും...
പിന്നെയോ  - ബാഡ് കമാണ്ട്  ഓർ ഫയല്‍ നെയിമും  മാത്രം. 

Monday, 10 December 2012

Posted by Aami
No comments | 04:26
മൗനം ശില പോലെ .......
മനസിന്‍റെ നഷ്ടസ്വപ്നങ്ങള്‍ക്കു കടലോളം ആഴമുണ്ടായിരുന്നു.  നക്ഷത്രങ്ങള്‍  കണ്‍ചിമ്മാത്ത നിശീധിനികളും മിന്നാമിന്നി തളര്‍ന്നു മയങ്ങുന്ന രാവുകളും  മേഘക്കീറുകളൊക്കെ എന്നെ
വിട്ടകന്നുപോയിരുന്നു.

മഴത്തുടിപ്പുകള്‍ ഒരു തേങ്ങലായ് ശേഷിക്കുന്ന പകലുകളില്‍ മൗനം ശില  പോലെ തന്നെ..!  പടിഞ്ഞാറന്‍  ഇളം വെയിലില്‍ വരാന്ത തൂണിനിരുവശങ്ങളിലും വിടരാത്ത രാജാമല്ലിക്കായി കാത്തിരുന്ന നിമിഷങ്ങള്‍ക്ക് ഇനി വിടവാങ്ങലോ?

പൂര്‍ത്തിയാകാത്ത  സമസ്യകളും മുന്നിലെ നഗ്നമായ മേനിയഴകിനും, ചാരുത പകരാതെ
എവിടെക്കിനി യാത്ര?  പിന്തുടര്‍ന്ന് വരുന്ന വികലമായ കാല്പാടുകള്‍ മായാതെ മണ്ണില്‍ പിന്നെയും
അവശേഷിക്കില്ലേ?

പിളര്‍ന്നു ചോരകിനിയുന്ന മനസിന്‌ രാജമല്ലി കാറ്റിന്‍റെ തണുപ്പറിയാനവുന്നില്ല.  നീലാകാശത്തു നക്ഷത്രങ്ങള്‍ ചില നേരം നിശ്ച്ചലമാകുന്നു .

രാവിന്‍റെ തുടിപ്പില്‍ നിന്‍  ജാലകപ്പാളി തുറന്നു നോക്കുക.  പൂര്‍ണേന്ദുവിനൊപ്പം, നിന്‍റെ
പൂട്ടിയ മിഴികളെ നനുത്ത ഉമ്മകളാല്‍ പുല്‍കുന്നതാരുടെ ചൊടിയിതളുകെന്നു?

കാത്തു നില്‍ക്കേണ്ടിനി വഴിപിരിഞ്ഞിടവഴികളെ ഓര്‍ക്കുന്നുവോ ?
വഴി പിരിഞ്ഞ ഈറന്‍ നിലാനേരം, കാറ്റും കുളിരും നിശ്ച്ചലമായ നേരം ?
അരയാല്‍ കാറ്റിന്‍റെ  ശീലിനെ തടഞ്ഞു നിര്‍ത്തിയ നേരം
അമ്പല പ്രാവുകള്‍ കുറുകാന്‍ മറന്ന നേരം

ഒഴുകിയെത്തിയ പാട്ടിന്‍വരികളില്‍ പോലും നൊമ്പരത്തിന്‍റെ കെടാത്ത തീ നാളം ജ്വലിച്ചിരുന്നു. കൈവിരല്‍ തുമ്പില്‍ തഴുകാതെ എവിടെക്കിനി നിന്റെ യാത്ര ?

ഞാനീ ഇടവഴികളില്‍ എന്നും തനിയെ  തനിയെ മാത്രം . . .