സ്മാർത്തം
Sunday, 7 January 2024
Posted by Aami
No comments | 10:21
ഹേ.... നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ...?
ഇനി അഥവാ പ്രണയിക്കപെടുന്നുണ്ടാവുമോ..?
ചിന്തിക്കുക..!
ഇല്ലെങ്കിൽ.... അല്ലെങ്കിൽ
വേണമെങ്കിൽ പ്രണയിക്കാം..
പ്രണയിച്ചിട്ടു........
മനസ്സിലെ മൗനത്തിന്റെ
ചില്ലയിലെ പ്രണയം
ഉതിർത്തെടുത്തു
നുണയുക..........
പിന്നെ, മിഴികളിൽ
ആർദ്രം നിറച്ചു
മൗനവും പ്രണയവും
ഇഴ പിരിച്ചു
ഒരു വാചാലമായ നോട്ടത്തിൽ
പ്രണയത്തെ കൊരുത്തെടുത്തു
ചുണ്ടിൽ വിരിയുന്ന
ഉഷ്ണ പ്രവാഹമുള്ള
ചുംബനങ്ങളിൽ മുങ്ങി നിവർന്നു
അഗ്നി തിളക്കും
മനസ്സിന്റെ നഗ്നതയിൽ
മുങ്ങി മരിച്ചു
കവിതകളെ, അക്ഷര-
പൊട്ടുകളാൽ ഗർഭം ധരിപ്പിച്ചു
ആഴത്തിലമർന്നു കിടന്ന
നഖ ശിഖാന്തങ്ങളിലെ
വിണ്ടു കീറിയ വാക്കുകളിലെ
അടച്ചിട്ട ഒച്ചകളിലൂടെ
പരസ്പരം ഊർന്നിറങ്ങി
നനുത്തതും തെഴുത്തതുമായ
ചിന്തകളുടെ, ഓർമ്മ പായലുകളിലെ
ട്രാൻസ്പേരെന്റ് സ്ട്രാപ്പ് ഉടുപ്പുകളിലെ
മേബലിൻ ലിപ്സ്റ്റിക്കുകളിലെ
പ്രണയത്തിന്റെ
ഉപ്പുകുടിച്ച വഴുക്കലുകളിൽ നിന്നു
കവിതയിലെ കവിതകളെ
ചൂഴ്ന്നെടുത്തു
ഉടച്ചു വാർത്തോരാത്മഹത്യാ
കുറിപ്പിനി ഉണ്ടാവാതിരിക്കട്ടെ.......
Subscribe to:
Post Comments (Atom)



0 comments:
Post a Comment