രാത്രി മഴ തേങ്ങി വരുമ്പോൾ
നീ ഓർക്കണം എന്നെ...
പിച്ചകമൊട്ടുകൾ വാടി വീഴുമ്പോൾ
നീ ഓർക്കണം എന്നെ...
നിലാവുറങ്ങാത്ത രാത്രികളിൽ
നീ കാതോര്‍ക്കണം എന്റെ വിളി ക്കായി ...
രാവുറങ്ങുമ്പോൾ നീ -
ഉറങ്ങാതെ എനിക്ക് കൂട്ടിരിക്കണം
രാപാടികൾ ഇണ ചേരുന്ന രാത്രികളിൽ
ഞാൻ നിനക്കായി കിടക്കനീർത്താം.
ആമി


