സൂർ...,...
സുഗന്ധ പ്രവാഹിയായി
നിന്നോരോ തുടിപ്പിലും
ഞാൻ ഉണ്ടാവട്ടെ.....
മരിക്കുവോളം !!!!
പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...
അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .
ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ് അറിയുന്നത്...
വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്
നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?
കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.
സൂർ...,...
സുഗന്ധ പ്രവാഹിയായി
നിന്നോരോ തുടിപ്പിലും
ഞാൻ ഉണ്ടാവട്ടെ.....
മരിക്കുവോളം !!!!
സൂർ....
ഞാൻ ഈ ജനാലക്കരികിൽ ആണ്,
വീശിയെത്തുന്ന ഇളം കാറ്റിൽ എന്നെ പൊതിഞ്ഞു ഒരു നേർത്ത ഗന്ധം ഉണ്ട്....
അത് നീയാവാം..?
ഞാൻ പ്രണയത്തെ ഒരു
പെരുമഴകാലമായും,
മൗനത്തെ ഒരു നീണ്ട വേനലായും സങ്കല്പിച്ചു...........
ഇനിയുമൊരു മഴക്കാലം
മനസ്സിൽ പെയ്തിറങ്ങാതിരിക്കട്ടെ,
എന്നോ നനഞ്ഞു കുതിർന്ന മഴയിൽ
ഒരു ചെറു കുളിർ ബാക്കിയാവുന്നു,
മുകിലായ് അലഞ്ഞു തിരിയുന്ന
മനസ്സുമായി.........
സ്വപ്നങ്ങളൊക്കെ മഴ നനഞ്ഞ മൺകൂനപോലെചിതറി തെറിച്ച്.......
ചില്ലയിൽ നിന്നും താഴെ പതിച്ച
നീഡ ഹൃദയത്തിനൊപ്പം....
നീ തീർക്കുന്ന മൗനത്തിന്റെ
നൊമ്പരപ്പാടിൽ....,..
നിന്റെ നിശ്വാസത്തിന്റെ
താളം മുറുകിയ ഊഷരമായ
കാറ്റ് ചുണ്ടിൽ നീറിപുകയുമ്പോൾ,
ഒരു കുളിരായ് നിന്നിലേക്കിറങ്ങണം.
നഷ്ട്ടപ്പെടലുകളും, വീണ്ടെടുക്കലുകളും
തുടർകഥയാവുന്നു......,...
നീലരാവിൽ നിന്റെപ്രണയം
എന്റെ മിഴികളിലേക്കുറ്റു നോക്കാറുണ്ട്
നനുത്ത ഓർമ്മകളിൽ ഒരു
സ്വപ്നം നെയ്തെടുക്കാറുമുണ്ട്
ആത്മാവിന്റെ മുറിപ്പാടിൽ
നിന്റെ ചുടുനിശ്വാസമാണ്
ചാലിച്ചെഴുതുന്നത്....
നിന്റെ പ്രണയത്തിന്റെ ചൂടിൽ...
മഴയുടെ തണുപ്പിൽ
സ്പന്ദനം അറിയാത്ത
എന്റെ വിരലുകൾ..........
നീ ഒരിക്കൽ മുകിലായ്
അലയും എന്നേ തേടി..
നീ..... നീലാകാശം പോലെ
ചില നേരം തെളിഞ്ഞും,
ചില നേരം ആകാശ നീലിമപോലെയും,
ചില നേരം കാർമേഘങ്ങൾ
ഇരുണ്ടു കൂടി പ്രഷുബ്ധമായും
നഷ്ട്ടമാകുന്ന നീ എന്ന സത്യം,
ഇനി മനസ്സൊന്നു തണുക്കാൻ
ഒരു നാൾ നീ മഴയായ് പെയ്തിറങ്ങണം.
പ്രണയത്തിന്റെ ചില്ല കരിഞ്ഞു -
തുടങ്ങുന്നു.......
മൗനത്തിന്റെ വേനലിൽ........
എനിക്കായൊരു ചിതയൊരുക്കുവാൻ
ഇനി നീയാ ചില്ല മുറിച്ചു വെക്കണം
നിന്റെ ആത്മാവിൽ,
മൗനത്തിന്റെ തപം കൊണ്ടത്
കരിഞ്ഞുണങ്ങട്ടെ....,........
എന്റെ ചിത കത്തിയമരട്ടെ..,!!!!
സൂർ... ന്ന്
അർത്ഥമില്ലാത്ത വരികളിലൂടെ
എന്തിനു ഓട്ട പ്രദിക്ഷണം,
ഒരു മഴയത്തു നീയെന്റെ
കുടകീഴിൽ മഴ നനയാതെ നിന്നു
ഇന്ന് മഴ തോർന്നിരിക്കുന്നു,
പുറത്തെ വെയിൽ പരന്നപ്പോൾ
നിനക്ക് ചൂടാൻ മറ്റൊരു കുട
നിവർത്തി നിൽപ്പുണ്ടൊരാൾ.
നിനക്ക് വേണ്ടി പെയ്ത കണ്ണീർ -
മഴതുള്ളി എന്റെ കണ്ണിൽ നിന്നു
പരന്നൊഴുകി നിന്നിൽ അവസാനിക്കുന്നു!
സൂർ.....
നിനക്കിഷ്ട്ടമില്ലാത്തൊരു വാക്കുണ്ടെന്റെ
നിന്റെ മൗനം ഞാൻ കടമെടുക്കുന്നത്
എന്റെ പ്രണയം നിന്റെമുന്നിൽ
തോൽക്കാതിരിക്കാൻ വേണ്ടി മാത്രം!
മൗനം കടം കൊണ്ടാണ് പ്രണയത്തിനു
വളമിട്ടത്......
ഗണം തിരിച്ചു നോക്കിയാൽ
ഞാനൊരു പട്ടമായിരുന്നു
നീയൊരു നൂലിഴയും,
അറിയാമെനിക്ക് , നീയൊരു നാൾ
നൂലിഴയെ കെട്ടുപൊട്ടിച്ചു വിടുമെന്ന്.
പിന്നെ മറ്റേ അറ്റം പട്ടത്തിന്റെ
നിലയെന്തെനും, മനസ്സ് -
ഒരു നൂല് പൊട്ടിയ പട്ടം തന്നെ .
കനത്ത മഴയിൽ നനയണം നിനക്ക്
പക്ഷേ പ്രളയം എന്തിനു?
കടുത്ത വെയിൽ ഏൽക്കാൻ വയ്യ
പക്ഷേ,കുടയെന്തേ ചൂടാത്തു ?
ജാലക വാതിൽ തഴുതിടുന്നു നീ,
തണുത്ത കാറ്റ് എങ്ങിനെ- ചാരത്തണയുവത്...?
കോടമഞ്ഞ് പെയ്യുന്നുണ്ട് .. ദൂരെ
പക്ഷേ... നിന്റെ കാഴ്ചകൾ അവ്യക്തമാണ്!
സൂർ....
എഴുതുന്ന വരികളിലെ
നിറ സാനിധ്യമായിരുന്നു നീ
നിന്റെയുള്ളിൽ സന്തോഷം
നിറക്കാൻ ഈ ഓരോവരികൾക്കും
കഴിയുന്നുണ്ടോ....?
അതോ, കണ്ണിൽ നിറയുന്നത്
നീരസമോ...?
മഴ നനഞ്ഞ ചിന്തകളിലെ -
ഇല കൊഴിഞ്ഞ മരങ്ങളിലെ -
ചിതലരിച്ച ഓർമ്മകളിലെ -
പറഞ്ഞു തീരാത്ത കഥകളിലെ -
തിരയോടുങ്ങാത്ത കടലു പോൽ....നമ്മൾ!
ഇന്നലകളിൽ മുദ്ര വെച്ച
ചുണ്ടിലെ ശോണിമ
ഇന്നുമീ നിലാത്തുകുലിൽ.
നീയില്ലാതെ നോവുമെന്നാത്മാവും
അതിനുള്ളിലെ ശൂന്യതയും,
എനിക്കും നിനക്കുമിടയിൽ
കിതപ്പാർന്നു തുടിക്കുന്നതുമീ മൗനം
മൗനം തീർത്ത ഇട നാഴിയിൽ
നിന്റെ സ്നേഹം തീർക്കുന്നൊരു
നനവ്,മനസ്സിൽ നിന്നും മായ്ച്ചു
കളയാനൊരു മഴ വീണ്ടും പെയ്തുതുടങ്ങുന്നു.
മഴപെയ്തു തുടങ്ങിയപ്പോൾ
പ്രണയത്തിൽ നഷ്ട്ടമായ ശബ്ദങ്ങൾ
നിന്റെ മാറാല കെട്ടിയ മനസ്സിൽ
തിരി തെളിയും നേരമിനി
നിന്റെ ചായക്കോപ്പയിൽ ആവി
പടർത്തിയും, നിന്റെ നിശ്വാസത്തിനു -
ഇളം ചൂട് പകർന്നും
നെഞ്ചിൽ പടർന്നിറങ്ങിയ മഴത്തുള്ളിയും.
പ്രണയത്തിന്റെ വിളവെടുപ്പു കാലം
ഋതുക്കൽ ഇല പൊഴിക്കും നാളിൽ
ഹൃദയ രേഖകൾ തിരയുന്ന നിന്നിലെ
ചിന്തകൾ ഉറങ്ങി കിടക്കുന്ന
കരിയില കൂട്ടങ്ങളിൽ നിന്റെ -
പാദ പതനം കേൾക്കുന്നു ഞാൻ വീണ്ടും.!
സൂർ.....
എല്ലാർക്കും അരുമകളെ ഇഷ്ട്ടാണല്ലോ, നിനക്കും,.. ഉണ്ടല്ലോ പട്ടി, പൂച്ച, ലവ് ബേർഡ്സ് തുടങ്ങിയവ.
എനിക്കറിയില്ലായിരുന്നു , ഇനി എഴുതുന്നതിനെ പറ്റി...... ഒരു പക്ഷേ നിനക്കും..
എല്ലാ പെണ്ണിനും മാസത്തിലെ ഏഴു ദിവസം എത്ര അരോചകമാണെന്ന്, അതിപ്പോൾ പരസ്യമായ രഹസ്യം.
കുക്കുടത്തിന്റെ നാണത്തെ പറ്റി എഴുതീപ്പോൾ ശരിക്കും എന്റെ "ദൃശ്യ -ശ്രവ്യ "മായ ഒരനുഭവം ആയിരുന്നു. അത്
കുറെ നേരം കണ്ടു കഴിഞ്ഞു ആയിരുന്നു ബ്ലോഗിലേക്കു പകർത്തിയത്.
ഇതും അതുപോലെ തന്നെ, വായിക്കുമ്പോൾ ഓ... പിന്നെ എന്നാവും പറയുക. (അങ്ങിനെ നീ പറഞ്ഞാൽ,...ഏയ്പറയില്ല ).
ഇതു വിജി യുടെ വീട്ടിലെ കാര്യം, ഒന്നു പറയട്ടെ.... വിജിക്ക് മൂന്നു പൂച്ചകളുണ്ട്.
മിക്കു, (പെണ്ണ് )നാടൻ പൂച്ച , അടുത്തത് പേർഷ്യൻ ക്യാറ്റ്സ് രണ്ടെണ്ണം ലിച്ചു -ലില്ലി , ബാത്ത് റൂം ലെ അവർ മൂത്രം ഒഴിക്കു, അപ്പി ഇടൂ, ഫുഡ് വേണ്ടപ്പോൾ അവരവരുടെ ബൌളിനാരികെ വന്നു നോക്കി ഇരിക്കും,ബാത്‌റൂമിൽ എപ്പോഴും വെള്ളം നിറച്ച ചെറിയ ബക്കറ്റിൽ നിന്നും
ആണ് വെള്ളം കുടിക്കുന്നത്,, ആകെ ഒരു
രസം ഉണ്ട് കണ്ടിരിക്കാൻ.
ഒരു ദിവസം ലില്ലി വല്ലാതെ കരച്ചിൽ, അത് രണ്ടു ദിവസം തുടർന്നു,മൂന്നാമത്തെ ദിവസം വെറ്റിനറി ഡോക്ടർടെ അടുത്തേക്ക് കൊണ്ട് പോയി, അതിനു മുൻപ് ചില ഒറ്റ മൂലികൾ ഒക്കെ പരീക്ഷിച്ചു നോക്കീരുന്നു,
ഡോക്ടർ ഐ. വി. ഫ്ലൂയിഡ് കൊടുത്തു,, ആന്റിബയോട്ടിക് സും. എന്നിട്ട് പറഞ്ഞത് എന്തെന്നോ.
ലില്ലി ക്കു പീരിയഡ്‌സ് ആയിന്നു, അവൾക്ക് വയറു വേദന ആയതു അതോണ്ടാണെന്നു,
ഇപ്പൊ എല്ലാ മാസവും ലില്ലി ക്കു പീരിയഡ്‌സ് ആവാറുണ്ട്,ലിച്ചു അവളുടെ പിറകിൽ നിന്നു മാറില്ല, ആനേരം.
Periods കഴിയുവോളം അവളെ നക്കിത്തുടച്ചു സ്നേഹവായപ്പോട്...
അതിനും ഒരു കാരണം ഡോക്ടർ പറഞ്ഞു
അവറ്റകൾ ഇണ ചേരണ നേരം അതാണത്രേ,
ഇപ്പൊ ലില്ലിയും, മിക്കുവും "രജസ്വല'കളായിരിക്കുകയാണ്.
പൂച്ചകളുടെ പ്രണയം ഞാൻ ആദ്യമായി ആണു കാണുന്നത് !
സൂർ...
പ്രണയം.......
എത്ര വേഗം തളിർക്കപ്പെടുന്നു,
അവർക്കിടയിലെ മൗനം അലിഞ്ഞു,
പറയാൻ മറന്നു പോകുന്ന പദങ്ങൾ,
എഴുതാൻ കഴിയാത്ത വരികൾ,
വരയ്ക്കാനാവാത്ത ചിത്രങ്ങൾ!
പ്രണയം....
തളിരിടും, ഒലിവിന്നിലകൾ പോലെ.
പിന്നെ....
ചുണ്ടിൽ ഊറും തേൻ നിറയും -
ചുംബനത്തിന്റെ നനവിൽ -
ഓരോ ചില്ലയും പൂവിടും,
കാലം കഴിയുമ്പോൾ....
പ്രണയം മധുരം നഷ്ട്ടമായ-
മൗനത്തിന്റെ ചില്ലയിൽ
ഇണ പക്ഷികൾ പുറംതിരിഞ്ഞിരിക്കും,
കണ്ണിലെ കിനാവുകൾ പൊഴിഞ്ഞ്.
നിറം മങ്ങിയ കളർ പാലറ്റിന്റെ ഓരം
രൂപമില്ലാത്ത കുഴഞ്ഞ ചായം
കെട്ട വേഷങ്ങളോടെഒരു പ്രണയചിത്രം..!
നിലാവിൽ കുതിർന്ന മഴ തുള്ളികളിൽ
ഹൃദയ രേഖ കൾ മുറിഞ്ഞൊഴുകിയ
ചോരയുടെ ചുവപ്പാണിനി -
പ്രണയ ചിത്രത്തിന് മിഴിവേകുന്നത്
വ്യർത്ഥമായ രാവുകൾക്കൊടുവിൽ
നീയും ഞാനും മിഥ്യ യാവുന്നു!!!!
സൂർ......
കാത്തിരിപ്പിനൊരു നോവുണ്ട്, നീ അതറിയണം.... വേദനിപ്പിക്കുമ്പോൾ മനസ്സ് പിടയുന്നതും,
അകന്നുപോകുന്നോ എന്നു മനസ്സ് വിതുമ്പുന്ന വേദനയും നിന്നെ ഞാൻ മാത്രേ അറിയിക്കാനുള്ളൂ, ഇനിയൊരുവൾ നിന്നിലെ മനസിന്റെ ആഴം തേടി വരും വരെയും,
ആഴത്തിൽ എന്റെ മനസിന്റെ മുറിപ്പാടിലൊക്കെ നീ -
എന്നാണ് സ്വാന്തനമാവുക?
നീയേതോ പൊള്ളിയുരുകുന്ന -
വേനൽ ചൂടിന്റെ ഒരിത്തിരി കണമായിരുന്നു
ഈ വരികൾ നിറയുന്നത്, നിന്റെ
കണ്ണുകൾ തുളുമ്പുമ്പോഴാണ്
വരികൾ വിരഹത്താൽ മുറിവേറ്റിട്ടുണ്ട്
കാത്തിരിപ്പിന്റെ തിരയിളക്കങ്ങൾ
തീർത്ത ഇടനാഴിയിൽ
പ്രതീക്ഷകൾ വിഫലമാക്കപെടാവുന്ന
നനഞ്ഞ പകലിരവുകൾ,
പെയ്തൊഴിഞ്ഞ പ്രതീക്ഷകളിൽ
ഒരുകണ്ണീർ മുത്തു ബാക്കി -
വെക്കപ്പെടുന്നുണ്ട്, അത് -
നിനക്ക് മാത്രം സ്വന്തം.
ഇനി, നിനക്കായി എഴുതാൻ
വരികൾ നിറച്ച മനസ്സ്
നിനക്കായി തുളുമ്പുന്ന മിഴികൾ
നിനക്കായി വാചാലമാകുന്ന മൗനം
നിന്റെ കവിളുകളിൽ ഒഴുകിയിറങ്ങുന്ന
മഴത്തുള്ളിയിൽ നിന്റെ -
ഭാവനയിലെ മൗനത്തിന്റെ
ഏടുകൾ അടുക്കി വെച്ചിട്ടുണ്ട്!
സൂർ......
ആദ്യമായി ഇടവഴിയിൽ നിന്നെ കണ്ടത്
ഒരു ഉച്ച നേരത്തായിരുന്നു.കണ്ണുകൾ ആഴങ്ങളുടെ ഓള പരപ്പിലേക്കു പോകും മുൻപേ നിന്റെ കണ്ണിൽ നിന്നും മാറി നടക്കാൻ ഞാൻ ശ്രമിച്ചു, അത്ര തീഷ്ണത യുണ്ടായിരുന്നു നിന്റെ കണ്ണുകൾക്ക്.പിന്നെ
ഓരോ ദിവസങ്ങൾ കഴിയുമ്പോഴും ഏന്തോ ഒരു... അതിനെന്താ പറയുക അറിയില്ല,, നിന്റെ ശബ്ദം കേൾക്കാത്തപ്പോൾ വല്ലാത്ത ഉത്കണ്ട.
നി എന്റെ ഹൃദയത്തോട് വല്ലാതെ അടുത്ത പോലെ എന്നിട്ടും അതിനെ മനസിൽ താഴിട്ടു പൂട്ടിയിരുന്ന ഒരിഷ്ട്ടം,
അതു പുറം തോട് പൊട്ടിച്ചു പുറത്തേക്കൊടിപോയെങ്കിലോന്നു പേടിയുണ്ടായിരുന്നിട്ടും നിന്റെ മുന്നിൽ ഞാൻ എപ്പോഴും പൊരുതി ജയിച്ചു നിന്നു .നീയും അങ്ങിനെ തന്നെ, എപ്പോഴും ഒരു മുഖാവരണം എടുത്തണിഞ്ഞിരുന്നു.
വഴക്കുകൾക്കൊടുവിൽ പലപ്പോഴും sorry പറയിച്ചു . ഇനി മേൽ പറയില്ലെന്ന് പറയിച്ചു.
നീ എന്റെ മനസ് എടുത്തോ, ഇനി നീ വെച്ചോളൂ, മതിയാകുമ്പോൾ തന്നാൽ മതി എന്നു നീ പറഞ്ഞ നാൾ.....
ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്നു അതാണ്, ഞാൻ ഇന്നോളം കേട്ട പാട്ടുകളിൽ ഏറ്റവും പ്രിയത്തോടെ കേട്ടത് "പകലിരവുകളാൽ ഇരു കുതിരകളാൽ......"ഗാനംആവും, നീ എന്നേ ലാപ്ടോപ് ൽ കൂടി കേൾപ്പിച്ചത്,കുടിച്ച പാനീയങ്ങളിൽ ഏറ്റവും ഇഷ്ട്ടം ഏതോ വഴിയോരകടയിലെ
ബൂസ്റ്റു ചേർത്ത ചായ പകുത്തു കുടിച്ചപ്പോഴാവും.
ഏറ്റവും കൂടുതൽ വിരലുകൾ ആർദ്രമായതു നിന്റെ വിരലിൽ വിരൽ കോർത്തിരുന്നപ്പോൾ ആയിരുന്നു ..
ഒരു സ്വർണ്ണതരിക്ക് തിളക്കം ഉണ്ടായതും
സിന്ദൂരത്തിനു കാന്തിപാടർന്നതും നിന്റെ സാമീപ്യം ആയിരുന്നിരിക്കാം!
ഇനി എപ്പോഴെങ്കിലും നീ എന്നേ ഓർത്താൽ
എനിക്കു Roshan Rathore ന്റെ Emptiness
ന്റെ lyrics നിന്റെ ഗിത്താറിൽ നീ കേൾപ്പിക്കുമോ എന്നു ചോദിക്കണം എന്നുണ്ടായിരുന്നു. പിന്നെ വേണ്ടാ എന്നും
നീ എന്റെ ഹൃദയത്തിൽ സ്നേഹത്തിൻ സംഗീതം മീട്ടുമോ എന്നു ചോദിക്കാനും........
പക്ഷേ ചില ചോദ്യങ്ങൾ ഉത്തരം കിട്ടാതെ ശേഷിക്കണമല്ലോ.
മറക്കാൻ പറ്റാത്ത birthday wishes,
ഒരു വിഷുവിൽ തുടങ്ങി പുതുവർഷം വരേക്കും നിന്നോളം എനിക്കു പ്രിയമുള്ളതായി ഒന്നുമില്ല .
നാളെയും അങ്ങിനെ ആവുമായിരിക്കും.
ഒന്നറിയാം അപ്പുറം നിന്റെ ശൂന്യത എന്നിൽ നിറക്കുക എന്താവുമെന്ന്.........ശൂന്യത മാത്രം!
സ്നേഹം, പ്രണയം നഷ്ട്ടപെട ലിന്റേതാണെന്നറിഞ്ഞു കൊണ്ട്..... നീയും -ഞാനും........
പുഴയോരം കുളിർ കാറ്റു- വീശിയെത്തുമ്പോൾ,
കാർത്തിക ദീപങ്ങൾ കത്തി നിൽക്കുമ്പോൾ...
ഉമ്മറപ്പടി കോലായിൽ
വഴിയോരം നിന്റെ
വരവും കാത്തൊരു ദിവസം.
ഇടനാഴിയിൽ ഇരുട്ട് വീണിരുന്നു എന്നെങ്കിലും വീണുടയുമെന്നു
കരുതിയ ഇരുട്ട്
പിന്നെയും ഘനമോടെ അവിടെ നിലകൊണ്ടു,
ഇടനാഴിയിലെ അടുത്ത് വരുന്ന
പാദപതനം ഓരോ രാത്രിയും കാതിൽ
പതിഞ്ഞിരുന്നു.......
പുലരുമ്പോൾ അകന്നുപോകുന്നതും.....!
അറിയാതെ കണ്ണുകൾ നിറയുമ്പോളാണ്
മിഥ്യയായ സങ്കൽപ്പങ്ങൾ
ആണെന്ന തിരിച്ചറിവുണ്ടാകുന്നത്!!
ഇന്നലകളിലെ ഓർമ്മകളിൽ
ഇന്നിന്റെ പ്രണയം നഷ്ട്ടമാക്കരുത്...
ഇതളുകൾ കൊഴിയുമ്പോലെ
ഓരോ ഏടുകൾ കൊഴിയുന്നു,
കരിഞ്ഞു കൊഴിഞ്ഞ ഒരുപിടി
പൂവിതൾ കൈ പിടിയിൽ അമർന്നിരിപ്പുണ്ട്.
വിതുമ്പലിൽ ഓർമ്മകളിനി
അലഞ്ഞു തിരിയരുത്,
പറയാനറിയാത്ത എഴുതാനറിയാത്ത
ചില നേരത്തെ ചിന്തകൾ
താക്കോൽ പഴുതിലൂടെ
പുറത്തേക്കു നോക്കുന്നുണ്ട്....
പരിഭവങ്ങൾ മൗനത്തിന്റെ
മുത്തുകളിൽ സ്നേഹത്തിന്റെ
നേർത്ത നേർത്ത നൂലിഴ-
കളിലാണ് കൊരുത്തു വെയ്ക്കപ്പെടുന്നത്..
മൗനം കൊണ്ടിനി വേദനിപ്പിക്കാതെ -
നീയാ ഹൃദയ താളത്തിൽ അലിഞ്ഞു ചേരു,
ഓർമ്മകൾ പെറ്റു പെരുകുന്ന മയിൽപീലി -
ഇടനെഞ്ചിൽ ഇടംപിടിക്കുമ്പോൾ
നീ നുള്ളിയെറിഞ്ഞാലും
നിന്നിൽ വീണ്ടും തളിർക്കുന്നത്
എന്താവും.......?
നിന്നിലെ പ്രണയം..!
നിന്റെ നെഞ്ചിൽ കാറ്റിൽ ഉലഞ്ഞിട്ടും
കെടാതൊരു നാളമായ് പ്രണയമുണ്ടാവണം.
............ , 2- jan- 2022
Published manorama