• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Thursday, 10 December 2015

Posted by Aami
No comments | 00:35

ഏഴാം ക്ലാസ്സിൽ  പഠിക്കുമ്പോൾ  സോഷ്യൽ സ്റ്റഡീസ്  പഠിപ്പിക്കുന്ന  ജോളി ടീച്ചറിന്റെ കാലിൽ ആണ് ആദ്യമായി കോലാപ്പുരി  ചെരുപ്പ്  ഞാൻ  കാണുന്നത്. ടീച്ചർ  നടക്കുമ്പോൾ  ഒരു  "കിരുകിരു " ശബ്ദം. അന്നത് വല്ലാത്ത കൌതുകം  ഉണ്ടാക്കിയിരുന്നു .

അത്     ടീച്ചറിന്റെ  ഹസ്ബന്റ്  ആഗ്രയിൽ നിന്നും കൊണ്ടുവന്നതാണത്രെ .
സ്കൂളിന്റെ  സമീപം   റോഡ്‌പണി നടക്കുന്നിടത് നിന്നും   ടാർ എടുത്തു ചെരുപ്പിനടിയിൽ തേച്ചു  ടീച്ചറിന്റെ  നടപ്പിനിടയിലെ   "കിരുകിരു " ശബ്ദം
ഞങ്ങളിൽ  പലരും അനുകരിച്ചിട്ടുണ്ട് . അത് ബാല്യം.

അന്ന് ഒരു ശനിയാഴച  ആയിരുന്നു,
ഓഫീസിൽ  നിന്നും  ഉച്ചക്കിറങ്ങി .
പനി ആണെങ്ങിൽ  നൂറു ഡിഗ്രി.
പുറത്തെ ചൂടും ഏതാണ്ട് അത്ര ഒക്കെ തന്നെ.
ബസ്  ഏതാണ്ട് പകുതി  വഴിയെത്തിയപ്പോൾ  പറയുന്നു  എല്ലാവരും ഇവിടെ ഇറങ്ങിക്കോ ,ഇനി വണ്ടികൾ  ഒന്നും പോകില്ല ,  ആക്സിഡന്റ്റ്  ഉണ്ടായി ,

യാത്രക്കാരെല്ലാം  പതിയെ നടന്നു .
നട്ടുച്ച...  സൂര്യൻ ഏതാണ്ട് തിളച്ചു  നില്ക്കുന്ന നേരം കൂടി ആയപ്പോൾ  പനിയുടെ  എനർജി ഒരിതിരികൂടി  അധികമായി.

എന്റെ ലക്‌ഷ്യം  എന്റെ ഭര്‍ത്താവിനു  ഒരു ജോഡി കോലാപ്പുരി  ചെരുപ്പ് വാങ്ങുക എന്നതാണ്, പല  കടകളിൽ  കയറി, എങ്ങും എനിക്കാവശ്യ മുള്ള ചെരുപ്പില്ല  .നടന്നു നടന്നു  ഞാൻ ഒരു പരുവമായി. അവസാനം  കണ്ട കടയുടെ  പേരില് തന്നെ  ഒരാകര്ഷണം  CAT WALK ,
അവിടെ കൂടി നോക്കാം എന്ന് കരുതി. .

അവിടെ ഞാൻ തിരഞ്ഞ  കോലാപ്പുരി  ഒരു ജോഡി  ഉണ്ടായിരുന്നു, ഞാൻ അത് എടുക്കാൻ തുടങ്ങിയപ്പോൾ  മറ്റൊരാൾ കൂടി  അത് ആവശ്യപെട്ട് എത്തി. ഞാൻ അല്ലെ മുൻപേ എത്തീയത് എന്ന് സെയിൽസ് മാൻ പറഞ്ഞു.

ശരിയാണ് ,എന്നാലും ....  അവർ  വാക്കുകൾ  പൂർത്തി യാക്കാതെനിന്നു.
കൂടുതൽ സംസാരം വേണ്ടെന്നു കരുതി ഞാൻ ബിൽ  അടച്ചു ,
അയാള് നീട്ടിയ കവറും  വാങ്ങി  ബസ്‌ സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.

പിറന്നാൾ  ദിനം.
വലിയ സന്തോഷത്തോടെയാണ് ആ കവർ  നീട്ടിയത് .
വാങ്ങി  നോക്കി, ഞാൻ തന്നെ ആ ചെരുപ്പുകൾ  കാലിൽ  ഇട്ടു കൊടുത്തു,
ഒരു ചുവടു  നടന്നു  നോക്കുക പോലും ചെയ്യാതെ  ആ ചെരുപ്പ് ഊരി  മുറിയുടെ  മൂലയിലേക്ക്   നീക്കി  ഇട്ടു, എനിക്ക് വേണ്ട ,ഇതിട്ടാൽ എനിക്ക് കാലു നോവും ,ഇത് ഫ്ലാറ്റ്  ചപ്പൽ ആണ്.

ഇനി ഇതും വേണ്ടേ ....?   ചോദ്യം കേട്ടില്ലെന്നു തോന്നി.
കാറിൽ അല്ലെ  യാത്ര പിന്നെ എന്താ..?

എന്റെ ചോദ്യം കേൾക്കാതെ അദ്ദേഹം കാറിന്റെ  താക്കോൽ എടുത്തു പുറത്തേക്കു നടന്നു .അപ്പോഴും ഞാൻ വാങ്ങിയ ഷർട്ടും  മുണ്ടും   പൊതി പോലും തുറക്കാതെ മുറിയിൽ  തന്നെ ഇരിപ്പുണ്ടായിരുന്നു.

ഞാൻ ആർക്കും  വേണ്ടാതെ  കിടന്ന കോലാപ്പുരി  ചപ്പലും ഷർട്ട്‌ മുണ്ട് അടങ്ങിയ കവറും  അലമാരയുടെ  കോണിലേക്ക് ചുരുട്ടി വെച്ച്  അത് ലോക്ക്  ചെയ്തു.

പിറന്നാൾ  സദ്യക്കുള്ള  പരിപ്പ്  കുക്കറിൽ  ഇരുന്നു കരിഞ്ഞ മണം.  ഇനി എന്ത്  പിറന്നാൾ? അതിനുള്ള  സദ്യ എങ്ങോ ഒരുങ്ങുന്നുണ്ടായിരുന്നു...


ആമി





Saturday, 28 November 2015

Posted by Aami
No comments | 00:21

രാവിലെ  അടുക്കളയിലെ  തിരക്കിട്ട പണികൾ , ,
"ചായ  ഉണ്ടോ  മോളെ ..?" അടുക്കള പ്പുറം   കുഞ്ഞിപ്പെണ്ണ്  ,
ഒന്ന് തിരിഞ്ഞു നോക്കീ തെ  ഉള്ളു , എണ്ണയിൽ ഇട്ട കടുകുമണികൾ പൊട്ടി തെറിച്ചു കൈതണ്ടയിലേക്ക്  വീണു .. ഹോ  ..

ഫ്ലാസ്ക് തുറന്നു ചായ കപ്പിലേക്ക് ഒഴിച്ചു,  അതുമായി അടുക്കള  പുറത്തേക്കു ചെല്ലുമ്പോൾ കുഞ്ഞിപ്പെണ്ണ്‍  വാഴച്ചുവട്ടിൽ  ഇരുന്നു   ഓക്കാനിക്കുന്നു.
"എന്തെ..?? എന്തുപറ്റി..???"
ചായകപ്പുമായി മുറ്റത്തേക്കിറങ്ങി,
"ഒന്നുമില്ല .. " കുഞ്ഞിപ്പെണ്ണി ന്റെ പരിഭ്രമം കലര്‍ ശബ്ദം,
"ചായ കുടിക്ക്". അവൾ ചായയുമായി  അടുക്കള  വരാന്തയിലെ    തൂണിൽ ചാരി ഇരുന്നു.
"ഇന്നിനി മുറ്റമടിക്കേണ്ട, ബാക്കി ഞാൻ ചെയ്തോളാം".
"വേണ്ട  മോളെ  ഞാൻ തീര്‍ത്തിട്ടെ പോകുന്നുള്ളൂ".
"ശരി  ശരി", ഞാൻ വേണ്ടും അടുക്കള ലോകത്തേക്ക് തിരിഞ്ഞു .

ഇനി കുഞ്ഞിപ്പെണ്ണി നെ പറ്റി പറയാം.
 ... വീടിനടുത്തു  ഉള്ളതാണ് , വീട്ടില് ഒറ്റയ്ക്ക്  താമസം . വൃ തികെട്ടതി ന്റെ    ആകെയുള്ള ഒരു കറുത്ത  രൂപം ,പല്ല് തേ ല്ക്കില്ല ,കുളിക്കില്ല , മുടി ചീകില്ല , മുഷിഞ്ഞ  തുണി പോലും അല ക്കാൻ മെ നക്കിടില്ല , ആരെങ്കിലും  ഒരു പഴയ  വസ്ത്രം  കൊടുത്താൽ  ഇട്ടിരിക്കുന്നത് മാറും . എ പ്പോഴും വായിൽ നിറയെ മുറുക്കാൻ ഉണ്ടാവും ,അതാവട്ടെ വായുടെ ഇരു വശതേ ക്കും ഒഴുകി  അവിടെ രെണ്ട്‌  ചാലുകൾ രൂപപ്പെട്ടിരിക്കുന്നു ,

ഏ തു നേരവും   പിറുപിറു തു കൊണ്ടിരിക്കും , ഏതെങ്കിലും പുരയിടത്തിൽ കയറി അവിടെനിന്നു ഓലയോ ,തേങ്ങയോ   പെറുക്കി യത് കയ്യിൽ കാണും,  ഒന്നും കിട്ടി ഇല്ലെങ്ങിൽ ഒരു വെള്ളക്ക  എങ്കിലും  .

ഇനി കുറെ ദിവസം പിറകിലേക്ക് വരാം ..

കുറെ ദിവസം മുന്പാണ്  എന്തെങ്കിലും  കഴിക്കാൻ വേണമെന്ന് പറഞ്ഞു ഒരുച്ച നേരം  വീട്ടില് എത്തിയത് ,  അവിടെക്കിരുന്നോള് . ഞാൻ ഊണെ ടുത്തു വരാം ന്ന് പറഞ്ഞു  അകത്തേക്ക് കയറി ,തിരികെ ചോറും  കറി കളും ആയി എത്തുമ്പോൾ ആളെ കാണാനില്ല , എവിടെ പോയി എന്ന് ചിന്തിച്ചു നിന്നപ്പോൾ  ഒരു തുണ്ട് വാഴ യില പൊട്ടിച്ചു കൊണ്ട് നടന്നു വരുന്നു ,കൈയി ൽ  കുട്ടികൾ  മണ്ണ് വാരി കളിക്കുന്ന ഒരു ഗ്ലാസും  ഉണ്ടായിരുന്നു .ഇതെന്തിനാ   എനിക്ക്  ഇതിലേക്ക് തന്നേരെ , പാത്രം വേണ്ട ,അതെന്താ ..? ഇനി ഇതിൽ ആര് കഴിക്കും അതോണ്ട .. അതൊന്നും സാരമില്ല , ഇതിൽ കഴിചോളൂ  .ഭക്ഷണം  വിളം ബിയ പാത്രം ഞാൻ അവള്ടെ കയിലേക്ക് കൊടുത്തു ,വെള്ളം നിറച്ച ഗ്ലാസ്സും .
ഊണ് കഴിഞ്ഞു വരാന്തയിൽ കിടന്ന ചൂലെടുത്ത് അവിടെ ആകെ തൂത്തു വാരി . ഇനി  ഞാൻ വന്നു തൂത്തു  തരാം ,എനിക്ക് ചോറ് തന്നാൽ മതി.
അവളുടെ  പറച്ചിൽ കേട്ട്  എനിക്ക് വല്ലാത്ത സഹതാപം തോന്നി, എന്തോരം ആഹാരം ദിവസവും പാഴാ ക്കി കളയുന്നു . അവൾക്കു ഒരു നേരം ആഹാരം കൊടുക്കാൻ എനിക്ക് പ്രയാസം തോന്നീല്ല .ഞാൻ പറയാതെ തന്നെ അവൾ രാവിലെയും ,വൈകുംന്നേ രവും എനിക്ക് മുറ്റ മടിച്ചു തന്നു . ഞാൻ അവൾക്കു കഴിക്കാൻ ഭക്ഷണം  കൊടുത്തു, ഉടുക്കാൻ വസ്ത്രങ്ങളും , അവൾ ഒട്ടൊരു ഭേദ മായി എന്ന് തോന്നി തുടങ്ങിരിക്കുന്നു .

എന്നും കുളിക്കണം  എന്ന് ഞാൻ  പറയാറുണ്ട്‌ ,അവൾ അത് കേള്ക്കാൻ കൂട്ടാക്കിയില്ല , വല്ല മഴയും നനഞ്ഞാൽ അവള്ടെ കുളി ആയി ,
ചില ദിവസം ഞാൻ അവളെ നിര്ബന്ധിച്ചു  പല്ല് തേൽ പ്പിച്ചിട്ടുണ്ട് , ദേ ,കുഞ്ഞേ ഞാൻ  ഇങ്ങനാണേൽ വരത്തില്ല ,നീ വരേണ്ട .. അയ്യോ .. പിന്നെ ഞാൻ എങ്ങിനെ ചോറ് തിന്നും ,എനിക്ക് ആര് തരും ?  ആ .. എനിക്കറിയത്തില്ല ഞാനും പറയും.

എന്നാലും അവൾ കുളിക്കാനും നനക്കാനും മടി കാണി ച്ച്കൊണ്ടേ യിരുന്നു  .
അവളുടെ  ശീലം  ഞാൻ വിചാരിച്ചാൽ  മാറില്ല എന്ന് എനിക്കും അറിയാമായിരുന്നു ..
 ഇന്നെന്താണാവോ   അവൾ ഇത് വരെയും എത്തിയില്ല  , കുറെ നേരം കഴിഞ്ഞു വേച്ചു  വേച്ചു അടുക്കള പുറത്തു  ഒരനക്കം  ,കുഞ്ഞിപെണ്ണ്‍  വരാന്തയിൽ  തളര്ന്നു കിടക്കുന്നു ,എന്ത് പറ്റി  ,ഇത്തിരി ചൂട് വെള്ളം .. ,വേഗം ഗ്ലാസ്സിലേക്ക്‌
ചായ പകര്ന്നു കൊടുത്തു ,ഒരു കവിൾ  കുടിച്ചു  അതെ വേഗം  അത് ചര്ദ്ദി ച്ചു.


എന്താ ..പറ്റി യെ ..?  എന്ത് കഴിച്ചു ...? ഒന്നുമില്ല   അവള്ടെ ക്ഷീണിച്ച സ്വരം .
എനിക്കെന്തോ വല്ലായ്ക തോന്നി എങ്കിലും   , ഇന്നിനി ഒന്നും ചെയ്യേണ്ട  ഇവിടെ എങ്ങാനും ഇരുന്നോള് ..എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്കു പോയി .
കാപ്പി യുമായി വന്നപ്പോൾ  അവൾ വീണ്ടും ഒക്കാ നിക്കുന്നതു  കണ്ടു ,കാപ്പി കഴിക്കു , പാത്രം അവള്ക്കരികിലേക്ക് നീക്കി വച്ച് കൊണ്ട് പറഞ്ഞു .
എനിക്ക് വേണ്ട  ,വിശ പ്പില്ല ... അവള്ടെ കണ്ണിൽ  നല്ല ക്ഷീ ണം ഉള്ളതായി തോന്നി . പോവാ നാളെ വരാം എന്ന് പറഞ്ഞാണ് പടിയിറ ങ്ങിയത് .ഇപ്പോൾ
മാസം എത്ര കഴിഞ്ഞു .


പാലുമായി  വന്ന  നാണി അമ്മയാണ്  പറഞ്ഞത് , അറിഞ്ഞില്ലേ , കുഞ്ഞി പെണ്ണ് പ്രസവിച്ചു . ങേ ... ഞാൻ ഞെട്ടി ,  ആ ....  ഇരട്ട കുട്ടികൾ ,നമ്മടെ രാമചന്ദ്രന്റെ കട തിണ്ണയിൽ . ഒന്ന് ആണും ഒന്ന് പെണ്ണ്.ആണിനെ കിട്ടി പെണ്ണ് അപ്പോൾ തന്നെചത്തു   എന്നാ കേട്ടത് ,

എന്നാലും  നാണി  അമ്മെ   ആരാ അവളോട്‌ ഇത് ചെയ്തത് ...?

എനിക്കുത്തരം തരാതെ അവർ നടന്നു നീങ്ങി.

അവളെ കണ്ടാൽ തന്നെ അറപ്പു  തോന്നുമായിരുന്നു ,അവളോടെ  ഇത് ചെയ്തവര ആരായാലും മാപ്പില്ല .. ഞാൻ  മനസ്സിൽ  പറഞ്ഞത്  ആരു കേൾക്കാൻ  .

എന്ത് തന്നെ ആയാലും    അവൾ  ആ കുട്ടി യെ  പാത്രം കഴുകിയും ,മുറ്റ മടിച്ചും  വളര്ത്തി ,ഇന്ന് അവൻ വിവാഹ പ്രായം എത്തി യിരിക്കുന്നു അവൻ അമ്മയെ നന്നായി നോക്കുന്നു എന്നാണ് കേൾവി .
പക്ഷെ ഇന്നും  അവൾ, അവന്റെ അച്ഛൻ ആരെന്നു  പറഞ്ഞിട്ടില്ല,
അവളോട്‌ കൂടി ആ രഹസ്യവും അവസാനിക്കുമായിരിക്കും .ചോദിക്കണ മെന്നു കരുതിയാലും  അവളെ കണ്ടു  കിട്ടേണ്ടേ .

എന്നാലും  കാമം  തീര്ക്കാൻ  ഒരു മാധ്യമം മാത്രം ആണ് പെണ്ണ് എന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത് .
പെണ്ണിന് മനസ്‌ ഇല്ല ,ഹൃദയമില്ല ,വികാരമോ വിചാരമോ ഇല്ല .കേവലം ഒരു  ശില ,പക്ഷെ ശിലയ്ക്കും  ഒരഴകുണ്ട് ,അതില്ലാത്തത് കുഞ്ഞിപെണ്ണിനായിരുന്നു ,എന്നിട്ടും  അവളിൽ  കാമം  തീർക്കാൻ ശ്രമിച്ചവൻ  ആരാണെന്നു  അവള്ക്കുമാത്രം അറിയാം .





Tuesday, 3 November 2015

Posted by Aami
No comments | 22:58
മഴ നനയാതിരിക്കാൻ ആണ് റോഡ്‌  അരികിലെ  സ്കൂൾ വരാന്തയിലേക്ക്  ഓടിക്കയറിയത്.  ടു വീലർ  മഴയത് നനയുന്നത് നോക്കി നിന്നു . മകൾ  സ്കൂളിന്റെ വെള്ളചായം പൂശിയ ഭിത്തിക്ക്  മേലെ  ഹാഫ് സാരി  അണിഞ്ഞ  പോലെയുള്ള നീല നിറത്തിൽ വിരലുകൾ കൊണ്ട് വരച്ചു,

"അമ്മേടെ സ്കൂൾ  അല്ലെ  ...,?  "
"ഉം  ...." വെറുതെ മഴയെ നോക്കി മൂളി ,
"നോക്ക് ... അമ്മേടെ  ക്ലാസ്സ്‌ ഇതായിരുന്നോ   ..?"   അവളുടെ ചോദ്യം  വീണ്ടും ...
"എല്ലാ മുറികളും അമ്മേടെ ക്ലാസ് മുറികൾ  ആയിരുന്നു"
"അതെയോ ! പറഞ്ഞെ അമ്മെ ,  അമ്മേടെ കുട്ടിക്കാലം, എനിക്ക് കേള്‍ക്കണം .... "
"വീട്ടിലെത്തട്ടെ മോളെ.."
"ഇപ്പം വേണം.."
അവൾ ചിണുങ്ങാൻ തുടങ്ങി ..

ഇവിടെയാണ്‌ ഇണക്കവു പിണക്കവും ആദ്യമായി അറിഞ്ഞ വഴിത്താരകൾ .
ഉച്ചക്കുള്ള ഉപ്പുമാവിന്‍റെയും നാട്ടിടവഴിയിലെ കണ്ണിമാങ്ങയുടെയും  സ്വാദും ആദ്യമായി  അറിഞ്ഞത്....
വഴിവക്കിലെ  കച്ചവടക്കാരന്‍റെ  കയ്യില്‍നിന്നും കയ്പ്പ്  നെല്ലിക്ക ഉപ്പുമായി തിന്നത്...
ഓറഞ്ച് നിറമുള്ള, ഉള്ളിൽ  തേൻ  നിറഞ്ഞ  മിട്ടായി  ആദ്യമായി നുണഞ്ഞത്...
ലോലോലി ക്ക  ഉപ്പിലിട്ടത്‌, അല്ലികൾ അടർത്തിയ  കമ്പിളിനാരങ്ങയുടെ മധുരം നുകര്‍ന്നത്...

"ഇതൊക്കെ കിട്ടുമോ അമ്മെ എനിക്കും ..  ?" അവളുടെ ചോദ്യം .
"പിന്നെ ... കിട്ടും കിട്ടും..!" അവൾ ലോലി പോപും ,കാ ഡ്‌ബറീ സും   ബർഗറും   ആണല്ലോ കണ്ടി രി ക്കുന്നത്‌ . 

ഈ വരാന്തയിൽ  ആണ് ആദ്യമായി കൊത്തംകല്ല്‌  കളിയ്ക്കാൻ  പഠിച്ചത്. വളമുറികൾ ചേർത്ത് വെച്ച്  സെറ്റ് കളിയ്ക്കാൻ പഠിച്ചത്.  മഴയുള്ള സമയം വരാന്തയിൽ ഇരുന്നു  കുട്ടിപ്പാവാടക്ക് താഴെ  കണങ്കാല്‍ നനച്ചത്‌ ,

ചെളിവെള്ളത്തിൽ  ഒഴുകി പോകുന്ന ചെരുപ്പെടുക്കാൻ  കുടയില്ലാതെ ഓടി മഴയത് ഇറങ്ങുന്നത്....
നനഞ്ഞ മുടിയിഴകൾ കുഞ്ഞുവിരലുകൾ  കൊണ്ട് പിഴിയുന്നത്...

വൈകുംന്നേരം  കലപില പറഞ്ഞു റോഡ്‌ അരികിലൂടെ,
ഇടയ്ക്കു  പിണങ്ങി  ഓടിയും പിന്നെ  നടന്നും  കിതച്ചും വഴിയിലെ പുളിമരത്തിൻ കീഴെ വീണ പുളി  പെറുക്കിയും  ഏതെങ്കിലും  വീട്ടില്‍ കയറി വെള്ളം കുടിച്ചും വീടെത്തുമ്പോഴേക്കും ആ ദിവസം തീർന്ന വി ഷമം  ബാക്കിയാവുന്നു. പിന്നെ വൈകുന്നേരം  സന്ധ്യാദീപത്തിന്‍റെ മുന്നിലിരുന്നു "രാമ.. രാമ..."  എന്നുരുവിടുമ്പോഴും   കണ്ണുകൾ   മുന്നിലെ വഴിയരികിൽ ആവും, കാരണം  അച്ചച്ചൻ  പീടികയിൽ  പോയി വരുമ്പോൾ കൊണ്ട് വരുന്ന കടല വറുത്തതാണ്  ഈ രാമ രാമ യുടെ ലക്‌ഷ്യം .

ഓർമ്മകളിൽ  ഇനിയും ബാല്യം  അങ്ങിനെ തന്നെ.
മുടിയിഴയിൽ  നര കണ്ടു അത്ഭുതപ്പെട്ടു  മകൾ  പറയുന്നു
"അമ്മെ.. അമ്മ നരച്ചു !"

എന്നിട്ടും എന്‍റെ മനസ്സിൽ ഞാൻ ഇപ്പോഴും പഴയ ആ കുട്ടിപ്പാവാടക്കാരി തന്നെ. കുട പിടിച്ചു മഴ നനയാൻ മനസ് വെമ്പുന്ന കുട്ടിപ്പാവാടക്കാരി.

പുസ്തകസഞ്ചി യിൽ  സ്ലയിറ്റിനൊപ്പം വാടിയ വെറ്റ  മഷി  തണ്ടുകൾ ഉണ്ടാവും. പിന്നെ എണ്ണം  പഠിക്കാൻ ഒഴിഞ്ഞ മഷിക്കുപ്പിയിൽ നിറച്ച മഞ്ചാടി  മണികളും...  കളർ ഉള്ള കല്ല്‌ പെൻസിലുകൾ...  ഒന്നാം പാഠം നനയാതിരിക്കാൻ  പ്ലാസ്റ്റിക്‌  കവറിൽ ഇട്ടു ആണ് സൂക്ഷിക്കുന്നത്. കേട്ടെഴുത്ത് കഴിയുമ്പോൾ എല്ലാം ശരിയായാൽ  ക്ലാസിലെ  ഫസ്റ്റ്  സീറ്റിലേക്ക് സ്ഥാന കയറ്റം..

ഓര്‍മ്മകളുടെ ചെപ്പിൽ  ഇനി എന്തൊക്കെ..??.

കുറുമ്പി യായ  റാണി..
പല്ല് പൊട്ടിയ അഞ്ജലി..
തല നിറയെ പേൻ  നുരക്കുന്ന ഉഷ..
ഒന്നും പഠിക്കാത്ത സതി..
ചെവി കേള്‍ക്കാത്ത  ബോബൻ..
ചൂടെടുക്കുമ്പോൾ  അമ്മ കാണാതെ ബെഡ് ഷീറ്റു   ഫ്രീസറിൽ  വെച്ചിട്ട് പുതയ്ക്കുന്ന  ഷിബു...
ഏത്  നേരവും മിട്ടായി തിന്നുന്ന അനുജ...
എപ്പോഴും വഴക്കുണ്ടാ ക്കുന്ന  സുമ...

ഇനിയും ഓർത്തെടുക്കാൻ ആരൊക്കെയോ?

ഒന്നാം ക്ലാസ്സിൽ  ഏറ്റവും കൂടുതൽ  സ്ലയിറ്റ് പൊട്ടിച്ച ബഹുമതി  എനിക്ക് സ്വന്തം,  32  സ്ലയിറ്റ് പൊട്ടിച്ചു.  33 മത്തേത്  മുത്തുകൾ കോർത്ത  ഒരു പച്ച സ്ലയിറ്റ് ആയിരുന്നു. ഇനി പൊട്ടിച്ചാൽ  അടി തരും എന്ന താക്കീതോടെ കിട്ടിയ ആ സ്ലയിറ്റ്പൊട്ടിച്ചില്ല. വൈകുംനേരം  ആയപ്പോഴേക്കും  നല്ല കളർ ഉള്ള മുത്തുകൾ കൊണ്ട് ഞാൻ ഒരു മാല  കോർത്തു .

 അക്ഷരം  എഴുതുന്നതു  നാരായം  കൊണ്ടാണെന്ന് മകളോട്  പറഞ്ഞു.
"അതെന്താ ..?  "
അത് പനയോലയിൽ  എഴുതുന്നതിനു ഉപയോഗിക്കുന്നതാണെന്നു  പറഞ്ഞപ്പോൾ...  പനയോല എന്തെന്ന് ചോദ്യം..!!

കരിയും വെറ്റമഷിയും കൂട്ടി അക്ഷരങ്ങള്‍ ക്കു മീതെ ചേർക്കുമ്പോൾ പനയോലയിലെ പച്ച നിറത്തില അക്ഷരങ്ങൾ...
അംഗണവാടിയിലെ   മണ്ണിൽ  കൈവിരലുകൾകൊണ്ട്   കുത്തിവരയ്ക്കുന്നത്‌...
അവിടെ ഇരിക്കാൻ കൊണ്ട് പോകുന്ന ചെറിയ തഴപായ...

ഓര്‍മ്മകള്‍ക്ക് എന്ത്  ബാല്യം.

ഇന്ന് വെറ്റമഷി  എവിടെ ..?
സ്ലയിറ്റ്  എവിടെ..?
കല്ല്‌ പെന്‍സിലും മഞ്ചാടി മണിയും  എവിടെ.. ?

ഒന്നാം പാഠത്തിൽ  മാനം കാണാതെ
പെറ്റുപെരുകുമെന്നു പറഞ്ഞുവെച്ച
മയിൽപീലി തുണ്ടുകൾ എവിടെ...?


ആമി





Tuesday, 27 October 2015

Posted by Aami
No comments | 03:41


നാലുമണി പൂക്കൾ  വിടരുന്നു
നറുമണവുമായി ,
തണൽ  വിരി വെച്ച
മണി മുറ്റത്തു മണൽ  തരികൾ
വെള്ളിക്കൊലുസണിഞ്ഞ  പോലെ .

കണ്ണാന്തളികൾ പാട്ട് മൂളിയെത്തുന്നു
പാതി ഉറക്കത്തിൽ നറുപുഞ്ചിരി തൂകു-
മെൻ പൈതലിൻ  ഇമകൾ -
ക്കിക്കിളി പാട്ടുമായി

മഴക്കാറണിഞ്ഞ മേഘ പാളികൾ
തെന്നിമായുന്നു തൂവല്‍പോലെ
മധുരമഴ മീട്ടുന്നു
രാഗാര്‍ദ്രമായൊരു പ്രണയപല്ലവി

പ്രിയനേ ,നിന്നെ പോലെയെതുംന്ന
പ്രണയമഴ കാത്തു ഞാനുമീ
നാലുമണി പൂക്കളും,!

Published manorama




Friday, 23 October 2015

Posted by Aami
No comments | 01:27
ഒരു വലിയ ക്യാൻവാസിൽ  എപ്പോഴോ  കോറിയിട്ട  ഒരു രൂപരേഖ, എപ്പോഴോ അതിനു ജീവന്‍ വെച്ച് കാൻവാസിൽ  നിന്നും  അവളുടെ കൈ  വിരൽ പിടിച്ചു  പുറത്തേക്കു വന്നു . പുറത്തെ  കാണാകാഴ്ചകൾ  കണ്ടു മടങ്ങണമെന്ന് നിനച്ചു, പക്ഷെ, പിരിയാൻ  അവള്‍ക്കു മനസ് വന്നില്ല.

നീ അറിഞ്ഞോ നിന്നെ കാത്തു  നിന്ന വഴിയോരം  ഞാന്‍  ഒറ്റപ്പെട്ട് പോയപ്പോൾ എന്റെ അവസ്ഥ?

കടുത്ത വെയിലിൽ,
നീ വരില്ല എന്നറിയാമായിരുന്നിട്ടും
എന്റെ മുന്നില്‍ നീ  വന്നെത്തുമെന്നു പ്രതീക്ഷിച്ചു ഞാൻ നടന്നത്.

തീമഞ്ഞനിറത്തിലെ വാകപ്പൂവഴക്  നിറഞ്ഞ  വഴികൾ എനിക്ക് പിന്നിൽ അന്യമാകുന്നത് അറിയാമായിരുന്നിട്ടും  ഞാൻ വഴിക്കണ്ണുമായി  നിന്നെ തിരഞ്ഞു.

നഷ്ട ബോധം  വേദന  തന്നില്ല.
പകരം  നിസ്സംഗമായ ഒരു അവസ്ഥ .അതിപ്പോഴും തുടരുന്നു ..... 

നിനക്ക്  പറയാൻ  വിഷയങ്ങളുടെ ദാരിദ്ര്യം ഉണ്ടായിരുന്നോ ...?
എനിക്കറിയില്ല.

പ്രണയം, സ്നേഹം, ത്യാഗം ..
ഈ അവസ്ഥകളൊക്കെ ഞാൻ മറന്നു പോയോയെന്നും  എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു  .

മയിൽ‌പീലി മാനം കാണാതെ പ്രസവിക്കട്ടെ.
ഇനി മറ്റൊരു നാൾ, കഥയിലെ രാജകുമാരനെ രാജകുമാരി കാത്തിരിക്കട്ടെ.

എവിടെയെങ്കിലും എന്നെങ്ങിലും കാൻവാസിലെ  സുന്ദരൻ  അതിൽ നി ന്നും  ഇറങ്ങി വന്നു പ്രണയം പൊഴിക്കും എന്ന് കരുതാനാവുമോ?

അല്ലെങ്കിൽ, ഒരു നാൾ അവനിൽ പിറക്കാ(ത്ത )നിരിക്കുന്ന  കുഞ്ഞുങ്ങള്‍ക്ക്  വേണ്ടി കാത്തിരിക്കാം. വെറുതെ..

പക്ഷെ, ഞാൻ മറക്കുവാൻ (കഴിയില്ല) തുടങ്ങുമ്പോൾ വീണ്ടും നിനയാത്ത നേരത്ത് നിന്‍റെ പിൻവിളി കേട്ടുവോ ?



Tuesday, 20 October 2015

Posted by Aami
No comments | 01:15
മരണം  എത്തിപ്പെടുന്നതു എപ്പോഴെന്നറീ ല്ല.
രംഗ ബോധമില്ലാത്ത  കോമാളി !

മരണം നടന്നിടത് കാണുന്ന കാഴ്ച യാവട്ടെ  എത്ര വിചിത്രം,
ദുഖം ഘനീഭവിച്ച  മുഖം എവിടെയുമില്ല ,
നിസ്സഗത  പോലും  വരുത്തി തീർത്തതു .


കുറെ പേര് ഒരിടത്തു കൂട്ടമായിരിക്കുന്നു.
വേഷത്തിൽ പോലും ആഡംബരം.
കസവുടയാടകൾ, മേനി  നിറയെ  പൊന്നിൻ പൊലിമ,
കുറച്ചു ഭേദം  പുരുഷൻമാര്  തന്നെ.
വീട്ടുകാരുടെ  വിഷമത്തിൽ   ചേരാതെ,
മരണപ്പെട്ട ആളിന് ഒരു ബാഷ്പാഞ്ജലിയും   നേരാതെ

ചിതയിലേക്കെടുക്കുന്ന  ദേഹത്തെ  കേട്ടിയമർന്നു  കരയുന്ന  ഭാര്യ
അല്ലെങ്ങിൽ അമ്മ ,അച്ഛൻ ...

അവരുടെ സങ്കടക്കടൽ കാണാനായി നില്ക്കുന്ന ചിലരേ  തിരിച്ചറിഞ്ഞപ്പോൾ  ഇവിടെ ഒന്ന് കുറിക്കണം എന്ന് തോന്നി , കാരണം,  യൗവനത്തിൽ  മരണപ്പെട്ട എന്റെ കൂട്ടുകാരൻ, അവനു ഒരു വയസാകാത്ത പിഞ്ചു കുഞ്ഞു ,  മരണപ്പെട്ടിട്ട് ഒരു മാസം , നിയമത്തിന്റെ നൂലാമാലകൾ അഴിച്ചെടുത്തപ്പോഴെകും ദിവസങ്ങൾ  കഴിഞ്ഞു,

ഭാര്യ ഈ വിവരം ഒന്നും അറിയാതെ എല്ലാദിവസവും ഭർത്താവിന്റെ  ആയുസ്സിനായി അമ്പലനടയിൽ തൊഴുകയ്യുമായി നിൽക്കുമ്പോൾ  ആരും അവളോട്‌ പറഞ്ഞില്ല , അയാളുടെ പ്രാണൻ  അകന്ന  കാര്യം,

അയാളുടെ ശബ്ദം കേള്‍ക്കാതെ,
അവള്‍ ഉറങ്ങാതെ - ഒരു മാസം ,

അയാളുടെ ദേഹി വിട്ടകന്ന ദേഹം വരാന്തയിലേക്ക്  ആരൊക്കെയോ ചേർന്ന് ഇറക്കി കിടത്തിയപ്പോൾ  "ഏട്ടാ..."  എന്നൊരു  നിലവിളി മാത്രം. പിന്നെ അവൾ  ശബ്ദിച്ചില്ല,

പൂജാദി കർമ്മങ്ങൾ കണ്ടു നില്ക്കാൻ ത്രാണി  ഇല്ലാഞ്ഞു  തിരിച്ചു വീട്ടിലെത്തി യപ്പോള്‍ ഒരുവളുടെ നിരാശ നിറഞ്ഞ  വാചകം "ആ പെങ്കൊച്ചിനെ കണ്ടില്ലല്ലോ ., ചിതയിലേക്കെടുക്കുമ്പോൾ ഒന്ന് പോണമെന്ന് കരുതി കഴിഞ്ഞില്ല,"
"എന്തെ     മരിച്ച ആളെ  കാണാൻ പോയില്ലേ ?"
"പോയി, അല്ല  ശ വം എടുക്കുമ്പോൾ ആ പെണ്ണിന്റെ കരച്ചിൽ  ഒന്ന് കാണാൻ പറ്റിയില്ല"

എന്തൊരു  മനസ്.
ഇതാണ്  മനസ്.
എങ്ങിനെ നമുക്ക് ചുറ്റും ഉള്ളവർ  ...?  ഇങ്ങിനെ !  


Saturday, 17 October 2015

Posted by Aami
No comments | 00:28

അയാള് അവിടെ എത്തിയിട്ട് അധിക ദിവസങ്ങള് ആയിരുന്നില്ല ,
ഒന്നിനും കുറവില്ലാത്ത ഒരിടം ,പക്ഷെ എന്തോ ഒന്ന് കുറവ്,
അവളുടെ സാന്നിധ്യം, അതെ..
അയാൾക്ക്‌ വല്ലത വീർപ്പുമുട്ടൽ ആയിരുന്നു .

അങ്ങിനെ അയ്യാൾ അവളുടെ കാര്യത്തിനായി ഒരുവനെ കണ്ടെത്തി,
അവനോടു അയാള്  അവളെ  പറ്റി  പറഞ്ഞു .
അവൻ അവളുടെ കാര്യം ഏ റ്റു .

നാളെ  തന്നെ വേണം , ശരി. ശരി.  അവൻ നടന്നു നീങ്ങി .

രാവിലെ ചാറ്റൽ മഴ കണ്ടു കയ്യിൽ ഒരു കപ്പു കാപ്പിയുമായി അയാള് വരാന്ത യിൽ അവളുടെ വരവ് പ്രതീക്ഷിച്ചി രിക്കയാണ്.  ക്ഷമ വല്ലാതെ നശിച്ചു. കാപ്പി തണുത്ത് മരവിച്ചു.

അവൻ അവളെയും കൊണ്ടെത്താൻ വൈകും തോറും  അയാള്‍  കൂടുതല്‍ അക്ഷമനായി.
ഇന്നലെ വരെ തണുത്ത  പ്രഭാതത്തിൽ ഒരുകയ്യിൽ  കാപ്പി  കപ്പും മറുകയ്യിൽ   അവ ളും..  അങ്ങിനെ ആയിരുന്നു ശീലം ,ഇതിപ്പോൾ  കുറെ ദിവസങ്ങളായി
അവളുടെ മേനിയിലൂടെ കണ്ണോടിച്ചു ഇടയ്ക്കിടയ്ക്ക്  കാപ്പി  കപ്പിൽ മുത്തമിട്ടു .,

അവളെ മഴ നനയിച്ചു അലംകോലമാക്കി  ആവും അവൻ കൊണ്ട് വരിക. അവളാകെ നനഞ്ഞു കുതിര്‍ട്ടുണ്ടാവും.

ദൂരെ  അവന്‍റെ നിഴൽ. വരുന്നുണ്ട്.
ആശ്വാസം. അയാളുടെ നെടുവീര്‍പ്പിനു ഒരിത്തിരി  നീട്ടുണ്ടായിരുന്നു .

അവൻ  മുറ്റത്തെത്തി, ഹോ എത്തിയല്ലോ.
അയാളുടെ ദേഷ്യം കാണാതിരിക്കാൻ  അവളെ കയ്യില്‍ ഏല്‍പ്പിച്ചു മുഖത്തെക്ക്  നോക്കാതെ തിരിഞ്ഞു നടന്നു.

ആവേശത്തോടെ  അവളെ വാരിയെടുത്തു അയാള്‍.

അവൾ  ആരെന്നല്ലേ ഇനി അറിയേണ്ടു?
 അവൾ അവൾ അന്നത്തെ മനോരമ  ദിന പത്രമായിരുന്നു.

Sunday, 2 August 2015

Posted by Aami
No comments | 10:17


പൂമുഖത്തെ ചന്ദനപ്പിടി കെട്ടിയ കസേര.

അച്ഛന് പ്രായമായി എന്ന് ചിന്തിച്ചിട്ടാവാം മകള്‍ വാങ്ങി കൊടുത്തത്.
മുറ്റത്ത്‌,തളിരിട്ട കൃഷ്ണ തുളസിയുടെ മുന്നില്‍ കത്തി നില്‍ക്കുന്ന ചിരാതിന്‍റെ നാളം ഒന്ന് ആടിയുലഞ്ഞു വീണ്ടും പഴയ ശോഭയോടെ നിവര്‍ന്നു നിന്നു. 

അയാളുടെ മനസ്സും ഒന്നുലഞ്ഞു നിന്നു. കാരണം, രാവിലെ അമ്പലനടയിലെ ആ കാഴ്ച അയാളെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

ധൃതിയില്‍ ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി.
“എവിടേക്കാ ഈ നേരത്ത്?” പോര്‍ച്ചില്‍ നിന്നും കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ ഭാര്യയുടെ ചോദ്യം.
“ഒരത്യാവശ്യം. സേതു വിളിച്ചു. വരാന്‍ അല്പം വൈകും”
“ഇന്നപ്പോള്‍ വരില്ല എന്ന് പറയു..” 
പറഞ്ഞുകൊണ്ട് അവള്‍ ഗേറ്റ് അടച്ചു.

നിയോണ്‍ ബള്‍ബുകള്‍ കത്തി നില്‍ക്കുന്ന റോഡിലൂടെ അയാള്‍ പതിയെ കാര്‍ ഡ്രൈവ് ചെയ്തു.

പാം ഗ്രോവിന്‍റെ മുന്നില്‍ കാര്‍ നിര്‍ത്തി.
ശബ്ദം കേട്ടിട്ടാവാം, ജോലിക്കാരന്‍ ഓടി എത്തി.
പതിവില്ലാത്ത തന്‍റെ വരവ് അയാളെ അത്ഭുതപ്പെടുത്തി എന്ന് അയാളുടെ മുഖഭാവം വിളിച്ചറിയിച്ചു. അത് അറിഞ്ഞിട്ടെന്നപോലെ അയാള്‍ പറഞ്ഞു. 

“ഇതുവഴി പോയപ്പോള്‍ ഒന്നുകയറി എന്നെ ഉള്ളു”.

പുതിയ ജോലിക്കാരന്‍ ആയിരുന്നു അയാള്‍. എപ്പോഴെങ്ങിലും എത്തി അയാള്‍ക്ക് പണം കൊടുത്തിട്ട് മടങ്ങാറാണ് പതിവ്.

“സാറെ ഇന്നലെയും രണ്ടു പേര്‍ വന്നിരുന്നു”
“ഉം.. എന്തിനാ..?”
“വീട് കൊടുക്കുന്നുണ്ടോ എന്ന് അന്വേഷിച്ച്”
“ഇല്ലെന്നു പറഞ്ഞില്ലേ?”
“ഉവ്വ് സാറെ. പറഞ്ഞു”

വെറുതെ എന്തിനാ തൂത്തും തുടച്ചും നനച്ചും ഇങ്ങനെ സൂക്ഷിക്കുന്നെ ? പറഞ്ഞുകൊണ്ട് അയാള്‍ അകത്തേക്ക് നടന്നു. 

കുറച്ചു കഴിഞ്ഞു കയ്യില്‍ ഒരു കപ്പു ചായയുമായി അയാള്‍ വന്നു. “എന്നെങ്ങിലും ആരെങ്കിലും വരുമോ ഇവിടെ താമസിക്കാന്‍?” തോളിലെ തോര്‍ത്തെടുത്ത് മേശപ്പുറം തുടച്ചു ആരോടെന്നില്ലാതെ അയാള്‍ ചോദിച്ചു. 

ചോദ്യത്തിനു മറുപടി പറയാതെ അയാള്‍ വാരാന്തയുടെ വലതു വശത്തുള്ള മുറി തുറന്നു. മുഴുവന്‍ പൊടി നിറഞ്ഞിട്ടുണ്ട് അവിടെ.

“തുറക്കരുത് എന്ന് പറഞ്ഞിരുന്നത് കൊണ്ട് മാത്രം ഈ മുറി തുറന്നിട്ടില്ല” പിറകില്‍ നിന്നും ജോലിക്കാരന്‍റെ ശബ്ദം.

മുറിയുടെ പടിഞ്ഞാറു വശത്തുള്ള ജനല്‍ അയാള്‍ മെല്ലെ തുറന്നു. വിജാഗിരികള്‍ തുരുമ്പെടുത്തിരിക്കുന്നു. ജനാലവിരികളിലും കിടക്കവിരിയിലും ഒക്കെ പൊടിപിടിച്ചിരിക്കുന്നു. ജനാലവിരി മെല്ലെ ഒരു വശത്തേക്ക് മാറ്റിയപ്പോള്‍ ആണി ഇളകി അത് താഴോട്ടുവീണു. അതില്‍ നിന്നും ഒരു ഗൌളി നിലത്തേക്ക് ചാടി ഓടി മറഞ്ഞു.

മനസ്സില്‍ ഒരു നീറ്റല്‍.
അയാള്‍ക്ക് പേടി ആയിരുന്നു ആ ജീവിയെ.
ദേഹത്തേക്ക് ചാടുന്നതും മച്ചില്‍ ഇരുന്നു ചിലക്കുന്നതും എല്ലാം അപശകുനം ആണെന്ന് ഓര്‍മിപ്പിക്കുമായിരുന്നു.

ആകെകൂടി എത്ര ദിവസം അവള്‍ ഇവിടെ വന്നിട്ടുണ്ടാകും? 
അഞ്ചോ? അതോ ആറോ??

സന്ധ്യാനേരത്ത് നിഗൂഡമായി ഈ വീട്ടിലെത്തി പുലര്‍കാലമഞ്ഞുരുകും മുന്‍പ് അവള്‍ യാത്രയാകുമായിരുന്ന ദിവസങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അയാള്‍ ശ്രമിച്ചു.

ജോലിക്കാരന്‍ ചുറ്റികയും ആണിയുമായി വന്നു ജനാല വിരി മാറ്റി, ഇളകി വീണ ആണിക്ക് പകരം പുതിയത് വച്ചുറപ്പിച്ചു. ജനാല വിരി മാറ്റി. ആകെ മുഷിഞ്ഞിരുന്ന ആ മുറി നൊടിനേരം കൊണ്ട് വൃത്തിയാക്കി.


മുറിയിലുള്ള സാധനങ്ങള്‍ അതാതു സ്ഥാനത്ത് വെക്കാന്‍ പറഞ്ഞിട്ട് അയാള്‍ പുറത്തേക്കു പോയി... വേഗം തിരികെ വന്നു. ബാക്കി താന്‍ ചെയ്തുകൊള്ളാം എന്ന് പറഞ്ഞു ജോലിക്കാരനെ പറഞ്ഞുവിട്ടു. രാത്രി കഴിക്കാന്‍ ബ്രെഡും പഴവും വാങ്ങി വരാന്‍ പറഞ്ഞു.

അയാള്‍ വീണ്ടും ആ മുറിക്കുള്ളിലെ ഓര്‍മ്മകളിലേക്ക് താഴ്ന്നു.

ഓരോ തവണ വരുമ്പോഴും എന്തെങ്കിലും അവള്‍ കരുതിയിട്ടുണ്ടാകും. മേശപ്പുറത്തെ ഗ്ലാസിലെ പച്ച നിറത്തിലുള്ള പെന്‍സില്‍.. രണ്ടു മൂന്നു മയില്‍പീലിതുണ്ടുകള്‍... അറ്റത്ത്‌ മുത്തുകള്‍ തൂക്കിയ ഒരു ഓടക്കുഴല്‍...
ഒരു ചെറിയ ഓട്ടുവിളക്ക്...

ഒരിക്കല്‍ അതില്‍ എണ്ണനിറച്ചു കത്തിച്ചു ആ മഞ്ഞപ്രകാശത്തില്‍ ഇരുന്നു നേരം വെളുപ്പിച്ചതിനു താന്‍ ശകാരിച്ചത്‌ അയാള്‍ ഓര്‍ത്തു. ‘ചുറ്റിനും പറന്നു വീണ ഈയാംപാറ്റകളല്ലേ  നമ്മള്‍ ?’ - മേശപ്പുറത്തു വീണു കിടക്കുന്ന അവശിഷ്ടങ്ങള്‍ നോക്കി അവള്‍ അന്ന് ചോദിച്ചു. 

മേശക്കിരുവശവും ഉള്ള കസേരകളില്‍ പാഴ്തുണികൊണ്ട് തുന്നിയെടുത്ത കുഷ്യന്‍.. ചുമരിലെ കണ്ണാടിയില്‍ അവളുടെ ചുവന്ന വട്ടപോട്ടുകള്‍... ചുമരിലെ കാന്‍വാസില്‍ പൊട്ടിയ വളത്തുണ്ടുകള്‍ കൊണ്ട് തീര്‍ത്ത പൂക്കള്‍...

അയാള്‍ അലമാര തുറന്നു ഒരു പുതിയ കിടക്കവിരിയും രണ്ടു തലയിണ ഉറകളും എടുത്തു. അലമാര അടച്ചു തിരിഞ്ഞപ്പോള്‍ കൈ തട്ടി ജനാലപ്പടിയില്‍ വെച്ചിരുന്ന കുന്നിക്കുരുവും മഞ്ചാടിയും നിറഞ്ഞ ആ മണ്പാത്രം താഴെ വീണു പൊട്ടിച്ചിതറി.

അയല്‍ വീണ്ടും അസ്വസ്ഥനായി.

പാംഗ്രോവിലെ ഓരോ മണല്‍ത്തരിയും അയാള്‍ അവള്‍ക്കു വേണ്ടി മെനെഞ്ഞെടുത്തതായിരുന്നു..

പൂജാമുറി...
ഒരു വശത്ത് തൂക്കിയിട്ട വലിയ ഭസ്മകുടം.
മറുവശത്ത് ഒരു ഓട്ടുമണി.

വെള്ളമണല്‍ വിരിച്ച മുറ്റത്ത്‌ ചെരുപ്പഴിച്ചു വെച്ച് അയാള്‍ മെല്ലെ നടന്നു. പൂഴിയിലെ തണുപ്പ് അയാളുടെ കാലുകളെ കുളിരണിയിച്ചു. നേര്‍ത്ത നിലാവ്.

ഒരു മങ്ങിയ സന്ധ്യനേരത്ത്‌ അയാളുടെ കാലടികളെ പിന്‍തുടര്‍ന്നു അവളും നടന്നു. അന്ന് പുലരും വരെ അയാളുടെ മടിയില്‍ മുഖം പൂഴ്ത്തി അവള്‍ വെറുതെ തേങ്ങിക്കരഞ്ഞു.

മറ്റൊരിക്കല്‍ മാവിലേക്ക്‌ പടര്‍ന്നുകയറിയ ആകാശമുല്ലയിലെ ചുവന്ന  പൂക്കള്‍ കണ്ടിരുന്നു ചായ കുടിച്ചിട്ട് പോകാം എന്നവള്‍ പറഞ്ഞപ്പോള്‍ അയാള്‍ എതിര്‍ത്തില്ല.

ഗേറ്റ് തുറക്കുന്ന ശബ്ദം.
ജോലിക്കാരന്‍ രാത്രി ഭക്ഷണം വാങ്ങി വന്നിരിക്കുന്നു.


അവളുടെ നേര്‍ത്ത മണമുള്ള പുതപ്പു നെഞ്ചിനു മീതെ എടുത്തു വെച്ച് അയാള്‍ കിടന്നു. അപ്പോഴൊക്കെ രാവിലെ കണ്ട കാഴ്ച കണ്ണില്‍ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു.

അമ്പലനടയുടെ പടികളിറങ്ങി ഓടി വരുന്ന, തുടുത്ത കവിളുകളുള്ള രണ്ടു കുട്ടികള്‍.

കയ്യില്‍ നിന്നു താഴെ വീണ കാറിന്‍റെ താക്കോല്‍ക്കൂട്ടം കുനിഞ്ഞെടുക്കുമ്പോഴേക്കും അവര്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

മുന്നില്‍ കണ്ട ആളെക്കണ്ട് ഒന്ന് പരുങ്ങി പെട്ടെന്ന് തിരിഞ്ഞു പടികള്‍ ഓടിക്കയറാന്‍ തുടങ്ങി. അവരിലൊരാള്‍ മുട്ടുകുത്തി പടിയില്‍ വീണപ്പോള്‍ അയാള്‍ വേഗം പിടിച്ചെഴുന്നെല്‍പിച്ചു. അപ്പോഴേക്കും മുകളില്‍ നിന്നും പടികളിറങ്ങി രണ്ടാമത്തെ കുട്ടിയും അമ്മയും അടുത്തെത്തിയിരുന്നു.

ക്ഷമിക്കണം എന്ന് പറഞ്ഞു തന്‍റെ കയ്യില്‍ നിന്നും ആ കുട്ടിയുടെ കൈ പിടിച്ചുമേടിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നത് അയാള്‍ കണ്ടു.

അയാളുടെ ചുണ്ടുകളില്‍ അവളുടെ പേര് വിറപൂണ്ടിരുന്നു.
വാക്കുകള്‍ പുറത്തേക്കു വരാതെ...

“വേഗം വരൂ..” മുകളിലത്തെ പടികളില്‍ നിന്നും ഭാര്യ വിളിച്ചു.

തിരിഞ്ഞു നോക്കി പടികള്‍ കയറുമ്പോള്‍ അവള്‍ കുട്ടികളേയും കൊണ്ട് ടൂ വീലറിന്‍റെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. കണ്ണില്‍ നിന്നും മറയുന്ന അമ്മയും ഇരട്ടക്കുട്ടികളും...

ആ കാഴ്ച അയാളുടെ ഉറക്കത്തെ വീണ്ടും വീണ്ടും അലസോരപ്പെടുത്തിക്കൊണ്ടിരുന്നു. രാത്രി എപ്പോഴോ അയാള്‍ ഉറങ്ങി.

“സാര്‍, വാതില്‍ ഒന്ന് തുറന്നെ സാര്‍...” രാവിലെ ജോലിക്കരന്‍റെ പരിഭ്രമം കലര്‍ന്ന വിളി അയാളെ ഉണര്‍ത്തി. മേശമേല്‍ ഇരുന്ന കണ്ണാടി എടുത്തു വെച്ച് അയാള്‍ വാതില്‍ തുറന്നു. അത് ചാരിയിരുന്നത്തെയുള്ളൂ.

“എന്തേ...”

“ഈ കുട്ടിയെ അറിയുമോ? ഇവിടെ വന്നിരുന്നു രണ്ടു മൂന്നു തവണ..” അന്നത്തെ പത്രം നീട്ടി ജോലിക്കാരന്‍ ചോദിച്ചു,.

അമ്മയും രണ്ടു കുട്ടികളും അപകടത്തില്‍ മരിച്ച വാര്‍ത്ത‍.
അയാള്‍ ആ പത്രം മടക്കി തളര്‍ച്ചയോടെ കട്ടിലില്‍ ഇരുന്നു.

ജോലിക്കാരന്‍ ഒരു കവറുമായി എത്തി.
“ഒരിക്കല്‍ ഈ കുട്ടി ഇവിടെ വന്നിരുന്നു. സാറുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ പിന്നീട് വരാം എന്നുംപറഞ്ഞു മടങ്ങി. രണ്ടാമത് ഒന്നുകൂടെ വന്നു ഈ കവര്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞു തന്നു.”

കവര്‍ അയാള്‍ക്ക് നേരെ നീട്ടി ഒരു കപ്പു ചായ മേശപ്പുറത്തു വെച്ചിട്ട് അയാള്‍ പോയി.

പത്രവാര്‍ത്തയിലും ആ കവറിലും അയാള്‍ മാറി മാറി നോക്കി. മെല്ലെ അയാള്‍ ആ കവര്‍ തുറന്നു.


“ബീഎം...

പല തവണ കാണണം എന്ന് കരുതി.
പിന്നെ വേണ്ട എന്ന് വിചാരിച്ചു.
എഴുതണം ഈന്നു കരുതി.
വിലാസം അറിയാമായിരുന്നിട്ടും മടിച്ചു.

എന്‍റെയുള്ളില്‍ നിന്‍റെ ജീവന്‍ തുടിച്ച നേരം.
ഒന്നല്ല, മൂന്ന് ജീവന്‍..
എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
വിഷമ ഘട്ടത്തില്‍ അവരില്‍ ഒരാളെ അവര്‍ മുറിച്ചു മാറ്റുകയും ചെയ്തു.
എല്ലാ വിഷമതകളും അതിജീവിച്ചു ഞാന്‍ രണ്ടു ജീവനുകള്‍ക്ക് ഊര്‍ജം പകര്‍ന്നു.
യദുവിനും ഋതുവിനും.
പാം ഗ്രോവിലെ സന്ധ്യകളെ കളിചിരികൊണ്ടു മുഖരിതമാക്കാന്‍ ഒരിക്കലും അവര്‍ വരില്ല. എന്നാലും നിന്നെ അറിയിക്കണം എന്ന് തോന്നി..

നിര്‍ത്തട്ടെ... “

മുന്നിലെ വഴിയിലൂടെ കടന്നുപോയ ആംബുലന്‍സ്..
ആ കാഴ്ച മറയും വരെ അയാള്‍ ജനാലയിലൂടെ നോക്കി നിന്നു,
എത്ര നേരം നിന്നു എന്നറിയില്ല.

പുറത്തിറങ്ങി..
ജോലിക്കാരനേയും കയറ്റി കാര്‍ റോഡിലൂടെ നീങ്ങി.
മരണം തൊട്ടടുത്താണെന്ന് വഴിവക്കിലെ കാഴ്ചകള്‍ പറഞ്ഞുകൊണ്ടിരുന്നു.

നിലവിളികള്‍ കേള്‍ക്കാത്ത അടക്കം പറച്ചിലുകള്‍ നിറഞ്ഞ ആള്‍കൂട്ടത്തിന്‍റെ നടുവില്‍ വെള്ള പുതച്ചു കിടത്തിയ അമ്മയും രണ്ടു കുഞ്ഞുങ്ങളും...

അയാള്‍ തിക്കിത്തിരക്കി ആ നിശ്ചല ശരീരങ്ങള്‍ക്കു മുന്നിലെത്തി. മൂന്നു പേരുടെയും കാല്‍പാദങ്ങളില്‍ അമര്‍ത്തിപ്പിടിച്ചു നിന്നു.. ഏറെനേരം.

എങ്ങും നിശബ്ദത
എല്ലാ മനസുകളിലും ഒരു ചോദ്യം ഉയരുന്നുണ്ടായിരുന്നു.
ഇതാരാണ്? ആരാവും??

പക്ഷെ, ആരും ഒന്നും ചോദിച്ചില്ല.

മെല്ലെ പുറത്തേക്കിറങ്ങി. ജോലിക്കാരനും കൂടെ എത്തി.
കാര്‍ മുന്നോട്ടെടുത്തു. വല്ലാത്ത വേഗം.
ജോലിക്കാരന് ചെറിയ ഭയം ഉണ്ടായിട്ടവാം “സാര്‍, പതുക്കെ...” അയാള്‍ പറഞ്ഞു,

പാംഗ്രോവിനു മുന്നില്‍ കാര്‍ നിര്‍ത്തി അയാള്‍ ഇറങ്ങി.
പഴ്സില്‍ നിന്നും കുറെ പണം എടുത്തു ജോലിക്കാരന്‍റെ കയ്യില്‍ തിരുകി വെച്ചുകൊടുത്തു.
അയാള്‍ വിസമ്മതിച്ചു. “വേണ്ട സാര്‍..”
“വേണം. വെച്ചോളൂ, ആ പിന്നെ, ഗേറ്റില്‍ ഒരു ബോര്‍ഡ് വെക്കണം. വില്‍പ്പനക്ക് എന്ന്. വരട്ടെ.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കണം.”

അയാളുടെ കാര്‍ അകന്നു മറയുംവരെ ജോലിക്കാരന്‍ പാംഗ്രോവിന്‍റെ മുന്നില്‍ നിന്നു.






Saturday, 28 February 2015

Posted by Aami
No comments | 08:16


ഞാന്‍ തിരകളെ പ്രണയിച്ചു 
സ്നേഹത്തിന്  വിദൂരത യിലേക്കുള്ള 
പ്രയാണത്തിനായ് ................
നിഴലുകള്  ചുംബന ങള്  തന്നു 
ചില നിലാവിൻ നാളുകളിൽ 
ഇലത്തുമ്പിൽ  ചെറു നാളങ്ങ ളായ് 
നിന്റെ  ചിരിയുമീ നീണ്ട നിശ്വാ സങ്ങളും 
ഇലത്തുമ്പിലൂറുന്ന പ്രണയാർദ്ര 
രാഗമീയിളം തെന്നലായ് തോന്നി -
ചില നിമി നേരങ്ങളില്‍ .
പൊരുത്തങ്ങള്‍  അകലെ  ആണെങ്കിലും 
ചില പൊരുത്തങ്ങളെ   ഗണം  
ചെര്തെന്നിലും നിന്നിലും 
നിന്റെ ജ്വലിക്കുന്ന കണ്ണുകള്‍ 
നിറഞ്ഞ ധര്ര്സ്ട്യം ......
വിളിപ്പുറ തെപ്പോഴും വിതുംബുമീ ഞാനും 
തിരയൊടുങ്ങാത്ത മനസിന്റെ 
ഹൃദയ താളവും നിശ്ച്ച ല്മാകുമോ ......?
ഒരു മിഴി ചിമിഴിലീ  ഗദ്ഗദം മുറിയുന്നു
ഒരുപിടിചോറിലീ  കവിളിലെയുപ്പു -
പരലുകള്‍ പാകുന്നു ...
മുറി,കോണിലായ് തപിക്കുന്ന 
ഹൃദയം നുറുങ്ങുന്നു  ..
കവിളിലീ  കരി വാളിപ്പ് തെളിയുന്നു 
പുറത്തൊരു പകലെരിങ്ങടങ്ങുന്നു 
തെളിയുന്നു ,പഴി ചാരി യൊരു 
പുലരി  വീണ്ടും തെളിയുന്നു... ! 

   .............................ആമി ....................

Sunday, 8 February 2015

Posted by Aami
No comments | 07:00
മൂന്നു  വർഷത്തിൽ  മൂവായിര ത്തിലധികം  പേര്  ഇലഞ്ഞിപൂ   വായിച്ചു ,  ആമിയുടെ മൌനനൊംബര ങ്ങൾ മാത്രം. സന്തൊ ഷ ത്തിന്റെ കണി ക  എവിടെയുമില്ല . എങ്കിലും  ഞാൻ എപ്പോഴെക്കെയോ തുണ്ട് കടലാസ്സില്  കോറി  ഇട്ട തൊക്കെ  ആരൊക്കെയോ വായിച്ചു .

അറിയേണ്ടേ ആമിയെ?
എപ്പോഴും കബളിപ്പിക്ക പ്പെടുന്നതിന്റെ വേദന നിങ്ങൾ ക്ക്  അറിയുമോ..?
ഇല്ലെങ്ങിൽ ഞാൻ പറയാം.
നിങ്ങൾ  നല്ല കേള്‍വിക്കാരാവൂ,  അല്ല  വായനക്കാർ.

അ ക്ഷരങ്ങളെയും അക്കങ്ങളെയും സ്നേഹിക്കാൻ എനിക്ക് പേടിയാണ്. അടുത്തിടെ വളരെ വളരെ  പ്രസിദ്ധനായ   ആളിന്റെ  കഥ  വായിച്ചു, അമിയുമയി ഏറെ ഏറെ സാമ്യം. ആ  കഥയുടെ പേരിനും രെണ്ട്‌ അക്ഷരം മാത്രം. എനിക്കു  പലപ്പോഴും പറയാതെ പോയ കാര്യങ്ങൾ വളരേ വിഷമം തന്നിട്ടുണ്ട്, ചെറുതിലെ തുടങ്ങി അങ്ങിനെയാണ്.

ഞാൻ ആരെയാണ്  ഏറ്റവും സ്നേഹിച്ചത് ..?  ഉണ്ണി  ഏട്ടനെ.
എപ്പോഴോ എന്നെ  കാമം നിറച്ച കണ്ണാലെ  അയാള് നോക്കിയോ അന്നു തീര്ന്നു ആ സ്നേഹം. പിന്നെ ശത്രു പാളയം പോലെ, പരസ്പരം നോക്കാതെ, കണ്ടാല്  ഈറ്റ പുലി കണക്കെ  നോട്ടങ്ങൾ ..............

സ്കൂൾ കാലമേ ഞാൻ ഒറ്റക്കായിരുന്നു എനിക്കൊരു കൂട്ടുകാരി ഇല്ലായിരുന്നു, ഞാൻ ഒരു അന്തര്‍മുഖി ആയിരുന്നു. എപ്പോഴും തനിയെ അടച്ച മുറിയില ഇരിക്കാൻ ആഗ്രഹിച്ചിരുന്നു. മനസിലെ തോന്നലു കളെ ഞാൻ  നോട്ട് ബുക്കിലെ താളുകളിൽ വരച്ചിട്ടു.

ശരിക്കും ഞാൻ ആദ്യമായി എഴുതിയത് ഒരു കുഞ്ഞു   കഥ ആയിരുന്നു ,വിഷയം , കഥയുടെ പേര്ഗ്രാമം നഷ്ട്പ്പെട്ട കുട്ടി ,

പിന്നെ എഴുതുന്നത്‌ വെറുതെ വായിച്ചു  നോക്കി  പോലും  ശ രിയാക്കിയിട്ടില്ല ,അക്ഷര  തെറ്റുകളൊക്കെ  അങ്ങിനെ തന്നെ കിടന്നു ,ജീ വിതവും വലിയ അക്ഷര  തെറ്റാ യി  അവശേഷിക്കുന്നു .

 ആറാം ക്ലാസ്സ്‌  മുതൽ പത്താം  ക്ലാസ്സ്‌  വരെ   ഉള്ളില്‍   പ്രണയം നിറ ച്ചു വചിരുന്നു, തുളുമ്പി പോകാതെ,  ഉണ്ണി ഏട്ടനു  വേണ്ടി മാത്രം .  പിന്നെ പിണങ്ങി പിരിഞ്ഞു. ആ  അധ്യായം  അങ്ങിനെ തീര്ന്നു.

പിന്നെ  ഒരിക്കൽ തിരക്കേറിയ  വഴിയരികിൽ  കണ്ടപ്പോൾ  കുറെ കാതം പോയിട്ട്  തിരകെ  വന്നു . സ്നേഹത്തിന്റെ കരിഞ്ഞ നാമ്പുകൾ തളിര്ക്കില്ലെന്നു മനസിലാക്കി കൊടുക്കാൻ കുറെ പണിപ്പെട്ടു.


കോളേജ്  ലൈഫ് ,
ഒരു  പുതിയ കടം  കഥ  ആയിരുന്നു ,
കോളേജ്  തുറക്കുന്നതിനു തൊട്ട്  മുൻപ് പേരറിയാത്ത മുഖം  സ്വപ്നം കണ്ടത്,ആ മുഖം കോളേജ് ഗേറ്റിലെ അലസന്മാര്ക്കൊപ്പം  കണ്ടപ്പോൾ  .
പേടി കുറെ  കൂടി ,


  ഉറക്കം  കണ്ണിനെ വല്ലാതെ പിഴിയുന്നു .
പ്രണ യിക്കുന്നവരുടെ ഒരു  ദിവസം ,
പക്ഷെ ഞാനും സൂറും ആ ദിവസങ്ങളില്  മനസ്സിൽ അകലം ഇട്ടു .
പിണക്കത്തിന്റെ നേര്‍  വരമ്പുകള്‍ക്കപ്പുറവും  ഇപ്പുറവും ആയിരുന്നു.

കുറെ വർഷങ്ങൾക്കു മുൻപ് കണ്ട ഒരുപാതിരാ സ്വപ്നം.
ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾ ,ഒരു   പഴുത്ത ഇലയുടെ നിറമുള്ള ഷർട്ട്‌   ഇട്ടു  അലസമായി മുടിയിഴകൾ പിന്നിലെക്കൊതുക്കി ഇടയ്ക്കിടയ്ക്ക് കുറച്ചു വളര്ന്ന താടി ഉഴിഞ്ഞു  പ്രതീക്ഷിക്കുന്ന കണ്ണുകളോടെ ഒരാള്, ആരെന്ന്നു അറിയില്ല ,വരുത്തേ കണ്ട പാഴ്കിനവിന്റെ ഒപ്പം അതും അടിഞ്ഞു എന്ന് നിനച്ചു. പുലരാന്‍  പോകുന്ന  പ്രഭാതം കോളേജ് ലേക്കുള്ള  ആദ്യ ദിനത്തിന്റെ  ലഹരിയിൽ മനസ്.സ്വപനം അപ്പാടെ മറവിയിൽ അലിഞ്ഞു .

 രാവിലെ  കുളി കഴിഞ്ഞു  മഞ്ഞ പട്ടു പാവാട  യും   നേവി  ബ്ലൂ  നിറമുള്ള  ബ്ലൗസും അണിഞ്ഞു കോളേജിലേക്ക് , ഗേറ്റ്  കടന്നപ്പോൾ ഉണ്ടായിരുന്ന   ധൈര്യം ആകെ  ചോര്ന്നു പോയിരുന്നു. കൂട്ടമായി  ആണും
പെണ്ണും .അതിന്റെ ഇടയിലല്ലാതെ  ഒരു ബദാം മരച്ചോട്ടിൽ ഒരാള് .കാലുകൾ കൂട്ടിയിടിച്ചത്  ആരെങ്ങിലും കണ്ടാലൊന്നു പേടിച്ചു  കൂടെയുള്ള ഷി മ്നയെ മുറുകെ പിടിച്ചു.സ്വപ്നം  ആവളോട്  പറഞ്ഞിരുന്നു. മുന്നില് കണ്ട ആളെ കണ്ടു , കൈയിലെ  നഖം അവള്ടെ തോളിൽ ആഴ്ന്നിറങ്ങിയപ്പോള്‍  അവൾ ശരിക്കും അന്തം വിട്ടു കാണണം .

ആളിനെ കണ്ട മാത്ര ഷിംന പറഞ്ഞു ഇയാളോ ..? എടി  ഈ  കോളേജ്  ചരിത്രത്തിൽ  ഇത്രേം മെനകെട്ട ഒന്ന് പഠിച്ചിട്ടില്ല ,എന്റെ  ഇക്ക  പറഞ്ഞു എനിക്കറിയാം .

പക്ഷെ....

Saturday, 31 January 2015

Posted by Aami
No comments | 08:08

യുണിവേര്സിറ്റി പടികൾ  ഇറങ്ങുമ്പോള്‍  സേതു കൈകളില്‍  മെല്ലെ പിടിച്ചത് സെക്യൂരിറ്റി ഒരു ചെറു ചിരിയോടെ കണ്ടില്ലെന്നു നടിച്ചു.

പുറത്തു  വെയില്‍  ചുട്ടു പൊള്ളുന്നുണ്ടായിരുന്നു. പക്ഷെ കാറിലെ കുളിര്മ അതില്ലതാക്കി.തിരക്കുള്ള വീഥികളിൽ കൂടി  എന്റെ കൈത്തലം മാറോടും കവിളിലും ചേർത്ത് സേതു വണ്ടി ഓടിച്ചു കൊണ്ടിരുന്നു. തിരക്കുള്ള വഴി യിൽ നിന്നും മറ്റൊരു വഴിയിലേക്ക്, റോഡിന് ഓരംചേർന്ന് കാര്‍ പാര്‍ക്ക്    ചെയ്തു എന്നെ  അതിലിരുത്തി  സേതു ഒരു    ഡിഡി  എടുക്കുവാനായി എതിര്‍വശത്തുളള  ബാങ്ക് ലേക്ക് പോയി ,പോകും മുൻപ് എനിക്ക്  ഏറെ  പ്രിയ പ്പെട്ട  പാട്ട്  വെച്ച് തരാനും മറന്നില്ല.

പിന്നീടുള്ള കുറെ ദൂരം, സേതുവിൻറെ വീട്ടിലേക്കുള  തണല്‍  നിറഞ്ഞ  ചെറി യ  വഴി. നിഴലുകൾ തണല്‍  നിറച്ച  സേതുവിൻറെ വീടിന്റെ ശീ തളഛായ,

പിറകിലെ പുഴ വക്കിലെ വൃക്ഷത്തലപ്പുകൾ എപ്പോഴും വീശുന്ന  കാറ്റിനെ തണുത്ത  വെള്ളത്തില്‍  മുക്കിയ വിശറിയാല്‍ തണുപ്പിച്ചതാവാം  ഈ  കുളിര്മ്മക്കു  കാരണം, പ്രിയ മനസ്സിൽ ഓര്‍ത്തു.

"വാതില്‍  തുറന്നു കയറി ക്കൊള്ളു, ഗേറ്റ്  അടച്ചു  കാര്‍  ലോക്ക് ചെയ്തു എത്തിക്കോളാം" .ഗേറ്റ്  കടക്കും മുൻപ്  സേതു ഓര്‍മ്മിപ്പിച്ചിരുന്നു,

അകത്തു പ്രിയയുടെ കണ്ണ് നനയിച്ച ഒന്നുണ്ടായിരുന്നു.
എന്നോ തുന്നിയ ഒരു കുഷ്യന്‍ കവര്‍.
ഇപ്പോഴും   പുതുമയോടെ..
സൂക്ഷിച്ചി രിക്കും എന്ന് കരുതിയിരുന്നില്ല.

നല്ല വിശപ്പുണ്ടായിരുന്നു. പക്ഷെ തണുത്ത വെള്ളവും ,ആപ്പിളും  മാത്രം കഴിച്ചു വിശപ്പടക്കി, മുന്‍ വശത്തെ വാതില്‍ അടച്ചിട്ടു ജനാലകള്‍ തുറന്നു
അവള്‍ക്കഭിമുഘമായി സേതു ഇരുന്നു.

മെല്ലെ അവളുടെ കവിളുകള്‍ കൈകുമ്പിളില്‍ ഒതുക്കി അവളുടെ ചുണ്ടില്‍  നിന്നും ആപ്പിളിൻറെ  പാതി  അയാള്‍ കടിച്ചെടുത്തു. മെല്ലെ അവളെ മാറോടു ചേര്‍ത്ത് പുണര്‍ന്നു. പ്രിയയുടെ കണ്ണുകള്‍ കൂമ്പി അടഞ്ഞു.

മുകളിലെ  മുറിയിലേക്കുള്ള  പടി കയറു മ്പോള്‍  സേതുവിന്റെ  കണ്ണുകള്‍  പ്രിയുടെ കണ്ണിലേക്കു ആഴ്ന്നിറങ്ങുകയായിരുന്നു. പൂണ്ടടക്കം കെട്ടിപ്പിടിച്ചു
സേതുവിൻറെ കിടപ്പുമുറിയുടെ വാതിലോളം പ്രിയ എത്തിയത് അവള്‍ അറിഞ്ഞില്ല.

അവളുടെ കുങ്കുമ ചുവപ്പ് അയാളുടെ കവിളുകളെ കൂടുതല്‍ ശോണമാക്കി. കഴുത്തില്‍ വീണ അയാളുടെ ചുടുനിശ്വാസങ്ങൾ.
പ്രിയ പൊള്ളി വിയര്‍ത്തു.

അഴിഞ്ഞു വീണ ഉടയാടകള്‍.
ഒഴുകി ഇറങ്ങിയ സ്വേദകണങ്ങള്‍ ഒന്ന് ചേര്‍ന്ന് കിടക്ക വിരിയെ നനച്ചു.
പുഴയോരം കാറ്റിന്റെ ഗതി  വേഗം  കൂടിയിരിക്കുന്നു.
കിടപ്പുമുറിയുടെ തുറന്നിട്ട ജനാലകള്‍ ആ കുളിര്കാറ്റി നെ അകത്തേക്ക് ആനയിച്ചു. ഒഴുകിയിറങ്ങിയ രതിയുടെ  രുചികളെ  ഒരുമിച്ചറിഞ്ഞ നിമിഷം.
ആളിക്കത്തിയ  അഗ്നി അടങ്ങിയപ്പോള്‍ സേതുവിന്‍റെ നെഞ്ചോരം  ഒഴുകിയിറങ്ങിയ അവളുടെ കണ്ണീര്‍  മുത്തുകള്‍...
നാളുകളായി  കാത്തുവെച്ച  സ്നേഹം.
വാക്കിലെ ,വരിയിലെ ,ഇണക്കങ്ങള്‍,പിണക്കങ്ങള്‍..
മറവിയുടെ കാണാ പ്പുറങ്ങള്‍..
ഒക്കെ മറന്ന  ഒരു നിമിഷം.

സേതു കണ്ണടച്ച് കിടന്നു.
പിന്നെടെപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോള്‍
സാരി ഞൊറിഞ്ഞു  ഉടുക്കുന്നു പ്രിയ.

അയാള്‍ അവളെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു.
നിലക്കണ്ണാടി നോക്കി അവളുടെ ചേല കുത്തി കൊടുത്തപ്പോള്‍ പൊക്കിൾചുഴിയില്‍ മെല്ലെ ഇക്കിളി ഇട്ട വിരലുകള്‍ അവള്‍ മെല്ലെ തന്‍റെ അടിവയറ്റില്‍ ചേര്‍ത്തമര്‍ത്തി.

വീട് പൂട്ടി സേതുവിനൊപ്പം  കാറില്‍  വീണ്ടും തിരക്കേറിയ വഴിയിലേക്ക്,
ചുട്ടു പൊള്ളുന്ന വെയില്‍  ഉരുകി തിളക്കുന്നു,
പക്ഷെ മനസിലെ കുളിര്‍കാറ്റ് അതൊന്നും അറിഞ്ഞില്ല.

മൂന്നു വര്‍ഷം.
മൂന്നു വര്‍ഷം പ്രിയ സൂറിനായി കാത്തിരുന്നത്..
കണ്ണുകള്‍ മെല്ലെ അടഞ്ഞു.

നഗരത്തിലെ ആശുപത്രി നടയില്‍ സേതുവിന്‍റെ കാര്‍ നിന്നു.
എതിരെ ഉള്ള റെയില്‍വേ സ്റ്റേഷനില്‍ അവള്‍ക്കു മടങ്ങി പോകാനുള്ള തീവണ്ടി പുക തുപ്പി കാത്തു കിടന്നു.

സേതുവിനെ ഒന്ന് നോക്കി,
ഒരു ചെറു പുഞ്ചിരിയോടെ പ്രിയ  കാറില്‍  നിന്നും  ഇറങ്ങി നടന്നകന്നു...

ഒരു പിന്‍  വിളിക്കായി കാതോര്‍ത്ത്‌

ആമി




 

Friday, 30 January 2015

Posted by Aami
No comments | 07:56

നിനക്ക് ............

ഒരു മെയ്‌ ഫ്ലവര്‍  പോലെ നിനക്ക് ഞാന്‍
ഒരിക്കല്‍  കൂടി  ആശംസകള്‍ നേരുന്നു.
നിന്റെ വിവാഹ  വാര്‍ഷികത്തിനു.

ഞാന്‍ ...........