Friday, 27 July 2012
Posted by Aami
No comments | 05:23
ഞാന്‍ വരുന്ന വഴിയില്‍ നീ ഇഷ്ടപ്പെടുന്ന ഒരിടമുണ്ട്.
നിന്നേപോലെ ഞാനും ആ സ്ഥലം വല്ലാതെ...
ഓ... അല്ല. എന്നെപോലെ നീയും ആ സ്ഥലം ഇഷ്ടപ്പെടും.
അത്ര ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരിടം.
ഒരു ചെറിയ ഇടവഴി -
അതും സന്ധ്യയുടെ ഇരുളിമ പടര്‍ന്നു കിടക്കുന്നത്...
എന്നാലോ, വഴിക്കിരുവശവും ഇടതൂര്‍ന്ന വൃക്ഷത്തലപ്പുകള്‍, തെങ്ങില്‍ തോപ്പുകള്‍...
പിന്നെ ചെറിയ ഒരു നീരൊഴുക്ക്.
എപ്പോഴും നേര്‍ത്ത തണുത്ത കാറ്റിന്‍റെ തലോടല്‍.
പിന്നെ പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു വലിയ പാലമരവും....
പാലപ്പൂവിന്‍റെ മത്ത് പിടിപ്പിക്കുന്ന ഗന്ധവും.
ആ ഇടനാഴി താണ്ടി മെയിന്‍ റോഡിലെത്തുമ്പോള്‍ നിനക്ക് ചുറ്റും പാലപ്പൂവിന്‍റെ മണമായിരിക്കും.
കാരണമെന്തെന്നല്ലേ...
വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ അരിച്ചെത്തിയ കാറ്റിലെ പാലപ്പൂമണം നിന്നെ ചുറ്റി പൊതിഞ്ഞിട്ടുണ്ടാവും.
അതിലുപരി, മറ്റെങ്ങും നിനക്ക് കിട്ടാത്ത ഒന്നുകൂടി അവിടെയുണ്ട്.
എത്രമാത്രം കിളികളാണു ഉച്ചത്തില്‍ കലപില കൂട്ടുന്നത്?
എന്തൊരു ശബ്ദമുഖരിതമാണാവിടം??
എന്തൊരു സല്ലാപങ്ങളാണവ???
കൊക്കുരുമ്മി.. ചിറകുരുമ്മി...
പിണങ്ങിപ്പിരിഞ്ഞ്...
വരുന്നോ.. നീ ഈ ഇടവഴിയിലേക്ക്?
Wednesday, 25 July 2012
Posted by Aami
No comments | 21:16
ചില്ലുവാതില്‍ തുറന്നവന്‍ അകത്തേക്ക് കയറിയപ്പോള്‍ അവള്‍ പതിവുപോലെ അവനേ നോക്കി മന്ദഹസിച്ചു.
പതിവിലേറെ അവള്‍ സുന്ദരിയായിരുന്നു അന്ന്.
മഞ്ഞ സാരി അവള്‍ക്കു നന്നേ ഇണങ്ങുന്നു.
കടഞ്ഞെടുത്ത അവളുടെ മേനിയഴക് അവനെ കുറച്ചൊന്നുമല്ല ഹരം കൊള്ളിച്ചത്.
ഒറ്റക്കുതിപ്പിനു അവളുടെ വയറ്റില്‍ ചുറ്റിപ്പിടിച്ച് പൊക്കിയെടുത്തു അകത്തേക്ക് നടന്നു.
അവിടെ കണ്ട ഒരു മേശയില്‍ അവളെ കിടത്തി.
അവളുടെ കാലുകള്‍ നിലത്ത് തോടുന്നുണ്ടായിരുന്നു.
അവന്‍ ആ ചായം പൂശിയ നഖങ്ങളെ നോക്കി,
അവളുടെ കാലുകള്‍ മെല്ലെ ഉയര്‍ത്തി മേശമേല്‍ വെച്ചു.
കാതില്‍ മഞ്ഞ കമ്മലുകള്‍...
കയ്യില്‍ മഞ്ഞ കുപ്പിവളകള്‍...
എല്ലാം സാരിക്ക് ചേരുന്നവ.
അവനവളെ ആകെ ഒന്ന് നോക്കി.
പിന്നെ.. അവളുടെ മുടിയിലെ ക്ലിപ്പ് മെല്ലെ ഊരിമാറ്റി.
മെല്ലെ ആ ആഭരണങ്ങളും
ഓരോന്നായി അവന്‍ അഴിച്ചെടുത്തപ്പോള്‍ അവളൊന്നും പറഞ്ഞില്ല.
ചുവന്ന ചുണ്ടിലെ മന്ദഹാസം.. അതും മാഞ്ഞില്ല.
തോളില്‍ പിന്‍ ചെയ്തിരുന്ന സാരിയുടെ ഞൊറിവുകള്‍...
ആ പിന്‍ അവന്‍ മെല്ലെ അഴിച്ചുമാറ്റി.
പിന്നെ ആ സാരിയും.
ബ്ലൌസിന്‍റെ കുടുക്കുകള്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ടവന്‍ സൂക്ഷ്മമായി ഊരിമാറ്റി. ഒപ്പം
അവളുടെ പാവാടയും.
അവളുടെ നഗ്നമേനിയിലേക്ക് നോക്കി നിന്നു അവന്‍. ഏറെനേരം.
എന്തൊരു നിറമാണ് ഈ പെണ്ണിന്?
എത്ര നേരം അവന്‍ അങ്ങിനെ അവളെ നോക്കിനിന്നു എന്നറിയില്ല.
പെട്ടെന്ന്‍,
തന്നെ ആരെങ്ങിലും ശ്രദ്ധിക്കുന്നുണ്ടോ എന്നവന്‍ ചുറ്റും നോക്കി.
ഭാഗ്യം.. ആരുമില്ല.
അവളാകട്ടെ അവനെത്തെന്നെ ഇമ വെട്ടാതെ നോക്കി കിടക്കുകയാണ്.
അവന്‍ ക്ലോക്കിലേക്ക് നോക്കി.
പത്തുമണി. ആരെങ്കിലും വന്നാല്‍..
തന്നെയും ഇവളെയും ഇവിടെ ഇങ്ങനെ കണ്ടാല്‍..?? അതുമതി.
പെട്ടെന്നവന്‍ തൊട്ടരുകില്‍ കിടന്ന മറ്റൊരു ജോഡി വസ്ത്രംകൊണ്ടു അവളുടെ നഗ്നത മറച്ചു. നീല സാരിയും പാവാടയും ബ്ലൌസും അവള്‍ക്കു നന്നേ ഇണങ്ങുന്നുണ്ട് - അവന്‍ മനസ്സില്‍ പറഞ്ഞു.
സാരിയുടെ ഞൊറിവുകള്‍ പിന്‍ ചെയ്തു അവളെ വാതില്‍ തുറന്നു ചാരി നിര്‍ത്തി.
കഷ്ടം... നീ എന്താ വിചാരിച്ചേ?
അവന്‍ ഒരു തുണിക്കടയിലെ സെയില്‍സ്മാനായിരുന്നു.
കടയിലെ ബൊമ്മയെ സാരി ഉടുപ്പിക്കുന്നത് അവന്‍റെ ജോലിയായിരുന്നു.
Tuesday, 24 July 2012
Posted by Aami
No comments | 03:35
മരണമെന്‍മുന്‍പില്‍ നില്‍ക്കുന്നു, മംഗല്യഹാരവും പേറി.
തെക്കുവശത്തെ ചിതയിലെരിയാന്‍..
അതില്‍ നീറാന്‍ ഒരുങ്ങുന്നു ഞാനുമീ മാവും.
'അപശപ്തമാം' നിമിഷത്തില്‍ പിറവി പെയ്യുന്നു ദുഷ്ചിന്തകള്‍.
ചിതക്ക് തിരികൊളുത്തുമോ?
വാഴയിലത്തണുപ്പില്‍
ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി,
കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന),
മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..??
അരികിലായ് തേങ്ങിക്കരയുവാന്‍ ആരുണ്ടാവും...??
നീ കാണുമോ..??
കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍ പൊഴിയരുത്
നെഞ്ചിന്‍റെ ഇടിപ്പില്‍
കണ്ണീരില്‍മറയാതെ
ജീവനായ്‌തുടിക്കും
നിന്‍റെ ആമി.
Posted by Aami
No comments | 03:34
നീയെന്നെ വീണ്ടുമുണര്‍ത്തി.
അലസോരപ്പെടുത്തുന്ന ചിന്തകള്‍വീണ്ടും എന്നെകൊണ്ടെന്തിന്...???
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ അക്ഷരങ്ങള്‍... എന്തിനാണെന്നറിയാതെ?
താളുകള്‍ തീര്‍ന്നിരിക്കുന്നു. തൂലികയിലെ വര്‍ണവും.
താളുകളെ തൂലികയും അക്ഷരങ്ങളും പുല്‍കിയുണര്‍ത്താറില്ല ഇപ്പോള്‍.
കടലാസിന്‍റെ വെളുത്ത മേനിയില്‍ തൂലികത്തുമ്പ് ഒരാണിനെപ്പോലെ ഇഴയുകയാണ്...
പുളകം കൊള്ളിക്കുന്നതോ വേദനിപ്പിക്കുന്നതോ ?
(നീ പറയു...!)
അക്ഷരക്കൂട്ടത്തെ ഞാനീ തൂലികത്തുമ്പാല്‍ അടുക്കിവെക്കാനായുമ്പോള്‍
കൂട്ടംതെറ്റിപ്പോകുന്നത് നീ അറിയുന്നില്ലേ?
വിരലുകള്‍ ദുര്‍ബലമാകുന്നു.
ഉരുണ്ടു വീണുടഞ്ഞ കണ്ണീര്‍മണിയില്‍ കുതിര്‍ന്നീ അക്ഷരക്കൂട്ടങ്ങള്‍ അലിഞ്ഞു മായുന്നു.
വ്യക്തത ഇല്ലാത്ത വാക്കുകള്‍.. പിന്നിനിയെന്താണ്...???
ചോദ്യചിഹ്നമായി മുന്നില്‍നില്‍ക്കുന്നു ജീവിതം.
അക്ഷരങ്ങള്‍ മറവിയില്‍മായുന്നു.
വാക്കുകള്‍ നിരര്‍ത്ഥകങ്ങള്‍ ആവുന്നു.
പിന്നെയും... ഇതാണ് ജീവിതം
ആവാം.... ശരിയല്ലേ?
(നീ പറയു...!)
ആമി.
Posted by Aami
No comments | 03:33
വഴി വിജനമായിരുന്നു.
വഴിക്കിരുവശവും തണല്‍മരങ്ങള്‍തിങ്ങി നിന്നിരുന്നു.
മഞ്ഞപ്പട്ടു പുതച്ചപോലെ ആയിരുന്നു ആ വഴി.
ആ പട്ടുവിരിയിലൂടെ ഞാന്‍മെല്ലെ നടന്നു.
അങ്ങേ അറ്റത്ത് നീ കാത്തുനില്‍പുണ്ടാവും എന്ന് ഞാന്‍ കരുതി.
കുറേ നടന്നപ്പോള്‍ മനസിലായി...
ആ വഴിയില്‍ ഞാന്‍ തനിയെ ആണെന്ന്.
നിന്‍റെ നിഴല്‍ അകന്നുപോയി..
എന്നില്‍നിന്നും... ഒരുപാടു കാതമകലേക്ക്...
ആമി.
Friday, 20 July 2012
Posted by Aami
No comments | 20:29
അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍?
എന്തേ, ഞാനയച്ച കത്തുകള്‍ നിനക്ക് കിട്ടിയില്ലേ?
അതോ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ പാഴ്വസ്തുക്കള്‍ക്കൊപ്പം അതും പുറംതള്ളപ്പെട്ടുവോ?
നിനക്കായി ഞാന്‍ പെറുക്കികൂട്ടിവെച്ച കുന്നിക്കുരുമണികള്‍ക്ക് കറുപ്പും ചുവപ്പും മാത്രമായിരുന്നില്ല നിറങ്ങള്‍.
മഞ്ഞയും പച്ചയും നീലയും അങ്ങിനെ അനവധി...
ആ കുന്നിമണിക്കുടം എന്‍റെ കുറിഞ്ഞി പൊട്ടിച്ചിരിക്കുന്നു.
എന്‍റെ മുറിയുടെ ജനാല മുറ്റത്തെ ഗുല്‍മോഹറിലെക്കുള്ള 'ഷോര്‍ട്ട്കട്ട്' ആണവള്‍ക്ക്.
ഗുല്‍മോഹറും അത്ര മോശമല്ല. ഒരു കമ്പ് എപ്പോഴും തല നീര്‍ത്തി ജനാലവഴി അകത്തേക്കാണ് നോട്ടം.
ഞാനൊന്നു നോക്കിയാലവള്‍ അപ്പോഴേക്കും തല കുമ്പിട്ടു നില്‍ക്കും.
മുന്നിലെ പാര്‍ക്കില്‍ കുട്ടികള്‍ കളിച്ചുതിമിര്‍ക്കുന്നത് നോക്കി ഏറെനേരം നിന്നു ഊര്‍മി.
സന്ധ്യ വിഷാദരോഗിയെപ്പോലെ കടന്നെത്തി.
അരണ്ട പ്രകാശം മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളു.
എന്തോ, ഊര്‍മി ഏകാന്തതയെപ്പോലെത്തന്നെ ആ അരണ്ട വെട്ടത്തെയും സ്നേഹിച്ചിരുന്നു.
കാലടികളെ നനച്ചു പിന്‍വാങ്ങിപ്പോകുന്ന കടല്‍വെള്ളം പച്ചനിറത്തിലുള്ള സാരിയിലാകെ ഉപ്പുവിതറിയിരിക്കുന്നു.
മുങ്ങി താഴാന്‍ പോകുന്ന സൂര്യനും അവളും മാത്രം ശേഷിക്കുന്ന കടല്‍ത്തീരം.
അങ്ങ് ദൂരെ ഒരു പൊട്ടു പോലെ അവശേഷിക്കുന്ന പോന്കിരണവും താഴ്ന്നുപോയി.
ഒന്നും എഴുതാന്‍ കഴിയാത്ത, വരണ്ട നാവുള്ളൊരു പേന..
ഒന്നും മിണ്ടാനില്ലാത്ത തന്‍റെ നാവും.. ഏതാണ്ട് ഒരേപോലെ ആയിരുന്നു.
സൂര്‍... നീ അറിയതെപോകുന്ന നൊമ്പരപ്പാടുകള്‍..
ഞാന്‍ അകലത്താണെങ്കിലും നിന്‍റെ ചിന്തകള്‍ ഒട്ടൊന്നുമല്ല എന്നെ കാര്‍ന്നുതിന്നുന്നത്.
കാത്തിരിപ്പിന്‍റെ കനലില്‍ ഞാന്‍ എരിഞ്ഞടങ്ങുകയാണ്.
എന്തേ...?? ഒരു വാക്കെഴുതുവാന്‍ നിനക്കവുന്നില്ലേ?
എന്നും അനിഷ്ടത്തിന്‍റെ ശകാരം പേറാറുണ്ടെങ്ങിലും മനസ്സിന്‍റെ കോണിലെവിടെയോ ഞാന്‍ നിനക്കായൊരു ഹാരം കോര്‍ത്തുവെച്ചിരുന്നു.
സൂര്‍... നിനക്കോര്‍മയുണ്ടോ നമ്മള്‍ ഒന്നിച്ചു യാത്രചെയ്ത ആ ദിവിസങ്ങള്‍?
തികച്ചും അപരിചിതമായ അന്തരീക്ഷത്തില്‍ S8 എന്ന കമ്പാര്‍ട്ടുമെന്‍റിലെ ഇരുപത്തിയാറാമത്തെ സീറ്റും ഇരുപത്തിയെട്ടാമത്തെ സീറ്റും നിനക്കു മറക്കാന്‍ കഴിയുമോ?
എത്ര വേഗത്തിലായിരുന്നു നമ്മള്‍ സൌഹൃദത്തിലായത്?
എപ്പോഴും പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്ന എന്നെ, ആദ്യം നീ പ്രകൃതിസ്നേഹിയാണോയെന്ന് ചോദിച്ചത് എന്‍റെ ആന്‍റിയോടയിരുന്നില്ലേ? എതിര്‍വശത്തെ സീറ്റില്‍ കണ്ണിമകള്‍ വെട്ടിക്കാതെ എന്നെ മാത്രം നോക്കിയിരുന്ന കണ്ണുകള്‍, ഞാന്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചത് അപരിചിതത്വം കൊണ്ടുതന്നെ ആയിരുന്നു. പിന്നീടെപ്പോഴോ, ആ അപരിചിതത്വത്തിന്‍റെ മേലാപ്പഴിഞ്ഞു വീണു.
സൂര്‍... നിനക്കെന്നെ അറിയാമായിരുന്നു.
എനിക്ക് വറുത്ത കടല ഇഷ്ടമാണെന്ന് നിന്നോടാരാ പറഞ്ഞത്?
ഞാന്‍ തണുത്ത കാപ്പിയെ കുടിക്കു എന്ന് നീയെങ്ങിനെ അറിഞ്ഞു?
പച്ച നിറമാണോ ഇഷ്ടനിറം നീ എന്തേ ചോദിച്ചു?
പച്ചയും മഞ്ഞയും ഇടകലര്‍ന്ന സൂര്യകാന്തിപൂക്കളുടെ കണ്ണെത്താദൂരത്തെ ഭംഗി നിന്നോടൊപ്പം ഞാനേറെ ആസ്വദിച്ചു.
സ്വര്‍ണമിഞ്ചി കാലിലണിയുന്നതും കൈവെള്ള നിറയെ മൈലാഞ്ചിയിടുന്നതും സിന്ദൂരം വാരി സീമന്തരേഖയിലടുന്നതും കൈത്തണ്ടയില്‍ ചുവന്ന കുപ്പിവളകളിടുന്നതും നോര്‍ത്ത്‌ഇന്ത്യന്‍സ് ആണെന്ന് നിയെന്നോട് പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പക്ഷേ, അവരിടുന്ന മിഞ്ചി വെള്ളി ആയിരുന്നു എന്ന് പിന്നീടാണ് മനസിലായത്.
ആ വെളുപ്പാന്‍കാലത്ത് മഞ്ഞുറഞ്ഞു തണുത്ത നിന്‍റെ കൈവിരലുകള്‍ എന്‍റെ കാല്‍വിരലുകളില്‍ നിന്നും മിഞ്ചി ഊരിയെടുത്തപ്പോള്‍ ഞാനറിഞ്ഞിരുന്നു സൂര്‍... എനിക്ക് നിന്നോടുള്ള എന്തോ ഒരിഷ്ടം. പലവട്ടം സ്വയം ചോദിച്ചെങ്ങിലും ഉത്തരം കിട്ടിയില്ല. അതായിരിക്കും ഞാനത് ആരേയും അറിയിക്കാഞ്ഞത്.
ആഗ്രാ സ്റ്റേഷനില്‍ നീയിറങ്ങുമ്പോള്‍ പറയാതെ പറഞ്ഞ എന്തോ... പറയാതെ അറിഞ്ഞ എന്തോ... നമുക്കിടയില്‍...
ആഴത്തിലേക്കിറങ്ങുന്ന നനവുള്ള കണ്ണുകളോടെ ട്രെയിനിന്‍റെ ജനാല കമ്പിയില്‍ ആരും കാണാതെ എന്‍റെ വിരലുകള്‍ ഞെരിച്ചമര്‍ത്തിയപ്പോള്‍
വേദന ഞാനറിഞ്ഞില്ല.
സൂര്‍... പല നേരത്തും നേര്‍ക്ക് നേരെ നോക്കനവാതെ വിദൂരതയിലേക്ക് നോക്കിയോ അല്ലെങ്കില്‍ മുഖം കുനിച്ചിരുന്ന ഓരോ നിമിഷങ്ങളും എന്തിനായിരുന്നു? ഒന്നിനുമല്ലെങ്ങില്‍ പിന്നെ എന്തിന്?
ആ ദിവസങ്ങളില്‍ നിന്‍റെ ഗന്ധം ഏറ്റുവാങ്ങി നിന്നെ പൊതിഞ്ഞിരുന്ന ചുവപ്പ് പൂക്കള്‍ തുന്നിയ ഷാള്‍ നീ അറിഞ്ഞുകൊണ്ടാണ് എന്‍റെ ബാഗിന്‍റെ അടുത്ത് മറന്നുവച്ചത്.
ആന്‍റിക്കൊപ്പം എത്തിയ ഞാന്‍ ആദ്യം പഠിച്ചതു നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ പാകം ചെയ്യാനായിരുന്നു.
പിന്നെ, കമ്പിളിയുടുപ്പുകള്‍ തുന്നാനും.
ഓരോ കത്തെനിക്കു വരുമ്പോഴും, ആന്‍റിക്ക് സംശയമായതിനലാവാം, 'പഠിച്ചു' കഴിഞ്ഞിട്ടാവും എനിക്ക് കിട്ടുക. പരിഭവം തോന്നിയിട്ടുണ്ടെങ്കിലും ഒന്നും പറയാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ, ആന്‍റി ഇല്ലാത്ത ഏതോ ഒരു നാളില്‍ നിന്‍റെ കത്ത് എനിക്ക് കിട്ടിയപ്പോള്‍ ഞാനേറ്റവും സന്തോഷിച്ചു.
എന്തുപറ്റി സൂര്‍? നിനക്കെന്‍റെ കത്ത് കിട്ടിയില്ലേ?
അതോ തിരിച്ചാണോ സംഭവിക്കുന്നത്?
എല്ലാ കത്തിലും ഞാന്‍ വ്യക്തമായി മേല്‍വിലാസം എഴുതിയിരുന്നല്ലോ?
ഒരു 'നീല' ജലരേഖപോലെ ഞാന്‍ നിന്നെ എല്ലായിടവും തിരഞ്ഞു.
പുറംതിരിഞ്ഞു നിന്നിരുന്ന ഓരോ രൂപങ്ങളും നിന്‍റെ പ്രതിച്ഛായയാണെന്ന് ഞാന്‍ കരുതി.
അവര്‍ തിരിഞ്ഞു നോക്കുന്ന വേളയില്‍ 'നീ' യല്ലെന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
ഏതോ ഒരു നാളില്‍, മരുന്നുകളാണെനിക്ക് കൂടുതല്‍ ചേരുന്ന കൂട്ടെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു. പിന്നെ, കാലത്തിന്‍റെ 'കയ്യൊപ്പ്' പതിച്ചു തന്നതല്ലോ.. ചുവരിലെ ചിത്രങ്ങള്‍ എത്രനാള്‍ പുതുമയോടെ നിലനില്‍ക്കും? കുറേ കഴിയുമ്പോള്‍, ചായം മാഞ്ഞ ഭിത്തികളാകുമ്പോള്‍, ചിത്രങ്ങള്‍ക്ക് എന്തുവില?
ഒരു മാറ്റത്തിനു വേണ്ടിയാണ് ഞങ്ങള്‍ അവിടെയെത്തിയത്.
സൂര്‍... 'ലോട്ടസ് ടെമ്പിളി'ന്‍റെ വശ്യമനോഹാരിതയില്‍, മാര്‍ബിള്‍ കല്ലുകളുടെ നനുനനുത്ത തണുപ്പില്‍ ഞാന്‍ നിന്നെ കണ്ടപ്പോള്‍...
ഒന്ന് ചലിക്കാന്‍ കഴിഞ്ഞില്ല.
കാലുകള്‍ ചങ്ങലയാല്‍ ബന്ധിച്ചപോലെ...
ശബ്ദിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം ശാന്തമായ ആ നിശബ്ദതയില്‍ ഞാന്‍മാത്രമെങ്ങനെ സ്വരമുയര്‍ത്തും?
കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ കാഴ്ചകളെ മറച്ചിരുന്നു...
എങ്ങിലും, അവ്യക്തതയോടെ ഞാന്‍ കണ്ടു...
നിന്‍റെ പിന്നിലായി, സിന്ദൂരമണിഞ്ഞ മറ്റൊരു മുഖം.......
സൂര്‍... ഇനി നിനക്കായി ഞാന്‍ എഴുതില്ല. തിരിച്ചറിവിന്‍റെ പാത ഞാന്‍ കണ്ടെത്തി.
അല്ലെങ്ങിലും, എത്രനാള്‍ ഇങ്ങനെ അക്ഷരകൂട്ടങ്ങളെ പെറുക്കിവെച്ച് കാത്തിരിക്കനാകും?
ഒരുപക്ഷെ, ഇനി എഴുതാന്‍ ഞാനുണ്ടാവില്ല.
ആശുപത്രികിടക്കകള്‍ എനിക്ക് അരോചകമായി തുടങ്ങിയിരിക്കുന്നു.
സഹതാപമൂറുന്ന മിഴികളുടെ അകമ്പടിയാണ് എനിക്ക് ചുറ്റും.
മരുന്നുകളാണ് എന്‍റെ പ്രാണനെ തേടിയലയുന്നതിപ്പോള്‍.
വേദനയില്ല. ഒരു മരവിപ്പ് മാത്രം.
ഇപ്പോള്‍ ഇതാണെന്‍റെ മേല്‍വിലാസം.
എന്‍റെതു മാത്രമല്ല. ഒരുപാടു പേരുണ്ടിവിടെ.
എങ്കിലും ഈ മേല്‍വിലാസവും വ്യക്തമായി എഴുതാം.
ആ നാണംകുണുങ്ങി ഗുല്‍മോഹര്‍ നന്നേ ക്ഷീണിച്ചു. ശാഖികളൊക്കെ ആരോ തല്ലിക്കൊഴിച്ചു.
സൂര്‍... ഞാന്‍ നിന്നെ ഒന്ന് കാണാന്‍ ആഗ്രഹിച്ചിരുന്നു.
നിനക്കായി ഞാന്‍ നിന്‍റെ ചുവന്ന ഷാള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
എങ്കിലും നീ വരുന്നതുവരെ കാതോര്‍ത്തിരിക്കാന്‍ ഞാനുണ്ടാവുമോ എന്നറിയില്ല.
ഇനി നിനക്കായി എഴുതുവാന്‍ എനിക്കാവുമോ എന്നും.
കാണണം എന്ന് ഏറെ മോഹിച്ചിരുന്നു.... ... ഒരിക്കലും ആരോടും പറയാത്ത ഈ 'സ്നേഹത്തെ'.....
നിര്‍ത്തുന്നു...
ഊര്‍മി.
സൂറിന് ആ കത്തിലെ മേല്‍വിലാസം വളരെ പെട്ടെന്നുതന്നെ കണ്ടെത്താനായി. ഹോസ്പിറ്റലിന്‍റെ റിസെപ്ഷനില്‍ ആ പേര് പറഞ്ഞപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് അയാളെ മറ്റൊരു ഭാഗത്തെക്ക് കൂട്ടികൊണ്ടുപോയി. ആ നീണ്ട ഇടനാഴിക്കപ്പുറം വെള്ളപൊതിഞ്ഞ ഒരു ശരീരം രണ്ടുപേര്‍ ഒരു സ്ട്രെചെറില്‍ കൊണ്ടുവരുന്നുണ്ടായിരുന്നു. മുഖത്തെ വെളുത്ത തുണി മാറ്റി അതിലോരാള്‍ 'ഇതാണോ?' എന്ന് ചോദിച്ചു.
സൂറിനൊന്നും പറയാന്‍ കഴിഞ്ഞില്ല. വെള്ള കൈലേസില്‍ പൊതിഞ്ഞ ഒരു ജോഡി 'സ്വര്‍ണമിഞ്ചി' അയാളുടെ കയ്യിലിരുന്നു വിറകൊണ്ടു. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നപ്പോള്‍ ആ ഇടനാഴിയില്‍ എവിടെയെങ്കിലും അവളുടെ പാദ പതനം കേള്‍ക്കുന്നുണ്ടോ എന്നയാള്‍ കാതോര്‍ത്തു.
Thursday, 19 July 2012
Posted by Aami
No comments | 21:02
ഞാന്‍ കണ്ട സ്വപ്നത്തിന്‍ തുരുത്തിലുണ്ടായിരുന്നു (?) നീ.
തിരകള്‍ക്കിടയിലെ നീല ജലരേഖയായിരുന്നു (?) നീ.
ഏതോ ഊഷരതയിലുണ്ടു (?) നീ.
വര്‍ഷകാലഹര്‍ഷോന്മാദത്തില്‍ (?) നീ.
തിരക്കുകള്‍ക്കിടയില്‍ ശബ്ദം നഷ്ടപ്പെടുന്നവന്‍ (?) നീ.
മധ്യാഹ്നത്തിന്‍റെ തളര്‍ച്ചയിലുണ്ടു (?) നീ.
ഏകാന്തതയുടെ മുള്‍പിടിയിലും (?) നീ.
വേഷങ്ങള്‍ ആടിത്തീര്‍ക്കാത്തവന്‍ (?) നീ.
ആടിത്തീര്‍ന്ന വേഷങ്ങളഴിച്ചുവെച്ചുവോ (?) നീ.
ആഴ്ച്ചക്കിളിയാണോ (?) നീ.
തിരകള്‍ക്കിടയിലെ നീല ജലരേഖയായിരുന്നു (?) നീ.
ഏതോ ഊഷരതയിലുണ്ടു (?) നീ.
വര്‍ഷകാലഹര്‍ഷോന്മാദത്തില്‍ (?) നീ.
തിരക്കുകള്‍ക്കിടയില്‍ ശബ്ദം നഷ്ടപ്പെടുന്നവന്‍ (?) നീ.
മധ്യാഹ്നത്തിന്‍റെ തളര്‍ച്ചയിലുണ്ടു (?) നീ.
ഏകാന്തതയുടെ മുള്‍പിടിയിലും (?) നീ.
വേഷങ്ങള്‍ ആടിത്തീര്‍ക്കാത്തവന്‍ (?) നീ.
ആടിത്തീര്‍ന്ന വേഷങ്ങളഴിച്ചുവെച്ചുവോ (?) നീ.
ആഴ്ച്ചക്കിളിയാണോ (?) നീ.
Posted by Aami
No comments | 21:02
കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല)
നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).
അറിയും... പ്രായത്തെ.
ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല).
അറിയും... വാര്‍ദ്ധക്യത്തെ
മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല).
അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.
നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).
അറിയും... പ്രായത്തെ.
ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല).
അറിയും... വാര്‍ദ്ധക്യത്തെ
മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല).
അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.
Posted by Aami
No comments | 21:01
അന്നെന്‍റെ ഹൃദയം വരണ്ടിരുന്നു.
തൂലികത്തുമ്പിന്‍റെ പേറ്റുനോവ് ഞാനറിഞ്ഞീല്ല.
അല്ല.. ഞാനതു കണ്ടില്ലെന്നു നടിച്ചു.
ഞാന്‍ നിറച്ച വര്‍ണങ്ങളില്‍
അക്ഷരങ്ങളാകുന്ന കുഞ്ഞുങ്ങള്‍ ശ്വാസംകിട്ടാതെ
പിടയുന്നതു വീര്‍പ്പടക്കി ഞാന്‍ നോക്കിയിരുന്നു.
ഒരു പുതുവര്‍ഷം കൂടി പിറവിപെയ്യുമ്പോള്‍,
പോയ വര്‍ഷങ്ങളില്‍ നിന്‍റെ പ്രണയിനിയാകാന്‍ കഴിയാത്തതില്‍ മനം നോവുമ്പോള്‍ ...
ഇനി വരും വര്‍ഷങ്ങളില്‍
നിന്‍റെ പ്രണയത്തിന്‍റെ തളിരണിഞ്ഞ കുഞ്ഞിളംചില്ലയില്‍ നമുക്ക് കൂട് കൂട്ടാം.
ഒരു സിന്ദൂരപ്പൊട്ടിന്‍റെ ഓര്‍മ്മക്കായ്.. നന്മക്കായ്...
ഈ പുതുവര്‍ഷത്തില്‍ നിനക്കായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് ...
ആമി
തൂലികത്തുമ്പിന്‍റെ പേറ്റുനോവ് ഞാനറിഞ്ഞീല്ല.
അല്ല.. ഞാനതു കണ്ടില്ലെന്നു നടിച്ചു.
ഞാന്‍ നിറച്ച വര്‍ണങ്ങളില്‍
അക്ഷരങ്ങളാകുന്ന കുഞ്ഞുങ്ങള്‍ ശ്വാസംകിട്ടാതെ
പിടയുന്നതു വീര്‍പ്പടക്കി ഞാന്‍ നോക്കിയിരുന്നു.
ഒരു പുതുവര്‍ഷം കൂടി പിറവിപെയ്യുമ്പോള്‍,
പോയ വര്‍ഷങ്ങളില്‍ നിന്‍റെ പ്രണയിനിയാകാന്‍ കഴിയാത്തതില്‍ മനം നോവുമ്പോള്‍ ...
ഇനി വരും വര്‍ഷങ്ങളില്‍
നിന്‍റെ പ്രണയത്തിന്‍റെ തളിരണിഞ്ഞ കുഞ്ഞിളംചില്ലയില്‍ നമുക്ക് കൂട് കൂട്ടാം.
ഒരു സിന്ദൂരപ്പൊട്ടിന്‍റെ ഓര്‍മ്മക്കായ്.. നന്മക്കായ്...
ഈ പുതുവര്‍ഷത്തില്‍ നിനക്കായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് ...
ആമി
Posted by Aami
No comments | 21:01
അങ്ങകലെ ഒരു ചെറിയ പാറക്കെട്ടില്‍ നീ ഇരിക്കുന്നതു അവ്യക്തമായി ഞാന്‍ കണ്ടു.
ഇളം മഴ ചിന്നി പൊഴിയുന്നുണ്ടായിരുന്നു.
ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു.
പക്ഷേ ... നീ എന്നെ കണ്ടില്ല.
നീ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കയായിരുന്നു...
ആരെയോ പ്രതീക്ഷിച്ച് ...
നമുക്കിടയിലെ അകലം കുറഞ്ഞു വന്നു.
ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി,
നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു.
പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ് അറിയുന്നത്...
ഇളം മഴ ചിന്നി പൊഴിയുന്നുണ്ടായിരുന്നു.
ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു.
പക്ഷേ ... നീ എന്നെ കണ്ടില്ല.
നീ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കയായിരുന്നു...
ആരെയോ പ്രതീക്ഷിച്ച് ...
നമുക്കിടയിലെ അകലം കുറഞ്ഞു വന്നു.
ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി,
നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു.
പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ് അറിയുന്നത്...
Posted by Aami
No comments | 20:59
വിഷു
ഇലഞ്ഞി പൂമണം ചൊരിയുമീ രാവില്‍
വിടരാന്‍ തുടിക്കുമീ മലര്‍മൊട്ടില്‍
പുലരാന്‍ തുടങ്ങുമീ പൊന്‍പുലരിയില്‍
നിന്‍ ഹൃദയതാളമലിഞ്ഞുണരുമ്പോള്‍
നിനക്കായ് വിഷുദിനം
ഇലഞ്ഞി പൂമണം ചൊരിയുമീ രാവില്‍
വിടരാന്‍ തുടിക്കുമീ മലര്‍മൊട്ടില്‍
പുലരാന്‍ തുടങ്ങുമീ പൊന്‍പുലരിയില്‍
നിന്‍ ഹൃദയതാളമലിഞ്ഞുണരുമ്പോള്‍
നിനക്കായ് വിഷുദിനം
Sunday, 15 July 2012
Posted by Aami
No comments | 04:50
മഴ ' നൂല്‍ 'കനവുകളോടെ നിന്നെ ഉറക്കിയോ?
രാപ്പാടി തന്‍ മൂളിപ്പാട്ടു കേട്ടുറക്കമായോ?
മിന്നാമിന്നിയീ ചിരാതിന്‍ തിരി തെളിച്ചോ ....:?
.
..
....
.....
മരണം, എന്താണ് ...?
നിനക്കറിയുമോ..?
ശരീരവും പ്രാണനും വേര്‍ പിരിയലാണോ മരണം?
മരണം എങ്ങനെ വന്നു....?
ആത്മാവിന്‍ വിലയെന്തു....?
ആത്മാവ് മരിക്കുമോ...?
മരണശേഷം ആത്മാവ് എവിടേക്ക് പോകും ..?
ആത്മാക്കള്‍ക്ക് ജീവിപ്പവരെ രക്ഷിക്കാന്‍ കഴിയുമോ...?
സ്വര്‍ഗ്ഗവും നരകവും യാഥാര്‍ത്യമാണോ..?
...... ഇനി നിനക്കീ ബാക്കി പത്രം .
രാപ്പാടി തന്‍ മൂളിപ്പാട്ടു കേട്ടുറക്കമായോ?
മിന്നാമിന്നിയീ ചിരാതിന്‍ തിരി തെളിച്ചോ ....:?
.
..
....
.....
മരണം, എന്താണ് ...?
നിനക്കറിയുമോ..?
ശരീരവും പ്രാണനും വേര്‍ പിരിയലാണോ മരണം?
മരണം എങ്ങനെ വന്നു....?
ആത്മാവിന്‍ വിലയെന്തു....?
ആത്മാവ് മരിക്കുമോ...?
മരണശേഷം ആത്മാവ് എവിടേക്ക് പോകും ..?
ആത്മാക്കള്‍ക്ക് ജീവിപ്പവരെ രക്ഷിക്കാന്‍ കഴിയുമോ...?
സ്വര്‍ഗ്ഗവും നരകവും യാഥാര്‍ത്യമാണോ..?
...... ഇനി നിനക്കീ ബാക്കി പത്രം .
Posted by Aami
No comments | 04:47
ഇരുട്ടനീതിക്കൊരു തണല്‍
പൂജാ മുറിയില്‍ തകര്‍ന്നടിഞ്ഞ
ചൈതന്യമേറും വിഗ്രഹങ്ങള്‍
ഇരുട്ടിന്‍ മറപറ്റി അനീതിയും നഗര വേശ്യയും !
ഇരുട്ടിന്‍ മറവിലെ മൃഗയാ വിനോദങ്ങള്‍
തളം കെട്ടിയ രക്തതിലെഴുതുമീ
പുതു വിപ്ലവ സൂക്തങ്ങള്‍
ആഘോഷമാകുന്ന നരനായാട്ടുകള്‍
മാനവീയത്തില്‍ പാഞ്ചാലികളോ
നാരീ സത്യങ്ങള്‍ !
പഴകി ദ്രവിച്ച തത്വ ചിന്താഗതികള്‍
നിലം പതിച്ച ജഡങ്ങള്‍
പ്രപഞ്ച ബോധത്തിന്‍ ചരിത്രത്തെ
വിഴുങ്ങുമീ സത്യങ്ങള്‍
മൂല്യ തകര്‍ച്ചയുടെ പ്രതീകമായി അവ ശേഷിപ്പൂ
അടുത്ത ഊഴം ആര്‍ക്കുവേണ്ടി ..................
പൂജാ മുറിയില്‍ തകര്‍ന്നടിഞ്ഞ
ചൈതന്യമേറും വിഗ്രഹങ്ങള്‍
ഇരുട്ടിന്‍ മറപറ്റി അനീതിയും നഗര വേശ്യയും !
ഇരുട്ടിന്‍ മറവിലെ മൃഗയാ വിനോദങ്ങള്‍
തളം കെട്ടിയ രക്തതിലെഴുതുമീ
പുതു വിപ്ലവ സൂക്തങ്ങള്‍
ആഘോഷമാകുന്ന നരനായാട്ടുകള്‍
മാനവീയത്തില്‍ പാഞ്ചാലികളോ
നാരീ സത്യങ്ങള്‍ !
പഴകി ദ്രവിച്ച തത്വ ചിന്താഗതികള്‍
നിലം പതിച്ച ജഡങ്ങള്‍
പ്രപഞ്ച ബോധത്തിന്‍ ചരിത്രത്തെ
വിഴുങ്ങുമീ സത്യങ്ങള്‍
മൂല്യ തകര്‍ച്ചയുടെ പ്രതീകമായി അവ ശേഷിപ്പൂ
അടുത്ത ഊഴം ആര്‍ക്കുവേണ്ടി ..................
Subscribe to:
Posts (Atom)


