• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Sunday, 27 February 2022

Posted by Aami
No comments | 01:34

(ഇതൊരു കഥയല്ല, )

ഇന്നു ഓഫീസിൽ ഒരിത്തിരി നേരത്തെ എത്തേണ്ടതാണ്.ജോലികൾ വേഗം തീർത്തു, തലേദിവസത്തെ  കുറെ ജോലകൾ ബാക്കി വച്ചിട്ടാണ് പോന്നത്,

പ്രിൻറർ കാട്രീഡ്ജ് തീർന്നിരിക്കുന്നു, തന്നെയുമല്ല അതിനി സർവീസ് ചെയ്താലും ശരിയാകില്ലെന്നാണ് ടെക്‌നിഷ്യൻ പറഞ്ഞത്.

പുതിയതിനു ഓർഡർ കൊടുക്കാൻ പെർമിഷൻ  കിട്ടിയിട്ടുണ്ട്,. ഒന്നുരണ്ടു കൊട്ടേഷൻ  പരിഗണിച്ചിട്ടുമുണ്ട്.

അതൊന്നുകൂടി കൺ ഫോം ചെയ്തിട്ട് ഓർഡർ കൊടുക്കണം.

പുതിയവ ഉണ്ടെങ്കിൽ അതും പ്രിന്റ് എടുക്കണം 

ജോലികളുടെ ഒരു കണക്കെടുപ്പ്  മനസ്സിൽ

ഇട്ടുകൊണ്ട്   വേഗം ഇറങ്ങി, മിനിമം 15 മിനിറ്റ് വീണം ഓഫീസിൽ എത്താൻ, പക്ഷേ സമയം വൈകിയിരിക്കുന്നു, എട്ടു മിനിറ്റ് കൊണ്ടെത്തണം  എന്ന കണക്കു കൂട്ടലിൽ

വണ്ടി ഓടിച്ചു,

 ഓഫീസിൽ എത്തുമ്പോൾ canon printer nte ന്റെ ക്വട്ടേഷനുമായി ഒരു ശ്രീജിത്ത്‌ നിൽപ്പുണ്ടായിരുന്നു.

വളരെ സൗമ്യമായി  എല്ലാ ഡീറ്റൈൽസും പറഞ്ഞു, പോരാത്തതിന് എഴുതി വ്യക്തമാക്കി തരികയും ചെയ്തു,

എംഡി യുടെ മുന്നിലേക്ക്‌ എല്ലാ  ക്വട്ടേഷനുകളും  കാണിച്ചുവെങ്കിലും എംഡി ശ്രീജിത്ത്‌ തന്ന ക്വട്ടേഷൻ മാത്രം കയ്യിലെടുത്തു, ഇതു  മതി  എന്ന് ഉറപ്പിച്ചു 

ശ്രീജിത്ത്‌ ന്റെ സെൽ നമ്പർ ഡയൽ ചെയ്തു, നീണ്ട റിങ് മാത്രം, കിട്ടുന്നില്ല സർ, എന്നു പറയുമ്പോഴേക്കും  ശ്രീജിത്തിന്റെ കാൾ, ഹലൊ  പറയും മുൻപേ സോറി മാം എന്നാ ക്ഷമാപണത്തോടെ  ശ്രീജിത്ത്‌ സംസാരിച്ചു, വണ്ടി ഓടിക്കയാരുന്നു, എടുക്കാഞ്ഞേ അതോണ്ടാ,

  ഫോൺ എംഡി ക്ക് കൊടുത്തു.  സാറു മായി സംസാരിച്ച ശേഷം  അപ്പ്രൂവൽ ലെറ്റർ സൈൻ ചെയ്തു തന്നിട്ട് പറഞ്ഞു ഇവർക്ക് ഓർഡർ കൊടുത്തോളു, ശ്രീജിത്ത്‌ ഇപ്പോൾ വരും, അഡ്വാൻസ്  പേയ്‌മെന്റ്  എത്രയെന്നു ചോദിക്കു,ചെക്ക്‌ ബുക്ക്‌ സൈൻ ചെയ്തേക്കാം.

അങ്ങിനെ  ശ്രീജിത്ത്‌ എത്തി, കണക്ഷൻ , സ്വിച്ച് ബോർഡ്‌,, നെറ്റ്‌വർക്ക്ഡീറ്റെയിൽസ് അങ്ങിനെ കുറെ കാര്യങ്ങൾ പറഞ്ഞിട്ട് പോയി,

ഒരാഴ്ച കഴിഞ്ഞു പ്രിൻറർ എത്തി, ആദ്യമൊക്കെ അതിൽ തൊടാൻ  തന്നെ പേടിയാരുന്നു,

എന്തു സംശയം തോന്നിയാലും അപ്പോൾ ഫോൺ എടുക്കും ശ്രീജിത്ത്‌ ഡൌട്ട്സ് ഫോണിൽ കൂടി തന്നെ  ഞങ്ങൾക്ക് പറഞ്ഞു തരു മായിരുന്നു.

ഇതിനിടയിൽ ഒന്നു രണ്ടു തവണ ഓഫീസിൽ വന്നും ഡൌട്ട്സ് ക്ലിയർ ചെയ്തു തന്നു,ശ്രീജിത്തിന് അമ്മ കൊടുത്തു വിട്ട

പൊതി ചോർ ഒരു തവണ ഞങ്ങൾക്കൊപ്പം ഇരുന്നു കഴിക്കുകേം ചെയ്തു,

ഓഫീസിലെ എല്ലാർക്കും ശ്രീജിത്ത്‌ നേ വലിയ കാര്യമായിരുന്നു, 

അന്നും പോയപ്പോൾ പതിവുപോലെ  പറഞ്ഞു മാഡം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി,

ഓഫീസിൽ  പ്രിൻറർനു ഹെവി വർക്കു തന്നെ ആയിരുന്നു, അടിക്കടി അതിനു

മൈന്യൂട്ട് പ്രൈബ്ലെംസ് ഉം ഉണ്ടാകുമായിരുന്നു, ഒരു ദിവസം ശ്രീജിത്ത്‌ നു പകരം മറ്റൊരാൾ ആയിരുന്നു എത്തീത്, ശ്രീജിത്ത്‌  മറ്റൊരു കംപ്ലയിന്റ് അറ്റൻഡ്ചെ യ്യാൻ പോയതിനു ശേഷം  ആയിരുന്നു ഞങ്ങളുടെ ഓഫീസിൽ  നിന്നും

കാൾ ചെന്നത്, അപ്പോൾ  ഞങ്ങളുടെ ഏരിയ യിൽ ഉണ്ടായിരുന്ന ആളോട്ശ്രീ ജിത്ത്‌ പറഞ്ഞിട്ടാണ്  പുതിയ ആൾ  എത്തീത്.

അയാൾ കംപ്ലയിന്റ് അറ്റൻഡ് ചെയ്തു

എങ്കിലും അതു ശരി ആയില്ലാരുന്നു.


രണ്ടു മൂന്ന് ദുവസം കഴിഞ്ഞപ്പോൾ കംപ്ലയിന്റ് വീണ്ടും, കുറെ തവണ  ശ്രീജിത്ത്‌ നേ വിളിച്ചു, റിംഗ് മാത്രം ഉണ്ട്.ഓഫീസിൽ വിളിച്ചപ്പോൾ ഇൻചാർജ് ആണെന്ന് പറഞ്ഞു ഒരാൾ  സംസാരിച്ചു,

ഡീറ്റെയിൽസ് ഒക്കെ നോട്ട് ചെയ്തു. ടെക്നിഷനേ വിടാം  എന്നു  പറഞ്ഞു.

കൂടുതൽ ഒന്നും പറഞ്ഞതുമില്ല ഇല്ല.

രണ്ടു ദിവസം കഴിഞ്ഞു പിന്നെയും വിളിച്ചു. പേഴ്‌സണൽ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ചഡ് ഓഫ്‌,  ഓഫീസ്  നമ്പറിൽ വിളിച്ചു,

ആശ്വാസം അറ്റൻഡ് ചെയ്തു, ആമുഖം, ഹലോ  ഒന്നും പറയാതെ  ഞാൻ സംസാരിച്ചു തുടങ്ങി, ശ്രീജിത്ത്‌ ഇതെവിടെയാ..? എന്താ വിളിച്ചിട്ട് എടുക്കാഞ്ഞേ.....? അപ്പുറത്ത് നിശബ്ദത തിരിച്ചറിഞ്ഞു ചോദിച്ചു ശ്രീജിത്ത്‌ അല്ലേ..?

എന്നേ മനസിലായില്ലേ.... മറുതലയ്ക്കൽ ഒര പരിചിത  ശബ്ദം, സോറി മാഡം, ശ്രീജിത്ത്‌ അല്ല, സോറി ശ്രീജിത് നു കൊടുക്കാമോ ക്ഷമാപണത്തോടെ ഞാൻ ചോദിച്ചു,

വീണ്ടും അപ്പുറം മൗനം, ഹലോ സർ

ഞാൻ വീണ്ടും വിളിച്ചു, ശ്രീജിത്ത് ഇല്ലേ ..?

ഇല്ല.. എവിടെ പോയി.. ?

ശ്രീജിത്ത്‌  ഇനി വരില്ല,

എന്തു പറ്റി....?

റിസൈൻ ചെയ്തോ....?

(ശ്രീജിത്ത്‌  ഗൾഫിൽ  ജോലി  നോക്കുന്ന കാര്യം പറഞ്ഞിട്ടുണ്ടാരുന്നു )

അല്ല.  പിന്നെ..? നിങ്ങൾ ഒന്നും അറിഞ്ഞില്ലേ...? ഇല്ല എന്താണ് സർ  പറയു

ശ്രീജിത്ത്‌ മരിച്ചു ....

ങ്‌ഹേ....  എപ്പോൾ...?

ഇന്നു മൂന്നു ദിവസ്സം ആയി..

എങ്ങിനെ....? വീട്ടിലേക്കു പോകും വഴി

ബൈക്കിൽ k s r t c bus ഇടിച്ചു  തെറി പ്പിക്കയാരുന്നു. അപ്പോൾ തന്നെ.....

അയാൾ പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.  അതിനുള്ള മാനസികാവസ്ഥ  എനിക്കില്ലാരുന്നു.

ശ്രീജിത്ത്‌  ഏക പുത്രൻ ആയിരുന്നു,

ശ്രീജിത്തിനെ എന്റെ ഓഫീസിൽ ഉള്ള എല്ലാർക്കും നല്ല ഇഷ്ട്ടമായിരുന്നു,

ഞാൻ  എന്റെ ജോലി റിസൈൻ ചെയ്യും വരെയും  പ്രിൻറർ ന്റെ ഓരം എത്തുമ്പോൾ ഒക്കെ മനസിലേക്ക് ഓടികയറി വരുമായിരുന്നു, ഇന്നും ആക്‌സിഡന്റ് എന്നു കാണുമ്പോൾ  ശ്രീജിത്ത്‌ ന്റെ മുഖമാണോർമ്മ വരുന്നത്.









Thursday, 24 February 2022

Posted by Aami
No comments | 01:21

 അമ്മുട്ടീടെ കുടക്കു പ്രായം 

പത്തൊൻപതു വർഷം  ആറ്മാസം,

അവൾക്കിരുപതും

മഴവില്ലിന്റെ സപ്ത  വർണ്ണങ്ങൾ

വaരി തൂകിയ മഞ്ഞപിടിയുള്ള

കുഞ്ഞിക്കുട..

അമ്മുട്ടി "മഴ "നനഞ്ഞ

മഴവെള്ളം  കോരിയെടുത്ത

ആദ്യത്തെ കുട

പള്ളയുടുപ്പു - അമ്മുട്ടി ജനിച്ച അന്നു

ആദ്യമായിട്ട വെള്ളയുടുപ്പ്

ബേബി പൌഡർ മണമുള്ളത് 

കുട്ടിയുടുപ്പ് -ചുവപ്പിൽ കറുത്ത പൂക്കളും

സ്വർണ്ണ വരകളുമുള്ള  കുഞ്ഞുടുപ്പു

അമ്മുട്ടീടെ ആദ്യത്തെ പിറന്നാൾ ഉടുപ്പു

അമ്മുട്ടീടെ ആദ്യത്തെ രണ്ടു

കുഞ്ഞിപല്ലുകൾ തേച്ച നീല ബ്രഷ്

അമ്മുട്ടി ആദ്യമായിട്ട പിങ്ക്

നിറത്തിലെ ലുണാർ ചപ്പൽ

ഒരു നുള്ളു മണ്ണ് അവൾ ആദ്യം

പിച്ച വച്ച മണ്ണ്.

കരിവള - നൂലുകെട്ടു കഴിഞ്ഞു അമ്മുട്ടിയെ

ആദ്യമായി അണിയിച്ച പന്ത്രണ്ടു വളകൾ 

അമ്മുട്ടീടെ അമ്മക്ക് പതിനെട്ടു

തികഞ്ഞപ്പോൾ  കസിൻസ് കൊടുത്ത

വയലറ്റ് ടെഡി - പങ്കു

അമ്മുട്ടിക്ക് ആദ്യ  പിറന്നാളിന് അച്ചേടെ 

കൂട്ടുകാരൻ കൊടുത്ത ചുവന്ന ടെഡി -പിങ്കി

അമ്മൂട്ടിടെ നൂല് കേട്ടു കഴിഞ്ഞു

പോരുമ്പോൾ അമ്മമ്മ അതുകൂടി

തന്നിട്ട് പറഞ്ഞു, ഇനി ഇതു

നിന്റെ കുട്ടിക്ക് കളിപ്പാട്ടമാവട്ടെ,

അങ്ങിനെ അമ്മുട്ടിക്ക്

ഒന്നാം വയസിലേ ഇരട്ട കുട്ടികളായി

പങ്കുവും - പിങ്കിയും

അമ്മുട്ടീടെ പച്ചനിറമുള്ള

പിങ്ക്  മുത്തുകൾ പിടിപ്പിച്ച സ്ലേറ്റ്

ഹരി ശ്രീ വരച്ചത്  ഇന്നും മായാതെ

വച്ചിരിക്കുന്നു.

അമ്മുട്ടിടെ ആദ്യം പറിഞ്ഞ

മുല്ലമൊട്ടു പല്ല് ചുവന്ന ഒരു തുണ്ടു

പട്ടിൽ പൊതിഞ്ഞുവച്ചിരിക്കുന്നു

അമ്മുട്ടി പിച്ചവച്ചപ്പോൾ അണിയിച്ച

നിറയെ കിലുക്കനുള്ള  കുഞ്ഞി കൊലുസ്

അമ്മുട്ടി  ആദ്യമായി ചിത്രം

 വരച്ച പെൻസിൽ,

അവൾ നിറം കൊടുത്ത കുഞ്ഞു ക്രയോൺസ് തുണ്ടുകൾ

നിറച്ച  സ്പടിക പാത്രം

പ്ലേ സ്കൂളിൽ ഇട്ട ആദ്യ യൂണിഫോം

മൂന്നാം വയസ്സിലെ ആദ്യ മത്സരസമ്മാനമായ  കുഞ്ഞു ട്രോഫി

ആദ്യമായണിഞ്ഞ ചിലങ്കയിലെ

നൂറ്റി ഒന്നു കിലുക്കൻ

അമ്മുട്ടി പിറന്നിട്ടുന്നു വരെ യും

അവൾ പിരിയാത്ത ഒന്നുകൂടി

ഉണ്ട്, ഒരു പഞ്ഞി തലയിണ

ഇന്നും കോളേജ് ഹോസ്റ്റലിൽ നിന്നും

ആഴ്ചാവസാനം  വീടെത്തുമ്പോൾ

മറക്കാതെ അവൾ കൊണ്ടുവരുന്ന ഒന്നു!

(ഇതാവട്ടെ ഇരുപതു തികയുമ്പോൾ അമ്മുട്ടി ക്കുള്ള സമ്മാനം )

(എല്ലാ അമ്മമാരും ഓർമ്മ ചെപ്പിൽ സൂക്ഷിക്കുന്നുണ്ടാവും  ഇങ്ങനെ ചിലതു? )

Published manorama 










Wednesday, 23 February 2022

Posted by Aami
No comments | 23:21

 അമ്മക്ക് കൈയ്യളവുകൾ -

ആയിരുന്നെല്ലാം.

ഒരു നുള്ളുപ്പ്, ഒരു നുള്ളു മഞ്ഞൾ

ഒരു നുള്ളിൽ കറികൾക്ക്

സ്വാദ് ഒട്ടും കുറഞ്ഞിട്ടില്ല.

അളവ്  സ്പൂണുകൾ ജോലിയില്ലാതെ

ചുവരിലെ സ്റ്റാൻഡിൽ

എന്നും അമ്മേ നോക്കി കിടന്നു


അടുക്കള വാതിൽ പിറകിൽ

തുരുമ്പെടുത്ത ആണിയിൽ

കലണ്ടർ  രൂപത്തിൽ

കല്യാണ  ചരമ  കുറിപ്പുകൾ

ഇൻഷുറൻസ് , ഫീസ്, പാൽ

പത്രം,, പലചരക്കു കുറിപ്പുകൾ

നിറഞ്ഞ കണക്കു  പുസ്തകം 

അതിൽ എപ്പോഴും വെള്ള -

നൂൽ  കോർത്തൊരു സൂചി

അച്ഛന്റെ ഷർട്ടിന്റെ ബട്ടൺ

പിടിപ്പിക്കാൻ അമ്മേടെ കരുതൽ

ഒരു കൈയ്യകലെ ഭദ്രം!


 രാത്രി പഠിച്ചു തളരുമ്പോൾ

കുടിക്കാൻ മൺ കൂജയിൽ

വെള്ളം, ഒരു കൈയ്യകലെ

അമ്മ കരുതൽ


വെളുപ്പിന് ഉണർന്നു പഠിക്കുമ്പോൾ

ഉന്മേഷത്തിന് ചുക്ക് കാപ്പിയും

ഒരു കൈയ്യകലെ  ഉണ്ടാവും


അമ്മയാരുന്നു വീടിന്റെ

അഡ്മിനിസ്ട്രട്ടറും അക്കൗണ്ടന്റ്റും

അടുക്കളയെന്ന ഫാക്ടറി യിലെ

പ്രൊഡക്ഷൻ കൺട്രോളറും

എന്നിട്ടും ..........,..

അമ്മയ്ക്കും അച്ഛനുമിടയിൽ

ഒരു കയ്യകലം ഉണ്ടായിരുന്നു


ഒരു തലയിണ അവർക്കിടയിൽ

അകലം തീർത്തിരുന്നു

ബാല്യത്തിലെ കാഴ്ച


പിന്നെ   ...പിന്നെ.....

അച്ഛൻ കട്ടിലിലും അമ്മ നിലത്തും

കയ്യകലത്തിന്റെ  നീളം കൂടിയതിന്റെ

പൊരുളറിഞ്ഞത്  കൗമാരത്തിൽ,


അമ്മേടെ മാമ്പഴ പുളിശ്ശേരി 

ഒന്നു പരീക്ഷിച്ചു, എന്തോ ഒരു കുറവ്

ഒരു നുള്ളു  ശർക്കരയോ, ഒരു നുള്ളു

പഞ്ചസാരയോ ചേർത്തോളൂ,

അമ്മേടെ കയ്യളവിൽ അതും ഭദ്രം,


ഒരു കൈയ്യകലം  എല്ലാരും

ഉണ്ടാവേണം എന്നമ്മ ആശിച്ചു

എന്നിട്ടും......

ഒരുപാട് കാതമകലെ

തനിച്ചായിപോയ  അമ്മേടെ

അസ്ഥി തറ   കാടുംപടലും

പിടിച്ചു  അന്തിതിരിവെട്ടം

പോലും കൊടുക്കാതെ....

അനാഥമായി...,,...!

Published asianet











Tuesday, 22 February 2022

Posted by Aami
No comments | 11:16

 ഇന്നലെ മുഴുവൻ മഴ നനഞ്ഞു

ഇന്നു മുഴുവൻ വെയിൽ കൊണ്ട്

പരിണിത ഫലം - പനി കൊണ്ടു

മനസിലൊരു  കുരുക്കുണ്ടായിരുന്നു

ആഞ്ചലീന, ഉജാല, ഉണ്മ

ചാന്ദിനി നിരവധി........

പ്രണയമെന്ന തിരിച്ചറിവ്

ഹൃദയം" കണ്ടപ്പോൾ മനസ്‌ പതറി

രാത്രികൾ മതിൽ ചാടി കടന്നു കടന്നു

ശരിയായ വഴിയൊക്കെ

കുറ്റി കാടിനു വഴിമാറി

രാത്രിയിലെ മെസ്സേജ് വേട്ടകൾക്ക്

അവസാനം കണ്ടത്

കൈ തണ്ടയിലെ നീല ഞരമ്പുകൾ

മുറിക്കുമെന്ന ഭീഷണിയിലാണ്

റേഞ്ചു നോക്കി നോക്കിജനാലക്കരികിൽ

നിലയുറപ്പിച്ചു കാലിൽ വേരിറങ്ങി

പോർട്ടബിലിറ്റിയും ഡ്യൂൽ സിമ്മും

മൊബൈലിന്റെ അനന്ത

സാധ്യതകൾക്ക് വഴിയൊരുക്കി

സിംമുകളുടെ കൂട്ടത്തിൽ നിന്നു

ഒരുവളെ മാത്രം പിന്തുടരുന്ന സിമ്മ്

ഏതെന്നു അറിയാതെ കുഴഞ്ഞു

മിനികൂപ്പറും, ഹോം തീയേറ്ററ്റും 

ആകാശ നീലിമ ആസ്വദിക്കാൻ

പാകത്തിൽ  ഗ്ലാസ്‌ കിടപ്പറയും

യാഥാർഥ്യമാക്കാൻ,

ഫിനിക്സ് പക്ഷിയാവാതെ

എങ്ങോട്ടാണി പ്രയാണം...?

മനസ്സ് നിനക്ക് മുൻപേ ഓടിപ്പോകുന്നു

അടുക്കുംതോറും അകലം കൂട്ടുകയും

അകലുതോറും അടുക്കുകയും ചെയ്യുന്നൊരു അത്ഭുത

പ്രതിഭാസo  -   നീ  മാത്രമല്ലേ......?







Posted by Aami
No comments | 04:06

 മേശ വലിപ്പിലെ

പുസ്തകതാളിൽ

പണ്ടെങ്ങോ കാത്തു വെച്ച

മയിൽ പീലി

പഴകിയ  വരികൾ

ഇന്നു എന്താണ് വിഷയം

ചിന്തകൾ  മുന്നിലെ

ജനാലയിൽ  കൂടി

കാടു കയറിപോയി.

മേശ വലിപ്പിലെ പഴയ

ഇൻസ്‌ട്രുമെന്റ് ബോക്സ്‌

തുരുമ്പെടുത്തു തുടങ്ങിയത്

ഒന്നു തുറന്നു നോക്കി

സ്കെയിൽ...നിന്റെ സ്നേഹത്തിന്റെ

അളവുകോലായിരുന്നു. എന്റെയും 

എനിക്കും നിനക്കുമിടയിലെ

നീണ്ടുപോകുന്ന രേഖ വരച്ചിട്ടതും

ഈ സ്കെയിൽ തന്നെ

എന്റെയും നിന്റെയും

നോവുകളുടെ  മുനയൊടിച്ച 

തുണ്ട് പെൻസിൽ 

ഒരു കുഞ്ഞു റബ്ബർ...

നിന്റെ ഓർമ്മകളൊക്കെ

മായ്ച്ചു കളഞ്ഞത്,എന്റെയും 

 ഒരു മൊട്ടു സൂചി

നിന്റെയും എന്റെയും

ഓർമ്മകളെ ഊതി

പെരുപ്പിച്ചു അതിന്റെ

കൂർത്ത മുനയാൽ

പൊട്ടിച്ചു കളഞ്ഞത്.....

ക്ലാവ്  പിടിച്ച ഒരു

ഒറ്റ രൂപ തുട്ട്,

നിന്റെ ആദ്യ വിഷു കൈനീട്ടം!

published manorama 
















Sunday, 20 February 2022

Posted by Aami
No comments | 23:53

 ചമയങ്ങളില്ലാത്ത മുഖമായിരുന്നു

അവൾക്കു...

വീഡിയോ കോളുകളിൽ നിന്നൊഴിഞ്ഞു

മാറിയപ്പോൾ

അയാൾ ചോദിച്ചു മേക്കപ്പ് ഇടഞ്ഞിട്ടാണോ 

മുഖം ഒളിപ്പിക്കുന്നതെന്നു,

കാണുമ്പോൾ പറയുക

നിനക്ക് ചമയങ്ങൾ വേണ്ടെന്നും

അത്‌ നീ ശാലീന  സുന്ദരി ആയിട്ടൊന്നുമല്ല

പിന്നെ......?

രേവതിക്ക്  എന്തോ ഒരു കുറവ്

അതെന്താണ്....

അതറിയില്ല,......?

അതുപോലെയാണ് നീ......!!!




Saturday, 19 February 2022

Posted by Aami
No comments | 23:38

 അത്മാവിന്റെ ഗർഭത്തിൽ  നിന്നാണ്

തൂലികയിലെ മഷി നിറച്ചത്

ഓർമ്മകളെ ഉണങ്ങാനിട്ടിരിക്കുന്നു 

മറവിയെ ചവറ്റു കുട്ടയിൽനിന്ന്

എടുത്തു നിവർത്തുനോക്കണം.

ആതമാവിന്  പേറ്റു നോവ് -

തുടങ്ങിരിക്കുന്നു...

അക്ഷരക്കൂട്ടത്തെ പെറ്റു  വെക്കാൻ.....

പിറവി കൊള്ളട്ടെ അക്ഷര കുഞ്ഞുങ്ങൾ.



Posted by Aami
No comments | 23:06

 ആദ്യം ഏകാന്തയായിരുന്നു

പിന്നെപ്പോഴോ  മൗനം കൂട്ടായെത്തി 

മഴ ഇടയിലെപ്പിഴോ ഓടിക്കയറി

പിന്നേ വെയിലും......

ആദ്യം  മഴക്കും പിന്നേ

വെയിലിനും    കുട ചൂടി

ആദ്യം മഴ മാറി,  പിന്നെ

വെയിൽ മാറി....

എന്നിട്ടും നിശബ്ദതയും മൗനവും

ഇണ  ചേർന്ന് നിന്നു

മഴയിൽ പുതുനാമ്പുകൾ

തലയുയർത്തി

 വേനലിൽ  ഇലകൾ പൊഴിച്ചു

മരങ്ങളെ നഗ്നരാക്കി. എന്നിട്ടും

മഴ കാടിനപ്പുറം നീയും ഞാനും

മാത്രം ബാക്കിയാവുന്നു.

Published manorama 




Posted by Aami
No comments | 22:34

 കബോർഡിലാണ്

നിന്റെ മണം  പേറിയ 

ഒരുറുമാൽ  കിടന്നതു..

ചോന്ന മഷി പുരണ്ട

ആ വെള്ള ഉറുമാൽ

അതിൽ മുഖം ഒളിപ്പിച്ചാണ്

ഞാനുറങ്ങീത്.

നിന്റെ ഗന്ധവും എന്റെ കണ്ണീരും

കൂടി കുഴഞ്ഞ  ഉറുമാൽ

എന്റെ ഗദ്ഗദങ്ങളും

നോവിലെ നീറ്റലും  ഒലിച്ചിറങ്ങിയപ്പോഴൊക്കെ

എന്നോട് ചേർന്ന്  ആശ്വസിപ്പിച്ചത്,

എന്റെ നിലവിളികളെ

പുറത്തേക്ക് പോകാതെ

 തടഞ്ഞുവെച്ചതും ഈ ഉറുമാലിലല്ലേ.......

എന്നിട്ടും നിയെന്നെ അറിയുന്നേയില്ലല്ലോ..

?

Published manorama


Posted by Aami
No comments | 19:50

 പേനയെടുത്താൽ ഉടൻ

എഴുതും പ്രണയമെന്നു.

വിരൽ തുമ്പിൽ നിറയുന്നത്

വിരഹമെന്നു...

കണ്ണിൽ നിറയെ  കദനമെന്നു,

മനസ്സിൽ നിറയെ മൗനമെന്നു

ഒന്നു മാറ്റി പിടിച്ചൂടെ.......?


ആഹാ,.. പിന്നെന്താ...

ഫേസ് ബുക്കിൽ അക്കൗണ്ട് ഇല്ലാത്ത

വാട്ട്സാപ്പ് ഗ്രൂപ്പ്‌ ഇല്ലാത്ത

ഇൻസ്റ്റാഗ്രാം കണ്ടിട്ടേയില്ലാത്ത

നൊസ്റ്റാൾജിയ എന്ന ബോൻസായി

മരത്തിന്റെ വേരുകൾ

അറുത്തുമാറ്റി........

മഴയെയും മഞ്ഞിനേയും മറവിയുടെ

ചവറ്റു കുട്ടയിൽ എറിഞ്ഞു

ചിന്തകളെ  ഊതി വീർപ്പിക്കാതെ

മനസ് ഒരു നാനോ സിം

ആയി ചുരുങ്ങി പോയിരിക്കുന്നു.

Published manorama






Posted by Aami
No comments | 11:27

 നീ മൗനത്തിന്റെ

വാതിലിനപ്പുറത്താണ്....

ഉള്ളിൽ ഒരു മഴ പെയ്തുണ്ട്,

വെറും മഴയല്ല......

കുത്തിയോഴുകുന്നൊരു പേമാരി

നിന്റെ ഗദ്ഗദം  മഴയിൽ കുതിർന്നു

ഓർമ്മകൾ കാറ്റിലുലഞ്ഞു,

നിശബ്ദതയിൽ കുളിർന്നു

മൗനത്തിന്റെ ആഴത്തിൽ

മുങ്ങിമരിച്ച്...........

പറഞ്ഞും പഴി ചാരിയും

സങ്കട മഴയിൽ കുതിർന്നു

നിയുമീ ഞാനുമിനി എത്ര നാൾ

കണ്ണാടി വാതിലിനപ്പുറം , പ്രതിരൂപങ്ങൾ

എന്റെയും നിന്റെയുമായിരുന്നു

തെളിമയോടെ....

തട്ടി ഉടഞ്ഞ  കണ്ണാടി തുണ്ടു-

കളാണിന്നു ബാക്കി,

ഇടതോ  വലതോ  എന്നറിയാതെ

ഈ ഇടവഴി  ഇവിടെ പിരിയുന്നു

നീ എന്നിൽ നിന്നും ഞാൻ നിന്നിൽ നിന്നും

നിഴലുകളെ  യാത്രയാക്കി...............


Posted by Aami
No comments | 04:27

 നിന്റെ പ്രണയത്തിനു 

ചിറകു മുളച്ചു,

പുല്ലാഞ്ഞികൾ  പൂത്തുലഞ്ഞ

മഞ്ഞിൻ മേടകളിലൂടെ

രാവിനെ മാറോടു ചേർത്തുപിടിച്ചു

വേനലിലെ കുളിർമഴയായ് -

ഒരു ചന്ദന മുകിലിനൊപ്പമാണ് നീ 

നിന്റെ കൈയെത്തും ദൂരെ

ആർത്തലച്ചു ഒഴുകിയിരുന്നു..

പറഞ്ഞു തീർന്നതിനപ്പുറം ഇനി -

പറയാൻ  വാക്കുകൾ അവിശേഷിപ്പിക്കാതെ

പിൻതിരിഞ്ഞു നോക്കാതെ നീ!

ഇമകൾ ഇറുകെ പൂട്ടിനോക്കി

നിന്നെ മറക്കുവാൻ, പക്ഷേ

എത്ര മുറുകെ തഴുതിട്ടും

നിശ്ബ്ദ പാദ പതനത്തോടെ

ഓടി കയറാൻ എനിക്കു

നിന്റെ മനസ്സ് മാത്രമാണ് ബാക്കി.

ഇനിയും എനിക്കന്യ മായ വഴിയിലെ

നിന്റെ ഓർമ്മ താഴ്‌വാരങ്ങളിൽ

എന്റെ പ്രണയവിത്തുകൾ

മാത്രം മുളക്കാൻ പാകത്തിൽ

നീ മൂടി വച്ചിരിക്കുന്നു,

ഇനിയും ചന്ദനമുകിലായ് അലയാതെ.

ഓർമ്മകൾ ഒടുങ്ങിയെന്നു -

കരുതുമ്പോഴും നിന്റെ നുറുങ്ങോർമ്മകൾ

പിന്നെയും, കിനാവിന്റെ വാതിൽ

തള്ളി തുറന്നെന്നിലേക്ക്

കിനിഞ്ഞിറങ്ങുന്ന തേൻ തുള്ളിയാവുന്നു

നിന്റെ  ശൂന്യത ഒക്കെ എന്നിൽനിറച്ചതു

ഓർമ്മകളുടെ ഇട നാഴിയിൽ

നീ അവശേഷിപ്പിച്ചു പോയ

നിന്റെ ചിതലരിച്ച ഓർമ്മകളായിരുന്നു!!!!





Friday, 18 February 2022

Posted by Aami
No comments | 00:13


കഴിഞ്ഞ ദിനങ്ങളൊക്കെ

പരാജയത്തിന്റെതായിരുന്നു!

ഇന്നുകൾ അതിലേറെ...


നീലവിരിയിട്ട  ജാലക കോണിൽ

ഒരു മൗനം  ഉറങ്ങുന്നു.

തരളിതമായ  നഗ്നതയ്ക്ക്

മുറിവേറ്റിരിക്കുന്നു. 


ചുണ്ടുകളിലെ  ദന്തക്ഷതങ്ങളിൽ

ചോരപ്പാടുകൾ നിറയുന്നു.

മുലക്കണ്ണുകൾ അടർന്നവിടെയും


കഴുത്തിലെ നിശ്വാസങ്ങളിൽ 

ചൂടു കാറ്റിന്റെ തീവ്രതയുണ്ട്...

പൂക്കാത്ത മരീചികൾ  പോൽ

കിതപ്പുകൾ  ഒടുങ്ങാതെ...

നിതംബം മറയും മുടിയിഴകളിൽ

മുഖം അമർത്തിയ നെടുവീർപ്പുകൾ

നാവ് സ്വേദകണങ്ങൾടെ 

ഊഷര രുചി അറിയുന്നുണ്ട്


ഓടിയണയുന്നുണ്ട്‌

ഒരു തെന്നലായി...കൈവിരൽ , നാഭിച്ചുഴിയിൽ അമർന്നോരു 

,ചെറു കൊടുംകാറ്റ് അഴിച്ചു വിടാൻ,

ഉൾപൂവിൽ നിറയുന്ന

നനവുകൾ ശേഷിക്കുന്നുണ്ട്ഫ

ണം  വിടർത്തിയോരു

സർപ്പ ശീൽക്കാരം,നിശ്ശബ്ദമായി

നിന്നിലലിയാൻ...........!


വ്യാഘ്രത്തെ പോലൊരാൾ

മേലേക്ക് വീഴുന്നുണ്ട്...

നനഞൊട്ടിയ  വിയർപ്പുത്തുള്ളികളെ

ഒപ്പിയെടുക്കുവാൻ........


ഇനി പൂക്കാത്ത ഗുൽമോഹറുകൾ

ചുവന്ന പൂക്കളെ ഓർത്തു കരയുന്നു!

ഉത്തേജകങ്ങൾ ശമിപ്പിക്കിത്ത -

കാമനകൾക്കൊടുവിൽ നിശ്ശബ്ദത

യോട് പിൻവാങ്ങുന്ന ചില രാവുകൾ

സ്വപ്നങ്ങളിൽ തുടർ കഥയാവും.


ഇരുൾ പുകയുന്ന മുറിയിൽ

ഇരു ധ്രുവങ്ങളിൽ  എരിയുന്ന

മനസ്സുകൾക്ക്  അകലം ചാർത്തി

അരണ്ട വെട്ടവും വീർപ്പുമുട്ടുന്നു.

ഓടി ഒളിക്കുവാൻ മുറിക്കോണു മാത്രം!























Wednesday, 16 February 2022

Posted by Aami
No comments | 21:50

 സൂർ

പുറത്തൊരു മഴ പെയ്യുന്നുണ്ട്, വേനൽ മഴ യാണ്. ഭൂമിയെ തണുപ്പിക്കാനായി,മനസിലും ഒരു മഴ പെയ്യുന്നുണ്ട് ഒരു തീമഴ, ഒരു ഹിമ കണത്താലും തണുപ്പിക്കാൻ പറ്റാത്തൊരു മഴ, ആ മഴ യുടെ ചൂടിലാണെന്റെ മനസ്.

എഴുതാൻ കൈ കൾക്ക് ബലമില്ല, കുറെ

 ദിവസങ്ങളായി മരുന്നുകളുടെ  ലോകത്താണ്. ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ കുത്തി മുറിവേല്പിച്ചു കൈയിലെ നീല ഞരമ്പുകൾ കാണാതായിരിക്കുന്നു.

കുത്തിയിറക്കുന്ന വേദന സംഹാരികൾക്ക് എന്റെ വേദനയെ ശമിപ്പിക്കാൻ കഴിയുന്നില്ലന്ന് എനിക്കു മാത്രമേ അറിയുള്ളു.

ഗുൽമോഹറുകൾ ചുവന്ന പൂക്കൾ പൊഴിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇനി മരുഭൂമിയിൽ പോലെ ആടി തിമിർക്കാൻ വേനലാവും ബാക്കി യാവുക.

ബന്ധങ്ങൾ ബന്ധനങ്ങൾ ആയിപോകുന്ന അവസ്ഥ. എഴുതിയ വരികൾ ചിലപ്പോൾ അനുഭവങ്ങളുടെ ഒരു തീവ്രത.... എഴുതുന്നത് കഥയോ, കവിതയോ ആവില്ല, അനുഭവങ്ങളുടെ ഒരു തീരാ പ്രവാഹം.അവിടെ വിഷയങ്ങളുടെ ദാരിദ്ര്യം ഒട്ടുമില്ല.

കാഴ്ചപ്പാടുകൾ ഇന്നലെ വരെ വിചിത്രമായിരുന്നു, ഇന്നതിലേറെ  പൂർണ്ണത  തേടി അലഞ്ഞ് തിരിയുന്നു, മനസ്സുപോലെ!തീർന്നു പോകുന്ന മനുഷ്യ ജന്മങ്ങൾക്കും, ബന്ധങ്ങൾക്കും ഇടയിലെ ഊഷ്മളമായ ചില വേരോട്ടങ്ങൾ എനിക്കിന്നും അന്യമാകുന്നു.അത്‌ കൊണ്ട് തന്നെ 

ഒരു ലക്ഷ്മണ രേഖയ്ക്കുള്ളിലാണ്, അതിൽ നിന്നു പുറത്തു കടക്കാൻ കഴിയാതെ നാല് ദിക്കിലേക്കും നോക്കി നിൽപ്പാണ്, സഹായ ഹസ്തങ്ങൽ  നീണ്ടു വരാറുണ്ട് പക്ഷേ കൈപിടിക്കാൻ പേടിയാണ്. ഈ ലക്ഷ്മണരേഖ മുറിച്ചു കടന്നാൽ പിന്നെ എന്താവും എന്നറിയില്ല.അത്‌ കൊണ്ട് തന്നെ  പൊട്ടക്കുളത്തിലെ മണ്ടൂകമായി ഇന്നും തുടരുന്നു. പാടി നിർത്തിയ വരികൾ  മറന്നും, എഴുതാൻ മറന്ന വാക്കുകളും  പിടികിട്ടാതെ മറവിയിൽ നിർത്തുന്നു.

ഇനിയും തുടരാൻ ഏറെ ബാക്കി യാവുന്നു