എപ്പോഴൊക്കെയോ സ്നേഹം തോന്നിയ നിമിഷങ്ങളിൽ, ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ചില ഓർമ്മകൾ നമ്മോടൊപ്പം കൂടെ ഉണ്ടായിരുന്നു ,
വിട്ടുപിരിയാൻ തുടങ്ങിയ നേരം സ്നേഹിക്കാൻ തോന്നിയ, അശുഭമായ ,
നടക്കില്ലെന്നറിഞ്ഞിട്ടും നിന്റെ ഒപ്പം എന്നും ഉണ്ടാവണം എന്നു കരുതിയ , സ്നേഹങ്ങളും മോഹങ്ങളും , ഓർമ്മകളും ഒക്കെ മണ്ണിൽ ചവുട്ടി മെതിച്ചു
നടന്നകലുമ്പോൾ തപിക്കുന്ന നെഞ്ചിലെ മിടിപ്പുകൾ പോലും നിന്റെപേരറിയുന്നപോലെ.
എ പ്പോഴും മറവിയുടെ കാണാക്കയങ്ങളിലേക്കു താഴ്ന്നു പോകുവാൻ
മനസ്സ് കൊതിക്കുന്നു, നിർവികാരമായ മനസോടെ തന്നെ,
ആമി


