Monday, 17 April 2023
Thursday, 16 February 2023
പഴയ ഓർമ്മകളെ ഒന്നൂടി പൊടിതട്ടിയെടുത്തത്
********-*************** ********
മേശ വലിപ്പിലെ
പുസ്തകതാളിൽ
പണ്ടെങ്ങോ കാത്തു വെച്ച
മയിൽ പീലി
എത്ര പഴകിയിട്ടും
ഇന്നും എവിടെയും
പഴമയുടെ പുതു മണം
പേറി കിടക്കുന്നു
ചിന്തകൾ മുന്നിലെ
ജനാലയിൽ കൂടി
കാടു കയറിപോകയാണ്.
ഓർത്തെടുക്കാൻ
അടുക്കി വെക്കാത്ത
ഓർമ്മകളുടെ വലിയ
ഭാണ്ഡ കെട്ടുണ്ട്
നാതോന്നത വൃത്തത്തിൽ
രാമപുരത്തു വാര്യരുടെ
കുചേല വൃത്തം വഞ്ചി പാട്ടു
ഈണത്തിൽ അലയടിച്ച
ഉച്ച തിരിഞ്ഞ മലയാളം ക്ലാസ്സ്
കുമാരനാശാന്റെ
കരുണയും
അർണ്ണോസ് പാതിരിയുടെ
പുത്തൻ പാനയും
ഉദാഹരണമെന്നു
വ്യക്തമാക്കുമ്പോൾ
സർപ്പിണിയും
വിയോഗിനിയും
വൃത്തമാണെന്നറിയാതെ
കുത്തിക്കുറിച്ച
ശോകം രസം തുളുമ്പാത്ത
പ്രണയ പല്ലവികൾ
മഴ കുതിർന്നു
പടർന്ന മഷിയിൽ
പിന്നെയും പഴമയുടെ
മണം പേറുന്നു.
ഗ്രഹങ്ങൾടെ സഞ്ചാര പാഥ
ചോക്കു പൊടി തമാശകളിലൂടെ
ആവർത്തിച്ച,പൈതാഗോറസ്
സിദ്ധാന്തം, ഉരുവിട്ടു നടന്ന
ഇടനാഴികളിലെ നിശബ്ദത.
ഒറ്റ വാക്കിലെ ഉത്തര സൂചികയ്ക്ക്
ആരുമറിയാതെ
ക്ലാസ് മുറിയിലെ മേശമേൽ
ഓർമ്മപെടുത്തലുകൾ
കോമ്പസാൽ കോറിയിട്ട പേരുകൾ,
ദാർശനികനായ അനക്സിമെനിസ്
നാസ്തികനായ അജിതകേശകംബളൻ
അപവർത്തന മാപി -
കണ്ടെത്തിയ ഏണസ്റ്റ് അബി.
പിപ്പറ്റും, ബ്യുററ്റും
കൂട്ടി മുട്ടി വിതുമ്പുന്ന
കെമിസ്ട്രി ലാബിൻ അകത്തളങ്ങൾ
ശബ്ദ വേഗത കണ്ടെത്തേണ്ട
അനുരണന സിദ്ധാന്ധം
അലോസരപ്പെടുത്തീരുന്ന
ഫിസിക്സ് ലാബുകൾ
നാഫ്തലിൻ തിന്നു
ഡിസെക്ക്ഷൻ മേശമേൽ
മയങ്ങി കിടന്ന പാറ്റകളെ കണ്ട്
നിലവിളിച്ചോടിയ
സുവോളജി ലാബ്...
ഇനിയും.......
മുറി കോണിലെ
മേശ വലിപ്പിൽ
തുരുമ്പു തിന്നാൻ തുടങ്ങിയ
പഴയ ഇൻസ്ട്രുമെന്റ് ബോക്സ്
ഒന്നു തുറന്നു നോക്കിയാൽ
പൊട്ടിപ്പോയ സ്കെയിൽ
എന്റെയും നിന്റെയും
സ്നേഹത്തിന്റെ
അളവുകോലായിരുന്നത്
എനിക്കും നിനക്കുമിടയിലെ
നീണ്ടുപോകുന്ന ജല രേഖ വരച്ചിട്ടതും
ഈ സ്കെയിൽ തന്നെ
എന്റെയും നിന്റെയും
നോവുകളുടെ മുനയൊടിച്ച
തുണ്ട് പെൻസിൽ.,
കുഞ്ഞു റബ്ബർ......
നിന്റെ ഓർമ്മകളൊക്കെ
മായ്ച്ചു കളഞ്ഞത്,എന്റെയും
തുരുമ്പു തിന്നൊരു മൊട്ടു സൂചി
നിന്റെയും എന്റെയും
ഓർമ്മകളെ ഊതി
പെരുപ്പിച്ചു അതിന്റെ
കൂർത്ത മുനയാൽ
പൊട്ടിച്ചു കളഞ്ഞത്.....
ക്ലാവ് പിടിച്ച ഒരു
ഒറ്റ രൂപ തുട്ട്,
നിന്റെ ആദ്യ വിഷു കൈനീട്ടം!
ലിറ്റ്മസ് പേപ്പർ പോലെ മാറുന്ന
മനസ്സുകളുടെ സഞ്ചാരം.
നിറം പിടിച്ചും, നരച്ചും
ചവർപ്പോടെയും
ഉള്ള് പൊള്ളിച്ചും
ഇപ്പോഴും ഇടവഴിയോരം
കടലാസു പൂക്കൾ
കടം കൊണ്ടും
ഒരു നാലുമണികാറ്റിനൊപ്പം.
*****************************************
Publushed manorama
Sunday, 12 February 2023
രണ്ടു പേർ ആദ്യം മൗനം കൊണ്ടും പിന്നെ ശബ്ദം കൊണ്ടും സ്നേഹത്തിന്റെ നൂലിഴ കളാൽ ബന്ധിക്കപ്പെട്ടു,
ഒരു പക്ഷേ അതു തോന്നൽ ആയിരുന്നോ?
ഒരു സങ്കൽപ്പിക നീർക്കുമിളക്കുള്ളിൽ അവർ മാത്രം
അതൊക്കെ മൂഢമായി ചിന്തിച്ചുകൊണ്ട് ആയിരുന്നോ, അറിയില്ല.
പ്രായമോ, നിറമോ, ജാതി മത ഭേദങ്ങൾ,പണം, സ്വാധീനങ്ങൾ അങ്ങിനെ എന്തൊക്കെയോ മാറ്റി നിർത്തി....
വ്യാഖ്യാനിക്കാൻ കഴിയാത്തതിനപ്പുറം നീണ്ടു പോകാവുന്ന ചില സത്യങ്ങൾ, അതിന്റെ തുടർച്ചയെന്നോണം സംഭവിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ.
പ്രതീക്ഷകൾക്ക് പഴുതു കൊടുക്കാതെ
ആവശ്യമില്ലാത്ത ചിന്തകൾ വ്യാഖ്യാനിച്ചു
നല്ല ഓർമ്മകൾ അടർത്തി വെട്ടി മാറ്റാൻ ശ്രമിക്കുന്ന ആൾ.
ഓരോ ദിവസവും അതി സങ്കീർണ്ണതകളോടെ കടന്നു പോകുമ്പോഴും ഒരു നിലാവെളിച്ചം പോലെ ആയിരുന്നു നീ യെന്ന ഓർമ്മ.
ഒരു കുഞ്ഞു വാക്കിൽ സ്നേഹത്തിന്റെ പഴുതുകൾ ഒക്കെ അടച്ചു ഒട്ടും ദയഇല്ലാതെ ദൂരേക്ക് നൂലറ്റ പട്ടത്തെ പറത്തി കളയുന്ന ലാഘവത്തോടെ എറിഞ്ഞു കളഞ്ഞത്
Saturday, 4 February 2023
Wednesday, 25 January 2023
മരിച്ചാൽ മറക്കുന്നവയാണോ
Thursday, 19 January 2023
Friday, 6 January 2023
അവൾ ഒരു വിഡ്ഢി ആയിരുന്നു
നോവുകളെ മറച്ചു പിടിച്ചു
ഏകാന്തതയിലെ നോവുകളെ
നെഞ്ചിലേറ്റി
ഹൃദയം നുറുങ്ങുവോളം
വേദനിപ്പിക്കുന്ന ചിലർ
മാനത്തിന് നാണയ തുട്ടുകൾ
എറിഞ്ഞു കൊടുത്തു
അഴിഞ്ഞു വിഴുന്ന ഉടയാടകളിൽ
സദാചാരം ഇരുളിൽ മറഞ്ഞുനിന്നു
ഒഴുകി ഉരുകിയ വിയർപ്പിൽ
നനയുന്ന വഴിയോരങ്ങൾ
ഇരുൾ വേശ്യക്കു പറുദീസ
അവളുടെ ഉന്മാദങ്ങളിൽ
മുഖം അമർത്തുമ്പോൾ
അവിടെ നിറയുന്നത്
വിഴുപ്പിന്റെ കെട്ട നാറ്റം
പെണ്ണ് എന്നാൽ
എന്തായിരിക്കും,...?
നിനക്ക് അറിയാത്ത
നിഗൂഢതകളുടെ ഒരു
കൊട്ടാരംആയിരിക്കും...
ഒരു തൂവൽ പോലെ മനസ്
എന്നു തോന്നിപ്പിക്കും
എന്നാൽ എല്ലാ കുതന്ത്രങ്ങളും
അവളിൽ നിഷിപ്തം ആയിരിക്കും
കൂടെ കരയും, കൂടെ ചിരിക്കും
ഉൻമാദത്തിന്റെ കോട്ടകളൊക്കെ
അവൾ തകർക്കുമായിരിക്കും
രതിസുഖം നിരവധി
നിറഞ്ഞൊഴുകിയാലും
ആണിന്റെ കണ്ണിലേക്ക്
ഉറ്റു നോക്കി
ഊറിച്ചിരിക്കുമായിരിക്കും
വളരെ കാലത്തിനു ശേഷം വീട്ടിലേക്കുള്ള യാത്രയാണ്. ഇടവഴിയൊക്കെ ചെറിയ കോൺക്രീറ്റ് റോഡ്ആ യി മാറീരിക്കുന്നു. വഴിയോരം ചുവന്ന പൂക്കളുമായി നിന്നിരുന്ന ചെമ്പരത്തി കാടുകൾക്ക് പകരം മതിലുകൾ സ്ഥാനം പിടിച്ചിരിക്കുന്നു.
വീടെത്തിയപ്പോഴും മാറ്റങ്ങൾ ആണവിടെയും. മുറ്റത്തെ പഞ്ചസാര മണലൊക്കെ ഇന്റർ ലോക്ക് കയ്യേറി യിരിക്കുന്നു.
ഈ വരവ് കുടുംബ ക്ഷേത്രത്തിലെ ചില പൂജ കളിൽ പങ്കു കൊള്ളാനാണു.
പഴയ വീടൊക്കെ മാറി, അവിടെ പുതിയ വീടൊക്കെ വന്നു എങ്കിലും എന്റെ ആ പഴയ അലമാരയിൽ കുറെ ശേഷിപ്പുകൾ ഇന്നും ഉണ്ടാതിരുന്നു. എനിക്കു മാത്രം വില പെട്ടത്. അമ്മീടെ മുറിയുടെ മുന്നിലെ നീളൻ ഇടനാഴിതീരുന്നിട ത്തു (അമ്മ യുടെയും മമ്മി യുടെയും പുതിയ രൂപം )
ടെറസ്സിലേക്ക്പോ കുന്ന ഗോവേണി താഴെ യുള്ള ഇടുങ്ങിയ ഇടത്തു
എന്തിനോ വേണ്ടി അതു നിലകൊള്ളുന്നു.
കുറെ ഭാഗം കാലഹരണ പെട്ടിട്ടുണ്ട്. അതു ആശാരിയെ വിളിച്ചു അമ്മി ശരിയാക്കീട്ടുണ്ട്. പുതുതായി കുറച്ചു റീപ്പ വാങ്ങി തറപ്പിച്ചത്രേ.
അതൊന്നു തുറന്നു നോക്കണം എന്നു കരുതി യാണ് അമ്മിടെ മുറിയിൽ നിന്നും ഗോവേ ണിയുടെ അടുത്തേക്ക് പോയത്,
വലിയൊരു ഗൗളി മുന്നിലേക്ക് ചാടി എനിക്കു തടസ്സം നിന്നു.
തുറന്നപ്പോഴേ ഗൗളി, പാറ്റ തുടങ്ങിയ ജീവികളെ പ്രതീക്ഷിച്ചെങ്കിലും ഒന്നും ഇല്ലാരുന്നു, അതൊക്കെ അമ്മി വൃത്തി യാക്കി വച്ചിരിക്കുകയാരുന്നു
അലമാരയിലെ പഴക്കത്തിന്റെ മണം ..
കുറെ പുസ്തകങ്ങൾ ചിതലെടുത്തു പോയിരുന്നു, അതിലൊന്ന് പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് ആയിരുന്നു, പഴയ ബുക്ക്കൾ ഒക്കെ അടുക്കും ചിട്ടയുമില്ലാതെ കിടന്നിരുന്നു. അലമാരിയുടെ നീളൻ കണ്ണാടി ഉടഞ്ഞിരിക്കുന്നു അതെങ്ങിനേ എന്നു ചോദിച്ചാൽ ആങ്ങളയുടെ രണ്ടു പെണ്മക്കൾ ഉണ്ട് വില്ലത്തികൾ, ഉണ്ണിയാർച്ചകൾ, ക്രിക്കറ്റ് കളിച്ചു പൊട്ടിച്ചതാണ് കണ്ണാടി..
ആൺ കുട്ടികളെ എന്തിനു പറയുന്നു?
പഴകിയ പുസ്തകങ്ങൾ., വെറുതെ ഓരോന്നും എടുത്തു തുര്സ്ന്നു നോക്കി.
ഒരു ചെറിയ നനവ് തോന്നിക്കുന്ന താളുകൾ
മറിക്കാൻ ഇത്തിരിപാടായിരുന്നു..
തുടരും..........


