(1)
പതിവിന് വിപരീതമായി നട്ടുച്ചക്ക് കുളിക്കാൻ കയറിയതായിരുന്നു കുളിമുറിയിലെ കണ്ണാടിയിൽ നോക്കി മുഖത്തു ഒരല്പം തേൻ പുരട്ടും നേരം ആയിരുന്നു കണ്ണാടിയിൽ അവൾ തന്റെ പൂർണ്ണ രൂപം കണ്ടത്. ഹാ... കൊള്ളാല്ലോ
സ്വയം ഒന്നാസ്വദിക്കും നേരം ആണു കണ്ണാടിയിൽ കൂടി രണ്ടു കണ്ണുകൾ ആഴത്തിൽ തന്നെ നോക്കുന്നത് കണ്ടത്, ഒരു "ഗൗളി "
നോക്കും തോറും അതിന്റെ ചെറിയ രണ്ടു കണ്ണുകൾ വലുതായി വലുതായി പുറത്തേക്കു തള്ളി വന്നു. വല്ലാത്തൊരു ഭയം തോന്നി, കുളിച്ചുന്നു വരുത്തി ടവൽ ഉടുത്തു മുറിയിലേക്ക് ഓടി കയറി, വാതിൽ ലോക്ക് ചെയ്തു തിരിയുമ്പോൾ അതാ ആ ഗൗളി മുന്നിലെ കണ്ണാടിയിൽ ഇരുന്നു ഉണ്ടകണ്ണ് ഒന്നു കൂടി ഉരുട്ടി ഒരേ ഇരിപ്പു.
അലമാരിയിൽ നിന്നും വസ്ത്രങ്ങൾ എടുത്തു മാറും വരെയും ഗൗളിക്കു ഒരു ഭാവ ഭേദവും കണ്ടില്ല.
പെട്ടന്ന് ഞെട്ടിച്ചു കാളിങ്ബെൽ മുഴങ്ങി, ഗൗളിയും ഒന്നു പേടിച്ചു, കാരണം അതിന്റെ കണ്ണുകൾ പഴയ പോലെ ആയി, അതു ഭിത്തിയിൽ അള്ളി പിടിച്ചു എങ്ങോട്ടേക്കോ മറഞ്ഞു.
പുറത്തുവന്നത് ആരെന്നു നോക്കീട്ടു വന്നിട്ട് ഗൗളിയെ ഒന്നു തിരഞ്ഞെങ്കിലും കണ്ടില്ല.
ഉച്ചയൂണ് കഴിഞ്ഞു ഒരു മാഗസിൻ മറിച്ചു നോക്കി ബെഡിൽ കിടക്കുമ്പോൾ അതാ പഴയ ഗൗളി, ഹൗസ് കോട്ട് ഒരല്പം മാറി കിടന്ന കണങ്കാലിലേക്ക് നോക്കി ഒരേ ഇരുപ്പ് ജനാല പടിയിൽ. ശ്ശോ..... എന്തു കഷ്ട്ടം ജനാല കർട്ടൻ വലിച്ചു നീക്കാൻ തുടങ്ങുമ്പോഴേക്കും അതാ ഗൗളി എന്റെ കഴുത്തിലേക്കു ഒരുചാട്ടമായിരുന്നു.
അലറി കര ഞ്ഞു കൊണ്ടു പുറത്തേക്ക് ഓടിയെങ്കിലും പേടി കാരണം അലർച്ച പുറത്തേക്കു വന്നില്ലെന്നതായിരുന്നു സത്യം..കുറെ ദിവസത്തേക്കു ഞാൻ എവിടെ നോക്കിയാലും ഗൗളി ആയിരുന്നു അതിന്റെ നോട്ടം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഒന്നല്ല പത്തല്ല
ഒരായിരം ഗൗളികൾ എന്റെ ഉറക്കം കെടുത്തീരുന്ന കുറെ രാത്രികൾ.
--------------------------*********------------------------
( 2)
അന്നു നല്ല നിലാവുണ്ടായിരുന്നു, എങ്കിലും ഒരു കുഞ്ഞു മഴക്ക് മാനം കോപ്പ് കൂട്ടുന്നുണ്ടായിരുന്നു. മുറിയിലെ മഞ്ഞ വെളിച്ചത്തിൽ പുറത്തെ നിലാവ് കുഴഞ്ഞിരുന്നു. ജനലിൽ കൂടി തണുത്ത കാറ്റ് ചൂളം വിളിയോടെ കാതിൽ കിന്നാരം ചൊല്ലാൻ വരുന്നുണ്ട്, ഒപ്പം അരിമുല്ല മണവും.
കണ്ണുകളിൽ ചെറിയ മയക്കത്തിനായി നൂലിഴ പാകുന്നുണ്ട്. മെല്ലെ കിടക്കയിലേക്ക് കിടന്നു.
ഒരു ഗാഡ നിദ്ര എന്നെ ആലിഗനം ചെയ്ത നേരം പെട്ടെന്നാരോ എന്റെ കഴുത്തിൽ
തണുത്ത കൈത്തലം അമർത്തിയോ എന്നു സംശയിച്ചു, കണ്ണു തുറന്നു. കണ്ഠത്തിൽ ഒരു ശബ്ദവും പുറത്തേക്കു വരാതെ മരിച്ചു, ഞാൻ കണ്ണുകൾ ഇറുകെ അടച്ചു.
മേലാസകലം ഒരു തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്. ഒരു കരിനാഗം എന്റെ മേലേക്ക് വളഞ്ഞു തിരിഞ്ഞു ഇഴയുകയാണ്, കണ്ണടച്ച് കിടന്നു, ശ്വാസം നേർത്തു നേർത്തു പോകുന്നത് ഞാൻ പലപ്പോഴും അറിയുന്നുണ്ടായിരുന്നു.
ആ കരിനാഗം എന്റെ മേലേക്കു മേലേക്കു ഇഴഞ്ഞു, എന്റെ കഴുത്തിലും, കണ്ണിലും, കവിളിലും ഒക്കെ അതിന്റെ രണ്ടായി പിളർന്ന നാവു കൊണ്ടു - തഴുകുന്നുണ്ടായിരുന്നു .
പുറത്തു മഴ പെയ്തിന്റെ ശക്തി കൂടി കൂടി വന്നു. കരിനാഗം എന്റെ മുന്നിൽ നിൽക്കയാണ്, അതിന്റെ നീണ്ട വലിന്റെ ആഗ്രം തറയിൽ അർന്നിരിക്കുന്നു, അതിന്റെ ഫണത്തിന് താഴെ എന്റെ തല ചേർത്ത് പിടിച്ചിരിക്കയാണ്.
അതെന്നെ വിടുന്ന മട്ടില്ല, ജനാല പടിയിൽ ഇരുന്ന ഗൗളി തുറിച്ചു നോക്കുന്നുണ്ട് എന്നെ,
കരിനാഗം എന്നെ പുറത്തെ ഇരുട്ടിലേക്കു കൊണ്ടു പോകയാണെന്നെനിക്ക് മനസിലായി, സർപ്പ ക്കാവിന്റെ നേരെ യാണ്... കറുത്ത കരിമ്പടം കണക്കെ ഇരുട്ട് പൊതിഞ്ഞ, ഇലഞ്ഞി പൂക്കൾ പൊഴിഞ്ഞു വീണ , കരിമ്പായൽ മഴയിൽ കുതിർന്ന നാഗതറയിൽ മഴ നനഞു ഞാൻ കിടക്കയാണ്, എന്റെ മേൽ അമരുന്ന നാഗത്തെ തള്ളി നീക്കാൻ കഴിയാതെ,അതെന്നെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിക്കുന്നുണ്ട്....
എന്റെ കരച്ചിൽ കേട്ടാവണം ഇരുളിൽ തുറിച്ച കണ്ണുമായി എന്നെ നോക്കിയിരുന്ന ഗൗളി കരിന്തിരി കത്താൻ തുടങ്ങിയ, കാറ്റിൽ ആടിയുലഞ്ഞ തിരിനാളം നാവു കൊണ്ടു നീക്കി, പെട്ടന്ന് ആടി ഉലഞ്ഞു കത്തിയ നാളത്തിൽ, അതിന്റെ വെട്ടം കരി നാഗത്തിന്റെ ചുവന്ന കണ്ണുകളിൽ നിറഞ്ഞു,കരിനാഗം പിടഞ്ഞു മാറി. അപ്പോഴും ആ ഗൗളി എന്റെ ചുണ്ടിൽ ഊരിവരുന്ന ചോര തുള്ളികളിൽ
കണ്ണു താഴ്ത്തി ഇരിപ്പായിരുന്നു,
അന്നാദ്യമായി ഞാൻ ആ ഗൗളിയെ പ്രണയിച്ചു തുടങ്ങി.
നിദ്രാ വിഹീനങ്ങളായ രാത്രികളിൽ ഗൗളി എന്റെ കാതിൽ തേൻ മൊഴിയുമായെത്തി
എന്റെ കൈതണ്ടയിൽ ഉമ്മ വെച്ചുറക്കി.
ഞാൻ കുളി കഴിഞ്ഞെത്തുമ്പോൾ എന്റെ നഗ്ന മേനിയിലാകെ ഓടി കയറി എന്നെ ഇക്കിളി പെടുത്തി, എന്റെ കവിളിലും
ചുണ്ടിലും, ചെവിക്കുടക്കുതാഴേയും ഉമ്മവെച്ചുണർത്തി. അതിനിപ്പോൾ തു
റിച്ചു നോട്ടമില്ല, പ്രണയാർദ്രമായി..... ഞാൻ ഉറങ്ങുമ്പോൾ എന്റെ കാവലാളായി.....
എപ്പോഴും...
****************************************
(3)
ഉഴുന്ന് വട എനിക്കിഷ്ട്ടമില്ലാത്ത ഒന്നായിരുന്നു, അതിനു ഒരു കാരണം ഉഴുന്നിന്റെ ടേസ്റ്റ് തന്നെ, മറ്റൊന്നിന്റെ കാരണം ,
അതു കൂടി പറയാതെ ശരിയാവില്ല.
മലയാള ക്കരയിൽ ഉഴുന്ന് വട ഇഷ്ട്ടമില്ലാത്ത ആരുണ്ടെന്നു ചോദിക്കുന്ന വരായിരുന്നു എന്റെ വീട്ടുകാർ.
ഞാനുണ്ടെന്നേ.......
അമ്പലത്തിൽ പോയി വരുന്ന ആന്റി സാരി ആണ് ഉടുത്തിരിക്കുന്നെ, സിംഗിൾ ലയർ ആയി മുന്താണി പിടിച്ചിട്ടുണ്ട്. കറുത്ത സാരി.
കുറച്ചു ട്രാൻസ് പേരെന്റ് സാരി. വയർ ഇത്തിരി കാണുന്നുമുണ്ട്.
വഴിയരികിൽ ഇരയെ കിട്ടാതെ വിഷമിച്ചിരുന്ന പൂവാല പടക്ക് കിട്ടിയ ഇരയായിരുന്നു ആന്റി.
ആന്റി അവരെ കടന്നു രണ്ടു ചുവടു മുന്നോട്ടു വെച്ചു, ദാ.. വരുന്നു കമന്റ്
കൊള്ളാല്ലോ ..... ടാ.... ഉഴുന്ന് വട.....
ങേ... ഉഴുന്നുവട....യോ എവിടെ..?
ഞാൻ മുന്നേ കേറി നിന്നു ആന്റിയെ നോക്കി.....
ഇവനൊന്നും അമ്മേം, പെങ്ങളുമില്ലേ..?
ഹൗ.... ശരിക്കും സാരിക്കടിയിൽ പൊക്കിൾ ചുഴിക്കു താഴെ വെച്ചു ഉടുത്ത സാരിക്ക് മുകളിൽ ഒരു ചെറു ഉഴുന്ന് വട കണക്കെ
ആന്റി ടെ പൊക്കിൾ......
(വല്ല കാര്യോം ഉണ്ടാർന്നോ, മര്യാദക്ക് മറയ്ക്കെണ്ടത് മറച്ചിരുന്നേൽ )
അപ്പോൾ ഉഴുന്ന്വ വടക്കു ഇങ്ങിനെ ഒരു രാസനാമം ഉണ്ടെന്നു അന്ന് ആദ്യമായി ഞാൻ അറിഞ്ഞു.
*************---------************-----******
(4)
ഇനി പറയുന്നത് നാട്ടിൻപുറത്തു പരക്കെ പറയുന്ന ഒരു പേരാണ്.
അപ്പുറത്തേവീട്ടിലെ ലോഡിങ് കാരനായ മാമ്മൻ മിക്കവാറും ശരം കണക്കെ പായുന്നതു കണ്ടിട്ടുണ്ട്, എങ്ങോട്ടേക്കാ..?
എന്നു ആരേലും ചോദിച്ചാൽ ഉടനെത്തും മറുപടി, ചരക്കു വന്നു, ഇറക്കാൻ പോകുന്നു.
ഓ.. ചരക്കു...
ചരക്കിനെ പറ്റി ആരെങ്കിലും മുൻപ് ഇതു പറഞ്ഞിട്ടുണ്ടോ ന്നറിയില്ല, എന്നാലും ഇരിക്കട്ടെ.
ഒരല്പം തടി കൂടിയ പെണ്ണുങ്ങൾ, പെൺപിള്ളേർ നടന്നു പോകുമ്പോൾ പിറകിൽ നിന്നും ഒരു വിളി വരും, ചരക്കേ......
(ഉമ്മറവും, പിന്നാമ്പുറവും കൊള്ളാല്ലോ..?
ശരിയല്ലേ...?
ഞാൻ പോകുമ്പോഴും കേട്ടിട്ടുണ്ട്...
തിരിഞ്ഞു നോക്കീട്ടും ഉണ്ട്.....
ഹും..... കൊള്ളാല്ലോ ചരക്ക്
തിരിഞ്ഞു നോക്കുമ്പോൾ പറഞ്ഞ തല അപ്രത്യക്ഷമാകും.
അതാ നിന്റെ ചരക്കു, ഇതാ നിന്റെ ചരക്കു
പുതിയ ഒരു പേര് ഉരിതിരിഞ്ഞു വരും വരെയും ചരക്കിന് നല്ല ഡിമാൻഡ് ആണ്.
ചന്തയിൽ വരുന്ന പലവ്യജ്ഞനം മുതൽ എന്തും ഈ ഓമന പേരിൽ അറിയപ്പെടുന്നു.
ഇന്നും ചരക്കിന്റെ ഡിമാൻഡ് കുറഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
പറയാതെ വയ്യ, വഴിയേ പോകുന്ന പെൺ കോലങ്ങൾ ചരക്കുകൾ
ഇവന്റെയൊക്കെ വീട്ടിൽ ഉള്ള അമ്മയും , അനിയത്തി യും ചേച്ചി യും ഒക്കെ യും ഈ ചരക്കു കാറ്റഗറി യിൽ പെടുന്നൊരല്ലേ...?
==≠================================
(5)
എനിക്ക് പതിനെട്ടു വയസ്സ് മുതൽ കല്യാണ ആലോചനകളുടെ ബഹങ്ങൾ നടന്നിരുന്നു.
പക്ഷേ ഒന്നു പോലും നടന്നിരുന്നില്ല. ആലോചന മാത്രേ ഉണ്ടാർന്നുള്ളുന്നെ,
പക്ഷേ പതിനേഴു വയസ്സ് മുതൽ എനിക്കു കല്യാണം കഴിക്കുന്നത് വളരെ ഇഷ്ടമായിരുന്നു, കാരണം കോളേജിൽ ഈ പ്രായത്തിൽ ഉള്ള ചിലരുടെ ഒക്കെ കല്യാണം കഴിഞ്ഞു അവർ നെറ്റിയിൽ സിന്ദൂരവും, താലിയും ഒക്കെ ഇട്ടു ഹസ്സ് ന്റെ തോളിലൂടെ, വയറിൻ മേലോട്ട് ഒക്കെ ചുറ്റിപ്പിടിച്ചും കെട്ടിപിടിച്ചും വരുമ്പോൾ ഉള്ള ഒരു രോമാഞ്ചം,
പക്ഷേ ഉണ്ടല്ലോ ഈ വരുന്നവളുടെ മാരുടെ ഒരു ഗമ.. അപ്പോൾ ഞാൻ മനസ്സിൽ പറയും കാണിച്ചു തരാടി.... എന്റെ കൂടെ കഴിയട്ടെ.....
പക്ഷേ എന്തോ പറയാനാ.. ഒന്നും നടന്നില്ലെന്നേ,
എന്റെ ക്ലാസ്സിൽ എന്റെ ബെഞ്ചിൽ ഇരുന്ന എല്ലാർ ടേം കല്യാണം കഴിഞ്ഞമ്മ.. ഇനി ഞാൻ മാത്രേ ഉള്ളെന്ന് വരെ പറഞ്ഞു നോക്കി,
ദുഷ്ട്ട കൂട്ടം കേട്ടെ ഇല്ല.
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
എന്റെ കുറെ കുന്നായ്മ ചിന്തകളും ഉണ്ടാർന്നു.
അതൊന്നും അവർക്കു മനസിലാകുകയും ഇല്ല,
ലവ് മാര്യേജ് ആരുന്നു ഇഷ്ട്ടം,
(ലവ് ആൻഡ് അറേഞ്ച് )
(പിൽകാലം ഞാൻ അതങ്ങു നടപ്പിലാക്കി,)
(ക്ഷമക്കും ഒരു അതിരില്ലേ )
സൗന്ദര്യം മനസ്സിൽ ഉണ്ടാവണം, ബാഹ്യ സൗന്ദര്യം എനിക്കത്ര നിർബന്ധം ഇല്ലാരുന്നു .
രണ്ടു നേരം ബ്രഷ് ചെയ്യണം
രണ്ടു നേരം കുളിക്കണം
എന്റെ ചീപ്പ്, ടവൽ എടുക്കാൻ പാടില്ല.
പിന്നെ ടോയ്ലറ്റിൽ പോയാൽ എ പ്പോഴുംകൈകൾ കാലുകൾ നന്നായി സോപ്പ്, വാഷ് ചെയ്യണം,
ടോയ്ലറ്റ് ചെരുപ്പിട്ടു മുറിയിലെങ്ങാൻ കയറുമോ...?
ഇതൊക്കെ എന്റെ മണ്ടത്തരങ്ങൾ ആണ്,
എല്ലാരും ഹൈജനിക് ചുറ്റു പാടിലാ ജീവിക്കുന്നെ, നിന്റെ ഓരോ കുന്നായ്മകൾ എന്നു പറഞ്ഞു അവരെന്നെ നിരുത്സാഹപ്പെടുത്തീട്ടുണ്ട്.
അതിന്റെ വാശി തീർക്കാൻ ഒരു ചെക്കനേം
ഇഷ്ട്ടായില്ലെന്നു പറഞ്ഞു (സോറി എന്നെ കാണാൻ വന്ന എല്ലാ ചേട്ടൻ മാരോടും )
അങ്ങിനെ ഞാനും എന്റെ എല്ലാ ഡിമാൻഡും അംഗീകരിച്ചു തന്ന ആളിനെ
ഞാൻ തന്നെ കണ്ടെത്തേണ്ടി വന്നു.
പിന്നാമ്പുറ കഥകൾ ആരും ചോദിക്കരുത്!
†***************************************
.