.............{കഴിഞ്ഞ കാലം }
പൂമണം തൂകിയ വാകച്ചാര്‍ത്തും
പൂവിതള്‍ തന്‍ തണലും
മൃദു ചുംബനം പോലെ പുലരിയേ ,
"കുളിര്‍" മുത്തമിട്ടുനര്‍ത്തുന്നു ............
..................(.ഇന്നലെ )
പണ്ടെങ്ങോ പാതി പറഞു നിര്‍ത്തിയ
കഥയോ. തുടര്‍ക്കഥ പോലെ നീളുമ്പോള്‍
ഏറെയും കൊഴിഞ്ഞു വീണ
പകയുടെ ദിനരാത്രങ്ങള്‍ ..........
..............................[എന്നും]
നിശ്ചലം നില്‍ക്കുന്നു പ്രണയ സങ്കല്പങ്ങളും
നിര്‍ജീവമാകുന്ന പ്രണയ ചിന്തയും
നീ, തീര്‍ക്കും നേര്‍ത്തൊരകലങ്ങള്‍-
പിന്നെയത് ഗാഡമാകുന്നതും
കണ്ണീരില്‍ തോണി ഉലയുന്നതും ..........
..............................[എല്ലാ രാത്രികളും ]
പൂമണo തുടിച്ചുയര്‍ന്നൊരു
കിടപ്പറതന്‍ ഇരുളില്‍
സ്വപനങ്ങള്‍ കരിഞ്ഞ ഗന്ധമുയരുമ്പോള്‍,കിടപ്പറ-
വാതില്‍ പൂകാനാവാതെ ,നിശ്ചലം -
പടിക്കിപ്പുറം നില്‍ക്കുന്ന പാദമുദ്രകള്‍ .........
...................... [ ഇന്ന് ]
കരഞ്ഞു കണ്ണീര്‍ഉണങ്ങിയ മരുഭൂവില്‍
എന്നോ,വീണമരുപ്പച്ചകള്‍ -
"വഴി"യില്‍ പലനാളൂര്‍ന്ന 'മാന'ത്തിന്‍
വിലയിതെങ്ങാന്‍ കളഞ്ഞു കിട്ടുമോ ...?
..............................[ പ്രതീക്ഷകള്‍ ]
മൌനം മുറിയു'മിന്നീ'രാ-
വിലെന്ന,പ്രത്യാശയില്‍
ഓരോ ദിനരാത്രത്തിന്‍റെയും മുഖ-
പടം വലിച്ചു നീക്കുമ്പോള്‍ ........
................................[മോഹം മാത്രം ]
നാണം മറന്നു "തനു- തനു"വോടു -
ചേര്‍ക്കുമെന്നോരോരാത്രിയും
വ്യാമോഹമാകുമ്പോള്‍ ......
ചുരുട്ടിയെറിഞ്ഞൊരു കടലാസ് തുണ്ടുപോല്‍ -
എവിടെയൊക്കെയോ ഞെരിഞ്ഞമരുമ്പോള്‍ ..
കടുംവെയിലിലും തുടിച്ചൊരു നിഴലുക-
ളിന്നു,ഭയക്കുന്നു 'എന്‍''നിഴല്‍പോലും നിന്നേയും .....
.................................[എപ്പോഴോ]
കാലങ്ങളായി നിശബ്ദം മണ്ണില്‍
മറഞ്ഞു കിടന്ന , ഓര്‍മ്മകള്‍
മനസ്സില്‍ മാത്രം പെയ്തിറങ്ങി
നിറയുന്ന സങ്കടമഴയുടെ തേങ്ങലും
ഇന്നലെ വീശിയോരിളം കാറ്റിന്‍റെ -
ശീലും ലയിച്ചു ചേരു നേരം ...............
............................{വിഫലം ശ്രമങ്ങള്‍ }
കണ്ണീര്‍വറ്റി വരണ്ട നയനങ്ങളും
വിതുമ്പലില്‍ ക്ഷീണിച്ച ചൊടികളും
നാണത്താല്‍ വിവശമാകാത്ത മുഖപടവും ......
................................{ഇനിവരും നാളില്‍ }
പ്രണയത്തിന്‍റെ കണ്ണാടി
ഉടഞ്ഞു കിടക്കുന്നു മുന്നില്‍
മുറിക്കണ്ണാടി കഷണങ്ങള്‍
മനസിന്റെ ഫലകത്തില്‍തട്ടി
ചോര കിനിയുമ്പോള്‍
പ്രളയമില്ല , ചോരയുടെ പശിമ മാത്രം
ബാക്കിയാവുന്നു ..........
മുന്നിലെ ആദ്യ ചോദ്യം ,
ഇനിയെന്തെന്നപതിവ് പല്ലവി ..
പ്രണയത്തിന്‍റെ താളുകള്‍ മാത്രം
ബാക്കിയാവുംബോഴും
പതിവ് പല്ലവി
ഇനീയെന്ത് ......................?



0 comments:
Post a Comment