• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Saturday, 31 January 2015

Posted by Aami
No comments | 08:08

യുണിവേര്സിറ്റി പടികൾ  ഇറങ്ങുമ്പോള്‍  സേതു കൈകളില്‍  മെല്ലെ പിടിച്ചത് സെക്യൂരിറ്റി ഒരു ചെറു ചിരിയോടെ കണ്ടില്ലെന്നു നടിച്ചു.

പുറത്തു  വെയില്‍  ചുട്ടു പൊള്ളുന്നുണ്ടായിരുന്നു. പക്ഷെ കാറിലെ കുളിര്മ അതില്ലതാക്കി.തിരക്കുള്ള വീഥികളിൽ കൂടി  എന്റെ കൈത്തലം മാറോടും കവിളിലും ചേർത്ത് സേതു വണ്ടി ഓടിച്ചു കൊണ്ടിരുന്നു. തിരക്കുള്ള വഴി യിൽ നിന്നും മറ്റൊരു വഴിയിലേക്ക്, റോഡിന് ഓരംചേർന്ന് കാര്‍ പാര്‍ക്ക്    ചെയ്തു എന്നെ  അതിലിരുത്തി  സേതു ഒരു    ഡിഡി  എടുക്കുവാനായി എതിര്‍വശത്തുളള  ബാങ്ക് ലേക്ക് പോയി ,പോകും മുൻപ് എനിക്ക്  ഏറെ  പ്രിയ പ്പെട്ട  പാട്ട്  വെച്ച് തരാനും മറന്നില്ല.

പിന്നീടുള്ള കുറെ ദൂരം, സേതുവിൻറെ വീട്ടിലേക്കുള  തണല്‍  നിറഞ്ഞ  ചെറി യ  വഴി. നിഴലുകൾ തണല്‍  നിറച്ച  സേതുവിൻറെ വീടിന്റെ ശീ തളഛായ,

പിറകിലെ പുഴ വക്കിലെ വൃക്ഷത്തലപ്പുകൾ എപ്പോഴും വീശുന്ന  കാറ്റിനെ തണുത്ത  വെള്ളത്തില്‍  മുക്കിയ വിശറിയാല്‍ തണുപ്പിച്ചതാവാം  ഈ  കുളിര്മ്മക്കു  കാരണം, പ്രിയ മനസ്സിൽ ഓര്‍ത്തു.

"വാതില്‍  തുറന്നു കയറി ക്കൊള്ളു, ഗേറ്റ്  അടച്ചു  കാര്‍  ലോക്ക് ചെയ്തു എത്തിക്കോളാം" .ഗേറ്റ്  കടക്കും മുൻപ്  സേതു ഓര്‍മ്മിപ്പിച്ചിരുന്നു,

അകത്തു പ്രിയയുടെ കണ്ണ് നനയിച്ച ഒന്നുണ്ടായിരുന്നു.
എന്നോ തുന്നിയ ഒരു കുഷ്യന്‍ കവര്‍.
ഇപ്പോഴും   പുതുമയോടെ..
സൂക്ഷിച്ചി രിക്കും എന്ന് കരുതിയിരുന്നില്ല.

നല്ല വിശപ്പുണ്ടായിരുന്നു. പക്ഷെ തണുത്ത വെള്ളവും ,ആപ്പിളും  മാത്രം കഴിച്ചു വിശപ്പടക്കി, മുന്‍ വശത്തെ വാതില്‍ അടച്ചിട്ടു ജനാലകള്‍ തുറന്നു
അവള്‍ക്കഭിമുഘമായി സേതു ഇരുന്നു.

മെല്ലെ അവളുടെ കവിളുകള്‍ കൈകുമ്പിളില്‍ ഒതുക്കി അവളുടെ ചുണ്ടില്‍  നിന്നും ആപ്പിളിൻറെ  പാതി  അയാള്‍ കടിച്ചെടുത്തു. മെല്ലെ അവളെ മാറോടു ചേര്‍ത്ത് പുണര്‍ന്നു. പ്രിയയുടെ കണ്ണുകള്‍ കൂമ്പി അടഞ്ഞു.

മുകളിലെ  മുറിയിലേക്കുള്ള  പടി കയറു മ്പോള്‍  സേതുവിന്റെ  കണ്ണുകള്‍  പ്രിയുടെ കണ്ണിലേക്കു ആഴ്ന്നിറങ്ങുകയായിരുന്നു. പൂണ്ടടക്കം കെട്ടിപ്പിടിച്ചു
സേതുവിൻറെ കിടപ്പുമുറിയുടെ വാതിലോളം പ്രിയ എത്തിയത് അവള്‍ അറിഞ്ഞില്ല.

അവളുടെ കുങ്കുമ ചുവപ്പ് അയാളുടെ കവിളുകളെ കൂടുതല്‍ ശോണമാക്കി. കഴുത്തില്‍ വീണ അയാളുടെ ചുടുനിശ്വാസങ്ങൾ.
പ്രിയ പൊള്ളി വിയര്‍ത്തു.

അഴിഞ്ഞു വീണ ഉടയാടകള്‍.
ഒഴുകി ഇറങ്ങിയ സ്വേദകണങ്ങള്‍ ഒന്ന് ചേര്‍ന്ന് കിടക്ക വിരിയെ നനച്ചു.
പുഴയോരം കാറ്റിന്റെ ഗതി  വേഗം  കൂടിയിരിക്കുന്നു.
കിടപ്പുമുറിയുടെ തുറന്നിട്ട ജനാലകള്‍ ആ കുളിര്കാറ്റി നെ അകത്തേക്ക് ആനയിച്ചു. ഒഴുകിയിറങ്ങിയ രതിയുടെ  രുചികളെ  ഒരുമിച്ചറിഞ്ഞ നിമിഷം.
ആളിക്കത്തിയ  അഗ്നി അടങ്ങിയപ്പോള്‍ സേതുവിന്‍റെ നെഞ്ചോരം  ഒഴുകിയിറങ്ങിയ അവളുടെ കണ്ണീര്‍  മുത്തുകള്‍...
നാളുകളായി  കാത്തുവെച്ച  സ്നേഹം.
വാക്കിലെ ,വരിയിലെ ,ഇണക്കങ്ങള്‍,പിണക്കങ്ങള്‍..
മറവിയുടെ കാണാ പ്പുറങ്ങള്‍..
ഒക്കെ മറന്ന  ഒരു നിമിഷം.

സേതു കണ്ണടച്ച് കിടന്നു.
പിന്നെടെപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോള്‍
സാരി ഞൊറിഞ്ഞു  ഉടുക്കുന്നു പ്രിയ.

അയാള്‍ അവളെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു.
നിലക്കണ്ണാടി നോക്കി അവളുടെ ചേല കുത്തി കൊടുത്തപ്പോള്‍ പൊക്കിൾചുഴിയില്‍ മെല്ലെ ഇക്കിളി ഇട്ട വിരലുകള്‍ അവള്‍ മെല്ലെ തന്‍റെ അടിവയറ്റില്‍ ചേര്‍ത്തമര്‍ത്തി.

വീട് പൂട്ടി സേതുവിനൊപ്പം  കാറില്‍  വീണ്ടും തിരക്കേറിയ വഴിയിലേക്ക്,
ചുട്ടു പൊള്ളുന്ന വെയില്‍  ഉരുകി തിളക്കുന്നു,
പക്ഷെ മനസിലെ കുളിര്‍കാറ്റ് അതൊന്നും അറിഞ്ഞില്ല.

മൂന്നു വര്‍ഷം.
മൂന്നു വര്‍ഷം പ്രിയ സൂറിനായി കാത്തിരുന്നത്..
കണ്ണുകള്‍ മെല്ലെ അടഞ്ഞു.

നഗരത്തിലെ ആശുപത്രി നടയില്‍ സേതുവിന്‍റെ കാര്‍ നിന്നു.
എതിരെ ഉള്ള റെയില്‍വേ സ്റ്റേഷനില്‍ അവള്‍ക്കു മടങ്ങി പോകാനുള്ള തീവണ്ടി പുക തുപ്പി കാത്തു കിടന്നു.

സേതുവിനെ ഒന്ന് നോക്കി,
ഒരു ചെറു പുഞ്ചിരിയോടെ പ്രിയ  കാറില്‍  നിന്നും  ഇറങ്ങി നടന്നകന്നു...

ഒരു പിന്‍  വിളിക്കായി കാതോര്‍ത്ത്‌

ആമി




 

0 comments:

Post a Comment