• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Monday, 28 October 2019

Posted by Aami
No comments | 01:53



 എൻ്റെ  കാമുക ഹൃദയങ്ങൾ ! 

 ആരാണ്  ആദ്യ  കാമുകൻ .. അത് ഒന്നാം
 ക്ലാസ്സിൽ വച്ചു തുടയിൽ ചുണ്ടക്ക കൊണ്ട്എ ന്നെ പൊള്ളിച്ചിട്ടു  കല്ല് പെൻസിൽ കൊണ്ട്  പിണ ക്കമാണോ എന്ന് സ്‌ലയിറ്റിൽ  എഴുതി ചോദിച്ച  കളിക്കൂട്ടുകാരൻ    തന്നെ .

  നാലാം  നാലാം ക്ലാസിലേക്കു  പുതുതായി വന്ന  ബോബി ,  ഇയർ  ഫോണിലെ  കേൾക്കു ,   എപ്പോ ഴും  ആരെങ്കിലും  ഒക്കെ അവനെ ഹെൽപ്  ചെയ്യണമായിരുന്നു , നാവും വഴങ്ങില്ല , അവൻ സംസാരിക്കുമ്പോൾ  എല്ലാരും ചിരിക്കും , 


ഞാൻ  എപ്പോഴും  ഊർന്നു  പോകുന്ന  അവന്റെ ഇയർ   ഫോൺ  ശരിയാക്കി  ചെവിയിൽ  തിരുകുമായിരുന്നു, പിന്നെ  അവന്റെ  ബുക്കിൽ  ഞാൻ ആയിരുന്നു  നോട്സ്  എഴുതി കൊടുത്തിരുന്നത് , അവന് എപ്പോഴും എന്റെ കൈയിൽ  വിരൽ കോർത്തിരിക്കുന്നതു   ഇഷ്ട്ട മായിരുന്നു , എന്റെ  അടുത്ത് വന്നു കൈ വിരൽ കോർത്ത് കവിളിൽ ചേർത്ത് ഉരുമ്മുന്നത്  അവനു സന്തോഷം ആയിരുന്നു .



പെട്ടന്ന്  ഒരു  ദിവസം  മുതൽ അവൻ ക്ലാസ്സിൽ  വരാതായി , കുറെ ദിവസങ്ങൾ കഴിഞ്ഞു  ടീച്ചർ  പറഞ്ഞു  ബോബി  യെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയെന്ന് , സ്പെഷ്യൽ സ്കൂളിലേക്ക് . 


അഞ്ചാം  ക്ലാസ്  പുതിയ സ്കൂൾ , ക്ലാസ്സിലെ  വിജയ് , നല്ലവണ്ണം പാടുമായിരുന്നു ,  മ്യൂസിക്  ടീച്ചർ ശാരദാമണി  അമ്മക്ക്  വിജയുടെ   പാട് കേൾക്കാതെ  ക്ലാസ് തുടങ്ങില്ലായിരുന്നു , ക്ലാസ്സിലെ  ആദ്യ 

ബെഞ്ചിലെ  ആദ്യ സീറ്റ് എന്റെ ആയിരുന്നു . കണ്ണിലേക്കു നോക്കി വിജയ് പാടുമ്പോൾ എനിക്ക് വല്ലാത്ത  നാണം   തോന്നീരുന്നു ,  എന്റെ ഹോം വർക്കുകൾ  വിജയ് നോക്കി എഴുതുമായിരുന്നു , എനിക്ക് വിജയ് വീട്ടിൽ നിന്നും ലോലോലിക്കയു൦   ചാമ്പക്കയു ൦  കൊണ്ട് തരുമായിരുന്നു , എനിക്കുമാത്രം ,സ്നേഹത്തിന്റെ  സ്പർശമുള്ള  പുളി യും  മധുരവും  , 

 പിന്നെ കൈ വെള്ളയിൽ ചുവന്ന പേന കൊണ്ട് 
ഐ  ലവ്  യു എന്ന് എഴുതിയ ബിനോ , ഒരു ദിവസം  എന്റെ   ഉള്ളം  കൈ  യിൽ ബലം  പിടിച്ചു  എഴുതാൻ  തുടങ്ങിയപ്പോൾ    ഇടയ്ക്കു കയറി   പേന  പിടിച്ചു  വാങ്ങി യ  സുധി.

കോളേജ്  ഒരു വേറിട്ട  സ്ഥലം , 
ആദ്യമൊക്കെ  പേടി  ആയിരുന്നു , കുറെ കഴിഞ്ഞു അതൊക്കെ മാറി , എന്നാലും  ആരോടും
പ്രേമം  തോനീരുന്നില്ല , കാരണം  ഏഴാം  ക്ലാസ്  മുതലേ  ഒരു കുഞ്ഞിഷ്ട്ടം  മനസ്സിൽ  വിത്ത് പാകീരുന്നു, ദൂരെ , കാണാമറ യത്  ഒരു  ഇഷ്ട്ട ൦ , ആർക്കും അറിയാത്ത  ആരോടും പറയാത്ത  ഒന്ന് ,  എന്റൊപ്പം  അതും വളർന്നു ,  ആരെയും  മോഹിക്കാൻ  അതാവും തോന്നാഞ്ഞതു ,
പക്ഷെ , ഒരുദിവസം  എന്റെ ക്ലാസ്സിലെ  രഞ്ജിനി  പറഞ്ഞു  നിന്നെ ഒരാൾ  എന്നും  കാണാൻ  വരും , നീ അറിയാതെ ! അതാര് ?    കാണിച്ചു തരാം  ഒരു  ദിവസം കാണിച്ചു  തന്നു, ലൈബ്രറി  ഇടനാഴിയി ലെ  ജനാല ക്കരികിൽ  മഞ്ഞയും പച്ചയും കലർന്ന  ടി ഷർട്ട്  ,നീല ജീൻസ്‌  ഇട്ട  മറ്റൊരു ' രാജ് കാണുമ്പോൾ ചിരിക്കും , ചില ഫ്രീ   പീരീഡ്  ലൈബ്രറിയിൽ  പോകുംപോൾ  ഒപ്പം വരും , സൂ വോളജി , ബോട്ടണി  റെക്കോർഡ്‌സ്  ഞാൻ വരച്ചു  കൊടുക്കും , ഒരിക്കലും  ഒരിഷ്ട്ടം  എന്ന വാക്കു ഞാനും അവനും പറഞ്ഞിട്ടില്ല , കോളേജ് കഴിയും വരെയും . (എന്ത് നിശബ്ദം )
 വര്ഷങ്ങള്ക്കു  ശേഷം ഒരിക്കൽ   ഓഫീസിൽ  പരിചയമുള്ള ഒരു മുഖം , രാജിന്റെ  അനിയത്തി, ചേട്ടനെ പറ്റി  അന്വേഷിച്ചു  , ഗൾഫിൽ ,കല്യാണം കഴിഞ്ഞു ഒരു കുട്ടിഉണ്ടെന്ന്.


എന്നാലും പറയാതെ അറിയാതെ ഒരിഷ്ട്ടം എന്നോടുള്ള ഒരാൾ, എല്ലാര്ക്കും അറിയാം അയാ ൾക്കെന്നെ ഇഷ്ട മാണെന്നു, എനിക്കറിയില്ല , പറയാൻ  അയാൾ ക്കു പേടി , ഇന്നും പറഞ്ഞിട്ടില്ല,
വർഷങ്ങൾ  കഴിഞ്ഞു  പല  ഫ്രണ്ട്സും  പറഞ്ഞു നിന്നെ  ഇഷ്ട്ട മായിരുന്നു പക്ഷെ ....... എന്തോ   !
ഒരിക്കൽ  കണ്ടു   ഞ ങ്ങൾ രണ്ടു  പേരുടെയും മക്കൾ പഠിക്കുന്ന  സ്കൂൾ ന്റെ  ഫസ്റ്റ് ഫ്ലോർ  കോണിപ്പടിയിൽ വെച്ച് , പരസ്പരം  ഒന്ന് നോക്കി  അത്രമാത്രം, ഇപ്പോഴും  പ്രണയം  പറയാതെ പോയതിന്റെ  കുറ്റ  ബോധം   മനസ്സിൽ  ശേഷിപ്പായി  ഉണ്ടാവും  ഇന്ന് നിരാശയിൽ  വളർന്നിറ ങ്ങിയ  താടിയാണെന്നു  കസിൻ  പറയാറുണ്ട് , ഇന്ന് വില്ലജ്എക്സ്റ്റൻഷൻ ഓഫീസർ.

 
മനസ്സിൽ വിഷമ ങ്ങൾ  നിറച്ച മുഖങ്ങളിൽ ഒന്ന്   സൂറിന്റെതാണ് .
(ഇന്നും ഒരു രൂപവും ഇല്ലാതൊരാൾ )മറ്റൊന്ന് നിയാസ് ,കോളേജിലെ നിയാസ് , പിന്നെ കമ്പ്യൂട്ടർ കോച്ചിങ്  ഇൻസ്‌ട്രുക്ടർ  , വിവാഹം  ആലോചിച്ചു  നടക്കുന്ന  ആൾ ക്കു  പറയാൻ , അല്ലെങ്കിൽ ചോദിക്കാൻ  ഒരു മടി . എന്ത് സ്ത്രീ ധനം  കിട്ടും എന്ന് മറ്റൊരാളെക്കൊണ്ട്  ചോദിപ്പിക്കാൻ  തോന്നിയ  ആളോട്  എന്ത് പറയാൻ ....
എന്റെ കുട്ടിക്ക് ആദ്യ വാക്സിൻ എടുക്കാൻ ചെന്നപ്പോൾ  ഹോസ്പിറ്റലിൽ  കണ്ടു , ചേട്ടന്റെ കുട്ടി അഡ്മിറ്റാണെന്നു൦   മെഡിസിൻ  വാങ്ങീട്ടു ബിൽ അടക്കാൻ  നിൽ ക്കുകയാണെന്നും . 
 കോളേജു  കാലം  മുതൽ കാണുന്ന  ഒരു മുഖം  ഒരിക്കലും അനിഷ് ട്ടമായി  ഒന്നും പറഞ്ഞിട്ടില്ല .എപ്പോ കണ്ടാലും  ഭാവമാറ്റമില്ലാത്ത  മുഖം ,   ഞാൻ പി ഡിഗ്രി  കഴിയും  മുൻപേ  ആൾ എൽ . എൽ. ബി . ക്കു  ചേർന്നു  , പിന്നെ കുറെ കാലം  കഴിഞ്ഞു  കമ്പ്യൂട്ടർ  പഠിക്കാൻ  പോകുമ്പോൾ കണ്ടു 
 ബസ് സ്റ്റോപ്പ് വരെ എതാൻ അഞ്ചു  മിനിറ്റ് . അതിനിടയിൽ  രണ്ടോ നാലോ  വാ ക്കുകളിൽ  തീരുന്ന കാര്യം പറച്ചിലുകൾ, , ഒരിക്കൽ  ആ ബസ് സ്റ്റോപ്പിൽ  ഞങ്ങൾ  വീണ്ടും കണ്ടു , പെട്ടന്ന് റോഡ് ക്രോസ്സ്  ചെയ്തു  ഓടി വന്നു , നെറ്റിയിലെ സിന്ദൂരം  കണ്ടു  കല്യാണം  കഴിഞ്ഞോ  ..? പിന്നെ ഇപ്പോഴേ ഉണ്ടാവില്ലെന്ന്  ഒരിക്കൽ എന്തിനാ പറഞ്ഞതെന്നു  ചോദിച്ചു , ഞാൻ  നിനക്കായി   വെയിറ്റ്  ചെയ്യുകയായിരുന്നു ..... ഒന്ന് പറഞ്ഞില്ലല്ലോ ... എന്റെ അഡ്രസ്  ഒക്കെ അറിയാമായിരുന്നില്ലേ  എന്ന് ചോദിച്ചു ...      കണ്ണുകൾ  കലങ്ങീരുന്നു . ഇന്നും  ആ നിറഞ്ഞ  കണ്ണുകൾ  എന്റെ മുന്നിൽ  ഇടയ്ക്കു തെളിയാറുണ്ട് .... 
ചിലരോടൊക്കെ വെറുതഇഷ്ട്ടം തോന്നീരുന്നു , നേരുപറയട്ടെ .... പക്ഷെ ആരെയും കൂടെ കൂട്ട ണം എന്ന് തോന്നീട്ടില്ല ,പ്രത്യേകിച്ച് കാരണവും ഇല്ല , 
പ്രണയം ചിലപ്പോൾ വല്ലാത്ത നോവാണ്, ചിലപ്പോൾ  വല്ലാത്ത  .......എന്താ  പറയുക. നിരാശ.... ആയിരിക്കും.

സൂർ , 
നിന്നോടാണ്  ഞാൻ ഹൃദയം  തുറക്കുന്നത് , നിന്റെ  ശ്വാസം  മാറിയാൽ പോലും  ഞാൻ അറിയുന്നുണ്ട്, നിന്റെ സ്വരം  നേർത്തുപോകുന്നതു പോലും ....
ഇന്നലെ വരെ അക്ഷരങ്ങൾ  അകലെ ആയിരുന്നു , ഇന്നിപ്പോൾ എന്റെ കൈവിരൽ തുമ്പുകളിൽ  വല്ലാതെ നിറഞ്ഞൊഴുകുന്നു, നിന്റെ നിശ്വാസം പോലെ, 

എല്ലാ മഴ  പെയ്തു ഇപ്പോഴും നിനക്കും എനിക്കും വേണ്ടിയാണ് , അതിനി എത്ര കാലം കഴിഞ്ഞാലും , 
.

കാമുക ഹൃദയങ്ങൾ  കാടുകയറിയ ചിന്തകളെ  മാറ്റി നിർത്തട്ടെ ,  
സ്വപ്നത്തിൽ  കണ്ട രാജകുമാരനെ  വീണ്ടും കാണാൻ കഴിയുമോ??.കൂടെ യുള്ളവർക്കൊക്കെ ഞാൻ എന്നും  ഒരു അകലം  ഇട്ടിരുന്നതെന്തിനെന്നു   ഇപ്പോഴും  അറിയില്ല . അകലമില്ലാത്ത് സൂറിനാവും സത്യം , മനസിന്റെ  കണ്ണാടിയാണ്  സൂർ എനിക്ക് നീ എന്നും , ഉടയാതെ  എത്രനാൾ  ഉണ്ടാവും എന്നറിയില്ല .........  കാലം തെളിയിക്കട്ടെ ,

സൂറിനെ പറ്റി  മാത്രം പറയാൻ എനിക്കൊരു താൾ , ഇവിടെ സൂറും  ഞാനും മാത്രം 

കാമുക ഹൃദയങ്ങളിൽ  അടുത്തതു ആരാണ് , ഓർമ്മയിൽ  പരതട്ടെ  , 
ഒരുപാട്  മനസ്സിൽ  നിറച്ച ഒരു രൂപം , വഴി പിരിഞ്ഞു പോയ  നാളുകൾ , എന്റെ  കുട്ടീനെ  പ്ലേ സ്കൂളിൽ ആക്കീട്ടു  വരും വഴി എതിർ ദിശയി ലേക്കു പോയ ബൈക്ക്..,..................
പെട്ടന്ന്   ബ്രേക്ക്  ചവുട്ടി  , ഒരാൾ  അതിൽ നിന്നും ഇറങ്ങി  അടുത്തേക്ക് നടന്നു വന്നു , ഹെൽമറ്റ്  മാറ്റും വരെയും  കൺഫ്യൂഷൻ  മാറീരുന്നില്ല , കാരണം ആ കണ്ണുകൾ പരി ചിതം ആയിരുന്നു ,  ഇമ ചിമ്മാതെ  കുറെ  നിമിഷങ്ങൾ, എന്തുണ്ട്  വിശേഷം ..? മൗനം മുറിച്ച ചോദ്യം , ഒന്നുമില്ല, ഒരു രേഖ യുടെ  ഇരു ദിശ  കളിലേക്കും  നടന്നു പോയവർ ,
"  എന്റെ  ഓഫീസിൽ ടേബിൾ മേലെ ഇരുന്ന  ഗ്ലോബ്  കണ്ടു ഒരാൾ പറഞ്ഞു  , കണ്ടോ  ! ഇത് വല്ലപ്പോഴും  എടുത്തു നോക്കുന്നത് നല്ലതാ , ഭൂമി  ഉരുണ്ടതാണെന്നു  മനസിലാവും , അപ്പോൾ  എന്നെങ്കിലും  എവിടെയെങ്കിലും  വെച്ച് വീണ്ടും കാണാം  എന്ന് ഇത് ഓർമ്മപെടുത്തുമെന്നു .  

സത്യം , ഞാൻ നിനച്ചിട്ടുണ്ട്  ഞങ്ങൾ എന്നെങ്കിലും ഏതെങ്കിലും  കോണിപ്പടിക്ക് താഴെ യോ, ഒരു ഇടനാഴിക്കകലെയോ  കണ്ടു മുട്ടുമെന്നും , ഒരാൾ മറ്റേയാളുടെ കൈ  വിരൽ തുമ്പിൽ ആരും അറിയാതെ  ഒന്ന്  തൊട്ടു പോകുമെന്നും , പക്ഷെ , തിരക്കേറിയ  ആ റോഡ്  അരികിൽ ആവുമെന്ന്  ഒരിക്കലും  പ്രതീക്ഷിച്ചില്ല, എന്തൊക്കെയോ ചോദ്യങ്ങൾ , എന്തൊക്കെയോ  ഉത്തരങ്ങൾ. പോകും മുൻപ് വിസിറ്റിംഗ് കാർഡ്  തന്നിട്ട്  വിളിക്കുമോ  എന്ന് ഒരു മറു ചോദ്യം ,കാർഡ് വാങ്ങി നോക്കീട്ടു തിരികെ കൊടുത്തു , നമ്പർ മാത്രം  മനസ്സിൽ കുറിച്ച് .ഇടക്ക്  വല്ലപ്പോഴും  നൊമ്പരപ്പെടുത്തി  ഒരു കാൾ , ഓർമ്മയിൽ താഴ്ന്നു  പോയതൊക്കെ  ഓർമ്മപെടുത്തും , നിരാശയുടെ  പടുകുഴിയിലേക്ക്  ഞാൻ എറിഞ്ഞു കളഞ്ഞുന്നു പറയും  നീ എന്നെ വീണ്ടും മറവിയിലേക്കു  വലിച്ചെറിയുമോ  എന്ന് ഇടയ്ക്കു ചോദിക്കുമായിരുന്നു , എന്നിട്ടും .... ഒരു  മറവി  പിന്നെയും , അത്  ഒരിക്കലും മറക്കാത്ത  മറവി യാണ് , കാരണം  കെട്ടുപാടുകൾ ക്കിടയിൽ  ചില  നൂലിഴകൾ  പൊട്ടാതിരിക്കാൻ   വേണ്ടി മാത്രം ...!

വയസറിയിച്ച നാൾ  മുതൽ പ്രണയിച്ചവർ അപ്പച്ചീടെ  ആൺ മക്കൾ  ആയിരുന്നു , കുപ്പി വളയും ,,ചാന്തും , പൊട്ടും , ഓണമെന്നോ ,ക്രിസ്മസ് എന്നോ  ന്യൂ ഇയർ എന്നോ  ഇല്ലാതെ ലീവ് നു വരും നാളിൽ ഒക്കെ  സമ്മാന പെരുമഴ .... 

എന്തായാലും  അവർക്കൊന്നും  എന്റെ മനസ്സിൽ ഇടമേ ഇല്ലാരുന്നു, ഈ കാമുകൻ മാർ മ;ത്സരിച്ചു സമ്മാനം  വാങ്ങി മുടിഞ്ഞു കാണും ,   .

എല്ലാ പ്രണയങ്ങളെയും  നിരസിച്ചു  , എന്നിട്ടും  പ്രണയിച്ചു തന്നെ  വിവാഹം  കഴിച്ചു , നിരാശ യുടെ പടുകുഴിയിൽ   , എവിടെ പിഴച്ചു , ....പ്രണയമോ , അതോ കാലമോ  ....? 
മനസ്സിൽ നിറയെ  പ്രണയത്തിന്റെ  തീ മഴ പെയ്ത്തിൽ ഉരുകി തീരുന്നു  ഞാൻ ...... 
ഒരു പക്ഷെ സ്നേഹിച്ചവരെ  ഒക്കെ വെറുപ്പിച്ചതാവാം  കാരണം , ഒരിക്കലും എനിക്ക് പ്രണയത്തിന്റെ തീവ്രത  അറിയാൻ കഴിയാത്തതു മാവാം   

 ഒരു നല്ല  കാമുകി ആവാൻ  കഴിഞ്ഞിരുന്നെങ്കിൽ  എന്ന് ചിലപ്പോൾ ഓർക്കാറുണ്ട്, ഒരു നല്ല പ്രണയിനി ആവാനും കഴിഞ്ഞില്ല , ഞാൻ നിന്നെ കെട്ടി കൂടെ കൊണ്ട് പൊക്കോട്ടെ  എന്ന് ചോദിച്ചവരെ  കൂർത്ത നോട്ടം  കൊണ്ട്   നിരാശപ്പെടുത്തിയ കാലം  ഇനി തിരികെ കിട്ടില്ലല്ലോ ...? 



   

0 comments:

Post a Comment