Sunday, 18 April 2021
Posted by Aami
No comments | 14:34
നിൻ്റെ പേരിൻ മുന്നിലൊരു വളഞ്ഞ വഴിയുണ്ടായിരുന്നു "S "
,നിൻ്റെ മറ്റൊരുപേരിൽ
ഒരാൾ നിലയുറക്കാൻ
വടി ചാരി നിന്നിരുന്നു. ""K '"
നിന്നെ കണ്ടമാത്രയിൽ ആദ്യം നാവിൻതുമ്പിലുയർന്ന പേര്
"ബ്ലൂമൂൺ" എന്നായിരുന്നു.
പിന്നെ നീയൊരു ചേമ്പില താളിൻ
തണലിൽ മഴയെ തടഞ്ഞു നിന്നപ്പോൾ നിനക്ക് ഒരു ഗൃഹാതുരത്വവും..
നീ, വിദൂരതയിൽ മിഴിനട്ടിരുന്നപ്പോൾ
നിനക്ക് കൂട്ടായി നിന്റെ തോളിൽ ചാഞ്ഞ
ആ,ഗിറ്റാറുമുണ്ടായിരുന്നു.
പിന്നെ, നിന്നെ നിൻ്റെ അരുമയായ 'പഗ്ഗി'നോടൊപ്പം കണ്ടപ്പോൾ
നിന്റെ കണ്ണിലൊരു നിഗൂഢതയും ...
ഒരു ഫീനിക്സ് പക്ഷിയെപ്പോല
പറന്നുയരട്ടെ നീ ഈ നീലവാനിൽ
നിൻ്റെ ചിറകുകൾ തളരാതിരിക്കട്ടെ ......
നീയൊരു ഫിനിക്സ് പക്ഷിയാവൻ ഞാനും
ആഗ്രഹിക്കുന്നു,
ചിറകുകൾ തളരരുതെന്നും.
പക്ഷേ ചിലരുടെ വേദനകളിൽ
കുത്തി നോവിക്കപെടുമ്പോൾ..
ഒരു നാൾ നീയും വേദനിക്കുമെന്നറിയുക .
എല്ലാ വേദനകളും വേദനസംഹാരികൾ
മാറ്റി തരില്ല!!!!!!!!!
Subscribe to:
Post Comments (Atom)





0 comments:
Post a Comment