ഗൃഹാതുരമുണർത്തുന്ന ഓർമ്മകൾക്ക്
പിന്നാലെയുള്ള പ്രയാണമല്ലിതു-
ഉറക്കത്തിന്റെ മഞ്ചലിനു
അവധി കൊടുത്തു രാവിന്റെ
ആർദ്രതയിൽ തീരാത്ത
ജോലികൾക്കിടയിലൂടെയുള്ള ഓട്ടപാച്ചിൽ !
പകലിനെ തണുപ്പിക്കാൻ
കേക്ക് വേൾഡിലെ "ഷേക്കി "നോ
രാത്രിയെ തണുപ്പിക്കാൻ കബോർഡിലെ
ബാക്കിയായ "ബിയറി"നോ കഴിയുന്നില്ല.
രാത്രി എരിഞ്ഞടങ്ങുമ്പോൾ
ജനാല ചില്ലിനപ്പുറം വിളറിയ
ചന്ദ്രന്റെ മഞ്ഞ രാശി,
മുറിയിലെ മഞ്ഞ വെളിച്ചത്തിൽ
പിറവിയെടുക്കുന്ന "പ്രോഗ്രാമർ"
കൈ വിരൽ തുമ്പിൽ നൂറ്റി നാലു
ചതുരക്കട്ടകളുടെ ഇന്ദ്രജാലം
ലാംഗ്വേജ് --സ്ട്രിങ് -കോഡിങ് -
പ്രൊസിജിയർ -ഫങ്‌ഷണൽ -ഒബ്ജെക്റ്റ്
സ്ക്രിപ്റ്റ് - ലോജിക് -ലാംഗ്വേജ് -
സി- സി -പ്ലസ് പ്ലസ് - പാസ്ക്കൽ
പ്രോഗ്രാംസ്....ന്റെ മായാ പ്രപഞ്ചം !
ഇടക്കിടക്കു ഓർമ്മപെടുത്തുന്നു-
ആന്റി - വൈറസ് സോഫ്റ്റ് വെർ അപ്ഡേഷനുകൾ..........
വല്ലാത്ത വീർപ്പുമുട്ടൽ..
ചതുര കട്ടകളിൽ കൈ വിരൽ തുമ്പിന്റെ
സ്നേഹ സ്പർശം........
പതിനെട്ടു 'ന്യൂമറിക്' കീ കൾ
ഇരുപത്തിയാറു "ആൽഫബെറ്റ് കീ ''കൾ
പിന്നെ വീണ്ടും പതിനെട്ടു
"സൈൻ " കീ കൾ
നിന്റെ വിരൽത്തുമ്പുകളിൽ
ശ്വാസം കിട്ടാതെ പിടയുന്നു.
""ലോഗിങ്" -"അസ്സംബ്ലി" -"റഫ് "-
"ഫൈൻ --ഫൈനൽകട്ട് " കൾ -
ക്കൊടുവിൽ "കൺക്ല്യൂഷൻ "
തീരാത്ത പരാക്രമങ്ങൾ പിന്നെയും
ചതുരകട്ടകൾ വല്ലാതെ വലഞ്ഞിരിക്കുന്നു,
നാല് "ആരോ "കീ കൾ
ഇടത്തേക്കോ -വലത്തെക്കൊ
എന്നറിയാതെ ഉഴലുന്നു
എങ്ങോട്ടെക്കെന്നറിയാത്ത
"സ്ക്രോൾ" കീ കൾ
ചെറുതിൽ നിന്നും വലുതി ലേക്കോ
വലുതിൽ നിന്നും ചെറുതിലേക്കോ
"ക്യാപ്സ് "കീ യുടെ വിലാപം
താഴെക്കോ മുകളിലേക്കോ എന്നറിയാതെ
അപ്പ് - ഡൌൺ കീ കൾ
"എന്റർ" കീ വല്ലാതെ വീർപ്പുമുട്ടുന്നു
മായ്ച്ചിട്ടും മായ്ക്കാത്ത "ഡിലീറ്റ് "കീ
ഓടി രക്ഷപെടാനാവാതെ "എസ്‌കേപ്പ്" കീ
"ആൾട് " കീ മാത്രം നിശ്ചലം
ഇനി വയ്യ ....ചതുരകട്ടകൾ വിലപിക്കുന്നു
ബാഡ് കമാൻഡ്,ഫയൽ നെയിം
പിന്നെയും,..........
"കട്ട് -കോപ്പി -പേസ്റ്റ് - ഷോർട് -കട്ട്"
"കീ "കൾ വലഞ്ഞിരിക്കുന്നു
ഉറക്കം നൂൽ കോർത്ത് -
കൺപീലികളെ വരിഞ്ഞു ചേർക്കുമ്പോൾ
ഘടികാരം പിന്നിൽ ചിരിക്കുന്നു
സമയം നാലുമണി കഴിഞ്ഞു മുപ്പതു മിനിറ്റ് !
Published asianet



0 comments:
Post a Comment