നിനക്ക്.....
സ്മൃതി ധാരകൾക്കൊരു
ബാക്കി പത്രം..........
പുറത്തൊരു മഴ പുറപാടിനുള്ള
മുന്നൊരുക്കങ്ങൾ..
സപ്ത നിറങ്ങൾ വാരി തൂകി
മാരിവിൽ നിറവുണ്ടവിടെ
നിനക്കാശംസയേകു വാനായി
നിന്റെ വാതിൽ പടിക്കപ്പുറം
സന്ധ്യാമ്പരത്തിന്റെ ഇത്തിരി
ശോണിമ മായാതെ കിടപ്പുണ്ട്,
നിനക്കൊരാശംസയേകുവാനായി.
നിലാവലിഞ്ഞ രാവിൽ
ഒരു മഴത്തുള്ളി ഇല ചാർത്തിൻ
തുമ്പിൽ നിന്നിറ്റു വീഴാതെ
കാത്തു നിൽപ്പുണ്ട്
നിനക്കായി ആശംസയേകുവാൻ
ജാലക പടിക്കപ്പുറം, വിടരാൻ മറന്ന
ഒരു കുടന്ന പിച്ചക മൊട്ടുകൾ
മിഴിതുറക്കാൻ കാത്തു നിൽപ്പുണ്ട്
നിനക്കാശംസയേകുവാൻ
നിന്റെ ജനാലവിരിക്കപ്പുറം
ശോകത്തിന്റെ രാവുകളിൽ
ആശ്വാസത്തിൻ ഇത്തിരി
വെട്ടമാകുന്ന ഒരു മിന്നാമിന്നി
കൺചിമ്മുന്നുണ്ടാവട്ടെ
നിനക്കായി ഒരുനൂറാശംസയേകുവാനായി,
ഒരു രാപ്പാടി പക്ഷിയും
പാടട്ടെ. നിനക്കായി ....നിറവോടെ........!



0 comments:
Post a Comment