• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Wednesday, 25 July 2012

Posted by Aami
No comments | 21:16

ചില്ലുവാതില്‍ തുറന്നവന്‍ അകത്തേക്ക് കയറിയപ്പോള്‍ അവള്‍ പതിവുപോലെ അവനേ നോക്കി മന്ദഹസിച്ചു. 
പതിവിലേറെ അവള്‍ സുന്ദരിയായിരുന്നു അന്ന്.
മഞ്ഞ സാരി അവള്‍ക്കു നന്നേ ഇണങ്ങുന്നു.
കടഞ്ഞെടുത്ത അവളുടെ മേനിയഴക് അവനെ കുറച്ചൊന്നുമല്ല ഹരം കൊള്ളിച്ചത്.

ഒറ്റക്കുതിപ്പിനു അവളുടെ വയറ്റില്‍ ചുറ്റിപ്പിടിച്ച് പൊക്കിയെടുത്തു അകത്തേക്ക് നടന്നു.
അവിടെ കണ്ട ഒരു മേശയില്‍ അവളെ കിടത്തി.
അവളുടെ കാലുകള്‍ നിലത്ത് തോടുന്നുണ്ടായിരുന്നു.
അവന്‍ ആ ചായം പൂശിയ നഖങ്ങളെ നോക്കി,
അവളുടെ കാലുകള്‍ മെല്ലെ ഉയര്‍ത്തി മേശമേല്‍ വെച്ചു.

കാതില്‍ മഞ്ഞ കമ്മലുകള്‍...
കയ്യില്‍ മഞ്ഞ കുപ്പിവളകള്‍...
എല്ലാം സാരിക്ക് ചേരുന്നവ.

അവനവളെ ആകെ ഒന്ന് നോക്കി.
പിന്നെ.. അവളുടെ മുടിയിലെ ക്ലിപ്പ് മെല്ലെ ഊരിമാറ്റി.
മെല്ലെ ആ ആഭരണങ്ങളും
ഓരോന്നായി അവന്‍ അഴിച്ചെടുത്തപ്പോള്‍ അവളൊന്നും പറഞ്ഞില്ല.
ചുവന്ന ചുണ്ടിലെ മന്ദഹാസം.. അതും മാഞ്ഞില്ല.

തോളില്‍ പിന്‍ ചെയ്തിരുന്ന സാരിയുടെ ഞൊറിവുകള്‍...
ആ പിന്‍ അവന്‍ മെല്ലെ അഴിച്ചുമാറ്റി.
പിന്നെ ആ സാരിയും.
 ബ്ലൌസിന്‍റെ കുടുക്കുകള്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ടവന്‍ സൂക്ഷ്മമായി ഊരിമാറ്റി. ഒപ്പം
അവളുടെ പാവാടയും.

അവളുടെ നഗ്നമേനിയിലേക്ക് നോക്കി നിന്നു അവന്‍. ഏറെനേരം.
എന്തൊരു നിറമാണ് ഈ പെണ്ണിന്?
എത്ര നേരം അവന്‍ അങ്ങിനെ അവളെ നോക്കിനിന്നു എന്നറിയില്ല.

പെട്ടെന്ന്‍,
തന്നെ ആരെങ്ങിലും ശ്രദ്ധിക്കുന്നുണ്ടോ എന്നവന്‍ ചുറ്റും നോക്കി.
ഭാഗ്യം.. ആരുമില്ല.
അവളാകട്ടെ അവനെത്തെന്നെ ഇമ വെട്ടാതെ നോക്കി കിടക്കുകയാണ്.

അവന്‍ ക്ലോക്കിലേക്ക് നോക്കി.
പത്തുമണി. ആരെങ്കിലും വന്നാല്‍..
തന്നെയും ഇവളെയും ഇവിടെ ഇങ്ങനെ കണ്ടാല്‍..?? അതുമതി.

പെട്ടെന്നവന്‍ തൊട്ടരുകില്‍ കിടന്ന മറ്റൊരു ജോഡി വസ്ത്രംകൊണ്ടു അവളുടെ നഗ്നത മറച്ചു. നീല സാരിയും പാവാടയും ബ്ലൌസും അവള്‍ക്കു നന്നേ ഇണങ്ങുന്നുണ്ട് - അവന്‍ മനസ്സില്‍ പറഞ്ഞു.
സാരിയുടെ ഞൊറിവുകള്‍ പിന്‍ ചെയ്തു അവളെ വാതില്‍ തുറന്നു ചാരി നിര്‍ത്തി.

കഷ്ടം... നീ എന്താ വിചാരിച്ചേ?
അവന്‍ ഒരു തുണിക്കടയിലെ സെയില്‍സ്മാനായിരുന്നു.
കടയിലെ ബൊമ്മയെ സാരി ഉടുപ്പിക്കുന്നത് അവന്‍റെ ജോലിയായിരുന്നു.

0 comments:

Post a Comment