ഇളം മഴ ചിന്നി പൊഴിയുന്നുണ്ടായിരുന്നു.
ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു.
പക്ഷേ ... നീ എന്നെ കണ്ടില്ല.
നീ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കയായിരുന്നു...
ആരെയോ പ്രതീക്ഷിച്ച് ...
നമുക്കിടയിലെ അകലം കുറഞ്ഞു വന്നു.
ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി,
നിന്റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു.
പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ് അറിയുന്നത്...



0 comments:
Post a Comment