എന്‍റെ വീടിന്‍റെ മച്ചിലും ഭിത്തിയിലും അവ്യക്തങ്ങളായ ചില ചിത്രങ്ങളുണ്ട്. അവയൊന്നും എണ്ണച്ചായത്തിലോ പച്ചിലച്ചാറിലോ വരച്ചവയല്ല.
ധാര്‍ഷ്ട്യത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എറിഞ്ഞുടക്കുന്ന കോപ്പകള്‍ ചിന്നിച്ചിതറുമ്പോള്‍ വരയ്ക്കുന്ന രൂപരേഖകള്‍ ആയിരുന്നു അവ.
അവയ്ക്ക് നിറം നല്‍കിയത് മുളകും മല്ലിയും മഞ്ഞളും കൂടിച്ചേര്‍ന്നു എണ്ണയില്‍ വാറ്റിക്കുറുക്കിയെടുത്ത സത്തായിരുന്നു.
അവയില്‍ മത്സ്യത്തിന്‍റെയോ മാംസത്തിന്‍റെയോ ഗന്ധം പറ്റിയിരുന്നു.
അവയ്ക്കു നിശ്ചിതരൂപങ്ങള്‍ ഇല്ലായിരുന്നു.
പരന്നൊഴുകി നില്‍ക്കുന്നതെവിടെയോ അവിടെ അവസാനിച്ചിരുന്നു രൂപം.
ആത്മാവ് കീറിമുറിക്കപ്പെട്ടിരിക്കുന്നു.
അവിടെ കിനിയാനിനി രക്തത്തുള്ളികളില്ല.
ആമി



0 comments:
Post a Comment