രാവിലെ അടുക്കളയിലെ തിരക്കിട്ട പണികൾ , ,
"ചായ ഉണ്ടോ മോളെ ..?" അടുക്കള പ്പുറം കുഞ്ഞിപ്പെണ്ണ് ,
ഒന്ന് തിരിഞ്ഞു നോക്കീ തെ ഉള്ളു , എണ്ണയിൽ ഇട്ട കടുകുമണികൾ പൊട്ടി തെറിച്ചു കൈതണ്ടയിലേക്ക് വീണു .. ഹോ ..
ഫ്ലാസ്ക് തുറന്നു ചായ കപ്പിലേക്ക് ഒഴിച്ചു, അതുമായി അടുക്കള പുറത്തേക്കു ചെല്ലുമ്പോൾ കുഞ്ഞിപ്പെണ്ണ്‍ വാഴച്ചുവട്ടിൽ ഇരുന്നു ഓക്കാനിക്കുന്നു.
"എന്തെ..?? എന്തുപറ്റി..???"
ചായകപ്പുമായി മുറ്റത്തേക്കിറങ്ങി,
"ഒന്നുമില്ല .. " കുഞ്ഞിപ്പെണ്ണി ന്റെ പരിഭ്രമം കലര്‍ ശബ്ദം,
"ചായ കുടിക്ക്". അവൾ ചായയുമായി അടുക്കള വരാന്തയിലെ തൂണിൽ ചാരി ഇരുന്നു.
"ഇന്നിനി മുറ്റമടിക്കേണ്ട, ബാക്കി ഞാൻ ചെയ്തോളാം".
"വേണ്ട മോളെ ഞാൻ തീര്‍ത്തിട്ടെ പോകുന്നുള്ളൂ".
"ശരി ശരി", ഞാൻ വേണ്ടും അടുക്കള ലോകത്തേക്ക് തിരിഞ്ഞു .
ഇനി കുഞ്ഞിപ്പെണ്ണി നെ പറ്റി പറയാം.
... വീടിനടുത്തു ഉള്ളതാണ് , വീട്ടില് ഒറ്റയ്ക്ക് താമസം . വൃ തികെട്ടതി ന്റെ ആകെയുള്ള ഒരു കറുത്ത രൂപം ,പല്ല് തേ ല്ക്കില്ല ,കുളിക്കില്ല , മുടി ചീകില്ല , മുഷിഞ്ഞ തുണി പോലും അല ക്കാൻ മെ നക്കിടില്ല , ആരെങ്കിലും ഒരു പഴയ വസ്ത്രം കൊടുത്താൽ ഇട്ടിരിക്കുന്നത് മാറും . എ പ്പോഴും വായിൽ നിറയെ മുറുക്കാൻ ഉണ്ടാവും ,അതാവട്ടെ വായുടെ ഇരു വശതേ ക്കും ഒഴുകി അവിടെ രെണ്ട് ചാലുകൾ രൂപപ്പെട്ടിരിക്കുന്നു ,
ഏ തു നേരവും പിറുപിറു തു കൊണ്ടിരിക്കും , ഏതെങ്കിലും പുരയിടത്തിൽ കയറി അവിടെനിന്നു ഓലയോ ,തേങ്ങയോ പെറുക്കി യത് കയ്യിൽ കാണും, ഒന്നും കിട്ടി ഇല്ലെങ്ങിൽ ഒരു വെള്ളക്ക എങ്കിലും .
ഇനി കുറെ ദിവസം പിറകിലേക്ക് വരാം ..
കുറെ ദിവസം മുന്പാണ് എന്തെങ്കിലും കഴിക്കാൻ വേണമെന്ന് പറഞ്ഞു ഒരുച്ച നേരം വീട്ടില് എത്തിയത് , അവിടെക്കിരുന്നോള് . ഞാൻ ഊണെ ടുത്തു വരാം ന്ന് പറഞ്ഞു അകത്തേക്ക് കയറി ,തിരികെ ചോറും കറി കളും ആയി എത്തുമ്പോൾ ആളെ കാണാനില്ല , എവിടെ പോയി എന്ന് ചിന്തിച്ചു നിന്നപ്പോൾ ഒരു തുണ്ട് വാഴ യില പൊട്ടിച്ചു കൊണ്ട് നടന്നു വരുന്നു ,കൈയി ൽ കുട്ടികൾ മണ്ണ് വാരി കളിക്കുന്ന ഒരു ഗ്ലാസും ഉണ്ടായിരുന്നു .ഇതെന്തിനാ എനിക്ക് ഇതിലേക്ക് തന്നേരെ , പാത്രം വേണ്ട ,അതെന്താ ..? ഇനി ഇതിൽ ആര് കഴിക്കും അതോണ്ട .. അതൊന്നും സാരമില്ല , ഇതിൽ കഴിചോളൂ .ഭക്ഷണം വിളം ബിയ പാത്രം ഞാൻ അവള്ടെ കയിലേക്ക് കൊടുത്തു ,വെള്ളം നിറച്ച ഗ്ലാസ്സും .
ഊണ് കഴിഞ്ഞു വരാന്തയിൽ കിടന്ന ചൂലെടുത്ത് അവിടെ ആകെ തൂത്തു വാരി . ഇനി ഞാൻ വന്നു തൂത്തു തരാം ,എനിക്ക് ചോറ് തന്നാൽ മതി.
അവളുടെ പറച്ചിൽ കേട്ട് എനിക്ക് വല്ലാത്ത സഹതാപം തോന്നി, എന്തോരം ആഹാരം ദിവസവും പാഴാ ക്കി കളയുന്നു . അവൾക്കു ഒരു നേരം ആഹാരം കൊടുക്കാൻ എനിക്ക് പ്രയാസം തോന്നീല്ല .ഞാൻ പറയാതെ തന്നെ അവൾ രാവിലെയും ,വൈകുംന്നേ രവും എനിക്ക് മുറ്റ മടിച്ചു തന്നു . ഞാൻ അവൾക്കു കഴിക്കാൻ ഭക്ഷണം കൊടുത്തു, ഉടുക്കാൻ വസ്ത്രങ്ങളും , അവൾ ഒട്ടൊരു ഭേദ മായി എന്ന് തോന്നി തുടങ്ങിരിക്കുന്നു .
എന്നും കുളിക്കണം എന്ന് ഞാൻ പറയാറുണ്ട് ,അവൾ അത് കേള്ക്കാൻ കൂട്ടാക്കിയില്ല , വല്ല മഴയും നനഞ്ഞാൽ അവള്ടെ കുളി ആയി ,
ചില ദിവസം ഞാൻ അവളെ നിര്ബന്ധിച്ചു പല്ല് തേൽ പ്പിച്ചിട്ടുണ്ട് , ദേ ,കുഞ്ഞേ ഞാൻ ഇങ്ങനാണേൽ വരത്തില്ല ,നീ വരേണ്ട .. അയ്യോ .. പിന്നെ ഞാൻ എങ്ങിനെ ചോറ് തിന്നും ,എനിക്ക് ആര് തരും ? ആ .. എനിക്കറിയത്തില്ല ഞാനും പറയും.
എന്നാലും അവൾ കുളിക്കാനും നനക്കാനും മടി കാണി ച്ച്കൊണ്ടേ യിരുന്നു .
അവളുടെ ശീലം ഞാൻ വിചാരിച്ചാൽ മാറില്ല എന്ന് എനിക്കും അറിയാമായിരുന്നു ..
ഇന്നെന്താണാവോ അവൾ ഇത് വരെയും എത്തിയില്ല , കുറെ നേരം കഴിഞ്ഞു വേച്ചു വേച്ചു അടുക്കള പുറത്തു ഒരനക്കം ,കുഞ്ഞിപെണ്ണ്‍ വരാന്തയിൽ തളര്ന്നു കിടക്കുന്നു ,എന്ത് പറ്റി ,ഇത്തിരി ചൂട് വെള്ളം .. ,വേഗം ഗ്ലാസ്സിലേക്ക്
ചായ പകര്ന്നു കൊടുത്തു ,ഒരു കവിൾ കുടിച്ചു അതെ വേഗം അത് ചര്ദ്ദി ച്ചു.
എന്താ ..പറ്റി യെ ..? എന്ത് കഴിച്ചു ...? ഒന്നുമില്ല അവള്ടെ ക്ഷീണിച്ച സ്വരം .
എനിക്കെന്തോ വല്ലായ്ക തോന്നി എങ്കിലും , ഇന്നിനി ഒന്നും ചെയ്യേണ്ട ഇവിടെ എങ്ങാനും ഇരുന്നോള് ..എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്കു പോയി .
കാപ്പി യുമായി വന്നപ്പോൾ അവൾ വീണ്ടും ഒക്കാ നിക്കുന്നതു കണ്ടു ,കാപ്പി കഴിക്കു , പാത്രം അവള്ക്കരികിലേക്ക് നീക്കി വച്ച് കൊണ്ട് പറഞ്ഞു .
എനിക്ക് വേണ്ട ,വിശ പ്പില്ല ... അവള്ടെ കണ്ണിൽ നല്ല ക്ഷീ ണം ഉള്ളതായി തോന്നി . പോവാ നാളെ വരാം എന്ന് പറഞ്ഞാണ് പടിയിറ ങ്ങിയത് .ഇപ്പോൾ
മാസം എത്ര കഴിഞ്ഞു .
പാലുമായി വന്ന നാണി അമ്മയാണ് പറഞ്ഞത് , അറിഞ്ഞില്ലേ , കുഞ്ഞി പെണ്ണ് പ്രസവിച്ചു . ങേ ... ഞാൻ ഞെട്ടി , ആ .... ഇരട്ട കുട്ടികൾ ,നമ്മടെ രാമചന്ദ്രന്റെ കട തിണ്ണയിൽ . ഒന്ന് ആണും ഒന്ന് പെണ്ണ്.ആണിനെ കിട്ടി പെണ്ണ് അപ്പോൾ തന്നെചത്തു എന്നാ കേട്ടത് ,
എന്നാലും നാണി അമ്മെ ആരാ അവളോട് ഇത് ചെയ്തത് ...?
എനിക്കുത്തരം തരാതെ അവർ നടന്നു നീങ്ങി.
അവളെ കണ്ടാൽ തന്നെ അറപ്പു തോന്നുമായിരുന്നു ,അവളോടെ ഇത് ചെയ്തവര ആരായാലും മാപ്പില്ല .. ഞാൻ മനസ്സിൽ പറഞ്ഞത് ആരു കേൾക്കാൻ .
എന്ത് തന്നെ ആയാലും അവൾ ആ കുട്ടി യെ പാത്രം കഴുകിയും ,മുറ്റ മടിച്ചും വളര്ത്തി ,ഇന്ന് അവൻ വിവാഹ പ്രായം എത്തി യിരിക്കുന്നു അവൻ അമ്മയെ നന്നായി നോക്കുന്നു എന്നാണ് കേൾവി .
പക്ഷെ ഇന്നും അവൾ, അവന്റെ അച്ഛൻ ആരെന്നു പറഞ്ഞിട്ടില്ല,
അവളോട് കൂടി ആ രഹസ്യവും അവസാനിക്കുമായിരിക്കും .ചോദിക്കണ മെന്നു കരുതിയാലും അവളെ കണ്ടു കിട്ടേണ്ടേ .
എന്നാലും കാമം തീര്ക്കാൻ ഒരു മാധ്യമം മാത്രം ആണ് പെണ്ണ് എന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത് .
പെണ്ണിന് മനസ് ഇല്ല ,ഹൃദയമില്ല ,വികാരമോ വിചാരമോ ഇല്ല .കേവലം ഒരു ശില ,പക്ഷെ ശിലയ്ക്കും ഒരഴകുണ്ട് ,അതില്ലാത്തത് കുഞ്ഞിപെണ്ണിനായിരുന്നു ,എന്നിട്ടും അവളിൽ കാമം തീർക്കാൻ ശ്രമിച്ചവൻ ആരാണെന്നു അവള്ക്കുമാത്രം അറിയാം .



0 comments:
Post a Comment