• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Thursday, 10 December 2015

Posted by Aami
No comments | 00:35

ഏഴാം ക്ലാസ്സിൽ  പഠിക്കുമ്പോൾ  സോഷ്യൽ സ്റ്റഡീസ്  പഠിപ്പിക്കുന്ന  ജോളി ടീച്ചറിന്റെ കാലിൽ ആണ് ആദ്യമായി കോലാപ്പുരി  ചെരുപ്പ്  ഞാൻ  കാണുന്നത്. ടീച്ചർ  നടക്കുമ്പോൾ  ഒരു  "കിരുകിരു " ശബ്ദം. അന്നത് വല്ലാത്ത കൌതുകം  ഉണ്ടാക്കിയിരുന്നു .

അത്     ടീച്ചറിന്റെ  ഹസ്ബന്റ്  ആഗ്രയിൽ നിന്നും കൊണ്ടുവന്നതാണത്രെ .
സ്കൂളിന്റെ  സമീപം   റോഡ്‌പണി നടക്കുന്നിടത് നിന്നും   ടാർ എടുത്തു ചെരുപ്പിനടിയിൽ തേച്ചു  ടീച്ചറിന്റെ  നടപ്പിനിടയിലെ   "കിരുകിരു " ശബ്ദം
ഞങ്ങളിൽ  പലരും അനുകരിച്ചിട്ടുണ്ട് . അത് ബാല്യം.

അന്ന് ഒരു ശനിയാഴച  ആയിരുന്നു,
ഓഫീസിൽ  നിന്നും  ഉച്ചക്കിറങ്ങി .
പനി ആണെങ്ങിൽ  നൂറു ഡിഗ്രി.
പുറത്തെ ചൂടും ഏതാണ്ട് അത്ര ഒക്കെ തന്നെ.
ബസ്  ഏതാണ്ട് പകുതി  വഴിയെത്തിയപ്പോൾ  പറയുന്നു  എല്ലാവരും ഇവിടെ ഇറങ്ങിക്കോ ,ഇനി വണ്ടികൾ  ഒന്നും പോകില്ല ,  ആക്സിഡന്റ്റ്  ഉണ്ടായി ,

യാത്രക്കാരെല്ലാം  പതിയെ നടന്നു .
നട്ടുച്ച...  സൂര്യൻ ഏതാണ്ട് തിളച്ചു  നില്ക്കുന്ന നേരം കൂടി ആയപ്പോൾ  പനിയുടെ  എനർജി ഒരിതിരികൂടി  അധികമായി.

എന്റെ ലക്‌ഷ്യം  എന്റെ ഭര്‍ത്താവിനു  ഒരു ജോഡി കോലാപ്പുരി  ചെരുപ്പ് വാങ്ങുക എന്നതാണ്, പല  കടകളിൽ  കയറി, എങ്ങും എനിക്കാവശ്യ മുള്ള ചെരുപ്പില്ല  .നടന്നു നടന്നു  ഞാൻ ഒരു പരുവമായി. അവസാനം  കണ്ട കടയുടെ  പേരില് തന്നെ  ഒരാകര്ഷണം  CAT WALK ,
അവിടെ കൂടി നോക്കാം എന്ന് കരുതി. .

അവിടെ ഞാൻ തിരഞ്ഞ  കോലാപ്പുരി  ഒരു ജോഡി  ഉണ്ടായിരുന്നു, ഞാൻ അത് എടുക്കാൻ തുടങ്ങിയപ്പോൾ  മറ്റൊരാൾ കൂടി  അത് ആവശ്യപെട്ട് എത്തി. ഞാൻ അല്ലെ മുൻപേ എത്തീയത് എന്ന് സെയിൽസ് മാൻ പറഞ്ഞു.

ശരിയാണ് ,എന്നാലും ....  അവർ  വാക്കുകൾ  പൂർത്തി യാക്കാതെനിന്നു.
കൂടുതൽ സംസാരം വേണ്ടെന്നു കരുതി ഞാൻ ബിൽ  അടച്ചു ,
അയാള് നീട്ടിയ കവറും  വാങ്ങി  ബസ്‌ സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.

പിറന്നാൾ  ദിനം.
വലിയ സന്തോഷത്തോടെയാണ് ആ കവർ  നീട്ടിയത് .
വാങ്ങി  നോക്കി, ഞാൻ തന്നെ ആ ചെരുപ്പുകൾ  കാലിൽ  ഇട്ടു കൊടുത്തു,
ഒരു ചുവടു  നടന്നു  നോക്കുക പോലും ചെയ്യാതെ  ആ ചെരുപ്പ് ഊരി  മുറിയുടെ  മൂലയിലേക്ക്   നീക്കി  ഇട്ടു, എനിക്ക് വേണ്ട ,ഇതിട്ടാൽ എനിക്ക് കാലു നോവും ,ഇത് ഫ്ലാറ്റ്  ചപ്പൽ ആണ്.

ഇനി ഇതും വേണ്ടേ ....?   ചോദ്യം കേട്ടില്ലെന്നു തോന്നി.
കാറിൽ അല്ലെ  യാത്ര പിന്നെ എന്താ..?

എന്റെ ചോദ്യം കേൾക്കാതെ അദ്ദേഹം കാറിന്റെ  താക്കോൽ എടുത്തു പുറത്തേക്കു നടന്നു .അപ്പോഴും ഞാൻ വാങ്ങിയ ഷർട്ടും  മുണ്ടും   പൊതി പോലും തുറക്കാതെ മുറിയിൽ  തന്നെ ഇരിപ്പുണ്ടായിരുന്നു.

ഞാൻ ആർക്കും  വേണ്ടാതെ  കിടന്ന കോലാപ്പുരി  ചപ്പലും ഷർട്ട്‌ മുണ്ട് അടങ്ങിയ കവറും  അലമാരയുടെ  കോണിലേക്ക് ചുരുട്ടി വെച്ച്  അത് ലോക്ക്  ചെയ്തു.

പിറന്നാൾ  സദ്യക്കുള്ള  പരിപ്പ്  കുക്കറിൽ  ഇരുന്നു കരിഞ്ഞ മണം.  ഇനി എന്ത്  പിറന്നാൾ? അതിനുള്ള  സദ്യ എങ്ങോ ഒരുങ്ങുന്നുണ്ടായിരുന്നു...


ആമി





0 comments:

Post a Comment