സൂർ.......
എന്റെ വളപ്പൊട്ടുകൾ
നിന്റെ മൗനത്തിന്റെ ഭാഷക്കാണ്
നിയെന്നെ മറക്കുന്നതും
ഞാൻ നിന്നെ ഓർക്കുന്നതും
ഈ വരി തെറ്റിയ അക്ഷരക്കൂട്ടിലല്ലേ?
എന്റെ മിഴിനീർ നീയെന്ന
വേദനകൾക്കൊപ്പം ഒഴുകിപ്പോയി,
നിന്റെ ചിരി കരൾ നിറഞ്ഞൊഴുകിയപ്പോൾ
ഞാൻ മൗനത്തിലെ മഴയായ് പെയ്തൊഴിഞ്ഞു
നിന്റെ നെഞ്ചോരം ചേർത്തണയ്ക്കുന്ന -
നേരത്തൊക്കെ നിന്റെ മർമ്മരം
കേട്ടുണർന്ന അക്ഷരതെറ്റുകളൊക്കെ
എന്നിലെ ഭാവങ്ങൾക്ക് ചിറകുനീർത്തി!
കൺകോണിലെ കരിമഷി പടർന്നതു
നിന്റെ നിശ്വാസത്തിന്റെ നനവിലായിരുന്നു.
വളതുണ്ടുകൾ ഞെരിഞ്ഞമർന്നത്
നിന്റെ വിരൽത്തുമ്പിൽ അമർന്നപ്പോഴായിരുന്നു.
നെറ്റിയിൽ ചുവപ്പ് പടർന്നത്
സീമന്ത രേഖയിൽ നിന്റെ-
ചൊടികൾ അമർന്നപ്പോഴായിരുന്നു..
ഇന്നീ രാവിൽ ബാക്കിയീ-
വളപ്പൊട്ടുകളും പടർന്നിറങ്ങിയ
സിന്ദൂര ശോണിമയും മാത്രം......... !!



0 comments:
Post a Comment