സൂർ..........
ചില ഓർമ്മകൾ മനസിനെ വല്ലാതെ മുറിപ്പെടുത്തും, ചില കാഴ്ചകളും.
കോരി ചൊരിഞ്ഞ മഴ യുള്ള രാത്രി
ഒരു യാത്ര കഴിഞ്ഞു വരും നേരം... രാത്രിയിലെ ആഹാരം പാർസൽ വാങ്ങാനാണ് ആ റെസ്റ്റ്റന്റ് ലേക്ക് ഓടികയറിയത്, ഓർഡർ ചെയ്തു , പത്തു മിനിറ്റ് വെയിറ്റ് ചെയ്യണം, ഒഴിഞ്ഞ ചെയറു കൾ ഒന്നിൽ പുറത്തെ മഴ കണ്ടിരുന്നപ്പോൾ
ഗ്ലാസ് ഡോറിൽ കണ്ട .... വല്ലാതെ
എന്റെ മനസിനെ പിടിച്ചുലച്ച മുഖം, ഇപ്പോഴും എന്നെ വിട്ടു പോയിട്ടില്ല.....
പക്ഷേ എന്റെ മുഖം അപ്പോഴും അവ്യക്ത മായിരിക്കാൻ ഞാൻ ശ്രമിച്ചു...
പാർസൽ എത്തി, ബില്ല് കൊടുത്തു,
പുറത്തേക്കിറങ്ങുമ്പോൾ വീണ്ടും ആ മുഖം,ആൾടെ മുന്നിൽ കൂടി പുറത്തേക്കിറങ്ങുമ്പോൾ കണ്ണുകൾ കൂട്ടിമുട്ടാതിരിക്കാൻ ശ്രദ്ധിച്ചു.
ഞാൻ അപരിചിതത്വം കാട്ടി പോന്നു, പക്ഷേ........ അയാൾക്ക് ഞാൻ അപരിചിത ആയിരുന്നില്ല..... എനിക്കും.....
മഴയത്തു റോഡിൽ നിറഞ്ഞ വെള്ളത്തിൽ സാരി നനയാതിരിക്കാൻ ഒരല്പം ഉയർത്തി പിടിക്കേണ്ടിയിരുന്നിട്ടും അതിനു ശ്രമിക്കാതെ കാറിലേക്ക് ധ്രുതിയിൽ കയറി.
ഡോർ അടച്ചിട്ടു പുറത്തേക്കു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിന്ന കണ്ണുകൾ മറക്കാൻ ഇനി എത്ര നാൾ.....
പറയാതെ പോയ അറിയാതെ പോയ
വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഇഷ്ടം അയാളുടെ ഉള്ളിൽ ഇന്നും ഉണ്ടാവാം.... അല്ല ഉണ്ട്, അതെനിക്ക് അറിയാം പകൽ പോലെ ഒരു സത്യം...!
ഇനിയും എവിടെയെങ്കിലും വീണ്ടും ഇതേപോലെ കാണും...... അന്നും ഇതുപോലെ വഴിമാറി നടക്കാൻ കഴിയണം, കഴിയുമായിരിക്കും....
നഷ്ട്ടപെട്ടു പോയ പ്രണയത്തിന്റെ വിങ്ങൽ
മഴയിൽ കുതിർന്നു നെഞ്ചിൽ വിങ്ങലാകുന്നു.....
എന്നും ..... അതങ്ങിനെ തന്നെ..



0 comments:
Post a Comment