• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Tuesday, 24 May 2022

Posted by Aami
No comments | 04:26

 എന്റെ കിനാവിനെ

തളിരണിയിച്ചവൻ

പ്രണയത്തിന്റെ

തീഷ്ണമായ

തുടിപ്പുകൾ

എന്നിൽ നിറച്ചവൻ


എന്റെ പ്രണയത്തെ 

തോല്പിക്കാൻ നീയും

നിന്റെ പ്രണയത്തെ

തോൽപ്പിക്കാൻ ഞാനും


കഥകൾ പറഞ്ഞും

പഴിചാരിയും

ഇണങ്ങിയും പിണങ്ങിയും

ഇടനാഴിയിലെ ഇരുണ്ടയിടങ്ങളിൽ

കെട്ടിപ്പുണർന്നും,


ഇലഞ്ഞി പൂമണം

ഒഴുകി  കിടന്ന സർപ്പക്കാവിൽ

ഒരുമിച്ചു തിരിതെളിച്ചും നമ്മൾ.


വാതിൽ പിറകിൽനീ 

കടം തന്ന ഉമ്മകളൊക്കെ 

പിൻകഴുത്തിലെ  മറുകിൽ

നനവ് തീർക്കുന്നു ഇന്നും 


മഞ്ഞളാടിയ  സർപ്പത്തറ

ഭീതി  നിറച്ച  രാത്രിയിൽ

പൂക്കുലയാടിയ പുള്ളുവൻ

പാട്ടിൻ  ഈരടി ഓതിയ  രാവിൽ,


മഞ്ഞചരടിൽ  കോർത്തോ -

രിലഞ്ഞി താലിയെൻ

കഴുത്തിൽ  നീ ചാർത്തിയോരോർമ്മ,


ഇന്നലെ ആ വഴിക്കപ്പുറം

കല്ലുടഞ്ഞ പടിക്കെട്ടിൽ

നീ..........


നീ കടം പറഞ്ഞ

നിന്റെ ഓർമ്മകളുടെ

നിറം പേറിയ  മഞ്ചാടി മണികൾ

നീ യെന്ന ഒറ്റയക്ഷരത്തിൽ

നിനക്കായി ഞാൻ

കരുതി വെച്ചത്.


ഒരു മഴയിൽ കുതിർന്നു

നിന്റെ കണ്ണിലൂടെ

എന്റെ കണ്ണിലേക്ക് 

നിന്റെ നോട്ടത്തിന്റെ

മുനയുടെ ആഴത്തിലേക്കു,


പിറകിലെ നനുത്ത

മഴക്കാടുകൾ

അവ്യക്തമാക്കിയ കാഴ്ചകൾ

പുകമഞ്ഞു പോലെ

മഴ വീണ്ടും തിമിർത്തു,


നീ ചിന്തിയെറിഞ്ഞ

സ്വപ്ന ചിറകുകകൾ 

എന്റെ വേദനകളൊക്കെ 

നിന്റെ സാമീപ്യം

മായ്ക്കാനാവുമായിരുന്നു

എന്നറിഞ്ഞിട്ടും, നീ

മൗനത്തിന്റെ വേലിക്കെട്ടിനുള്ളിൽ.


പഴയ ഇടനാഴികളിൽ

വീണു കിടന്നിരുന്ന

പഴുത്തിലകൾ  പിന്നെയും

ഒന്നമർത്തി കരഞ്ഞു


ഒരു കുഞ്ഞ് തെക്കൻ കാറ്റിന്റെ

രോദനം വീണ്ടും ഇടനാഴിയിൽ

ചിന്നി ചിതറുന്നുണ്ട്


തിരികെ വേണ്ടെന്നു പറഞ്ഞു

ഉള്ളം കൈയിലേക്ക്

 വെച്ചു തന്നത് നിന്റെ

ഹൃദയമായിരുന്നു.

എന്നിട്ടും.......

മറവിയിൽ കുളിച്ചു കയറിയിട്ട്

ഓർമ്മകളെ  ഉണങ്ങാനിട്ടു നീ 


മഴ തിമിർത്താകാശത്തു -

അടയാളങ്ങൾ അവശേഷിപ്പിക്കാതെ

കടന്നുപോകുന്നു, വിളറിയ  സൂര്യൻ -

നിന്നെപ്പോലെ.........!



















0 comments:

Post a Comment