ഇന്നലെകൾ ഒക്കെ
കൊഴിഞ്ഞു വീണിലകൾ
എടുത്തു മാറ്റാനാവുന്ന
ഓർമ്മ ചിരാതുകൾ
വരകൾ കോറിയ ചിത്രങ്ങൾ -
മാഞ്ഞു പോയ ഭിത്തി, ഇനി
വഴുക്കൽ പിടിച്ച നരച്ച
ചില ഓർമ്മകൾക്ക് വിട.
കൂടെ എപ്പോഴും ചരിക്കുന്ന
സ്വപ്നങ്ങളെ കൂടെ കൂട്ടാം
രാവ് ഏകാന്തമാകുമ്പോൾ
അമ്പിളിക്കല കൂട്ടുണ്ടാവട്ടെ,
യാത്രകൾ അവസാനിക്കാതെ
നീണ്ടുപോകട്ടെ ശൂന്യതയിലെ
ഒരു നീല ജലരേഖയായ് !
ഓർമ്മകളെ ഉണക്കാനിട്ടു
മറവിയിൽ കുളിച്ചുകയറാം, ഇനി
ഇരുപത്തി ഏഴിലേക്ക്,
നീയുതിർന്നു നടന്നകലുമ്പോൾ
ദൂരെ നിനക്കായൊരു
കുടന്ന പൂവുമായി ഒരു
നിഴൽ ബാക്കിയാക്കി
ആശംസകളോടെ.........
Published manorama



0 comments:
Post a Comment