അക്ഷരങ്ങൾ എന്നെ നോക്കി
പല്ലിളിക്കുന്നുണ്ട്,
നാവിനെ ചങ്ങലക്കിട്ടു
ചൊടികളെ നിശബ്ദതയുടെ
താഴിട്ടു പൂട്ടി...
എൻ സ്വരത്തെ,
ശംഖിനുള്ളിലെ നേർത്ത
കാറ്റുപോലെ തടഞ്ഞു വെച്ചു.
നിശബ്ദത കുടിച്ചിറക്കി
മൗനമെന്ന ആയുധം,
മൂർച്ച കൂട്ടികൊണ്ടേയിരുന്നു.
നാവു പിഴക്കാതിരിക്കാൻ
വാക്കുകൾ ഊറ്റം-
കൊള്ളാതിരിക്കാൻ
ജ്വാലയായ് കത്തി -
പടരാതിരിക്കുവാൻ.
ഊഷ്മള വിഭ്രമങ്ങൾ നിറഞ്ഞ
ധവള പ്രണയമപ്പോഴും
പുരാ വൃത്താന്തങ്ങൾ അറിയാതെ
സ്മൃതി പേടകത്തിലെ
കിനാവള്ളിയിൽ ഊയലാടി
പൊയ്പോയൊരു പ്രണയം
തീവ്ര ധ്വനിയോടെ
ഉമ്മകൾ മണക്കുന്ന
ചുണ്ടുകളിൽ
നിഗൂഢമായ
നിശൂന്യമായ ഒരു
സമഷ്ടിയായി
ശേഷിക്കുന്നുണ്ടാവും!



0 comments:
Post a Comment