Friday, 6 January 2023
Posted by Aami
No comments | 08:53
ഓർമ്മകളെ -
ഓർത്തെടുക്കുവാൻ
തിരയുവാൻ,
ചിത്രങ്ങളൊക്കെ
നിറങ്ങൾ ചാർത്തി
വേണമെന്നുതോന്നീരുന്നു ,
ഉടലാഴങ്ങൾ തേടിയ
നാളുകളിൽ
ഉള്ളെന്തെന്നു അറിഞ്ഞിരുന്നോ..?...
ഉറിഞ്ചി കുടിച്ച ചൂടു ചായപോലെ
ഉമ്മകളുടെ അഗാധത
ചുണ്ടുകളുടെ തീരത്തണഞ്ഞിരുന്നില്ല.
ചേർത്തണക്കുമ്പോൾ
ചുണ്ടുകളുടെ നേർത്ത തണുപ്പ്
ചെവിക്കുടക്കു താഴെ-
യൊരു,കാറ്റിന്റെ നേർത്ത
മർമ്മരം തീർക്കുന്നുണ്ട്
ഉറക്കം മണക്കുന്ന കണ്ണുകൾ
നീലിച്ച രാത്രിയിൽ
ഒരു രാത്രിമഴക്കായി
കാതോർക്കുന്നുണ്ട്
രാത്രിയൊരു നീല
കമ്പളം പുതച്ച്
നേർത്തകാറ്റിന്റെ
ശീലു മൂളിവരാറുണ്ട്,
ഒരാഷാഢമുതിർക്കാൻ
ഒറ്റപുതപ്പിനുള്ളിലേക്ക്
ഒരു സർപ്പം പോൽ ഉഴിഞ്ഞു
ചുറ്റി പടരുന്നുണ്ട് കൈകൾ
വെള്ളാമ്പൽ മണം
ഉതിരുന്നുണ്ട്, നിലാവിൽ
നിന്നെ പൊതിഞ്ഞു ഗാഡമായി
ചേർത്തു പിടിക്കാനായി
മുളങ്കാടുകൾ കാറ്റിൽ
ഉലഞ്ഞുതിർക്കുണ്ട്
നേർത്ത മർമ്മരം,
അമ്ലരസം നിറഞ്ഞ
വഴുക്കലുകൾ കത്തിയമർന്നു
നിശപോലും നിശ്ചലമാകുന്നുണ്ട്
എഴുതിയതു ചിലതൊക്കെ
ഓർമ്മയിൽ തികട്ടിയിരുന്നു
ചിലതൊക്കെ മറന്നു പോവട്ടെ
അർത്ഥമില്ലാത്ത വരികൾ
സുഖമുള്ള നൊമ്പരം
തരുന്ന മുള്ളോർമ്മ പോലെ
തനിച്ചാണെന്ന് തോന്നുമ്പോൾ
ഉള്ളൊന്നു നോവുമ്പോൾ
"ഒരു യാത്രയുടെ ഓർമ ഗന്ധം
പൂത്തുലഞ്ഞു നിൽക്കാറുണ്ട്
PublisheMd
Subscribe to:
Post Comments (Atom)



0 comments:
Post a Comment