Monday, 11 March 2013
Posted by Aami
No comments | 09:52
തേടി പിടിച്ചൊരു പേനയും .....
വിരലുകളില്‍ തിരുകി ..
നിരയുന്ന, നുരയുന്ന ഭാവനകളും പേറി ഞാന്‍ ,
പരതിയെന്‍ ഡയറിയില്‍ ...
നഗ്നമായ താളിനായ് .........
പരതലിന്‍ ഒടുവിലായ്..
ഡയറിയില്‍ എവിടെയോ
ഞാന്‍ മറന്നിട്ട താളിന്‍റെ
ഒരതോരിത്തിരി വരികള്‍
നിറയാത്ത 'നഗ്നത 'കണ്ടെത്തി ..
എനിക്കായി ''എന്നെങ്കിലും'' വരികള്‍
നിറയ്ക്കുവാന്‍ ശൂന്യത
"നിറച്ചിട്ട്" , കാത്തിരിക്കുവാന്‍
തുടങ്ങിയിട്ട് നാളേറെയായി
എന്ന 'വര'കളുടെ മന്ത്രമെന്‍
വിരല്‍തുംബെന്നോട് മൊഴിയുന്നു....
പരതിയ ''നിറ'' താളില്‍ ഒക്കെയെന്‍-
മിഴി വീണ്ടും ഉടക്കി .. ചില വാക്കുകള്‍
നേരം കള യും നേരതൊകെയും
നര്‍മ്മം നിറയാത്ത 'നിറഞ്ഞ ' വിഡ്ഢിത്തങ്ങള്‍
വായിച്ചിരിക്കെയെന്‍ മനസ്സില്‍
നിറയുന്ന ,വീണ്ടും നുരയുന്ന
പാഴ് ചിന്തകല്‍ വീണ്ടും ..
പകര്‍ത്താനായി വിരല്‍ ത്തുമ്പില്‍
ഞെരിയുന്ന പേനയില്‍ നിറ യുന്ന
ഈറ്റു നോവിലും ..............
വീണ്ടുമെന്‍ നയനങള്‍
ഉറക്കത്തിന്‍ തീ ചൂടിനെ
ഉറക്കെ ശകാരിച്ചു ,
താളുകള്‍ മറിക്കുമ്പോള്‍
ചിതലുകള്‍ കടിച്ചു തിമിര്‍ത്ത ,ചിലന്തികള്‍
പെറ്റു പെരുകിയ താളുകള്‍
പേനയുടെ അരിശം തീര്‍ത്ത വരികള്‍
കുത്തി മുറിച്ച അക്ഷരകൂട്ടങ്ങള്‍ ,
പിന്നെ , നിന്റെ ചുടു നിണം-
കോരി ഒഴിച്ച വെള്ള താളിലെ ചോരമണം
മറഞ്ഞിരിക്കുന്നു ................,
വീണ്ടും
നിന്‍റെ രക്തം കുടിക്കുവാന്‍ ദംഷ്ട്ര' നീട്ടുന്ന ...
പേനയുടെ നാവു പതുക്കെ പരതുമ്പോള്‍
വിരലുകള്‍ ചിന്തയില്ലാതെ ....
അതിനിടയിലീ പേനയുംപേറി പായുമ്പോള്‍
നീലവരയിട്ട താളിന്‍റെ
അവസാന വരി കളില്‍
അക്ഷരം കുറിക്കുവാന്‍ കഴിയാതെ
''മറക്കുന്നു ' ഞാനീ
അശരണയാം കേഴമാനിനെപോലെ .......................
Subscribe to:
Post Comments (Atom)



0 comments:
Post a Comment