• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Thursday, 14 March 2013

Posted by Aami
No comments | 00:03
ഇതെന്റെ ഡയറി കുറിപ്പുകള്‍ ആണ്, 
നിന്നോട് പറയാന്‍ കാത്തു വെച്ച ചില നിമിഷങ്ങള്‍
നിനക്ക് അന്യമായ "ചില'",  അല്ല എനിക്കന്യമായ ചില സുവര്‍ണ നിമിഷങ്ങള്‍.

പകര്‍ന്നു വെക്കപെടാത്ത വേദന ഞാനീ വെളുത്ത പ്രതലത്തില്‍ ഒഴുക്കി .

പേപ്പറിന്‍ മീതെ  ഉണങ്ങി പിടിച്ചുവോ കണീര്‍ മണികള്‍?
ഇല്ല. കണ്ണീര്‍മണി പോലും  ഉപ്പായി മാറിയിരിക്കുന്നു, 
ഗദ്ഗദങ്ങള്‍ തൊണ്ടയില്‍ ഉറഞ്ഞു പോയിരിക്കുന്നു ... 
എന്നിരുന്നാലും നീ അറിയേണ്ടേ എന്‍റെ ഉള്ളം ?
"തളിര്‍ക്കുന്നു എന്നോ  കൊഴിയാനായി  വിടരുന്നു" എന്നോ ?

ഇപ്പോള്‍ എന്നും നിറനിലാവാണ്‌  ,  
പൂര്‍ണേന്ദു  ഇലച്ചാര്‍ത്തില്‍  കൂടി അരിച്ചെത്തുന്നു ,
ചില നേരം വെള്ളി പാകിയപോലെ ,                  
ഏറെനേരം മുറ്റത്തെ  ചരല്‍ നിറഞ്ഞ പാതയില്‍ നടന്നു,
കാലുകള്‍ വേദനിക്കും വരെ ..            

രാജമല്ലി  പൂര്‍ണതയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു 
രൂപത്തിലും, ഭാവത്തിലും ...                                    
എന്റെ ഒരു നിശ്വാസത്തിന്റെ പോലും അലിവ് അതില്‍ ഇല്ല 
എങ്കിലും എന്റെ സ്വേദകണങ്ങള്‍ ഒരുപാട് ഞാന്‍ ആവിയാക്കി മാറ്റുന്നു,
 രാജമല്ലി തലയെടുപ്പോടെ തന്നെ ഉയരട്ടെ .... 
അതിന്‍റെ  പുണ്യം ഒന്ന് വേറെ തന്നെ ഉണ്ടാവട്ടെ ,
 

 പുറത്തു നില്‍ക്കുന്നവരുടെ കാഴ്ചപ്പാടില്‍, മഴ തിമിര്‍ത്താല്‍ മനസിന്റെ നേരാണെന്ന പരമാര്‍ത്ഥം ലവലേശം കാപട്യമില്ലാത്തതാണെന്ന അറിവ് സന്തോഷത്തിന്‍റെ നിറച്ചാര്‍ത്തു വര്‍ധിപ്പിക്കുന്നു .... 

ഇനി നിന്നിലേക്ക്‌ മടങ്ങട്ടെ...
നിന്നെ ഭംഗിയുള്ള ഒരു മേശയായി  സങ്കൽപ്പിച്ചാൽ 
ഞാനതില്‍ അലംകോമായി കിടക്കുന്ന കടലാസ് തുണ്ടുകള്‍ ആവും .....   

കണക്കിലെ കളികളില്‍ 
അഴിച്ചിട്ടും അഴിയാത്ത കുരുക്കുകളും ,അഴിയുമ്പോള്‍ മുറുകുന്ന കുരുക്കുകളും 
ഉണ്ടാവാതെ ഇരിക്കട്ടെ ,ഏ റെ നേരം യാന്ത്രികമായി ചലിക്കുന്ന വിരലുകള്‍ക്ക് അല്പം വിശ്രമം
ഏതു പാതിരാവില്‍ കനിഞ്ഞു നല്‍കും നീ ??

നിവര്‍ത്തിയിട്ട കിടക്കവിരികള്‍ കാണുമ്പോഴേ കണ്ണുകളെ പൂട്ടിയുറക്കുന്ന  നിദ്ര നിനക്ക് അന്യമാവാതെ ഇരിക്കട്ടെ ..  

0 comments:

Post a Comment