മടങ്ങി വരാത്ത ചില മറു സന്ദേശങ്ങൾക്കിനിനീണ്ടുപോം കാത്തിരുപ്പുമില്ല.
കറു പ്പിന്നഴകിലായ് നീയെന്നെമറച്ചിടുംമ്പോഴും -
തിരിച്ചു ചൊല്ലുമ്പോളതല്ലനിന്റെ നിറപ്പകിട്ടെറും ചാര നിറത്തിലായ് -
വെള്ള പൂക്കളം തീർക്കുന്ന ചേലയുടെ അഴകിന്റെ നിമിത്തവും...
എണ്ണമില്ലാത്ത കാമുക ഹൃദയങ്ങളെന്നുമേ ഉണ്ടായിരുന്നു എങ്കിലും
അനുവാദമില്ലാതെ പ്രണയിച്ചവരെ വിളിച്ചവർ "വണ്‍വെ" കാമുകരെന്നും
കാമത്തിന്റെ കഥകളൊക്കെ കാതു കേട്ടുമടുത്തതാണെ പ്പോഴുമെങ്ങിലും,
കാമത്തിനായ് പുതു തന്ത്രങ്ങൾ മെനയുന്ന ചില രതി സംഗൽപ്പങ്ങൾ
അറിയാതെ മനം മടുത്തു പോകുമ്പോഴും ..
ഉറക്കത്തിലെന്നെ ആശ്ലേഷിക്കും നേരം
ചൊടികളിൽ നേര്‍ത്ത മധുരം ചൊരിഞ്ഞതും
നീയാണോ തേനൂറുമാമധുരം പകർന്നതും ....?
കണ്ണേ ഇനി മടങ്ങുക ,കൂട്ടത്തിൽ തിരയുവാനാളില്ല ,
ജലരേഖയുമില്ലിനി ..
കാതോരം മോഴിയാനിനി തേൻമൊഴിയുമില്ല ..
എല്ലാ കാത്തിരുപ്പിനുമോടുവിലീ --
നീണ്ടു നീണ്ടു പോം കാത്തിരിപ്പുമാത്രം .. !



0 comments:
Post a Comment