സൂറിന്റെ വിവാഹ വാര്‍ഷികമാണ് , ആ ശംസകള്‍ അറിയിക്കേണ്ടേ .....?
വേണം
ഇലഞ്ഞിപൂക്കള്‍ കൊഴിഞ്ഞ പോലെ കാലങ്ങളായി ചിതറി ക്കിടന്ന എന്റെ അക്ഷര തുണ്ടുകളെ
സൂര് ഒന്നിച്ചടുക്കി എനിക്കായി ,
ഇനിയും എഴുതാന്‍ ഒരുപാട് താളുകള്‍ ശേഷിക്കുന്നു , സൂറി നു വേണ്ടി എഴുതി തീര്‍ത്തവ ,സൂര് വായിച്ചറിയാത്തവ ,അതൊക്കെ ഇനി മേശ വലിപ്പിലെ പുസ്തക താളില്‍ മാനം കാണാ തെ ഇരിക്കട്ടെ ,പെറ്റു പെരുകുമെന്ന മൂഡ വിശ്വാസത്തില്‍ ..............
സൂര് നിന്റെ അക്ഷരങ്ങള്‍ക്ക് പകരം വെക്കാന്‍ ഒന്നും ഇല്ല ന്നു നീ പറഞ്ഞില്ലേ , ശ രിയാണ് .ഒന്നുമില്ല പകരം തരാന്‍ , പക്ഷെ , ഒന്നുണ്ട് .. ഞാന്‍ എന്റെ അക്ഷരങ്ങളെ ഉപേക്ഷിക്കുന്നു , നിനക്ക് പകരം തരാന്‍ അതുമാത്രം , അതാവട്ടെ " നിന്റെ വിവാഹ വാര്‍ഷിക സമ്മാനം , "
"നീ" ഒരു നീല ജല രേഖ യായിരുന്നു ,എവിടെയൊക്കെയോ ....
ഇനി ഈ അക്ഷരങ്ങളെ മറവിയുടെ കാണക്കയങ്ങളില്‍ പോലും ഞാന്‍ തിരയില്ല സൂര് ,നാവു വരണ്ട തൂലിക കണ്ടു ഞാനും ആ സ്വസിക്കാം .......
ഇനി ആമിയും ,അക്ഷരങ്ങളും ഇവിടെ പൂര്‍ണ്ണം ...................................................................................



0 comments:
Post a Comment