രംഗ ബോധമില്ലാത്ത കോമാളി !
ദുഖം ഘനീഭവിച്ച മുഖം എവിടെയുമില്ല ,
നിസ്സഗത പോലും വരുത്തി തീർത്തതു .
വേഷത്തിൽ പോലും ആഡംബരം.
കസവുടയാടകൾ, മേനി നിറയെ പൊന്നിൻ പൊലിമ,
കുറച്ചു ഭേദം പുരുഷൻമാര് തന്നെ.
വീട്ടുകാരുടെ വിഷമത്തിൽ ചേരാതെ,
മരണപ്പെട്ട ആളിന് ഒരു ബാഷ്പാഞ്ജലിയും നേരാതെ
ചിതയിലേക്കെടുക്കുന്ന ദേഹത്തെ കേട്ടിയമർന്നു കരയുന്ന ഭാര്യ
അല്ലെങ്ങിൽ അമ്മ ,അച്ഛൻ ...
അവരുടെ സങ്കടക്കടൽ കാണാനായി നില്ക്കുന്ന ചിലരേ തിരിച്ചറിഞ്ഞപ്പോൾ ഇവിടെ ഒന്ന് കുറിക്കണം എന്ന് തോന്നി , കാരണം, യൗവനത്തിൽ മരണപ്പെട്ട എന്റെ കൂട്ടുകാരൻ, അവനു ഒരു വയസാകാത്ത പിഞ്ചു കുഞ്ഞു , മരണപ്പെട്ടിട്ട് ഒരു മാസം , നിയമത്തിന്റെ നൂലാമാലകൾ അഴിച്ചെടുത്തപ്പോഴെകും ദിവസങ്ങൾ കഴിഞ്ഞു,
ഭാര്യ ഈ വിവരം ഒന്നും അറിയാതെ എല്ലാദിവസവും ഭർത്താവിന്റെ ആയുസ്സിനായി അമ്പലനടയിൽ തൊഴുകയ്യുമായി നിൽക്കുമ്പോൾ ആരും അവളോട് പറഞ്ഞില്ല , അയാളുടെ പ്രാണൻ അകന്ന കാര്യം,
അയാളുടെ ശബ്ദം കേള്‍ക്കാതെ,
അവള്‍ ഉറങ്ങാതെ - ഒരു മാസം ,
അയാളുടെ ദേഹി വിട്ടകന്ന ദേഹം വരാന്തയിലേക്ക് ആരൊക്കെയോ ചേർന്ന് ഇറക്കി കിടത്തിയപ്പോൾ "ഏട്ടാ..." എന്നൊരു നിലവിളി മാത്രം. പിന്നെ അവൾ ശബ്ദിച്ചില്ല,
പൂജാദി കർമ്മങ്ങൾ കണ്ടു നില്ക്കാൻ ത്രാണി ഇല്ലാഞ്ഞു തിരിച്ചു വീട്ടിലെത്തി യപ്പോള്‍ ഒരുവളുടെ നിരാശ നിറഞ്ഞ വാചകം "ആ പെങ്കൊച്ചിനെ കണ്ടില്ലല്ലോ ., ചിതയിലേക്കെടുക്കുമ്പോൾ ഒന്ന് പോണമെന്ന് കരുതി കഴിഞ്ഞില്ല,"
"എന്തെ മരിച്ച ആളെ കാണാൻ പോയില്ലേ ?"
"പോയി, അല്ല ശ വം എടുക്കുമ്പോൾ ആ പെണ്ണിന്റെ കരച്ചിൽ ഒന്ന് കാണാൻ പറ്റിയില്ല"
എന്തൊരു മനസ്.
ഇതാണ് മനസ്.
എങ്ങിനെ നമുക്ക് ചുറ്റും ഉള്ളവർ ...? ഇങ്ങിനെ !



0 comments:
Post a Comment